AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Tovino Thomas: 9,000 രൂപ ശമ്പളത്തിന്റെ പകുതി എനിക്ക് തരും, ഇപ്പോഴും കുടുംബം നോക്കുന്നത് ചേട്ടനാണ്; ടൊവിനോയുടെ അനിയന്‍

Tovino Thomas Still Taking Care of Home: 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പള്ളിച്ചട്ടമ്പി പറയുന്നത്. ഡ്രാഗണ്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ കയാദു ലോഹറാണ് സിനിമയിലെ നായിക. വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്‌സ് തുടങ്ങി വന്‍ താരനിര തന്നെ പള്ളിച്ചട്ടമ്പിയില്‍ അണിനിരക്കുന്നു.

Tovino Thomas: 9,000 രൂപ ശമ്പളത്തിന്റെ പകുതി എനിക്ക് തരും, ഇപ്പോഴും കുടുംബം നോക്കുന്നത് ചേട്ടനാണ്; ടൊവിനോയുടെ അനിയന്‍
ടൊവിനോ തോമസും സഹോദരനും Image Credit source: Instagram
Shiji M K
Shiji M K | Published: 03 Apr 2026 | 01:41 PM

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. പീരിയിഡ് ഡ്രാമ ത്രില്ലറായ ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ വര്‍ഷത്തെ വിഷു പള്ളിച്ചട്ടമ്പി തൂക്കുമെന്ന കാര്യവും ഏകദേശം ഉറപ്പായി. ഏപ്രില്‍ ഒന്‍പതിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പള്ളിച്ചട്ടമ്പി എത്തുന്നത്. അഞ്ച് ഭാഷകളിലായാണ് റിലീസ്.

1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പള്ളിച്ചട്ടമ്പി പറയുന്നത്. ഡ്രാഗണ്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ കയാദു ലോഹറാണ് സിനിമയിലെ നായിക. വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്‌സ് തുടങ്ങി വന്‍ താരനിര തന്നെ പള്ളിച്ചട്ടമ്പിയില്‍ അണിനിരക്കുന്നു.

വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവര്‍ക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ചാണുക്യ ചൈതന്യ ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ടീസര്‍, പാട്ടുകള്‍ തുടങ്ങി എല്ലാത്തിലും വന്‍ മികവോടെയാണ് പള്ളിച്ചട്ടമ്പിയുടെ വരവ്.

പള്ളിച്ചട്ടമ്പി റിലീസിനൊരുങ്ങുമ്പോള്‍ ടൊവിനോയെ കുറിച്ച് സഹോദരനായ ടിങ്‌സ്റ്റണ്‍ തോമസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ടൊവിനോയ്ക്ക് സഹോദരങ്ങളെ എത്രത്തോളം ഇഷ്ടമാണെന്നും അവര്‍ക്കായി എന്തെല്ലാം ചെയ്‌തെന്നുമായിരുന്നു ടിങ്‌സ്റ്റണ്‍ പറയുന്നത്.

Also Read: Ramayana Movie: ഇതിലും ഭേദം പ്രഭാസിന്റെ ആദിപുരുഷ്’; രൺബീറിൻ്റെ രാമായണയെ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

“ചേട്ടന്‍ ഭയങ്കര റിയലിസ്റ്റിക്കാണ്, ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്ന ഒരാള്‍. അന്ന് ചേട്ടന് കിട്ടുന്ന 9,000 രൂപ ശമ്പളത്തിന്റെ പകുതി എനിക്ക് തരും, എന്റെ ചെലവിന്. ചേട്ടന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഇതൊക്കെ ചെയ്യുമോ എന്ന് സംശയമാണ്. ഒരു രൂപയുടെ മിഠായി കിട്ടിയാല്‍ അത് മൂന്നാക്കി പകുത്ത്, മൂന്നാള്‍ക്കും കൊടുക്കണമെന്നത് അച്ഛനും അമ്മയും പഠിപ്പിച്ച നിയമമാണ്. അതിന്റെ ആവാം ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഇങ്ങനെ ഇപ്പോഴും നിലനില്‍ക്കുന്നത്. ഇപ്പോഴും കുടുംബം നോക്കുന്നത് ചേട്ടനാണ്,” ടിങ്‌സ്റ്റണ്‍ പറഞ്ഞു.

Follow Us