എന്തുകൊണ്ട് മീര ജാസ്മിനെ മറികടന്ന് കാവ്യയ്ക്ക് അവാർഡ് നൽകി? ‘പെരുമഴക്കാലം’ വിവാദത്തെ കുറിച്ച് കമൽ
Director Kamal on Kavya Madhavan Winning The State Award Over Meera Jasmine: മീരാ ജാസ്മിൻ്റെ കഥാപാത്രം ഒരു വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്നത് സത്യമാണ്. പക്ഷേ കൂടുതൽ ഡെപ്തുള്ള കഥാപാത്രം കാവ്യയുടേതാണ്. എല്ലാ നഷ്ടപ്പെടുത്തി വീണ്ടും ത്യാഗം ചെയ്യുന്ന കഥാപാത്രമാണ് കാവ്യയുടെ ഗംഗ. ആ കഥാപാത്രത്തിൻ്റെ കൂടെ ആളുകൾ നിൽക്കും

കാവ്യ മാധവൻ, മീരാ ജാസ്മിൻ, ദിലീപ് (പെരുമഴക്കാലം)
മലയാളത്തിൽ ഏറ്റവും ശ്രദ്ധേയമായ സിനിമകളിൽ ഒന്നാണ് 2004-ൽ പുറത്തിറങ്ങിയ കമൽ ചിത്രം പെരുമഴക്കാലം. മീര ജാസ്മിൻ കാവ്യ മാധവൻ എന്നിവർ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളിൽ എത്തിയ സിനിമ സംസ്ഥാന ചലചിത്ര അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്തു. മികച്ച നായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സിനിമയിലൂടെ കാവ്യ മാധവനാണ് ലഭിച്ചത്. ഇതോടെ സിനിമാ മേഖയിൽ നിന്നുപോലും പരാതികളും വിവാദവും ഉയർന്നുവന്നു. മികച്ച പ്രകടനം നടത്തിയിട്ടും, ചിത്രത്തിൽ സ്ക്രീൻ സ്പേസ് കൂടുതലായിരുന്നിട്ടും എന്തുകൊണ്ട് മീര ജാസ്മിന് സംസ്ഥാന അവാർഡ് നൽകിയില്ല എന്നതായിരുന്നു ഉയർന്ന ചോദ്യം. വർഷങ്ങൾക്കിപ്പും ആ ചോദ്യങ്ങൾക്കുള്ള മറുപടി പറയുകയാണ് സംവിധായകൻ കമൽ.
സിനിമയുടെ തുടക്കത്തിൽ തൻ്റെ കഥാപാത്രത്തിന് പ്രാധാന്യമില്ല എന്ന തോന്നൽ കാവ്യ മാധവന് ഉണ്ടായിരുന്നു എന്നും, മീരയേക്കാൾ അവാർഡിന് സാധ്യതയുള്ള കാവ്യക്കാണ് എന്ന് അന്ന് തന്നെ താൻ പറഞ്ഞിരുന്നു എന്നുമാണ് കമൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. “മീര ജാസ്മിനാണ് സ്ക്രീൻ സ്പേസ് കൂടുതലുള്ളത് എന്ന തോന്നലായിരുന്നു കാവ്യക്ക്. ശക്തമായ കഥാപാത്രമാണ് നിൻ്റേത് അതിപ്പോ കാവ്യയ്ക്ക് മനസ്സിലായിങ്കിലും സിനിമ റിലീസായിക്കഴിഞ്ഞാൽ മനസ്സിലാകും. മിക്കവാറും ഈ സിനിമക്ക് അവാർഡ് കിട്ടാൻ പോകുന്നത് മീരയ്ക്കായിരിക്കില്ല കാവ്യയ്ക്കായിരിക്കും എന്ന് ഷൂട്ടുംഗ് നടക്കുമ്പോൾ തന്നെ കാവ്യയോട് പറഞ്ഞിരുന്നു” കമൽ പറഞ്ഞു.
എന്തുകൊണ്ട് കാവ്യയ്ക്ക് അവാർഡ് ലഭിച്ചു എന്നതിലുള്ള തൻ്റെ വിലയിരുത്തലും കമൽ പങ്കുവയ്ക്കുന്നുണ്ട്. മീരാ ജാസ്മിൻ്റെ കഥാപാത്രം ഒരു വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്നത് സത്യമാണ്. പക്ഷേ കൂടുതൽ ഡെപ്തുള്ള കഥാപാത്രം കാവ്യയുടേതാണ്. എല്ലാ നഷ്ടപ്പെടുത്തി വീണ്ടും ത്യാഗം ചെയ്യുന്ന കഥാപാത്രമാണ് കാവ്യയുടെ ഗംഗ. ആ കഥാപാത്രത്തിൻ്റെ കൂടെ ആളുകൾ നിൽക്കും എന്നത് സ്വാഭാവികമാണ്. പ്രേക്ഷകർക്കൊപ്പം ജൂറിയും ഗംഗ എന്ന കഥാപാത്രത്തിനൊപ്പം നിന്നും എന്നാണ് താൻ മനസ്സിലാക്കുന്നത് എന്ന് കമൽ പറയുന്നു.
ജൂറി രണ്ട് പേരുടെയും അഭിനയം വിലയിരുത്തിയപ്പോൾ കാവ്യയാണ് അവാർഡിന് കൂടുതൽ അർഹ എന്ന തോന്നൽ ജൂറിക്ക് ഉണ്ടായിട്ടുണ്ടാകാം. ആർക്ക് അവാർഡ് നൽകണം എന്നതിൽ എപ്പോഴും അന്തിമ തീരുമാനം ജൂറിയുടേതാണ്. അതിന് തൊട്ടുമുൻപത്തെ വർഷം മികച്ച നടിക്കുള്ള പുരസ്കാരം നേടിയത് മീര ജാസ്മിനായിരുന്നു. ആക്കാര്യം കൂടി ജൂറി പരിഗണിച്ചിട്ടുണ്ടാകാം എന്നും കമൽ വ്യക്തമാക്കി.
English Summary
Director Kamal revealed that Kavya Madhavan won the Best Actress award for Perumazhakkalam over Meera Jasmine because her character, Ganga, possessed greater emotional depth, resonating more with the jury.