AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Deepthi Kalyani: മദ്യപിച്ച് ദേഷ്യം തീർക്കുന്നത് എൻ്റെ ശരീരത്തിൽ, കല്ലെടുത്ത് എറിഞ്ഞു, കാർക്കിച്ച് തുപ്പി; ദീപ്തി കല്യാണി

Deepthi Kalyani About Her Life: ഗുരുവായൂർ ബസ് സ്റ്റാൻഡിൽ 16-17 വയസുള്ളപ്പോൾ ​ഭക്ഷണം കഴിക്കാനില്ലാതെ ന്യൂസ് പേപ്പർ വിരിച്ച് നിലത്ത് കിടന്നിട്ടുണ്ട്. ബസ് കഴുകി രാത്രി ബസിൽ കിടന്നുറങ്ങും. ഇന്നല്ലെങ്കിൽ നാളെ എൻ്റെ കുടുംബം എന്നെ തിരിച്ച് വിളിക്കും എന്ന് ആശ്വാസത്തിലാണ് ഞാൻ അക്കാലത്ത് ജീവിച്ചിരുന്നത്. സ്ത്രീകളെ പോലെയാകാൻ കർച്ചീഫ് വാങ്ങി ഞാൻ നെഞ്ചിൽ വെച്ചിട്ടുണ്ട്.

Deepthi Kalyani: മദ്യപിച്ച് ദേഷ്യം തീർക്കുന്നത് എൻ്റെ ശരീരത്തിൽ, കല്ലെടുത്ത് എറിഞ്ഞു, കാർക്കിച്ച് തുപ്പി; ദീപ്തി കല്യാണി
Deepthi KalyaniImage Credit source: Instagram (Deepthi Kalyani)
Neethu Vijayan
Neethu Vijayan | Published: 25 Mar 2026 | 03:03 PM

ജീവിതത്തിൽ താൻ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ പങ്കുവെച്ച് ട്രാൻസ് വുമൺ ദീപ്തി കല്യാണി (Deepthi Kalyani). എൻ്റെ സ്വന്തം നാട്ടിൽ നിന്നും പിന്നീട് ജീവിച്ച പലയിടങ്ങളിൽ നിന്നും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദീപ്തി പറഞ്ഞു. “എനിക്ക് നാല് ചേച്ചിമാരും ഒരു ചേട്ടനുമാണ്. അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. ചേ‌ട്ടന് 13 വയസ് പ്രായമുള്ളപ്പോഴാണ് അമ്മ എന്നെ ​ഗർഭിണിയാകുന്നത്. ചേ‌ട്ടന്റെ സുഹൃത്തുക്കൾ എന്റെ സ്ത്രെെണത ചൂണ്ടിക്കാണിച്ച് സംസാരിക്കുമായിരുന്നു. അതിന് ശേഷം ചേട്ടൻ മദ്യപിക്കാൻ തുടങ്ങി.

മദ്യപിച്ച് നേരെ വന്ന് ദേഷ്യം തീർക്കുന്നത് എൻ്റെ ശരീരത്തിലായിരിന്നു. ഒന്നൊന്നര വർഷം ഏട്ടൻ്റെ അടിയും തൊഴിയും ഞാൻ സഹിച്ചു. നാട്ടിൽ നിന്ന് ആളുകൾ എന്നെ കല്ലെടുത്ത് എറിഞ്ഞിട്ടുണ്ട്. കാർക്കിച്ച് തുപ്പിയിട്ടുണ്ട്. അന്ന് എന്നോട് ചെയ്ത‌ ‌പലരും പിന്നീട് ഞാൻ പ്രശസ്തയായപ്പോൾ അം​ഗീകരിച്ചു. എൻ്റെ കുടുംബത്തിൽ ഇപ്പോൾ ഞാനാണ് തീരുമാനങ്ങൾ എടുക്കുന്നത്. അതിൽ എല്ലാവരും ഹാപ്പിയാണ്.

ALSO READ: രമേഷ് പിഷാരടി പെട്ടു, ഇനി അക്കാര്യങ്ങൾക്ക് പണം വാങ്ങാനാകില്ലല്ലോ! ടിനി ടോം

ഗുരുവായൂർ ബസ് സ്റ്റാൻഡിൽ 16-17 വയസുള്ളപ്പോൾ ​ഭക്ഷണം കഴിക്കാനില്ലാതെ ന്യൂസ് പേപ്പർ വിരിച്ച് നിലത്ത് കിടന്നിട്ടുണ്ട്. ബസ് കഴുകി രാത്രി ബസിൽ കിടന്നുറങ്ങും. ഇന്നല്ലെങ്കിൽ നാളെ എൻ്റെ കുടുംബം എന്നെ തിരിച്ച് വിളിക്കും എന്ന് ആശ്വാസത്തിലാണ് ഞാൻ അക്കാലത്ത് ജീവിച്ചിരുന്നത്. അവിടെ നിന്നുമാണ് എൻ്റെ കമ്മ്യൂണിറ്റിയിലുള്ള സുഹൃത്തുക്കളെ കിട്ടിയത്. കൈയ്യിൽ പണം വന്നപ്പോൾ കണ്ണെഴുതാനും ലിപ്സ്റ്റിക് ഇടാനും തുടങ്ങി.

സ്ത്രീകളെ പോലെയാകാൻ കർച്ചീഫ് വാങ്ങി ഞാൻ നെഞ്ചിൽ വെച്ചിട്ടുണ്ട്. കാണുന്നവർ അത് വേഷം കെട്ട് എന്നേ പറയൂ. ആളുകൾ വളരെ മോശമായി പരിഹസിച്ചിട്ടുണ്ട്. അങ്ങനെ എൻ്റെ ചേച്ചിയുടെ മകൻ്റെ വിവാഹമായി. വീട്ടിൽ നിന്ന് എല്ലാവരും ​ഗുരുവായൂരിലേക്ക് പർച്ചേഴ്സ് ചെയ്യാൻ വന്നു. അവർ തിരിച്ചുപോകുമ്പോൾ എന്നെ കണ്ടു. അന്നവർ കണ്ടുപരിജയം പോലും കാണിക്കാതെ പോയി. ആ വിഷമത്തിൽ മരിക്കാൻ തീരുമാനിച്ച് റെയിൽവേ ട്രാക്കിലൂടെ നടന്നു. ഒരാൾ തന്നെ ട്രാക്കിൽ നിന്നും പുറത്തേക്ക് വലിച്ചിടുകയായിരുന്നുവെന്നും ദീപ്തി കല്യാണി പറഞ്ഞു.

താലി കെട്ടി മൂന്ന് വർഷം ഞാൻ എൻ്റെ ഭർത്താവിൻ്റെ കൂടെ ജീവിച്ചു. ഞാനും അവനും അവൻ്റെ അമ്മയും കൂടി ഒരു കുഞ്ഞ് വീട്ടിലാണ് കഴിഞ്ഞിരുന്നത്. അവന്റെ കൂടെ നന്നായിട്ടാണ് ജീവിച്ചത്. എന്നിട്ടും അവൻ വഞ്ചിച്ചു. എന്റെ കണ്ണിൽ കണ്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് ഫീൽ ആകില്ലായിരുന്നു. എന്നെ പറഞ്ഞ് മനസിലാക്കാൻ കുറേ എൻ്റെ പിറകെ വന്നു. പക്ഷെ എനിക്ക് ഒരിക്കലും പഴയപോലെ ആകാൻ കഴിയില്ല. അഭിനയിച്ച് ജീവിക്കേണ്ടി വരും. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുന്നത് പോലെ. അതുകൊണ്ട് ആ ബന്ധം അവിടെ കട്ട് ചെയ്തുവെന്നും ദീപ്തി വ്യക്തമാക്കി.

 

Follow Us