AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

“സിനിമയിൽ നിന്നും പുറത്താക്കിക്കോളൂ പക്ഷേ ഇത് ചെയ്യില്ല”; സംവിധായകന് നിവിൻ കൊടുത്ത മറുപടി

"Remove Me From the Film": Nivin Pauly Opens Up About Rejecting Vulgarity: വിനീത് ശ്രീനിവാസൻ്റെ സിനികൾ ശ്രദ്ധിച്ചാൽ കാണാം, ക്ലീൻ നീറ്റ് സിനിമകളായിരിക്കും, സിനിമയുടെ സെറ്റും അതേ മട്ടിൽ ആയിരിക്കും താൻ ആദ്യമായി എത്തുന്ന സിനിമ സെറ്റ് വിനീതിൻ്റേതാണ്. അവിടെ അനാവശ്യമായ ഡബിൾ മീനിങ് ഡയലോഗുകൾ ഉണ്ടാകില്ല. വൾഗാരിറ്റി ഉണ്ടകില്ല

“സിനിമയിൽ നിന്നും പുറത്താക്കിക്കോളൂ പക്ഷേ ഇത് ചെയ്യില്ല”; സംവിധായകന് നിവിൻ കൊടുത്ത മറുപടി
നിവിൻ പോളിImage Credit source: Facebook Nivin Pauly
Sumeesh T Unneen
Sumeesh T Unneen | Published: 26 Aug 2026 | 01:47 PM

ഒരു കൂട്ടം ഹിറ്റുകളുമായി 2026 നിവിൻ പോളീക്ക് ഒപ്പം സഞ്ചരിക്കുകയാണ്. സർവം മായ വലിയ വിജയമായി മാറിയപ്പോൾ, പ്രതിച്ഛായ മികച്ച പ്രതികരണങ്ങൾ നേടി. ഇപ്പോഴിതാ ഓണത്തിന് ഗിരീഷ് എ.ഡിയോടൊപ്പം ചേർന്ന് മലയാളികൾക്ക് മറ്റൊരു റോ-കോം സിനിമ കൂടി സമ്മാനിച്ചിരിക്കുകയാണ് താരം. ആളുകൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സിനിമകളാണ് നിവിൻ പോളിയുടേത്. അതിലേക്ക് നയിക്കുന്നത് സിനിമയിൽ തനിക് പലപ്പോഴും സ്വീകരിക്കേണ്ടി വരുന്ന കടുത്ത തീരുമാനങ്ങളും നിലപാടുകളുമായിരിക്കും എന്ന് തുറന്നു പറയുകയാണ് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നിവിൻ.

കരിയറിൻ്റെ തുടക്ക കാലത്ത് നേരിട്ട ഒരു അനുഭവം വെളിപ്പെടുത്തിക്കൊണ്ടാണ് താൻ സ്വീകരിച്ച നിലപാട് നിവിൻ പോളി തുറന്നു പറയുന്നത്. അനാവശ്യമായ ഡയലോഗുകളോ വൾഗർ സീനുകളോ ഉണ്ട് എന്ന് തോന്നിയാൽ അത് ചെയ്യാൻ കഴിയില്ല എന്ന് തുടക്കത്തിൽ തന്നെ സംവിധായകരോട് തുറന്നു പറയാറുണ്ട് എന്ന് നിവിൻ പറയുന്നു.

വിനീത് ശ്രീനിവാസൻ്റെ സിനികൾ ശ്രദ്ധിച്ചാൽ കാണാം, ക്ലീൻ നീറ്റ് സിനിമകളായിരിക്കും, സിനിമയുടെ സെറ്റും അതേ മട്ടിൽ ആയിരിക്കും താൻ ആദ്യമായി എത്തുന്ന സിനിമ സെറ്റ് വിനീതിൻ്റേതാണ്. അവിടെ അനാവശ്യമായ ഡബിൾ മീനിങ് ഡയലോഗുകൾ ഉണ്ടാകില്ല. വൾഗാരിറ്റി ഉണ്ടകില്ല. ആദ്യം തന്നെ ആ രീതിയിൽ തൻ്റെ രീതികൾ ആ നിലയിലേക്ക് മാറാൻ വിനീതിൻ്റെ സിനിമകൾ ഒരു കാരണമായിട്ടുണ്ടാകാം. വൾഗർ രംഗങ്ങളോട് ഒട്ടും താല്പര്യമില്ലാത്ത ആളാണ് താനെന്നും നിവിൻ പറയുന്നു.

Also Read: “സുചി… ഉപ്പ് കറക്ടാണോന്ന് ഒന്ന് നോക്ക്”; മോഹൻലാലിൻ്റെ പാചക പരീക്ഷണങ്ങളെ കുറിച്ച് സുചിത്ര മോഹൻലാൽ

ഇടക്ക് ചെയ്ത ഒരു സിനിമയിൽ ഒരു ഗാന രംഗത്തിൽ അഭിനയിക്കാൻ തന്നെ പല തരത്തിൽ സംവിധായകൻ നിർബ്ബന്ധിച്ചു. എന്നാൽ അത് ചെയ്യില്ലെന്ന് തന്നെ ഉറപ്പിച്ച് പറഞ്ഞു. സിനിമക്ക് അത്തരം ഒരു രംഗത്തിൻ്റെ അവശ്യം ഉണ്ടായിരുന്നില്ല. ആ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഒരുപാട് നേരം ഷൂട്ടിംഗ് നിർത്തിവച്ചു. അത് ചെയ്യുന്നില്ലെങ്കിൽ സിനിമയിൽ നിന്നും മാറ്റേണ്ടിവരും എന്ന് പറഞ്ഞു. വേണമെങ്കിൽ തന്നെ സിനിമയിൽ നിന്നും മാറ്റം പക്ഷേ ആ രംഗത്തിൽ അഭിനയിക്കില്ല എന്ന് തന്നെ പറഞ്ഞു.

കരിയറിൻ്റെ തുടക്ക കാലത്താണ് ഈ സംഭവം. ഇതോടെ തുടക്കക്കാരൻ എന്ന നിലയിൽ പലയിത്ത് നിന്നും സമ്മർദ്ദം ഉണ്ടായി. ഇത്തരം കടുംപിടുത്തങ്ങൾ പ്രശ്നനമാകും എന്ന് കൂടെയുള്ള അഭിനയതാക്കൾ പോലും വന്ന് പറയുമ്പോൾ ഒരു പേടി തോന്നും. പക്ഷേ ഒരു വൾഗർ സീനിൽ അഭിനയിക്കാൻ കഴിയില്ല എന്നത് തൻ്റെ നിലപാടാണ് എന്ന് ആവർത്തിക്കുകയാണ് ചെയ്തത് എന്ന് നിവിൻ പറയുന്നു.

English Summary

Enjoying a successful 2026, actor Nivin Pauly revealed in a recent interview how he strictly avoids vulgar scenes and double-meaning dialogues. Recalling an early career incident, he boldly told a director to remove him from the movie rather than forcing him to shoot an unnecessary, vulgar song sequence.

Follow Us