Vazha 2: ആ ചിരി ഇനി വേണ്ട; ‘വാഴ 2’ കണ്ടവർ ഇനി ആ വൈറൽ വീഡിയോ കണ്ട് ചിരിക്കില്ല

Vaazha 2 Audience Emotional Readction Over Biju Kuttan's Viral Video: സിനിമയിൽ ഈ രംഗം റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. പ്രശസ്ത താരം ബിജുക്കുട്ടനാണ് ആ വേഷം ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രം കാട്ടിത്തരുന്നത് ആ വീഴ്ചയിലെ തമാശയല്ല, മറിച്ച് അതിന്റെ മറുവശമാണ്. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബിജുക്കുട്ടന്റെ കരിയറിലെ ഏറ്റവും മികച്ച വൈകാരിക പ്രകടനങ്ങളിലൊന്നായി ഈ രംഗം മാറിക്കഴിഞ്ഞു.

Vazha 2: ആ ചിരി ഇനി വേണ്ട; വാഴ 2 കണ്ടവർ ഇനി ആ വൈറൽ വീഡിയോ കണ്ട് ചിരിക്കില്ല

Vazha 2

Published: 

04 Apr 2026 | 03:01 PM

ചില സിനിമകൾ അങ്ങനെയാണ്, വൻതാരനിരയുടെ അകമ്പടിയില്ലാതെ വന്ന് പ്രേക്ഷകഹൃദയം കീഴടക്കും. നല്ല സിനിമ എന്ന മൂല്യം മാത്രം ഉയർത്തിപ്പിടിച്ച് തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ് സോഷ്യൽ മീഡിയ താരങ്ങൾ അണിനിരന്ന വാഴ 2. ബോക്സ് ഓഫീസിൽ മിന്നും വിജയം തുടരുന്നതിനിടെ, ചിത്രത്തിലെ വൈകാരികമായ ഒരു രംഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്.

വർഷങ്ങൾക്ക് മുൻപൊരു വിഷുദിനത്തിൽ പുറത്തുവന്ന ഒരു വീഡിയോ മലയാളികൾക്ക് സുപരിചിതമാണ്. ഗേറ്റിൽ വച്ച് പടക്കം പൊട്ടിക്കാൻ പേടിക്കുന്ന ഒരാളും, ഒടുവിൽ പടക്കം പൊട്ടുമ്പോൾ ഭയന്നോടി വീഴുന്നതുമായിരുന്നു ആ വീഡിയോ. ഓരോ വിഷുക്കാലത്തും ട്രോളായും തമാശയായും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. എന്നാൽ വാഴ 2 കണ്ടിറങ്ങിയവർ പറയുന്നത് ഇനി ആ വീഡിയോ കണ്ട് തങ്ങൾ ചിരിക്കില്ലെന്നാണ്.

ALSO READ:ദയവായി അമ്മച്ചിയോട് വായ തുറക്കരുതെന്ന് പറയൂ.. ക്രൈസ്തവർ ഇങ്ങനെയല്ല; ബിനീഷ് ബാസിന്റെ വീഡിയോയ്ക്ക് വിമർശനം

സിനിമയിൽ ഈ രംഗം റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. പ്രശസ്ത താരം ബിജുക്കുട്ടനാണ് ആ വേഷം ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രം കാട്ടിത്തരുന്നത് ആ വീഴ്ചയിലെ തമാശയല്ല, മറിച്ച് അതിന്റെ മറുവശമാണ്. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബിജുക്കുട്ടന്റെ കരിയറിലെ ഏറ്റവും മികച്ച വൈകാരിക പ്രകടനങ്ങളിലൊന്നായി ഈ രംഗം മാറിക്കഴിഞ്ഞു.

പടക്കം പൊട്ടി പേടിച്ചോടി വീഴുന്ന അച്ഛനെ നോക്കി മകൻ സങ്കടപ്പെടുന്ന രംഗം പ്രേക്ഷകരുടെ ഹൃദയത്തെ സ്പർശിക്കുന്ന രീതിയിലാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഇത്രയും കാലം നമ്മൾ ചിരിച്ച ആ വീഡിയോയ്ക്ക് പിന്നിൽ ഇത്രയും വലിയൊരു വേദനയുണ്ടായിരുന്നോ?” എന്നാണ് സിനിമ കണ്ടവർ ചോദിക്കുന്നത്. ആ രംഗം തിയറ്ററിൽ ഇരുന്നവരുടെ കണ്ണുകൾ നിറയിച്ചുവെന്നും പലരും കുറിക്കുന്നു.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ