Pallichattambi Movie : സെൻസർ സർട്ടിഫിക്കേറ്റ് കിട്ടിയില്ല; ടൊവിനോയുടെ പള്ളിച്ചട്ടമ്പി റിലീസ് നീട്ടി

Pallichattambi Movie Release Date : നേരത്തെ ഏപ്രിൽ പത്തിന് തിയറ്ററിൽ റിലീസ് ചെയ്യാനിരുന്നു പള്ളിച്ചട്ടമ്പിയുടെ അണിയറപ്രവർത്തകർ തീരൂമാനിച്ചിരുന്നത്. തിരുഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽക്കുന്നതിനാലാണ് സിനിമയുടെ റിലീസ് നീട്ടിവെക്കേണ്ടി വന്നിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം കായദു ലോഹറാണ് നായിക.

Pallichattambi Movie : സെൻസർ സർട്ടിഫിക്കേറ്റ് കിട്ടിയില്ല; ടൊവിനോയുടെ പള്ളിച്ചട്ടമ്പി റിലീസ് നീട്ടി

Pallichattambi Movie Poster

Published: 

07 Apr 2026 | 10:37 PM

ടൊവിനോ തോമസിൻ്റെ മാസ് ആക്ഷൻ ചിത്രം പള്ളിച്ചട്ടമ്പിയുടെ റിലീസ് നീട്ടിവെച്ചു. ഏപ്രിൽ പത്തിന് തിയറ്ററിൽ എത്തിക്കാനിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് ലഭിക്കാൻ വൈകിയത് കൊണ്ടാണ് റിലീസ് നീട്ടിവെച്ചതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് ലഭിക്കാതെ പോയത്. സാങ്കേതികമായ ഈ തടസ്സം നേരിടുന്നതിനാൽ സിനമമയുടെ റിലീസ് ഏപ്രിൽ 15-ാം തീയതി വിഷു ദിനത്തിലേക്ക് മാറ്റിയെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം കായദു ലോഹറാണ് നായിക. കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ മറഞ്ഞുപോയ ഒരു അസാധാരണനായി ചട്ടമ്പിയുടെ കഥയാണ് പള്ളിച്ചട്ടമ്പിയിൽ പറയാൻ പോകുന്നത്. വേൾഡ് വൈഡ് ഫിലിംസിൻ്റെയും സി ക്യൂബ് ബ്രോസിൻ്റെയും ബാനറിൽ നൗഫലും ബ്രിജീഷും സിസിസി ബ്രെദേഴ്സും ചേർന്നാണ് പള്ളിച്ചട്ടമ്പി നിർമിച്ചിരിക്കുന്നത്. ഡിജോ ജോസ് ആൻ്റണിയാണ് സിനിമയുടെ സംവിധായകൻ. ടോവിനോയ്ക്കും കായദുവിനും പുറമെ വിജയരാഘവൻ, സുധീർ കരമന, പ്രശാന്ത് അലക്സാണ്ടർ, ബാബുരാജ്, ടിജി രവി, ജോണി ആൻ്റണി, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.

ALSO READ : New Delhi Movie : ജോഷിയെ സല്യൂട്ട് ചെയ്താണ് അന്ന് പ്രിയദർശൻ തിയറ്ററിൽ നിന്ന് ഇറങ്ങിയത്, ന്യൂഡൽഹിയുടെ ക്ലൈമാക്സ് പിറന്നത് ഇങ്ങനെ

ജേക്കബ്സ് ബിജോയിയാണ് സിനിമയ്ക്ക് സംഗീതം നൽകിട്ടുള്ളത്. ടിജോ ടോമിയാണ് സിനിമയുടെ ഛായാഗ്രാഹകൻ. ആക്ഷൻ രംഗങ്ങൾ ഏറെയുള്ള സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിട്ടുള്ളത് ആക്ഷൻ സന്തോഷമാണ്. ശ്രീജിത്ത് സാരംഗാണ് സിനിമയുടെ എഡിറ്റർ.

പള്ളിച്ചട്ടമ്പി സിനിമയുടെ ട്രെയിലർ

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ