AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

72nd National Film Award:’അങ്ങുവാന കോണിൽ’ വാനോളം ഉയർന്നു;ദേശീയ പുരസ്കാരത്തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി

72nd National Film Award Vaikom Vijayalakshmi Best Singer:2013ൽ കമൽ സംവിധാനം ചെയ്ത സെല്ലുലോയിഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ചലച്ചിത്ര പിന്നണിഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. എം ജയചന്ദ്രൻ ഈണം നൽകിയ ഈ ​ഗാനം വൻ ഹിറ്റായിരുന്നു. ആദ്യ​ഗാനത്തിലൂടെ തന്നെ അവർക്ക് വലിയ ജനപ്രീതിയാണ് നേടാൻ സാധിച്ചത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നട...........

72nd National Film Award:’അങ്ങുവാന കോണിൽ’ വാനോളം ഉയർന്നു;ദേശീയ പുരസ്കാരത്തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി
Vaikom VijayalakshmiImage Credit source: Instagram
Ashli C
Ashli C | Updated On: 18 Jul 2026 | 07:11 PM

പുരസ്കാരത്തിളക്കത്തിൽ ഗായിക വൈക്കം വിജയലക്ഷ്മി. 72ാം മത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളത്തിന്റെ അഭിമാനം വാനോളം ഉയർത്തി അങ്ങുവാന കോണിൽ എന്ന വിജയലക്ഷ്മിയുടെ ഗാനത്തിനാണ് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം അവരെ തേടി എത്തിയിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അസാധാരണമായ പ്രതിഭയും ആത്മവിശ്വാസം കൊണ്ട് സംഗീത ലോകത്തെ തന്റേതായ ഇടം കണ്ടെത്തിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി.

വൈകാരികമായ ഒരു ആസ്വാദനമാണ്…..

ടോവിനോ തോമസിനെ നായകനാക്കി എത്തിയ എആർഎം എന്ന ചിത്രത്തിലെ ഏറ്റവും ജനപ്രിയ ഗാനമാണ് അങ്ങുവാന കോണിൽ. വൈക്കം വിജയലക്ഷ്മി ആലപിച്ച ഗാനത്തിന്റെ സംഗീതം ഡിബു നിനൻ തോമസ് ആണ്. മനു മഞ്ജിത്താണ് വരികൾ എഴുതിയത്. ഒരു താരാട്ട് പാട്ടിന്റെ ഈണത്തിലുള്ള ഈ ഗാനം വൈക്കം വിജയലക്ഷ്മിയുടെ സവിശേഷമായ ശബ്ദത്തിലൂടെ എത്തിയതോടെ പ്രേക്ഷകരുടെ മനസ്സിൽ വൈകാരികമായ ഒരു ആസ്വാദനമാണ് നേടാൻ സാധിച്ചത്.

ALSO READ:പോറ്റി തൂക്കി! മികച്ച നടൻ മമ്മൂട്ടി;72ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

അതിനാൽ തന്നെ സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകരുടെയും മനസ്സിൽ ഈ ഗാനം ഇപ്പോഴും തങ്ങിനിൽക്കുന്നു. റിലീസ് ചെയ്ത നാൾ മുതൽ സോഷ്യൽ മീഡിയയിലും യൂട്യൂബിലും ട്രെൻഡിങ് ആയിരുന്ന ഈ ഗാനം ഇപ്പോൾ ദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിയിരിക്കുകയാണ്.2013ൽ കമൽ സംവിധാനം ചെയ്ത സെല്ലുലോയിഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ചലച്ചിത്ര പിന്നണിഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. എം ജയചന്ദ്രൻ ഈണം നൽകിയ ഈ ​ഗാനം വൻ ഹിറ്റായിരുന്നു. ആദ്യ​ഗാനത്തിലൂടെ തന്നെ അവർക്ക് വലിയ ജനപ്രീതിയാണ് നേടാൻ സാധിച്ചത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നിരവധി ഭാഷകളിലായി ശ്രദ്ധേയമായ ഗാനങ്ങളുമായി വൈക്കം വിജയലക്ഷ്മി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.

കർണാടക സംഗീതത്തിൽ മികച്ച ഗാനമുള്ള വിജയലക്ഷ്മി 5ലധികം ശാസ്ത്രീയ സംഗീത കച്ചേരികളാണ് അവതരിപ്പിച്ചിട്ടുള്ളത്. വൈക്കം വിജയലക്ഷ്മിയെ വേറിട്ട നിർത്തുന്നത് ഗായത്രി വീണ എന്ന സംഗീത ഉപകരണത്തിന്റെ പ്രയോഗമാണ്. ഒറ്റ കമ്പിയുള്ള ഈ അപൂർവ വാദ്യം വായിക്കുന്നതിൽ ഇവർ അതീവ വിദഗ്ധയാണ്. ലോകത്തിൽ ആദ്യമായി ഗായത്രി വീണയിൽ ഏറ്റവും കൂടുതൽ സമയം സംഗീതം അവതരിപ്പിച്ചതിന് ലിംഗ ബുക്ക് ഓഫ് റെക്കോർഡ്സിലും വൈക്കം വിജയലക്ഷ്മി ഇടം നേടിയിട്ടുണ്ട്.

സെല്ലിലോയ്ഡ് എന്ന ചിത്രത്തിലെ ഗാനത്തിന് 2012 കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രത്യേക ജൂറി പരാമർശവും 2013 ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലെ എന്ന ഗാനത്തിന് മികച്ച കായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ENGLISH SUMMARY

Singer Vaikom Vijayalakshmi is in the limelight. At the 72nd National Film Awards, Vijayalakshmi has raised the pride of Malayalam to the skies and won the Best Female Playback Singer award for her song Anguvana Konil.

Follow Us