AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Suraj Venjaramoodu: സുരാജിന് കൈ കൊടുക്കാതെ ഗ്രേസ് ആന്റണി; ‘ബേസിൽ സംഭവത്തിന് ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേയില്ലെന്ന്’ ടൊവിനോ

Suraj Venjaramoodu-Grace Antony Viral Video: സൂരജ് വെഞ്ഞാറമൂടിന് കൈ കൊടുക്കാതെ പോയ ഗ്രേസ് ആന്റണിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

Suraj Venjaramoodu: സുരാജിന് കൈ കൊടുക്കാതെ ഗ്രേസ് ആന്റണി; ‘ബേസിൽ സംഭവത്തിന് ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേയില്ലെന്ന്’ ടൊവിനോ
വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ, ടൊവിനോ തോമസ് (Image Credits: Screengrab, Facebook)
Nandha Das
Nandha Das | Updated On: 07 Dec 2024 | 10:07 PM

നടനും സംവിധായകനുമായ ബേസിൽ ജോസഫ് കേരള സൂപ്പർ ലീഗ് ഫുട്‍ബോളിന്റെ സമാപന ചടങ്ങിനിടെ കളിക്കാരിൽ ഒരാൾക്ക് ഹസ്തദാനം നൽകാൻ ശ്രമിച്ചതും, കളിക്കാരൻ അത് ശ്രദ്ധിക്കാതെ പോകുന്നതുമായ ഒരു വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ നടനെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ തന്നെ ഉണ്ടായിരുന്നു. സഹതാരങ്ങൾ ഉൾപ്പടെ നിരവധി പേർ താരത്തിനെ കളിയാക്കി കൊണ്ട് രംഗത്തെത്തി. ഇപ്പോൾ അതുപോലൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.

സൂരജ് വെഞ്ഞാറമൂടിന് കൈ കൊടുക്കാതെ പോയ ഗ്രേസ് ആന്റണിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഇവർ ഇരുവരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇഡി’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ആണ് ഈ രസകരമായ സംഭവം. ഓഡിയോ ലോഞ്ച് പരിപാടിക്കെത്തിയ ഗ്രേസ് നടന്നു വരുന്നതിനിടെ പലർക്കും കൈ കൊടുത്തു. നടി സുരാജിന് സമീപം എത്തിയപ്പോൾ അദ്ദേഹവും കൈ നീട്ടിയെങ്കിലും ഗ്രേസ് ഇത് ശ്രദ്ധിച്ചില്ല. കയ്യിൽ തട്ടിയപ്പോഴാണ് ഗ്രേസ് സുരാജിനെ കാണുന്നതും കൈ കൊടുക്കുന്നതും.

ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സുരാജിനടുത്ത് ടൊവിനോ തോമസിനെയും വീഡിയോയിൽ കാണാം. സംഭവം കണ്ട് ടൊവിനോ ചിരിയടക്കിപ്പിടിച്ച് ഇരിക്കുന്നതും വീഡിയോയോയിൽ ഉണ്ട്. ‘സുരാജിന് കൈ കൊടുക്കാതെ ഗ്രേസ് ആന്റണി.. പിന്നീട് സംഭവിച്ചത് കണ്ടോ?’ എന്ന തലക്കെട്ടോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ALSO READ: ‘കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി’; കെഎസ്എൽ ഫൈനലിന് പിന്നാലെ ബേസിൽ ജോസഫിന് ട്രോൾ മഴ

വീഡിയോ വൈറലായതോടെ കമന്റുകളുമായി താരങ്ങൾ തന്നെ രംഗത്തെത്തി. ‘ഇത് അങ്ങനെ ഒന്നുമല്ലടാ…അല്ലെ സുരാജേട്ടാ’ എന്നായിരുന്നു ഗ്രേസിന്റെ കമന്റ്. തൊട്ട് പിന്നാലെ സുരാജിന്റെ മറുപടിയും എത്തി. ‘ഞാൻ മാത്രമല്ല ടൊവിയുമുണ്ടെന്ന്’ സുരാജ് പറഞ്ഞതോടെ ടൊവിനോയും രംഗത്തെത്തി. ‘ബേസിൽ സംഭവത്തിനു ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേ ഇല്ല!’ എന്നായിരുന്നു ടൊവിനോ നൽകിയ മറുപടി. വൈകാതെ ‘എയറിൽ കാലാവസ്ഥ ഒക്കെ എങ്ങനെ? തണുപ്പുണ്ടോ? കഴിഞ്ഞ ആഴ്ച ലേശം ചൂടായിരുന്നു’ എന്ന കമന്റോടെ ബേസിൽ ജോസഫും എത്തി. കൂടാതെ, നിരവധി ആരാധകരും രസകരമായ കമന്റുകളുമായി എത്തിയിട്ടുണ്ട്.

ബേസിലിന് മുൻപ് ടൊവിനോയും ഇത്തരത്തിൽ ട്രോളിന് ഇരയായിരുന്നു. ‘മരണമാസ്’ എന്ന ടൊവിനോ ചിത്രത്തിന്റെ പൂജയ്ക്കിടെ കർപ്പൂര ആരതി എല്ലാവർക്കും തൊഴാൻ വേണ്ടി നൽകിയ പൂചാരി, ടൊവിനോയുടെ അടുത്തെത്തിയപ്പോൾ ഇത് ശ്രദ്ധിക്കാതെ ആ ആരതി മാറ്റുന്ന ഒരു വീഡിയോ ആണ് മുമ്പ് പ്രചരിച്ചത്. ചമ്മിയ മുഖത്തോടെ നിൽക്കുന്ന ടോവിനോയെ നോക്കി ചിരി അടക്കി പിടിച്ചുനിക്കുന്ന ബേസിലും വീഡിയോയിൽ ഉണ്ടായിരുന്നു. ഇതോടെ ബേസിലിന്റെ വീഡിയോ പുറത്തുവന്നപ്പോൾ ട്രോളിൽ ടൊവിനോയുടെ പേരുകളും ഉൾപ്പെട്ടിരുന്നു.