Actor Sreenath: ഹാഷിറും പിള്ളേരും അടിപൊളിയാണ്, വളരെ നല്ല പിള്ളേർ; വാഴയിലെ സ്വന്തം ജോണി സിൻസ്

Vaazha 2 Actor Sreenath About Hashir And Gang: വാഴ 2 തിയേറ്റിൽ മികച്ച രീതിയിൽ മുന്നേറുന്നതിനിടെ ചിത്രത്തിൽ മറ്റെല്ലാവരെയും പോലെ ശ്രദ്ധ നേടി കഥാപാത്രമാണ് ശ്രീനാഥ്. യുകെയിൽ എത്തിയ അലൻ്റെ മുന്നിലേക്ക് പ്ലംബർ, ഹെൽപ്പർ, ചെടി വെട്ടുകാരൻ എന്നിങ്ങനെ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തിയ ശ്രീനാഥ് പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രമാണ്.

Actor Sreenath: ഹാഷിറും പിള്ളേരും അടിപൊളിയാണ്, വളരെ നല്ല പിള്ളേർ; വാഴയിലെ സ്വന്തം ജോണി സിൻസ്

Actor Sreenath, Alen

Published: 

11 Apr 2026 | 02:50 PM

മലയാള സിനിമയിൽ ചരിത്രം കുറിച്ചുകൊണ്ട് ‘വാഴ 2’ (Vaazha 2) ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. സോഷ്യൽ മീഡിയയിലെ പ്രിയതാരങ്ങൾ വെള്ളിത്തിരയിലേക്ക് എത്തിയപ്പോൾ പിറന്നത് മലയാള സിനിമയിലെ തന്നെ വലിയൊരു വിജയഗാഥയാണ്. മലയാള സിനിമയിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 100 കോടി ക്ലബ് കീഴടക്കിയ സൂപ്പർഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് വാഴ 2. സിനിമയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

വാഴ 2 തിയേറ്റിൽ മികച്ച രീതിയിൽ മുന്നേറുന്നതിനിടെ ചിത്രത്തിൽ മറ്റെല്ലാവരെയും പോലെ ശ്രദ്ധ നേടി കഥാപാത്രമാണ് ശ്രീനാഥ്. യുകെയിൽ എത്തിയ അലൻ്റെ മുന്നിലേക്ക് പ്ലംബർ, ഹെൽപ്പർ, ചെടി വെട്ടുകാരൻ എന്നിങ്ങനെ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തിയ ശ്രീനാഥ് പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രമാണ്. തനിക്ക് ജോണി സിൻസിന്റെ ലുക്കുണ്ടെന്ന് പറഞ്ഞാണ് വിപിൻ തന്നെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതെന്ന് ശ്രീനാഥ് പല ഇൻ്റർവ്യൂകളിലായി പറഞ്ഞിരുന്നു.

ALSO READ: മാന്യമായിട്ടുള്ളത് മാത്രം പ്രതീക്ഷിച്ചാൽ മതി; തന്നെ സബ്സ്ക്രൈബ് ചെയ്തവരോട് അന്ന രാജൻ

ഇപ്പോഴിതാ ഹാഷിറിനെയും കൂട്ടുകാരെയും കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. ഹാഷിർ, അജിൻ, അലൻ, വിനായകൻ ഇവരെല്ലാം നല്ല കുട്ടികളാണ്. മറ്റൊരു കാര്യം അവർ യഥാർത്ഥ ജീവിതത്തിൽ വളരെ ജെനുവിൻ ആയിട്ടുള്ളവരാണ്. എനിക്ക് ഇവരെ നാലുപേരെയും വളരെ ഇഷ്ടമാണ്. അടിപൊളിയാണ് വളരെ സാധു കുട്ടികളാണ്.

ഇവരെല്ലാം കൂടെയുണ്ടെങ്കിൽ നമ്മളും ഹാപ്പിയായിരിക്കും. അതെനിക്ക് 10-12 ദിവസം കൊണ്ട് മനസ്സിലായ കാര്യമാണ്. ഹാഷിർ ഉൾപ്പെടെ അന്ന് യുകെയിൽ ഷൂട്ടിങ്ങിനുണ്ടായിരുന്നു. വളരെ ഓർമ്മകൾ നൽകുന്ന ദിവസമായിരുന്നു അതെല്ലാം എന്നാണ് ശ്രീനാഥ് ഹാഷിറിനെയും കൂട്ടരെയും കുറിച്ച് പറഞ്ഞത്. അതുപോലെ ‘ജീവിതം ഒന്നല്ലേ ഒള്ളൂ അനിയാ, ജീവിക്കണ്ടേ’ എന്ന ശ്രീനാഥിൻ്റെ വാഴയിലെ ഡയലോ​ഗ് സമൂഹ മാധ്യമങ്ങളിൽ ഇന്ന് വൈറലായികൊണ്ടിരിക്കുകയാണ്.

 

 

 

Follow Us
Related Stories
Actor ​Indrans: ‘എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല, സ്മാർട്ട് ഫോൺ വാങ്ങാൻ കാരണം മമ്മൂക്ക..’; തുറന്നുപറഞ്ഞ് ഇന്ദ്രൻസ്
Renu Sudhi: ആർക്കും ബ്രസ്റ്റ് ക്യാൻസർ വരരുത് എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്! രോഗത്തിൽ പ്രതികരണവുമായി രേണു സുധി
Hansika Krishna: പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല; ഒരു നിമിഷത്തെ അബദ്ധം; വിവാദ വിഡിയോയിൽ ഖേദം പ്രകടിപ്പിച്ച് ഹൻസിക
AMMA Controversy: അതൊന്നും നടപ്പില്ല; അൻസിബ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും തള്ളി കുക്കു പരമേശ്വരൻ
Nadira Mehrin: എനിക്ക് വിവാഹം കഴിക്കണമെന്നോ പ്രണയിച്ചു നടക്കണമെന്നോ ഇല്ല, പക്ഷേ…; മനസുതുറന്ന് നാദിറ മെഹ്‌റിൻ
Actor Jishin Mohan: ‘ഇവൻ ഇവളേയും കളഞ്ഞി‍ട്ട് പോകും, രണ്ട് വർഷം ഒരുമിച്ച് താമസിച്ചശേഷമാണ് വിവാഹം’; മറുപടിയുമായി ജിഷിൻ
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു