Kerala Rain Alert: നാളെ മുതല്‍ മഴയും മിന്നലും; കേരളം വീണ്ടും ജാഗ്രതയിലേക്ക്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
IMD Predicts Heavy Rain and Gusty Winds in Kerala for Next 4 Days: കേരളത്തില്‍ നാളെ മുതല്‍ മഴ ശക്തമായേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ചൊവ്വാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നവംബര്‍ 26-ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് നാളെ (നവംബര്‍ 24, ചൊവ്വ) മുതല്‍ മഴ ശക്തമായേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ചൊവ്വാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മിതമായ തോതിലും മഴ പ്രതീക്ഷിക്കുന്നു. മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. നവംബര്‍ 25-ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. മറ്റ് ജില്ലകളില്‍ നേരിയതോ മിതമായ തോതിലോ മഴ പ്രതീക്ഷിക്കാം.
നവംബര്‍ 26-ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. മറ്റെല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. നവംബര്‍ 27-ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ശബരിമല തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്
സന്നിധാനത്തും, പമ്പയിലും, നിലക്കലും ഇന്ന് മഴ മുന്നറിയിപ്പില്ല. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ പമ്പയിലും, സന്നിധാനത്തും, നിലക്കലും 24, 25 തീയതികളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 7-11 സെ.മീ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ (മണിക്കൂറില്‍ രണ്ട് സെമീ വരെ) മഴയ്‌ക്കോ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്.
Also Read: Kerala Weather Update: സംസ്ഥാനത്ത് നാളെ മുതൽ മഴ? ഏതെല്ലാം ജില്ലകളിൽ യെല്ലോ അലർട്ട്
ഇടിമിന്നല്‍, കാറ്റ്
കേരളത്തില്‍ നവംബര്‍ 27 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. മിന്നലിന്റെ പ്രാരംഭ ലക്ഷണം കാണുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെങ്കില്‍ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തന്നെഇരിക്കുക. ഭിത്തിയിലോ തറയിലോ തൊടാതിരിക്കാന്‍ പരമാവധി ശ്രമിക്കുക.
English Summary
Rain is returning to Kerala starting tomorrow, November 24. The IMD predicts isolated thunderstorms and winds up to 40 kmph until November 27. A yellow alert has been issued for several southern and central districts. Thiruvananthapuram, Kollam, and Pathanamthitta are on yellow alert tomorrow.