Viral Video: പരിപാടിക്കിടെ പാട്ട് നിർത്തി ഗായിക, കൈയടിച്ച് സോഷ്യൽ മീഡിയ

Viral Video, Jasmine Sandlas Stops Performance: ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ആരാധകരാണ് പങ്കെടുത്തത്. സംഗീത നിശ ആവേശകരമായി മുന്നോട്ട് പോകുന്നതിനിടെയാണ് പെട്ടെന്ന് ഗായിക പാട്ട് നിർത്തിയത്.

Viral Video: പരിപാടിക്കിടെ പാട്ട് നിർത്തി ഗായിക, കൈയടിച്ച് സോഷ്യൽ മീഡിയ

Jasmine Sandlas

Updated On: 

11 Feb 2026 | 07:54 PM

രൺവീർ സിങ് നായകനായെത്തിയ ധുരന്ധർ എന്ന ചിത്രത്തിലെ ടൈറ്റിൽ ട്രാക്കും ഷരാരത്ത് എന്ന ഹിറ്റ് ​ഗാനവും ആലപിച്ച് ശ്രദ്ധേയയായ ​ഗായികയാണ് ജാസ്മിൻ സാൻഡ്ലാസ്. ഇപ്പോഴിതാ, ​ജാസ്മിന്റെ ഡൽഹി കൺസേർട്ടിനിടെ നടന്ന സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. പരിപാടിക്കിടെ പെട്ടെന്ന് ​ഗായിക പാട്ട് നിർത്തുകയായിരുന്നു. എന്നാൽ അതിന്റെ കാരണം അറിഞ്ഞതോടെ ​ഗായികയ്ക്ക് കൈയടി ഉയരുകയാണ്.

ജാസ്മിൻ സാൻഡ്‌ലാസിന്റെ സംഗീത പരിപാടിക്കിടെ ചില പുരുഷന്മാർ സ്ത്രീകളെ ശല്യപ്പെടുത്തി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അവർ തന്റെ പെർഫോമൻസ് നിർത്തിവയ്ക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ആരാധകരാണ് പങ്കെടുത്തത്. സംഗീത നിശ ആവേശകരമായി മുന്നോട്ട് പോകുന്നതിനിടെയാണ് ചിലർ വനിതാ ആരാധകരോട് മോശമായി പെരുമാറുന്നത് ജാസ്മിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഗായിക പാടുന്നത് നിർത്തുകയും മൈക്കിലൂടെ യുവാക്കളെ ശാസിക്കുകയും ചെയ്തു.

ALSO READ: പ്രണയം ട്രാക്ക് തെറ്റി…; മെട്രോ സ്റ്റേഷനിൽ മകനെ കാമുകിക്കൊപ്പം പൊക്കി അമ്മ, ക്ലൈമാക്സ് ഇങ്ങനെ

വിഡിയോ:

 

 

“സെക്യൂരിറ്റി, ദയവായി ആ രണ്ടുപേരെ അവിടെനിന്ന് മാറ്റാമോ? അവർ അവിടെയുള്ള സ്ത്രീകളെ ശല്യം ചെയ്യുന്നുണ്ട്. എന്റെ കൺസേർട്ടിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം തോന്നുന്നില്ലെങ്കിൽ ഞാൻ പാടില്ല എന്നാണ് ജാസ്മിൻ പ്രതികരിച്ചത്. വിഡിയോ പ്രചരിച്ചതോടെ ഗായികയെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി.

‘ഇതാണ് യഥാർത്ഥ കലാകാരി’, ‘സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ കാണിച്ച ആർജ്ജവം മാതൃകാപരമാണ്’, ‘യഥാർത്ഥ രാജ്ഞിമാർ തങ്ങളുടെ സാമ്രാജ്യത്തെ സംരക്ഷിക്കുന്നു’, ‘സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ നിലകൊള്ളുന്നു,’ തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് വരുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ