AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

72nd National Film Awards: സർപ്രൈസ് ആയിപ്പോയി… എ.ആർ.എമ്മിന് അവാർഡോ… ഇത് പ്രതീക്ഷിച്ചില്ലെന്ന് വൈക്കം വിജയലക്ഷ്മി

Vaikom Vijayalakshmi Reacts on Award Winning: ടോവിനോ തോമസ് നായകനായ എ.ആർ.എം എന്ന ചിത്രത്തിലെ അങ്ങ് വാന കോണിൽ എന്ന് തുടങ്ങുന്ന മനോഹരമായ പാട്ടിന്റെ ആലാപനത്തിനാണ് വൈക്കം വിജയലക്ഷ്മിക്ക് 2024 ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായാണ് പുരസ്കാര പ്രഖ്യാപനം വന്നത് എന്നാണ് വിജയലക്ഷ്മി പറയുന്നത്.

72nd National Film Awards: സർപ്രൈസ് ആയിപ്പോയി… എ.ആർ.എമ്മിന് അവാർഡോ… ഇത് പ്രതീക്ഷിച്ചില്ലെന്ന് വൈക്കം വിജയലക്ഷ്മി
Vaikom VijayalakshmiImage Credit source: Instagram / Vaikom Vijayalakshmi
Amal KV
Amal KV | Published: 18 Jul 2026 | 09:51 PM

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മമ്മൂട്ടിക്കൊപ്പം തന്നെ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് വൈക്കം വിജയലക്ഷ്മി. ഇരുവരുടെയും സ്വദേശം വൈക്കം ആണെന്നതും ഒരു യാദൃശ്ചികതയാണ്. ടോവിനോ തോമസ് നായകനായ എ.ആർ.എം എന്ന ചിത്രത്തിലെ അങ്ങ് വാന കോണിൽ എന്ന് തുടങ്ങുന്ന മനോഹരമായ പാട്ടിന്റെ ആലാപനത്തിനാണ് വൈക്കം വിജയലക്ഷ്മിക്ക് പുരസ്കാരം ലഭിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായാണ് പുരസ്കാര പ്രഖ്യാപനം വന്നത് എന്നാണ് വിജയലക്ഷ്മി പറയുന്നത്.

വൈക്കം വിജയലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ “എത്രയും പെട്ടെന്ന് അനൗൺസ് ചെയ്യുമെന്ന് വിചാരിച്ചില്ല, പാട്ട് കേട്ടവർ എല്ലാവരും തന്നോട് പറഞ്ഞിരുന്നു നാഷണൽ അവാർഡ് ലഭിക്കുമെന്ന്. എന്നാൽ ഇത്രയും പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിച്ചില്ല. അനൗൺസ്മെന്റ് നടക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. തനിക്കുവേണ്ടി സല്യൂട്ട് എന്ന ഡോക്യുമെന്ററി എടുത്ത എറണാകുളത്ത് നിന്നുള്ള സുഭാഷ് ചേട്ടനാണ് വിളിച്ചു പറയുന്നത്. അഭിനന്ദനങ്ങൾ എന്നു പറഞ്ഞു, അതിന് ഇപ്പോ എന്താ എന്ന് ചോദിച്ചു. അപ്പോഴാണ് സാർ പറയുന്നത് എ.ആർ.എമ്മിന് നാഷ്ണൽ അവാർഡ് ഉണ്ട് എന്ന്. ദൈവമേ സർപ്രൈസ് എന്നു പറഞ്ഞാൽ ഇങ്ങനെയുണ്ടോ. ഇത്രയും പെട്ടെന്ന് പ്രതീക്ഷിച്ചില്ല എന്റെ അമ്മോ…”

Also Read: ’അങ്ങുവാന കോണിൽ’ വാനോളം ഉയർന്നു;ദേശീയ പുരസ്കാരത്തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി

അവാർഡിനർഹമായ പാട്ടുപാടുമ്പോൾ ഉണ്ടായ അനുഭവങ്ങളും വിജയലക്ഷ്മി പങ്കുവെച്ചു. നല്ല സുഖകരമായ റെക്കോർഡിങ് ആയിരുന്നു. പാട്ട് തനിക്ക് നേരത്തെ അയച്ചു തന്നിരുന്നു എന്നും താനത് പഠിച്ച ശേഷം എറണാകുളത്ത് വച്ചായിരുന്നു റെക്കോർഡിങ്. ഒരു മുത്തശ്ശി കൊച്ചു മകന് കഥ പറഞ്ഞു കൊടുക്കുന്നത് പോലുള്ള ഫീൽ വേണമെന്ന് സംഗീത സംവിധായകൻ ദിപു നൈനാൻ ജോസഫ് തന്നോട് പറഞ്ഞിരുന്നു. അതുപോലെ തന്നെ താൻ പാടിയെന്നും എല്ലാവർക്കും അത് ഇഷ്ടപ്പെട്ടെന്നും വിജയലക്ഷ്മി വ്യക്തമാക്കി.

2024 ൽ സിനിമ ഇറങ്ങിയ കാലത്ത് മുതൽ അങ്ങു വാന കോണിൽ എന്നു തുടങ്ങുന്ന ഈ ഗാനം ഏറെ പ്രചാരം നേടിയിരുന്നു. ഇപ്പോഴും ഈ പാട്ട് ഏറെ ആസ്വദിച്ച് കേൾക്കുന്നവരാണ് മലയാളികൾ. ഇപ്പോഴും റീലുകളിൽ ഈ പാട്ടിന് പശ്ചാത്തലമായി ഉപയോഗിക്കുന്നവരുടെ എണ്ണം കുറവല്ല. മലയാളത്തിനു പുറമേ മറ്റു ഭാഷയിൽ ഉള്ളവരും ഈ പാട്ടിനെ ഇഷ്ടത്തോടെ സ്വീകരിച്ചു. മനു മഞ്ജിത്തിന്റെ അർത്ഥവത്തായ വരികൾ ഹൃദയത്തിൽ തൊടുന്ന ഈണത്തോടെ വൈക്കം വിജയലക്ഷ്മിയുടെ വ്യത്യസ്തമായ ശബ്ദത്തിൽ കേൾക്കുമ്പോൾ ആരായാലും കണ്ണടച്ച് ആസ്വദിച്ചു പോകും.

English Summary

Vaikom Vijayalakshmi received the 2024 National Film Award for her rendition of the beautiful song beginning with the lines “Angu Vaana Konilu” from the movie ARM, starring Tovino Thomas. She says that the announcement of the award came as a surprise to her.

Follow Us