AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actor Vijay: അമ്മ ഡിവോഴ്സ് ഫയൽ ചെയ്തു, മകനും വിട്ടില്ല! വിജയിയോടുള്ള എതിർപ്പ് പ്രകടമാക്കിയതിങ്ങനെ

Actor Vijay: ഇതിനിടെയാണ് ഇപ്പോൾ മകനും തന്റെ പിതാവിനോടുള്ള എതിർപ്പ് അറിയിച്ചിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന സൂചന....

Actor Vijay: അമ്മ ഡിവോഴ്സ് ഫയൽ ചെയ്തു, മകനും വിട്ടില്ല! വിജയിയോടുള്ള എതിർപ്പ് പ്രകടമാക്കിയതിങ്ങനെ
VijayImage Credit source: Social Media
Ashli C
Ashli C | Published: 03 Mar 2026 | 01:33 PM

തമിഴ്നാട്ടുകാർക്ക് മാത്രമല്ല മലയാളികൾക്കും ഏറെ പ്രിയങ്കരനായ നടനാണ് വിജയ്. ഇപ്പോൾ രാഷ്ട്രീയ പ്രവേശനം കൂടിയായതോടെ വിജയ് സോഷ്യൽ ഇടങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. വിജയുടെ ഓരോ ചുവടും ആകാംക്ഷയോടെയാണ് സിനിമാലോകവും ജനങ്ങളും നോക്കി കാണുന്നത്. ഇതിനിടയാണ് ഇപ്പോൾ ചർച്ചയ്ക്കായി ഒരു വലിയ വാർത്ത കൂടി കിട്ടിയിരിക്കുന്നത്. മറ്റൊന്നുമല്ല അദ്ദേഹത്തിന്റെ
ഭാര്യ സംഗീത സോർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്.

എന്നാൽ ഈ അപേക്ഷയിൽ വിജയിക്കെതിരെയും തമിഴിലെ ഒരു പ്രമുഖ നടിക്കെതിരെയും വലിയ തരത്തിലുള്ള ആരോപണമാണ് ഉയർത്തിയിരിക്കുന്നത്. ഭാര്യയുമായി ബന്ധം ഉണ്ടായിരിക്കെ തന്നെ നടന് നടിയുമായി അവിഹിതം ഉണ്ടായിരുന്നു എന്ന് അടക്കമുള്ള ആരോപണങ്ങളാണ് ഇതിൽ പറയുന്നത്. ഇതിനിടെയാണ് ഇപ്പോൾ മകനും തന്റെ പിതാവിനോടുള്ള എതിർപ്പ് അറിയിച്ചിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന സൂചന.

അതായത് അമ്മ അച്ഛനെതിരെ ഡിവോഴ്സ് ഫയൽ ചെയ്തതിന് പിന്നാലെ, മകൻ ജേസൺ സഞ്ജയ് ഇൻസ്റ്റാഗ്രാമിൽ പിതാവിനെ അൺഫോളോ ചെയ്തതായി പറയപ്പെടുന്നു. അനുരാഗ് കശ്യപ്, ഫർഹാൻ അക്തർ തുടങ്ങി പ്രമുഖരായ 38 പേരെയാണ് നിലവിൽ സഞ്ജയ് ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. എന്നാൽ കോടിക്കണക്കിന് ആളുകൾ പിന്തുടരുന്ന തന്റെ അച്ഛനായ വിജയിയെ സഞ്ജയ് പിന്തുടരുന്നില്ല എന്നാണ് ഇപ്പോൾ കണ്ടു പിടിച്ചിരിക്കുന്നത്. ഇത് അമ്മയ്ക്കുള്ള മകന്റെ പിന്തുണയായും കുടുംബത്തിലെ അസ്വാരസ്യങ്ങളുടെ സൂചനയായും ആരാധകർ വിലയിരുത്തുന്നു.

എന്നാൽ ഇത് ഇപ്പോൾ അൺഫോളോ ചെയ്തതാണോ ഇതിനു മുന്നേ തന്നെ സഞ്ജയ് അച്ഛനെ പിന്തുടരുന്ന ഉണ്ടായിരുന്നു എന്ന കാര്യത്തിൽ ഒന്നും വ്യക്തതയില്ല. നിലവിൽ വിജയിയുടെ കുടുംബത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ഇതുമായി ചേർത്ത് വാങ്ങിക്കുകയാണ് സോഷ്യൽ മീഡിയയിൽ.സഞ്ജയ് നേരത്തെ തന്നെ പിതാവിനെ ഫോളോ ചെയ്തിരുന്നില്ലെന്ന് വാദിക്കുന്നവരുമുണ്ട്.

വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സംഗീത ചെങ്കൽപ്പേട്ട് കുടുംബ കോടതിയിൽ ഹർജി നൽകിയതായാണ് റിപ്പോർട്ടുകൾ. 2021 ഏപ്രിലിൽ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞത് തനിക്ക് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും, ബന്ധം അവസാനിപ്പിക്കാമെന്ന ഉറപ്പ് വിജയ് ലംഘിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇതേത്തുടർന്ന് ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ കോടതി വിജയ്‍യോട് നിർദ്ദേശിച്ചിട്ടുണ്ട്.1999-ൽ ആണ് വിജയും സംഗീതയും വിവാഹിതരാവുന്നത്. ഇരുവർക്കും ജേസൺ സഞ്ജയ്, ദിവ്യ ഷാഷ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. വിവാഹമോചന വാർത്തകളോട് വിജയ്‌യോ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Follow Us