New Delhi Movie : ജോഷിയെ സല്യൂട്ട് ചെയ്താണ് അന്ന് പ്രിയദർശൻ തിയറ്ററിൽ നിന്ന് ഇറങ്ങിയത്, ന്യൂഡൽഹിയുടെ ക്ലൈമാക്സ് പിറന്നത് ഇങ്ങനെ
New Delhi movie climax scene story: റിലീസിന് മുൻപ് സിനിമ കണ്ട സംവിധായകൻ പ്രിയദർശൻ ഹാറ്റ്‌സ് ഓഫ് ജോഷിയേട്ടാ എന്ന് പറഞ്ഞ് ജോഷിയെ സല്യൂട്ട് ചെയ്താണ് തിയറ്ററിൽ നിന്ന് പുറത്തിറങ്ങിയത്. സിനിമ റിലീസ് ചെയ്ത ദിവസം തീയറ്ററിലെ തിരക്ക് കാരണം ഗ്ലാസുകൾ തകർന്നു എന്ന് സഹോദരൻ കുട്ടപ്പൻ തന്നെ വിളിച്ച് അറിയിച്ചപ്പോൾ ജോഷിയും മമ്മൂട്ടിയും പരസ്പരം കെട്ടിപ്പിടിച്ച് ആ സന്തോഷം പങ്കിട്ടു.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ ന്യൂഡൽഹി പിറന്നത് പരാജയങ്ങളുടെ കൈപ്പേറിയ അനുഭവങ്ങളിൽ നിന്നാണെന്ന് വെളിപ്പെടുത്തൽ. ജോഷി-മമ്മൂട്ടി-ഡെന്നിസ് ജോസഫ് കൂട്ടുകെട്ടിന്റെ കരിയർ തന്നെ മാറ്റിമറിച്ച ഈ ചിത്രം, പ്രശസ്ത സംവിധായകൻ സത്യജിത് റേയെപ്പോലും വിസ്മയിപ്പിച്ചിരുന്നു. ‘ചില്ലിങ്‌ലി പ്രൊഫഷണൽ’ എന്നാണ് റേ ഈ സിനിമയെ വിശേഷിപ്പിച്ചത്.
1986-ൽ പുറത്തിറങ്ങിയ ‘സായംസന്ധ്യ’, ‘ന്യായവിധി’, ‘വീണ്ടും’, ‘ആയിരം കണ്ണുകൾ’ എന്നീ നാല് ചിത്രങ്ങളും പരാജയപ്പെട്ടതോടെ മമ്മൂട്ടി-ജോഷി കൂട്ടുകെട്ട് അവസാനിച്ചുവെന്ന് പലരും വിധിയെഴുതിയിരുന്നു. ജോഷിയുടെ സഹോദരൻ കുട്ടപ്പൻ പോലും സിനിമ പൊളിയുമെന്ന് പ്രവചിക്കുകയും തന്റെ തിയറ്ററിൽ റിലീസ് വേണ്ടെന്ന് പറയുകയും ചെയ്തു. എന്നാൽ, ഈ വെല്ലുവിളികളെ അതിജീവിച്ചാണ് ‘ജി. കൃഷ്ണമൂർത്തി’ എന്ന കരുത്തുറ്റ കഥാപാത്രം പിറന്നത്.
Also Read: Bigg Boss Malayalam Season 8: ബിഗ് ബോസ് സീസണ്‍ 8 ഉണ്ടാകില്ലേ? പകരം ഏഷ്യാനെറ്റ് ആ ഷോ ഇറക്കുമോ?
ആദ്യം നിശ്ചയിച്ചിരുന്ന ക്ലൈമാക്‌സ് ‘രാജാവിന്റെ മകൻ’ സിനിമയ്ക്ക് സമാനമാണെന്ന് തോന്നിയതിനാലാണ് ഡെന്നിസ് ജോസഫ് അത് തിരുത്തിയെഴുതിയത്. മമ്മൂട്ടി നേരിട്ട് വില്ലനെ കൊല്ലുന്നതിന് പകരം, സുമലത അവതരിപ്പിച്ച മരിയ ഫെർണാണ്ടസ് എന്ന കാമുകി മന്ത്രിയെ വെടിവെച്ചുകൊല്ലുന്ന വിസ്മയിപ്പിക്കുന്ന ക്ലൈമാക്‌സ് അങ്ങനെയാണ് ഉണ്ടായത്. മിനിസ്റ്റർ ശങ്കർ ഷോട്ട് ഡെഡ് എന്ന പത്രവാർത്തയിലേക്ക് രക്തം പടരുന്ന ആ രംഗം തിയറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി.
റിലീസിന് മുൻപ് സിനിമ കണ്ട സംവിധായകൻ പ്രിയദർശൻ ഹാറ്റ്‌സ് ഓഫ് ജോഷിയേട്ടാ എന്ന് പറഞ്ഞ് ജോഷിയെ സല്യൂട്ട് ചെയ്താണ് തിയറ്ററിൽ നിന്ന് പുറത്തിറങ്ങിയത്. സിനിമ റിലീസ് ചെയ്ത ദിവസം തീയറ്ററിലെ തിരക്ക് കാരണം ഗ്ലാസുകൾ തകർന്നു എന്ന് സഹോദരൻ കുട്ടപ്പൻ തന്നെ വിളിച്ച് അറിയിച്ചപ്പോൾ ജോഷിയും മമ്മൂട്ടിയും പരസ്പരം കെട്ടിപ്പിടിച്ച് ആ സന്തോഷം പങ്കിട്ടു.