Tovino Thomas: ടോവിനോ തോമസിന് മതാന്ധത.. എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്? വിമർശനവുമായി കൃഷ്ണകുമാർ

Krishna Kumar against Tovino Thomas:ഭാരതത്തിൽ ഇത് ആദ്യമായിട്ടാണോ ചോദ്യപേപ്പർ ചോരുന്നത് എന്നും കൃഷ്ണകുമാർ ചോദിക്കുന്നു. നമ്മുടെ ചരിത്രം എടുത്തു പഠിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇത്.ടോവിനോ തോമസിന് മത അന്ധതയാണോ അതോ രാഷ്ട്രീയ അന്ധതയാണോ എന്നാണ് കൃഷ്ണകുമാർ ചോദിക്കുന്നത്. എന്ത് അറിഞ്ഞിട്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത് അവിടെ പൊതുമുതൽ നശിപ്പിച്ചിട്ടില്ല പോലീസുകാരെ ആക്രമിച്ചിട്ടില്ല............

Tovino Thomas: ടോവിനോ തോമസിന് മതാന്ധത.. എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്? വിമർശനവുമായി കൃഷ്ണകുമാർ

Krishna Kumar, Pinarayi Vijayan

Published: 

28 Jul 2026 | 09:01 AM

ഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനെ പിന്തുണച്ച് നടൻ ടോവിനോ തോമസിനെ വിമർശിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ടോവിനോ തോമസിന് മത അന്ധതയാണോ അതോ രാഷ്ട്രീയ അന്ധതയാണോ എന്നാണ് കൃഷ്ണകുമാർ ചോദിക്കുന്നത്. എന്ത് അറിഞ്ഞിട്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത് അവിടെ പൊതുമുതൽ നശിപ്പിച്ചിട്ടില്ല പോലീസുകാരെ ആക്രമിച്ചിട്ടില്ല എന്നൊക്കെ ടോവിനോ തോമസ് പറയുന്നുണ്ട്, എന്നാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ത് അന്ധതയാണ് അദ്ദേഹത്തിന് ബാധിച്ചത് എന്നും കൃഷ്ണകുമാർ ചോദിക്കുന്നു.

കൃഷ്ണകുമാറിന്റെ വാക്കുകൾ

ടോവിനോ തോമസ് അക്രമത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് എന്താണ്? എന്തെങ്കിലും വാഹനം നശിപ്പിച്ചിട്ടുണ്ടോ പൊതുമുതൽ നശിപ്പിച്ചിട്ടുണ്ടോ എന്നൊക്കെയാണ്… എന്തറിഞ്ഞിട്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത് എന്ത് അന്ധതയാണ് അദ്ദേഹത്തെ ബാധിച്ചത് മതാന്ധതയോ രാഷ്ട്രീയ അന്ധതയോ? പിന്നെ നടൻ ജോജു ജോർജ് അദ്ദേഹമൊക്കെ എന്റെ സഹോദരങ്ങളാണ് അദ്ദേഹം മഹാരാജ കോളേജിൽ പോയി നടത്തിയ പ്രസംഗം അമ്പരപ്പിച്ചു . അദ്ദേഹം ഒരു കോൺഗ്രസുകാരനാണ് അടിയന്തരാവസ്ഥയാണ് ഇത് മറ്റൊരു അടിയന്തരാവസ്ഥ എന്നാണ് ജോജു പറഞ്ഞത്. അപ്പോൾ അടിയന്തരാവസ്ഥ നടന്നതൊരു കുഴപ്പമായിരുന്നു എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട് എന്നും കൃഷ്ണകുമാർ പറയുന്നു.

ALSO READ:പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

ചരിത്രം എടുത്തു പഠിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ

പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് തെറ്റാണോ എന്ന് ചോദിച്ചാൽ തെറ്റാണ്. പക്ഷേ ഭാരതത്തിൽ ഇത് ആദ്യമായിട്ടാണോ ചോദ്യപേപ്പർ ചോരുന്നത് എന്നും കൃഷ്ണകുമാർ ചോദിക്കുന്നു. നമ്മുടെ ചരിത്രം എടുത്തു പഠിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇത്. എല്ലാവരും ചരിത്രം പഠിക്കണം. ചോദ്യപേപ്പർ ചോർച്ചയുടെ മാസ്റ്റർ ആയിരുന്നു കോൺഗ്രസുകാർ. അന്ന് മൻമോഹൻസിങ്ങോ രാഹുൽഗാന്ധിയോ സോണിയ ഗാന്ധിയോ ആരെങ്കിലും രാജിവച്ചോ ഇല്ല. അവരുടെ കാലത്ത് ഇതൊക്കെ നിസ്സാരമായി തള്ളിക്കളഞ്ഞു.

ഇന്ന് സംഭവിച്ചത് എന്താണ്? ആദ്യം അവിടെ കോക്രോച്ച് പാർട്ടി എന്നും പറഞ്ഞ് കുറച്ച് പിള്ളേര് വന്നു. അവര് നീറ്റ് ആണ് വിഷയം എന്ന് പറഞ്ഞാണ് എത്തിയത്. അതുകഴിഞ്ഞ് കുറച്ച് ആളുകൾ വന്നു. അപ്പോഴേക്കും നീറ്റ് എന്ന വിഷയം മാറി രാമമന്ദിർ ആയി ആർഎസ്എസ് ആയി ഇതൊക്കെയായി അവിടുത്തെ ചർച്ച വിഷയം. ഇവരുടെ ഇത്തരം പ്രശ്നങ്ങൾക്ക് വേണ്ടി ഒരാളെ മാറ്റി നിർത്തിയാൽ ഇനി ഇവർ അടുത്ത പ്രശ്നങ്ങളുമായിട്ട് വരുമെന്നും കൃഷ്ണകുമാർ പറയുന്നു.

ENGLISH SUMMARY

Actor and BJP leader Krishnakumar has criticized actor Tovino Thomas for supporting the protest led by the Cockroach Janata Party against NEET UG exam irregularities at Delhi’s Jantar Mantar. Krishnakumar asks whether Tovino Thomas has religious blindness or political blindness.

 

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ