AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Toxic Movie Teaser: ഇത് ചോരക്കളി… ഹോട്ട് ഇല്ല റൊമാൻസ് ഇല്ലാ.. ഓൺലി വയലൻസ്! ടോക്സിക് ടീസർ ഏറ്റില്ല

Toxic Movie Teaser out: ടീസറിലെ പശ്ചാത്തല സംഗീതവും നാടകത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ളതാണ്. വലിയ പ്രതീക്ഷകൾ നിറഞ്ഞ സിനിമയാണ് ടോക്സിക്ക്. മലയാളി സിനിമ പ്രേമികൾക്കും ടോക്സിക്ന്റെ കാര്യത്തിൽ അല്പം ശ്രദ്ധ കൂടുതലുണ്ട്...

Toxic Movie Teaser: ഇത് ചോരക്കളി… ഹോട്ട് ഇല്ല റൊമാൻസ് ഇല്ലാ.. ഓൺലി വയലൻസ്! ടോക്സിക് ടീസർ ഏറ്റില്ല
Toxic MovieImage Credit source: youtube screen grab
Ashli C
Ashli C | Published: 20 Feb 2026 | 11:16 AM

സൂപ്പർതാരം യഷിനെ നായകനാക്കി മലയാളി താരമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. ചിത്രത്തിന്റെ പ്രഖ്യാപനം തൊട്ട് ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമാണ് ടോക്സിക് നേരിടേണ്ടതായി വന്നത്. സ്ത്രീവിരുദ്ധതയാണ് ആ ചിത്രത്തിലെ മെയിൻ എന്നായിരുന്നു പ്രധാനമായ വിമർശനം. ഇപ്പോഴിത സിനിമയുടെ ടീസർ എത്തിയിരിക്കുകയാണ്. കഴിഞ്ഞതവണ സ്ത്രീവിരുദ്ധതയാണ് എന്നാണ് ആരോപണം ഉയർന്നത് എങ്കിൽ ഇത്തവണ ചോര കളിയാണ്.

ഹോട്ട് റൊമാൻസും ഒന്നുമില്ല, ഓൺലി വയലൻസ് അതാണ് ഇത്തവണത്തെ മെയിൻ. ഓരോ നിമിഷവും നെഞ്ചിടിപ്പ് കൂട്ടുന്ന രംഗങ്ങളെല്ലാം കുത്തി നിറച്ചിട്ടുണ്ട് എങ്കിലും ഒന്നിനും തന്നെ ഒരു റിയാലിറ്റി ഫീൽ ചെയ്തില്ല എന്നതാണ് അതിലെ ഏറ്റവും വലിയ പോരായ്മയായി പ്രേക്ഷകർ പറയുന്നത്. ടീസറിലെ പശ്ചാത്തല സംഗീതവും നാടകത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ളതാണ്. വലിയ പ്രതീക്ഷകൾ നിറഞ്ഞ സിനിമയാണ് ടോക്സിക്ക്. മലയാളി സിനിമ പ്രേമികൾക്കും ടോക്സിക്ന്റെ കാര്യത്തിൽ അല്പം ശ്രദ്ധ കൂടുതലുണ്ട്. അതിനാൽ തന്നെ ടീസർ കണ്ട് സമ്മിശ്രമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം സിനിമയിൽ ഇരട്ട വേഷത്തിലാണ് യാഷ് എത്തുക. അച്ഛൻ മകൻ എന്നീ രണ്ട് കാലഘട്ടങ്ങളിലൂടെയാണ് യാഷ് എത്തുന്നത് എന്നും സൂചനയുണ്ട്. നയൻതാര രുക്മിണി വസന്ത് തുടങ്ങിയ മുൻനിര നായികമാർ എല്ലാം സിനിമയിൽ ഉണ്ടായിട്ടും ഇതുവരെ എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും മറ്റൊരു പോരായ്മയാണ്. വിവാദം ഉണ്ടാക്കുന്ന തരത്തിലുള്ള ഹോട്ട് രംഗങ്ങൾ ആയിരുന്നു കഴിഞ്ഞ ടീസറിൽ ഉണ്ടായിരുന്നത്. ഇതിന് വലിയ വിമർശനങ്ങളും ട്രോളുകളും ആണ് എത്തിയിരുന്നത്. ഗീതു മോഹൻദാസിനെ പോലെ ഒരു സ്ത്രീപക്ഷവാദിയിൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നായിരുന്നു പ്രധാനമായ വിമർശനം.

Follow Us