AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മമ്മൂട്ടി ബ്രാൻഡ് അംബാസഡർ, റോഡ് അപകടമരണങ്ങൾ കുറയ്ക്കാൻ കേരള റോഡ് സേഫ്റ്റി മിഷൻ വരുന്നു

സംസ്ഥാനത്തെ റോഡപകട മരണങ്ങൾ കുറയ്ക്കാൻ പുതിയ പദ്ധതിയുമായി സർക്കാർ. റോഡ് അപകടമരണങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കേരള റോഡ് സേഫ്റ്റി മിഷന്റെ ബ്രാൻഡ് അംബാസഡർ ആയി പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടിയെ ആണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേരള റോഡ് സേഫ്റ്റി മിഷന്റെ പ്രഖ്യാപനം നവംബർ 15 നാണ് നടക്കുക. സംസ്ഥാനത്ത് ഓരോ വർഷവും 3,700 ത്തോളം പേരാണ് റോഡപകടങ്ങളിൽ മരണമടയുന്നത്.

മമ്മൂട്ടി ബ്രാൻഡ് അംബാസഡർ, റോഡ് അപകടമരണങ്ങൾ കുറയ്ക്കാൻ കേരള റോഡ് സേഫ്റ്റി മിഷൻ വരുന്നു
Mammootty, Cp John MinisterImage Credit source: Social Media
Amal KV
Amal KV | Published: 04 Nov 2026 | 08:46 PM

കൊച്ചി: സംസ്ഥാനത്തെ റോഡപകട മരണങ്ങൾ കുറയ്ക്കാൻ പുതിയ പദ്ധതിയുമായി സർക്കാർ. റോഡ് അപകടമരണങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കേരള റോഡ് സേഫ്റ്റി മിഷന്റെ ബ്രാൻഡ് അംബാസഡർ ആയി പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടിയെ ആണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേരള റോഡ് സേഫ്റ്റി മിഷന്റെ പ്രഖ്യാപനം നവംബർ 15 നാണ് നടക്കുക. സംസ്ഥാനത്ത് ഓരോ വർഷവും 3,700 ത്തോളം പേരാണ് റോഡപകടങ്ങളിൽ മരണമടയുന്നത്. ഈ സ്ഥിതിക്ക് മാറ്റം കൊണ്ടുവന്ന് ബോധവത്കരണവും നിയമങ്ങൾ കർശനമായി നടപ്പാക്കലും സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങളിലൂടെ മരണനിരക്ക് ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് മിഷന്റെ ലക്ഷ്യമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി സി.പി ജോൺ അറിയിച്ചു.

എൻലൈറ്റൻ ആൻഡ് എൻഫോഴ്സ്

പദ്ധതിയുടെ ഭാ​ഗമായി ‘എൻലൈറ്റൻ ആൻഡ് എൻഫോഴ്സ്’ എന്ന ആശയത്തിലൂന്നി വിദ്യാർഥികൾ മുതൽ മുതിർന്ന പൗരന്മാർ വരെ ഉൾപ്പെടുന്ന വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. നിയമ ലംഘകർക്കെതിരെ കർശന നടപടികളുണ്ടാകും. മുഖ്യമന്ത്രി വി.ഡി സതീശൻ ചെയർമാനും ഗതാഗത വകുപ്പ് മന്ത്രി കോ- ചെയർമാനുമായ മിഷനിൽ എട്ട് വകുപ്പുകളിലെ മന്ത്രിമാർ അംഗങ്ങളാകും. ജില്ലാ തലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും പ്രവർത്തനം വ്യാപിപ്പിച്ച് സുരക്ഷിത ഡ്രൈവിങ് ക്ലബ്ബുകൾ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

Also Read: പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡർമാർ; ഉത്തരവ് പുറത്തിറക്കി

സ്കൂൾ പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷ

അപകടസാധ്യതയുള്ള ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി അത് പരിഹരിക്കൽ, റോഡുകളുടെ നവീകരണം, സുരക്ഷാ മുന്നറിയിപ്പ് അടയാളങ്ങൾ മെച്ചപ്പെടുത്തൽ, സീബ്രാ ക്രോസിങ്ങുകളുടെ വീതി വർധിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാ​ഗമായി നടത്തും. സ്കൂൾ പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷ ഉൾപ്പെടുത്തും. സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് സമീപം പ്രത്യേക സുരക്ഷാ മേഖലകൾ ഒരുക്കുന്നതാണ്. പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ വെബ്സൈറ്റും മൊബൈൽ ആപ്പും പ്രത്യേകം ക്രമീകരിക്കും.

വിപുലമായ പങ്കാളിത്തം ഉറപ്പാക്കും

മമ്മൂട്ടിക്ക് പുറമെ മറ്റ് സിനിമാതാരങ്ങൾ, സാഹിത്യകാരന്മാർ, സംഗീതജ്ഞർ എന്നിവരുടെയും പിന്തുണ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി തേടും. റോ‍ഡ് സുരക്ഷാ മിഷനിൽ മാധ്യമങ്ങൾ, സന്നദ്ധസംഘടനകൾ, രാഷ്ട്രീയ-മത-സാമുദായിക സംഘടനകൾ, യുവജന-വിദ്യാർഥി-വനിതാ സംഘടനകൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉണ്ടായിരിക്കണമെന്നും ​ഗതാ​ഗത വകുപ്പ് മന്ത്രി അറിയിച്ചു.

English Summary

The government has introduced a new initiative aimed at reducing road accident fatalities in the state. Renowned film star Mammootty has been selected as the brand ambassador for the Kerala Road Safety Mission, an entity established with the objective of curbing deaths resulting from road accidents. The official announcement regarding the Kerala Road Safety Mission is scheduled for November 15.

Follow Us