Hashir Car Collection : 220 ബക്ക്സിന് എണ്ണ അടിച്ച്, എക്കണോമിയിൽ ഓടിക്കാൻ പറ്റുമോ? വാഴ 2 താരം ഹാഷിർ പുതിയ കാറെടുത്തു

Hashir Renault Duster Car : സിനിമയിൽ എത്തിയതിന് ശേഷം ഹാഷിർ ആദ്യമായി സ്വന്തമാക്കുന്ന കാറാണ് ഇത്. റെനോ ഡസ്റ്ററിൻ്റെ ഏറ്റവും പുതിയ പതിപ്പാണ് സോഷ്യൽ മീഡിയ താരവും കൂടിയായ ഹാഷിർ സ്വന്തമാക്കിയത്. ജനപ്രീതിയെ തുടർന്ന് റെനോ വീണ്ടും അവതരിപ്പിച്ച കാറാണ് ഡസ്റ്റർ. വലിയ മാറ്റങ്ങളുമായിട്ടാണ് റെനോ പുതിയ ഡസ്റ്ററുമായി അടുത്തിടെ മാർക്കറ്റിലേക്കെത്തിയത്.

Hashir Car Collection : 220 ബക്ക്സിന് എണ്ണ അടിച്ച്, എക്കണോമിയിൽ ഓടിക്കാൻ പറ്റുമോ? വാഴ 2 താരം ഹാഷിർ പുതിയ കാറെടുത്തു

ഹാഷിർ വാങ്ങിയ പുതിയ കാർ

Published: 

03 Jul 2026 | 08:19 PM

സോഷ്യൽ മീഡിയയിലൂടെ സിനിമയിൽ എത്തി ആദ്യ ചിത്രത്തിൽ തന്നെ ഇൻഡസ്ട്രി ഹിറ്റ് അടിച്ച താരമാണ് ഹാഷിർ. ജെൻസികളുടെ ഇഷ്ടത്താരമായിരുന്ന ഹാഷിർ വാഴ 2 സിനിമയിലൂടെ എല്ലാവരുടെയും ഹൃദയത്തിൽ കയറിപ്പറ്റി. ആദ്യ ചിത്രം ഇൻഡസ്ട്രി ഹിറ്റ് അടിച്ചതിന് പിന്നാലെ പുതിയ കാറും സ്വന്തമാക്കിയിരിക്കുകയാണ് ഹാഷിർ. റെനോയുടെ ജനപ്രിയ മോഡലായ ഡസ്റ്ററിൻ്റെ ഏറ്റവും പുതിയ പതിപ്പാണ് ഹാഷിർ സ്വന്തമാക്കിയിരിക്കുന്നത്. വാഴയിലെ തൻ്റെ സഹതാരം അലനൊപ്പമെത്തിയാണ് ഹാഷിർ തൻ്റെ പുതിയ കാർ വാങ്ങാനെത്തിയത്.

റെനോ ഡസ്റ്റർ

റെനോയുടെ ഏറ്റവും ജനപ്രിയ മോഡലാണ് ഡസ്റ്റർ. 2012ൽ റെനോ ഇന്ത്യ നിരത്തിലെത്തിയ മോഡലാണ് ഡസ്റ്റർ. റെനോ എന്ന ബ്രാൻഡിന് ഇന്ത്യൻ മാർക്കറ്റിൽ ഇടം നൽകിയ മോഡലും കൂടിയാണ് ഡസ്റ്റർ. കോംപാക്ട് എസ് യു വി വിഭാഗത്തിൽ ഒരു തരംഗ സൃഷ്ടിച്ച മോഡലും കൂടിയാണ് ഡസ്റ്റർ. അതിന് ശേഷം പല മോഡലുകളും റെനോ ഇന്ത്യയിൽ അവതരിപ്പിച്ചെങ്കിലും ഡസ്റ്ററോളം ജനപ്രീതി നേടിയെടുക്കാൻ സാധിച്ചിട്ടില്ല. റെനോ ഡസ്റ്ററിൻ്റെ പ്രൊഡക്ഷൻ നിർത്തിയെങ്കിലും ആ കേറ്റഗറിയിൽ കാറുകളിൽ ഡസ്റ്ററോളം ജനകീയമായ മറ്റ് മോഡൽ പിന്നീട് വിപണിയിൽ എത്തിട്ടില്ല.

ALSO READ : VinFast VF3 EV : എന്താ ഒരു ലുക്ക് ! കുറഞ്ഞ വിലയും; കളംപിടിക്കാന്‍ വിന്‍ഫാസ്റ്റ് മൈക്രോ ഇ.വി

പിന്നീട് ഡസ്റ്റർ ആരാധകരുടെ തുടരെയുള്ള ആവശ്യം പരിഗണിച്ചാണ് റെനോ അതെ മോഡലിനെ വീണ്ടും അവതരിപ്പിക്കാൻ തയ്യാറായത്. 2026ലാണ് റെനോ വീണ്ടും ഡസ്റ്ററിനെ ഇന്ത്യൻ മാർക്കറ്റിൽ പുതുക്കി അവതരിപ്പിക്കുന്നത്. റെക്കോർഡ് ബുക്കിങ്ങായിരുന്നു ഡസ്റ്ററിൻ്റെ പുതിയ പതിപ്പിന് ലഭിച്ചത്. ഡീസൽ വേരിയൻ്റുകൾ ഒന്നുമില്ലാതെ 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായിട്ടാണ് ഡസ്റ്റർ വീണ്ടും മാർക്കറ്റിലേക്കെത്തിയത്. പഴയ മോഡലിനെ ഓർമ്മപ്പെടുത്തുന്ന ഒരു ടച്ച് ഡിസൈനിൽ ഉണ്ടെങ്കിലും അടിമുടി മാറ്റാണ് പുതിയ ഡസ്റ്റിനുള്ളത്. ഒന്നും കൂടി പ്രമീയം ലുക്കാണ് പുതിയ ഡസ്റ്ററിനുള്ളത്. 10.5 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെയാണ് ഡസ്റ്ററിൻ്റെ എക്സ് ഷോറൂം വില.

ഹാഷിർ സ്വന്തമാക്കിയ റെനോ ഡസ്റ്റർ കാർ

പുതിയ ഡസ്റ്ററിൻ്റെ പ്രധാന ഫീച്ചറുകൾ

999 മുതൽ 1333 സിസി വരെയാണ് എഞ്ചിൻ, 212 എംഎ ആണ് ​ഗ്രൗണ്ട് ക്ലിയറൻസ്, 99 മുതൽ 161 ബിഎച്ച്പിയാണ് പവർ. ഫ്രെണ്ട് വീൽ ഡ്രൈവിങ് രീതിയാണ് ഡസ്റ്ററിനുള്ളത്. സീറ്റിങ് കപ്പാസിറ്റി അഞ്ചാണ്. ടോപ്പ് എൻഡ് മോഡലിൽ 10.25 ഇഞ്ച് ടെച്ച് സ്ക്രീൻ ഇൻഫോടെയ്മെൻ്റ് എന്നിങ്ങിനെയാണ് ആകർഷണീയമായ ഫീച്ചറുകൾ. 18 കിലോമീറ്ററിൽ അധികം മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 20 ലക്ഷം രൂപയിൽ താഴെ ലഭിക്കുന്ന എസ് യു വിയിൽ ഏറ്റവും മികച്ച മോഡലാണ് ഡസ്റ്ററെന്ന് നിസംശയം പറയാൻ സാധിക്കും.

ജനപ്രിയ നിരയിലേക്ക് ഇനി ഹാഷിർ

റീൽസിലൂടെ സോഷ്യൽ മീഡിയിൽ ഹാഷിർ താരമായി മാറയത്. ഹാഷിറിനൊപ്പം സുഹൃത്തുക്കളായ അലൻ, അജിൻ, വിനായക് എന്നിവരും ഹാഷിറിൻ്റെ വീഡിയോകളിലൂടെ കൂടുതൽ ശ്രദ്ധേയമായ. ഈ നാലവർ സംഘം വാഴ എന്ന സിനിമയിലൂടെയാണ് ആദ്യമായി ചലച്ചിത്രമേഖലയിലേക്കെത്തുന്നത്. പിന്നീട് വാഴയുടെ രണ്ടാം ഭാഗമായ വാഴ 2ൽ പ്രധാന വേഷങ്ങൾ ഹാഷിറും സംഘവും ചെയ്ത് ഇൻഡസ്ട്രി ഹിറ്റ് അടിക്കുകയും ചെയ്തു. അതിനോടൊപ്പം ടൊവിനോ തോമസ്-ബേസിൽ ജോസഫ് ചിത്രത്തിൽ കാമിയോ വേഷത്തിലെത്തിയിരുന്നു. വാഴ 2ന് ശേഷം നിരവധി ഓഫറുകളാണ് ഹാഷിറിന് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

English Summary

Vaazha 2 Actor Hashir Buys New Car After Success Debut Movie As Hero. Social Media Star Turned Actor Buys Renault Duster Latest Version Black Variant. Hashir Shares His Happiness With His Fans.

Loading...
Unable to load recommendations.
Follow Us
Related Stories
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി