Tovino Thomas: ഒരു പോസ്റ്റ് പങ്കുവെച്ചാൽ അത് അവർക്കൊരു പ്രൊമോഷനായി മാറും, കേരള സ്റ്റോറി 2-നെ പറ്റി ടൊവിനോ തോമസ്
Tovino Thomas About Kerala STORY : കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന ഇത്തരം സിനിമകളോട് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയാണ് ടൊവിനോ നൽകിയത്. ചിത്രത്തിന്റെ ആദ്യ ഭാഗം കണ്ടപ്പോൾ തന്നെ ഇതിനെക്കുറിച്ച് ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെക്കുന്നത് അവർക്കൊരു സൗജന്യ പ്രൊമോഷനായി മാറുമെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ദ് കേരള സ്റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാഗത്തോടുള്ള തന്റെ നിലപാട് വ്യക്തമാക്കി നടൻ ടൊവിനോ തോമസ്. തന്റെ പുതിയ ചിത്രമായ പള്ളിച്ചട്ടമ്പി’യുടെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് താരം മനസ്സ് തുറന്നത്.
പ്രതികരിക്കാത്തത് ബോധപൂർവ്വം
കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന ഇത്തരം സിനിമകളോട് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയാണ് ടൊവിനോ നൽകിയത്. ചിത്രത്തിന്റെ ആദ്യ ഭാഗം കണ്ടപ്പോൾ തന്നെ ഇതിനെക്കുറിച്ച് ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെക്കുന്നത് അവർക്കൊരു സൗജന്യ പ്രൊമോഷനായി മാറുമെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
ഞാൻ ഒരു പോസ്റ്റ് ആ സിനിമയെ കുറിച്ച് പങ്കുവെച്ചാൽ അത് അവർക്കൊരു പ്രൊമോഷനായി മാറുമെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് ഞാൻ ഒരിക്കലും അത് ചെയ്യില്ലെന്ന് തീരുമാനിച്ചു. ഞാൻ അത് പൂർണ്ണമായും ഒഴിവാക്കി വിട്ടു. കേരളത്തിൽ ആരും ആ സിനിമ കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. – ടൊവിനോ പറഞ്ഞു.
പോസ്റ്റ്
#Pallichattambi is Running Successfully In Theatres | Grab Your Tickets Now! 🎟️ pic.twitter.com/4FgL9gFRm4
— Tovino Thomas (@ttovino) April 17, 2026
പള്ളിച്ചട്ടമ്പി വിഷുവിന്
ടൊവിനോയുടെ ഈ നിലപാടിന് വലിയ രീതിയിലുള്ള കയ്യടിയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന് വിഷു റിലീസായി തീയേറ്ററുകളിലെത്തും. കയാദു ലോഹർ നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്.
കേരളത്തിൽ പലയിടങ്ങളിലും പ്രേക്ഷകരില്ലാത്തതിനെ തുടർന്ന് കേരള സ്റ്റോറി 2-ന്റെ പ്രദർശനങ്ങൾ റദ്ദാക്കിയെന്ന വാർത്തകൾക്കിടയിലാണ് ടൊവിനോയുടെ ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്.