AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vinu Mohan Divorce : 13 വർഷത്തെ ബന്ധത്തിന് അവസാനം, നടൻ വിനു മോഹനും ഭാര്യയും തമ്മിൽ വേർപിരിഞ്ഞു

Actor Vinu and Actress Vidya Divorce : മലയാളികളുടെ പ്രിയതാരമായ വിനു മോഹനും നടി വിദ്യയും തമ്മിൽ വിവാഹമോചിതരായി. ഇതിനുമുമ്പ് പലതവണ താരതമ്പതികൾ തമ്മിൽ വിവാഹമോചിതരാകുന്നു എന്ന തരത്തിൽ അഭിമുഖങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ ഇരുവരും തമ്മിൽ വേർപിരിഞ്ഞ എന്ന വാർത്ത പുറത്തുവരുന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹബന്ധം വേർപിരിഞ്ഞത് എന്നാണ് സൂചന.

Vinu Mohan Divorce : 13 വർഷത്തെ ബന്ധത്തിന് അവസാനം, നടൻ വിനു മോഹനും ഭാര്യയും തമ്മിൽ വേർപിരിഞ്ഞു
Vinu Mohan, Vidya Image Credit source: Instagram / vidyavinumohan
Amal KV
Amal KV | Published: 22 Sep 2026 | 03:50 PM

മലയാളികളുടെ പ്രിയതാരമായ വിനു മോഹനും നടി വിദ്യയും തമ്മിൽ വിവാഹമോചിതരായി. ഇതിനുമുമ്പ് പലതവണ താരതമ്പതികൾ തമ്മിൽ വിവാഹമോചിതരാകുന്നു എന്ന തരത്തിൽ അഭിമുഖങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ ഇരുവരും തമ്മിൽ വേർപിരിഞ്ഞ എന്ന വാർത്ത പുറത്തുവരുന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹബന്ധം വേർപിരിഞ്ഞത് എന്നാണ് സൂചന. കഴിഞ്ഞ ഒരു മാസമായി നടനും നടിയും വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്നും റിപ്പോർട്ടുണ്ട്.

വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടനടനായി മാറിയ താരമാണ് വിനു മോഹൻ. നിവേദ്യം എന്ന സിനിമയിലൂടെ നായകനായി എത്തിയ വിനു പിന്നീടങ്ങോട്ട് ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി. 2013ലായിരുന്നു വിനു മോഹനും നടിയായ വിദ്യയും തമ്മിലുള്ള വിവാഹം നടന്നത്. സിനിമയിലൂടെ തന്നെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിൽ ആവുകയും പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയും ആയിരുന്നു.

ALSO READ: സ്വന്തം ജന്മ നക്ഷത്രം കണ്ടെത്താൻ ഇത്ര പണിയോ? രസകരമായ കഥ പറഞ്ഞ് നിഖില വിമൽ!

സിനിമകൾക്കും സ്റ്റേജ് ഷോകൾക്കും പുറമേ ഈ താരകൾ സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒന്നിച്ചുള്ള പോസ്റ്റുകൾ ഒന്നും സോഷ്യൽ മീഡിയയിലൂടെ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നില്ല. ഇത് ഇരുവരും തമ്മിൽ വേർപിരിയുന്നു എന്ന ആഗ്രഹങ്ങൾ ശക്തമാക്കിയിരുന്നു. അതിനോടപുറമേ വിനു തന്റെ ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് വിദ്യ ചിത്രങ്ങളും ഫോട്ടോകളും എല്ലാം നീക്കം ചെയ്യുകയും ചെയ്തു. ഇത് ആരാധകർക്കിടയിൽ സംശയങ്ങൾക്ക് വഴിതെളിച്ചു. വിനുവിന്റെ ഒപ്പം ഉള്ള ചിത്രങ്ങൾ നീക്കിയെങ്കിലും വിദ്യയുടെ അക്കൗണ്ടിൽ ഇപ്പോഴും വിനവുമായി ഉള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും ഉണ്ട്. ഇന്ത്യയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ നെയിം ഇപ്പോഴും വിദ്യ വിനു മോഹൻ എന്നാണ്.

എന്താണ് ഇരുവർക്കും ഇടയിൽ അകൽച്ചക്ക് ഉണ്ടായ കാരണം എന്നത് സംബന്ധിച്ച് വിവരങ്ങൾ ഒന്നും ഇതുവരെ വ്യക്തമായിട്ടില്ല. ഇരുവരും തങ്ങളുടെ കരിയർ ലക്ഷ്യമാക്കി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെടുത്തതെന്ന്. നീലാംബരി എന്ന സിനിമയിലൂടെയാണ് വിദ്യ മലയാളത്തിലേക്ക് എത്തുന്നത്. തുടർന്ന് ഏകദേശം 15 ഓളം മലയാള സിനിമകളിൽ അവർ അഭിനയിച്ചു. ഇപ്പോൾ തമിഴ് സീരിയലുകളിലും ഇവർ സജീവമാണ്. അതേ സമയം കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമതനായ വിനു മോഹൻ ഒരു സിനിമ കുടുംബമാണ്.

English Summary

Popular Malayalam actor Vinu Mohan and actress Vidya have divorced. Rumors regarding their separation had circulated several times in the past; the news of their split now puts an end to all such speculation.

Follow Us