Thalapathy Vijay: രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ ഷാരൂഖാനിൽ നിന്നും താൻ പഠിച്ചതിനെക്കുറിച്ച് വിജയ്
Thalapathy Vijay about Shah Rukh Khan: ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് വിജയി ഇതേകുറിച്ച് സംസാരിച്ചത്.ദളപതി വിജയ്‌യുമായുള്ള ഒരു അഭിമുഖത്തിൽ, അവതാരകൻ അദ്ദേഹത്തോട് ചോദിച്ചു....
ആരാധകരുടെ പ്രിയ നായകൻ എന്ന പദവിയിൽ നിന്നും രാഷ്ട്രീയം എന്ന പുതിയ പാതയിലൂടെ സഞ്ചരിക്കാനുള്ള ഒരുക്കത്തിലാണ് വിജയ്. അഭിനയമികവിനായാലും സ്വഭാവത്തിലെ ലാളിത്യം കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ ആയിട്ടുണ്ട് വിജയിക്ക്. ഇതിലൂടെ ലഭിച്ച കാര്യത്തിൽ തന്നെയാണ് രാഷ്ട്രീയം തിരഞ്ഞെടുക്കുവാനും വിജയുടെ പ്രധാന കാരണം. 33 വർഷത്തോളമായി സിനിമയിൽ ഉള്ള വിജയ് ഏകദേശം 68 തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ താൻ സിനിമയിൽ നിന്നും വിരമിക്കുമെന്നും വിജയിൽ വ്യക്തമാക്കിയിരുന്നു.
അതിനാൽ തന്നെ ഇനിയും റിലീസ് ചെയ്യുന്നതിൽ പ്രതിസന്ധി നേരിടുന്ന ജനനായകൻ വിജയുടെ അവസാന ചിത്രം എന്ന രീതിയിലാണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശത്തിന് ഒരുങ്ങുമ്പോൾ തന്റെ മാതൃകകൾ ആരാണെന്നും ഷാരൂഖ് ഖാൻ നിന്നും താൻ പഠിച്ചെടുത്തത് എന്താണ് എന്നും തുറന്നു സംസാരിക്കുകയാണ് വിജയ്. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് വിജയി ഇതേകുറിച്ച് സംസാരിച്ചത്.ദളപതി വിജയ്‌യുമായുള്ള ഒരു അഭിമുഖത്തിൽ, അവതാരകൻ അദ്ദേഹത്തോട് ചോദിച്ചു, “നിങ്ങളെ പ്രചോദിപ്പിക്കുന്ന ഏതെങ്കിലും നേതാക്കളോ വ്യക്തിത്വങ്ങളോ ഉണ്ടോ?”
എന്ന്, വിജയ് മറുപടി പറഞ്ഞത്, “ഷാരൂഖ് ഖാന്റെ ഉച്ചാരണവും അദ്ദേഹം എത്ര വ്യക്തമായി സംസാരിക്കുന്നു എന്നതും എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ എപ്പോഴും അത് അദ്ദേഹത്തിൽ നിന്ന് ശ്രദ്ധിച്ചിട്ടുണ്ട് എന്നുമായിരുന്നു. കൂടാതെ “എംജിആർ, ജലയത്തില, കലൈഞ്ജർ എന്നിവരെ എന്റെ റോൾ മോഡലുകളായും അർത്ഥവത്തായ എന്തെങ്കിലും നേടിയ നേതാക്കളായും ഞാൻ കാണുന്നു,” ദളപതി വിജയ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.അതേസമയം സെൻസർ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിജയുടെ ജനനായകൻ റിലീസ് ചെയ്യുക എന്നാണ് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.