AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Youtuber Thoppi: മണിക്കൂറിന് 21,000! പണം കിട്ടാന്‍ വേറെയുമുണ്ട് വഴി; വരുമാനത്തെ കുറിച്ചറിയാതെയുള്ള ചോദ്യം വേണ്ട; വെളിപ്പെടുത്തലുമായി തൊപ്പി

Youtuber Thoppi Revenue: മയക്കുമരുന്ന് കച്ചവടമുണ്ടോ എന്ന ചോദ്യത്തിനാണ് വീഡിയോയിലൂടെ തൊപ്പി മറുപടി നല്‍കുന്നത്. തനിക്ക് മണിക്കൂറിന് 21,000 രൂപ വരുമാനമുണ്ടെന്നാണ് തൊപ്പി പറയുന്നത്. തന്റെ വരുമാനത്തെ കുറിച്ച് ബോധ്യമില്ലാതെയാണ് പലരും ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് തൊപ്പി പറയുന്നു.

Youtuber Thoppi: മണിക്കൂറിന് 21,000! പണം കിട്ടാന്‍ വേറെയുമുണ്ട് വഴി; വരുമാനത്തെ കുറിച്ചറിയാതെയുള്ള ചോദ്യം വേണ്ട; വെളിപ്പെടുത്തലുമായി തൊപ്പി
തൊപ്പി എന്ന നിഹാദ്‌Image Credit source: Instagram
Shiji M K
Shiji M K | Updated On: 20 Jan 2025 | 03:05 PM

നിരവധി ഫോളേഴ്‌സുള്ള സോഷ്യല്‍ മീഡിയ താരമാണ് തൊപ്പിയെന്ന് അറിയപ്പെടുന്ന നിഹാദ്. ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടതായി വന്നിരുന്നുവെങ്കിലും ആരാധകരുടെ കാര്യത്തില്‍ തൊപ്പിയ്ക്ക് ഇപ്പോഴും യാതൊരുവിധത്തിലുള്ള കുറവും സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ തന്റെ വരുമാനം വെളിപ്പെടുത്തികൊണ്ട് തൊപ്പി ചെയ്ത വീഡിയോയാണ് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്.

മയക്കുമരുന്ന് കച്ചവടമുണ്ടോ എന്ന ചോദ്യത്തിനാണ് വീഡിയോയിലൂടെ തൊപ്പി മറുപടി നല്‍കുന്നത്. തനിക്ക് മണിക്കൂറിന് 21,000 രൂപ വരുമാനമുണ്ടെന്നാണ് തൊപ്പി പറയുന്നത്. തന്റെ വരുമാനത്തെ കുറിച്ച് ബോധ്യമില്ലാതെയാണ് പലരും ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് തൊപ്പി പറയുന്നു.

പങ്കുവെച്ച വീഡിയോയില്‍ സ്ട്രീമിങ് കോണ്‍ട്രാക്ടും തൊപ്പി പരസ്യപ്പെടുത്തുന്നുണ്ട്. തനിക്ക് സ്ട്രീമിങ് വഴി എത്ര വരുമാനം ലഭിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയില്ല അതാണ് കാര്യം. താനൊരു കാര്യം വീഡിയോയില്‍ കാണിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് സ്ട്രീമിങ് കോണ്‍ട്രാക്ട് തൊപ്പി പരസ്യപ്പെടുത്തിയത്.

‘ഇതെന്റെ ഒറിജിനല്‍ സ്ട്രീമിങ് കോണ്‍ട്രോക്ട് ആണ്. ഒരു മണിക്കൂര്‍ സ്ട്രീമിങ് നടത്തിയാല്‍ മാത്രം എനിക്ക് 21,000 രൂപ ലഭിക്കും. ദിവസം ഒരു ലക്ഷത്തോളം രൂപയോളം ഞാന്‍ സ്ട്രീമിങ്ങിലൂടെ ഉണ്ടാക്കുന്നുണ്ട്. അപ്പോള്‍ മാസ വരുമാനം എത്രയായി,’ തൊപ്പി വീഡിയോയില്‍ ചോദിക്കുന്നു.

ഈ വരുമാനം സ്ട്രീമിങ്ങില്‍ നിന്ന് മാത്രമാണെന്നും തൊപ്പി പറയുന്നുണ്ട്. ഇതുകൂടാതെ ഒരുപാട് പ്രമോഷന്‍സുണ്ട്, ഉദ്ഘാടനങ്ങളില്‍ നിന്നും വരുമാനം ലഭിക്കുന്നു. അങ്ങനെ പല വഴികളിലൂടെയാണ് വരുമാനം ലഭിക്കുന്നത്. ഇതെല്ലാം നിയമപരമായിട്ടുള്ള വരുമാനമാണെന്നും തൊപ്പി പറയുന്നുണ്ട്.

Also Read: Youtuber Thoppi: എംഡിഎംഎ പിടികൂടിയതിന് പിന്നാലെ ഒളിവില്‍ പോയി തൊപ്പി; ജാമ്യം തേടി സംഘം

ഇങ്ങനെ പണമുണ്ടാക്കുമ്പോള്‍ ഒരിക്കലും നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്നാണ് നിഹാദ് പറയുന്നത്. എന്തിനാണ് താന്‍ മയക്കുമരുന്ന് കച്ചവടം ചെയ്യാന്‍ പോകുന്നത്. തനിക്കെന്താ ഭ്രാന്തുണ്ടോ? താനെന്താ പൊട്ടനാണോയെന്നും തൊപ്പി വീഡിയോയിലൂടെ ചോദിക്കുന്നു.

യൂട്യൂബ് വീഡിയോ ലിങ്ക്‌

തൊപ്പി വരുമാനം വെളിപ്പെടുത്തിയ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. വീഡിയോ വൈറലായതോടെ തൊപ്പി എന്ന നിഹാദിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

അതേസമയം, താമസ സ്ഥലത്ത് നിന്ന് എംഡിഎംഎ പിടികൂടിയതിന് തൊപ്പിയെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. തൊപ്പിയെ കൂടാതെ സുഹൃത്തുക്കളായ മറ്റ് മൂന്ന് യുവതികളും കേസില്‍ പ്രതികളായിരുന്നു. തൊപ്പിയുടെ തമ്മനത്തെ താമസ സ്ഥലത്ത് നിന്നായിരുന്നു എംഡിഎംഎ പിടികൂടിയത്.