AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Wayanadan Vlogger : അങ്ങനെ വയനാടൻ വ്ലോ​ഗർ ബി.എം.ഡബ്ല്യൂവും എടുത്തു…

Wayanadan Vlogger Buys BMW Car : കേരളത്തിലെ പ്രമുഖ യൂട്യൂബറാണ് വയനാടൻ വ്ലോഗർ എന്ന ജിഷ്ണു ചന്ദ്രൻ. കുറഞ്ഞ കാലം കൊണ്ട് തന്നെ വ്യത്യസ്തമായ കണ്ടന്റുകൾ ചെയ്ത് വയനാടൻ വ്ലോഗിലൂടെ പ്രശസ്തരായവരാണ് ജിഷ്ണുവും ഭാര്യ ദൃശ്യയും. വാഹന പ്രേമി കൂടിയായ ജിഷ്ണുവിന് ടൂറിസ്റ്റ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉണ്ട്. ഇപ്പോഴിതാ തന്റെ ഗ്യാരേജിലേക്ക് പുതിയൊരു വാഹനത്തെ കൂടി എത്തിച്ചിരിക്കുകയാണ് ജിഷ്ണു.ബി.എം.

Wayanadan Vlogger : അങ്ങനെ വയനാടൻ വ്ലോ​ഗർ ബി.എം.ഡബ്ല്യൂവും എടുത്തു…
Wayanadan Vlogger Buys Bmw CarImage Credit source: Facebook / Wayanadan Vlogger
Amal KV
Amal KV | Published: 05 Sep 2026 | 07:41 PM

കേരളത്തിലെ പ്രമുഖ യൂട്യൂബറാണ് വയനാടൻ വ്ലോഗർ എന്ന ജിഷ്ണു ചന്ദ്രൻ. കുറഞ്ഞ കാലം കൊണ്ട് തന്നെ വ്യത്യസ്തമായ കണ്ടന്റുകൾ ചെയ്ത് വയനാടൻ വ്ലോഗിലൂടെ പ്രശസ്തരായവരാണ് ജിഷ്ണുവും ഭാര്യ ദൃശ്യയും. വാഹന പ്രേമി കൂടിയായ ജിഷ്ണുവിന് ടൂറിസ്റ്റ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉണ്ട്. ഇപ്പോഴിതാ തന്റെ ഗ്യാരേജിലേക്ക് പുതിയൊരു വാഹനത്തെ കൂടി എത്തിച്ചിരിക്കുകയാണ് ജിഷ്ണു.ബി.എം. ഡബ്ല്യൂ 5 സീരീസ് സെസാൻ കാറാണ് വയനാടൻ വ്ലോഗർ സ്വന്തമാക്കിയിരിക്കുന്നത്. അങ്ങനെ ബി.എം. ഡബ്ല്യൂ എടുത്തു എന്ന ക്യാപ്ഷനോടെ വാഹനം ഡെലിവറി എടുക്കുന്ന ഫോട്ടോ തന്റെ സമൂഹമാധ്യമ ഹാൻഡിലുകളിലൂടെ വിഷ്ണു പോസ്റ്റ് ചെയ്തിട്ടുണ്ട്.

സെക്കൻഡ് ഹാൻഡ് വാഹനമാണ് വയനാടൻ വ്ലോഗർ സ്വന്തമാക്കിയിരിക്കുന്നത്. ഹരിയാന രജിസ്ട്രേഷനുള്ള വാഹനമാണ് വാങ്ങിയിരിക്കുന്നത്. വാഹനം ഡെലിവറി എടുത്തതിനു ശേഷം അമ്പലത്തിൽ എത്തിയ ഫോട്ടോയും ഇവർ പങ്കുവെച്ചിട്ടുണ്ട്. തന്റെ കയ്യിൽ നിലവിലുണ്ടായിരുന്ന എം ജി എസ് യു വി ഹെക്ടർ വാഹനം കഴിഞ്ഞദിവസം ഈ ഇൻഫ്ലുവൻ ദമ്പതിമാർ വിറ്റിരുന്നു.

Also Read : സ്ക്രിപ്റ്റല്ല കുഴപ്പം, നസ്ലിൻ ചോദിച്ച പ്രതിഫലം കേട്ട് ഞെട്ടിപ്പോയി! പ്രേമലു 2 നടക്കാതെ പോയത് ഇതുകൊണ്ടെന്ന് വെളിപ്പെടുത്തൽ

ജീവിതത്തിൽ വാങ്ങണം എന്ന് ആഗ്രഹിച്ച കാർ ആയിരുന്നു എം. ജിയുടെ ഹെക്ടർ. മൂന്ന് വർഷം കൂടെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അവൻ വേറെ ആരുടെയോ കൈകളിലേക്ക് ഒരുപാട് യാത്രകളും ഓർമകളും സമ്മാനിച്ചു അവൻ എന്ന് ഹെക്ടർ കൈമാറുന്ന ഫോട്ടോ ഉൾപ്പെടെ സ്റ്റോറി ഇട്ടിരുന്നു ഇവർ. മാരുതി സെൻ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങളും ഈ വ്ലോഗർ ദമ്പതിമാരുടെ കൈവശമുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ പടിപടിയായി വളർന്ന ഇവർ കുറച്ചുനാളുകൾക്കു മുമ്പാണ് ടൂറിസ്റ്റ് ബസ് സ്വന്തമാക്കുന്നത്. വയനാടൻ എന്ന പേരാണ് ടൂറിസ്റ്റ് ബസിന് ഇവർ നൽകിയിരിക്കുന്നത്. ഈ ബസ്സിനും നിരവധി ആരാധകരാണ് ഉള്ളത്. ടൂർ പാക്കേജുകൾ ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേക ഓഫീസും ഇവർ ക്രമീകരിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ അഞ്ചര ലക്ഷം ഫോളോവേഴ്സും യൂട്യൂബിൽ രണ്ടു മില്യൺ സബ്സ്ക്രൈബേഴ്സും ആണ് ഇവർക്ക് നിലവിൽ ഉള്ളത്. പുതിയ വാഹനം സ്വന്തമാക്കിയ പോസ്റ്റിനു താഴെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

English Summary

Jishnu Chandran, known as Wayanadan Vlogger, is a prominent YouTuber from Kerala. Within a short span of time, Jishnu and his wife, Drishya, gained fame through their channel by creating unique content. An automobile enthusiast, Jishnu owns several vehicles, including a tourist bus. Now, he has added yet another vehicle to his garage.

Follow Us