Business News in Malayalam: ബിസിനസ്സ് മലയാളം വാർത്തകൾ, Latest Business News in Malayalam Online, ബിസിനസ്സ് ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

EPFO: ഇനി പിഎഫ് ബാലൻസും ക്ലെയിം സ്റ്റാറ്റസും വാട്ട്‌സ്ആപ്പിൽ ലഭിക്കും! എങ്ങനെ?
കോടിക്കണക്കിന് വരുന്ന അംഗങ്ങൾക്കും പെൻഷൻകാർക്കും തൊഴിലുടമകൾക്കും പിഎഫ് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി എംപ്ലോയീസ് പ്രൊവൈഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഔദ്യോഗിക വാട്‌സാപ്പ് ചാനൽ ആരംഭിച്ചു. ഇനി മുതൽ പിഎഫ് പോർട്ടലിലോ ഉമാങ് (UMANG) ആപ്പിലോ ലോഗിൻ ചെയ്യാതെ തന്നെ പിഎഫ് സംബന്ധമായ വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്.

വാട്‌സാപ്പ് സേവനം എങ്ങനെ ഉപയോഗിക്കാം?

EPFO തങ്ങളുടെ എക്സ് (X) ഹാൻഡിലിലൂടെ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച് വാട്‌സാപ്പ് വഴി സേവനങ്ങൾ ലഭിക്കുന്നതിനുള്ള വിവരങ്ങൾ അറിഞ്ഞാലോ....

EPFO നൽകിയിട്ടുള്ള ഔദ്യോഗിക ലിങ്ക് വഴിയോ QR കോഡ് സ്കാൻ ചെയ്തോ ആദ്യമായി ചാനലിൽ ജോയിൻ ചെയ്യുക.

ചാനലിൽ ചേർന്ന ശേഷം ഒരു ചെറിയ "Hello" മെസ്സേജ് അയച്ച് സർവീസ് ആരംഭിക്കാം.

നിങ്ങളുടെ UAN (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ) നമ്പർ രജിസ്റ്റർ ചെയ്തിട്ടുള്ള അതേ മൊബൈൽ നമ്പറിൽ നിന്നാണ് മെസ്സേജ് അയക്കുന്നത് എന്ന് സിസ്റ്റം തനിയെ വേരിഫൈ ചെയ്യും.

നമ്പർ വേരിഫൈ ആയ ശേഷം സ്ക്രീനിൽ വരുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ (പിഎഫ് ബാലൻസ്, ക്ലെയിം സ്റ്റാറ്റസ്, അവസാനമായി നടന്ന ഇടപാടുകൾ) തിരഞ്ഞെടുക്കാവുന്നതാണ്.

ALSO READ: ശമ്പള വർധനവ് ഇനി 5 വർഷത്തിലൊരിക്കലോ? നിർണായക ആവശ്യം!

വാട്‌സാപ്പ് വഴി ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ

അക്കൗണ്ടിലുള്ള തുക എത്രയെന്ന് വേഗത്തിൽ പരിശോധിക്കാം.

സമർപ്പിച്ച പിഎഫ് ക്ലെയിമിന്റെ നിലവിലെ വിവരങ്ങൾ അറിയാം.

പാസ്ബുക്ക് പരിശോധിക്കാതെ തന്നെ അവസാനത്തെ ചില ഇടപാടുകൾ കാണാൻ സാധിക്കും.

പിഎഫ് ബാലൻസ് അറിയാൻ നിലവിലുള്ള മറ്റ് വഴികൾ

വാട്‌സാപ്പ് ചാനലിന് പുറമേ താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെയും നിങ്ങൾക്ക് പിഎഫ് വിവരങ്ങൾ അറിയാൻ സാധിക്കും: നിങ്ങളുടെ UAN രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നും EPFOHO UAN ENG (മലയാളത്തിന് MAL അല്ലെങ്കിൽ ഇംഗ്ലീഷിന് ENG) എന്ന് ടൈപ്പ് ചെയ്ത് 7738299899 എന്ന നമ്പറിലേക്ക് SMS അയക്കുക. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നും 9966044425 എന്ന നമ്പറിലേക്ക് മിസ്സ്ഡ് കോൾ നൽകിയാൽ ബാലൻസ് വിവരങ്ങൾ SMS ആയി ലഭിക്കും. കൂടാതെ, UMANG ആപ്പ് വഴിയോ EPFO അംഗങ്ങൾക്കുള്ള e-Sewa പോർട്ടൽ വഴിയോ ലോഗിൻ ചെയ്ത്  പാസ്ബുക്ക് പരിശോധിക്കാവുന്നതാണ്.

8th Pay Commission: ശമ്പള വർധനവ് ഇനി 5 വർഷത്തിലൊരിക്കലോ? നിർണായക ആവശ്യം!
രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിലവിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷന് മുമ്പിൽ സമർപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ, ശമ്പള-പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട് എട്ടാം ശമ്പള കമ്മീഷന് മുന്നിൽ ഒരു നിർണായക നിർദ്ദേശം വീണ്ടും ഉയർന്നുവന്നിരിക്കുകയാണ്. കഴിഞ്ഞ 10 വർഷമായി നിലനിൽക്കുന്ന പതിവ് രീതി മാറ്റിക്കൊണ്ട്, ശമ്പള പരിഷ്കരണം ഇനി മുതൽ എല്ലാ 5 വർഷത്തിലും നടത്തണമെന്നാണ് ജീവനക്കാരുടെ സംഘടനകൾ  ശക്തമായി ആവശ്യപ്പെടുന്നത്.

ശമ്പളപരിഷ്കരണം 5 വർഷത്തിലൊരിക്കലോ?

നിലവിൽ 10 വർഷത്തിലൊരിക്കലാണ് കേന്ദ്ര സർക്കാർ ശമ്പള കമ്മീഷനുകൾ നടപ്പിലാക്കുന്നത്. എന്നാൽ വിപണിയിലെ വിലക്കയറ്റവും പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോൾ ഈ കാലാവധി വളരെ കൂടുതലാണെന്നാണ് ജീവനക്കാരുടെ വാദം.  7-ാം ശമ്പള കമ്മീഷന്റെ കാലത്തും 5 വർഷത്തിലൊരിക്കൽ ശമ്പളം പരിഷ്കരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും അത് അംഗീകരിക്കപ്പെട്ടിരുന്നില്ല.  ഒരു പതിറ്റാണ്ടിനു ശേഷമാണ് ഈ ആവശ്യം വീണ്ടും ചർച്ചകളിലേക്ക് തിരിച്ചെത്തുന്നത്.

ALSO READ: ജീവനക്കാർക്ക് ഇരട്ടി ശമ്പളമോ? ഫിറ്റ്‌മെന്റ് ഫാക്‌ടർ 1.83, 2 ആയാൽ എത്ര കൂടും?

കാരണം പണപ്പെരുപ്പം

10 വർഷത്തേക്ക് ഒരു ശമ്പള സ്കെയിലിൽ തുടരുമ്പോൾ പണപ്പെരുപ്പം കാരണം ജീവനക്കാരുടെ വാങ്ങൽ ശേഷി കുത്തനെ ഇടിയുന്നു. 5 വർഷത്തിലൊരിക്കൽ പരിഷ്കരണം വന്നാൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് വാദം. എട്ടാം ശമ്പള കമ്മീഷൻ ഈ നിർദ്ദേശം അംഗീകരിക്കുകയും കേന്ദ്ര സർക്കാർ അത് നടപ്പിലാക്കുകയും ചെയ്താൽ, ഭാവിയിൽ കേന്ദ്ര ജീവനക്കാരുടെ ശമ്പള വർധനവ് കൂടുതൽ കൃത്യമായ ഇടവേളകളിൽ വേഗത്തിൽ ലഭ്യമാകും. എട്ടാം ശമ്പള കമ്മീഷൻ രൂപീകരണ നടപടികൾ പുരോഗമിക്കെ, ഈ ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കുമോ എന്നാണ് ജീവനക്കാരുടെ ലോകം ഉറ്റുനോക്കുന്നത്.

ശമ്പളത്തിന്റെ 67% പെൻഷൻ!

നിരവധി ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ കമ്മീഷന് വിശദമായ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.പെൻഷൻ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്നാണ് അവരുടെ പ്രധാന ആവശ്യം. പെൻഷൻകാരുടെ സംഘടനകൾ മിനിമം പെൻഷൻ വർദ്ധിപ്പിക്കുന്നതിനായി രണ്ട് പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ആദ്യ നിർദ്ദേശം, അവസാനമായി വാങ്ങിയ ശമ്പളത്തിന്റെ (LPD) 67 ശതമാനമെങ്കിലും മിനിമം പെൻഷൻ വർദ്ധിപ്പിക്കുക എന്നതാണ്. രണ്ടാമത്തെ നിർദ്ദേശം, കഴിഞ്ഞ 10 മാസത്തെ ജോലിയിലെ ശരാശരി ശമ്പളത്തെ അടിസ്ഥാനമാക്കി മിനിമം പെൻഷൻ നിശ്ചയിക്കുക എന്നതാണ്.

English Summary:

8th Pay Commission has revived a long-standing demand from government employees and pensioners to shorten the pay revision cycle from 10 years to five years. Several employee and pensioner organisations, have argued that a decade-long gap causes basic pay and pensions to lose purchasing power due to inflation.

കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം വരുമാനമുള്ളോ? ചെലവ് കുറച്ച് പണം ലാഭിക്കാന്‍ പഠിക്കാം
ഓരോ ദിവസവും നമ്മുടെ ചെലവുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. വിലക്കയറ്റം തീര്‍ക്കുന്ന സമ്മര്‍ദമാണ് ഇതില്‍ പ്രധാനം. വിലക്കയറ്റം തുടര്‍ച്ചയായി സംഭവിക്കുന്ന സാഹചര്യത്തില്‍ ഭാവിയിലേക്കായി പണം മാറ്റിവെക്കുന്നതിലും നമ്മള്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ കുടുംബത്തിലെ മുഴുവന്‍ സാമ്പത്തിക ഉത്തരവാദിത്തവും ഒരാളുടെ വരുമാനത്തെ മാത്രം ആശ്രയിച്ചാണെങ്കില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടായേക്കാം. വാടക, ഭക്ഷണം, കുട്ടികളുടെ പഠനം, വൈദ്യുതി ബില്‍, ചികിത്സ തുടങ്ങിയ ചെലവുകള്‍ക്കൊപ്പം സമ്പാദ്യത്തിനും പണം കണ്ടെത്തേണ്ടതുണ്ട്. (Image Credit Source: Getty Images)

ഓരോ മാസത്തെയും വരുമാനവും ചെലവുകളും കൃത്യമായി രേഖപ്പെടുത്തി ഒരു ബജറ്റ് തയാറാക്കുകയാണ് ആദ്യപടി. ചെലവുകളെ അത്യാവശ്യവും ഒഴിവാക്കാനാകുന്നതുമായ രണ്ട് വിഭാഗങ്ങളായി തിരിക്കാം. വാടക, ഭക്ഷണസാധനങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, വൈദ്യുതി-വെള്ളം തുടങ്ങിയ ബില്ലുകള്‍, ചികിത്സാ ചെലവുകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം. പുറത്തുനിന്ന് ഭക്ഷണം കഴിക്കല്‍, ആവശ്യത്തിന് അധികമുള്ള ഓണ്‍ലൈന്‍ വാങ്ങലുകള്‍, ആഡംബര ചെലവുകള്‍ തുടങ്ങിയവ പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.

വരുമാനം ലഭിച്ച ശേഷം ബാക്കി വരുന്ന തുകയില്‍ നിന്ന് സമ്പാദിക്കുന്നതിന് പകരം, ശമ്പളം ലഭിക്കുന്ന ദിവസം തന്നെ ഒരു നിശ്ചിത തുക മാറ്റിവെക്കുന്ന രീതിയാണ് കൂടുതല്‍ ഫലപ്രദം. സാധ്യമെങ്കില്‍ മാസവരുമാനത്തിന്റെ കുറഞ്ഞത് 20 ശതമാനമെങ്കിലും സമ്പാദ്യത്തിനോ നിക്ഷേപത്തിനോ മാറ്റിവെക്കാന്‍ ശ്രമിക്കാം. ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാം. ശമ്പളം ലഭിച്ച ഉടന്‍ നിശ്ചിത തുക ആ അക്കൗണ്ടിലേക്ക് മാറ്റുന്നത് അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

ചുരുങ്ങിയ ബജറ്റിനുള്ളില്‍ തന്നെ മാസച്ചെലവുകള്‍ നിയന്ത്രിക്കുക എന്നതാണ് പ്രധാനം. അത്യാവശ്യമല്ലാത്ത ചെലവുകള്‍ ഒഴിവാക്കുന്നതിലൂടെ ചെറിയ തുകകള്‍ പോലും ഓരോ മാസവും ലാഭിക്കാനാകും. വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുന്നതും വീട്ടില്‍ തന്നെ ഭക്ഷണം തയാറാക്കുന്നതും ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിലും പ്രത്യേക ഓഫറുകളിലും ആവശ്യമായ സാധനങ്ങള്‍ മാത്രം വാങ്ങുന്നതാണ് ഉചിതം.

ആവശ്യത്തിലധികം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് മാസബജറ്റിന് അധിക സമ്മര്‍ദമുണ്ടാക്കാം. തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ കടം എടുക്കുന്നതും ഒഴിവാക്കണം. വരുമാനത്തിന് വലിയ ഭാരമാകാത്ത ചെറിയ നിക്ഷേപങ്ങള്‍ നേരത്തെ തന്നെ ആരംഭിക്കുന്നതും ഭാവിയില്‍ സഹായകരമാകും. ഒരാള്‍ മാത്രം വരുമാനം നേടുന്ന കുടുംബങ്ങളില്‍ അടിയന്തര ഫണ്ടിന് പ്രത്യേക പ്രാധാന്യമുണ്ട്. ജോലി നഷ്ടപ്പെടുകയോ അപ്രതീക്ഷിത ചികിത്സാ ചെലവ് ഉണ്ടാകുകയോ ചെയ്താല്‍ മറ്റൊരു വരുമാനമില്ലാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാം.

Gold Investment: സ്വര്‍ണത്തില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 10 വര്‍ഷം കഴിഞ്ഞാല്‍ എത്ര ലാഭം നേടാം?
ഇന്ത്യന്‍ കുടുംബങ്ങളില്‍ നിന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സ്വര്‍ണം. സ്വര്‍ണം ആഭരണമായി ഉപയോഗിക്കുന്നതിനൊപ്പം സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങായും മികച്ച നിക്ഷേപ മാര്‍ഗമായും പ്രയോജനപ്പെടുത്തുന്നവരാണ് ഇന്ത്യക്കാര്‍. പണപ്പെരുപ്പത്തെ നേരിടാനും നിക്ഷേപങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും മൊത്തം ആസ്തിയുടെ ഒരു ഭാഗം സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 10 വര്‍ഷത്തിന് ശേഷം അതിന്റെ മൂല്യം എത്രയായിരിക്കുമെന്ന് അറിയാമോ? കാലാകാലങ്ങളായി സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് സംഭവിക്കുന്നതിനാല്‍ ചിലപ്പോള്‍ ഇരട്ടി നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്.

സ്വര്‍ണം വളരും

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണം പണപ്പെരുപ്പത്തെ മറികടക്കുന്ന നേട്ടം നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ സ്വര്‍ണത്തിന്റെ പ്രകടനം പരിശോധിക്കുമ്പോള്‍ ശരാശരി വാര്‍ഷിക വളര്‍ച്ചാനിരക്ക് ഏകദേശം 10 മുതല്‍ 11 ശതമാനം വരെ ആയിരുന്നു.

അതേസമയം, 20 മുതല്‍ 25 വര്‍ഷം വരെയുള്ള ദീര്‍ഘകാല കാലയളവില്‍ സ്വര്‍ണത്തിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ച ഏകദേശം 11.5 മുതല്‍ 12 ശതമാനം വരെയും എത്തിയിട്ടുണ്ട്. ഭാവിയില്‍ ഇതേ നിരക്കില്‍ സ്വര്‍ണവില ഉയരുമെന്ന് ഉറപ്പില്ലെങ്കിലും, മുന്‍കാല പ്രകടനം നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരുന്നു.

1 ലക്ഷം രൂപ 10 വര്‍ഷം കൊണ്ട് എത്രയാകും?

സ്വര്‍ണം ശരാശരി 10 ശതമാനം വാര്‍ഷിക വളര്‍ച്ച നല്‍കിയാല്‍ ഇന്ന് നിക്ഷേപിക്കുന്ന 1 ലക്ഷം രൂപ 10 വര്‍ഷത്തിന് ശേഷം ഏകദേശം 2.59 ലക്ഷം രൂപയായി മാറും. അതായത്, നിക്ഷേപിച്ച 1 ലക്ഷം രൂപയില്‍ ഏകദേശം 1.59 ലക്ഷം രൂപയുടെ വര്‍ധന ഉണ്ടായേക്കാം. ഏകദേശം 160 ശതമാനം നേട്ടമാണ് ഇവിടെ സംഭവിക്കുന്നത്.

Also Read: ദിവസം 10 രൂപ മാറ്റിവെച്ചാല്‍ ലക്ഷങ്ങള്‍ നേടാം; SIP വഴി 30 വര്‍ഷത്തിനുള്ളില്‍ എത്ര രൂപ ലഭിക്കും?

സ്വര്‍ണത്തില്‍ എങ്ങനെ നിക്ഷേപിക്കാം?

10 വര്‍ഷം പോലുള്ള ദീര്‍ഘകാല ലക്ഷ്യമാണ് നിക്ഷേപത്തിനുള്ളതെങ്കില്‍ ആഭരണങ്ങള്‍ വാങ്ങുന്നതിന് പകരം മറ്റ് മാര്‍ഗങ്ങളും പരിഗണിക്കാം. അവ ഏതെല്ലാമാണെന്ന് പരിചയപ്പെടാം.

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍- സ്വര്‍ണം നേരിട്ട് വാങ്ങുന്നതിനോ, വിപണിയിലെ നിലവിലുള്ള യൂണിറ്റുകള്‍ പരിഗണിക്കുന്നതിനോ കഴിയും. ആഭരണങ്ങളിലെ പണിക്കൂലി പോലുള്ള ചെലവുകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.

ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളും ഗോള്‍ഡ് ഇടിഎഫുകളും- സ്വര്‍ണത്തിന്റെ വിലയുമായി ബന്ധപ്പെട്ട് നിക്ഷേപം നടത്താനുള്ള മറ്റൊരു മാര്‍ഗമാണിത്. ഭൗതിക സ്വര്‍ണം സൂക്ഷിക്കേണ്ടതില്ലെന്നതും വാങ്ങലും വില്‍പ്പനയും താരതമ്യേന എളുപ്പമാണെന്നതും നേട്ടങ്ങളാണ്.

ഡിജിറ്റല്‍ ഗോള്‍ഡ്- ചെറിയ തുകയില്‍ പോലും സ്വര്‍ണത്തില്‍ നിക്ഷേപം ആരംഭിക്കാന്‍ കഴിയുന്ന മാര്‍ഗമാണ് ഡിജിറ്റല്‍ ഗോള്‍ഡ്. കുറഞ്ഞ തുകയില്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സൗകര്യപ്രദമായിരിക്കാം.

English Summary

Investing 1 lakh in gold today could grow significantly over the next 10 years if gold maintains its historical average returns. The article explains the potential value of the investment and explores long-term options such as Gold ETFs, mutual funds and digital gold.

Kerala Gold Rate: അമ്പട കേമാ പൊന്നിന്‍ കുട്ടാ…ഇന്നത്തെ സ്വര്‍ണവില കേട്ടോ നിങ്ങള്‍?
ഇന്ന് വാങ്ങിയാല്‍ ഇരട്ടി വാങ്ങാം...സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഇതാ മികച്ചൊരു അവസരം വന്നുചേര്‍ന്നിരിക്കുന്നു. നേരിയ വില വര്‍ധനവുണ്ടെങ്കിലും ആഭരണം വാങ്ങിക്കാം. സെപ്റ്റംബര്‍ 14ന് വൈകുന്നേരത്തോടെ 1,12,080 രൂപയിലേക്കെത്തിയ സ്വര്‍ണം ഇന്ന് (സെപ്റ്റംബര്‍ 15) 1,12,320 രൂപയിലേക്ക് നീങ്ങി. 240 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിനാകട്ടെ 30 രൂപ ഉയര്‍ന്ന് 14,040 രൂപയുമാണ് ഇന്നത്തെ വില.

സ്വര്‍ണം വാങ്ങേണ്ടേ?

ഇന്ന് സ്വര്‍ണം വാങ്ങാന്‍ പോകുന്നുണ്ടോ നിങ്ങള്‍? പൊന്നിന്‍ വില ഓരോ ദിവസവും മാറുകയാണ്. ഇത് ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവരെ സമ്മര്‍ദത്തിലാക്കുന്നു. നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ ഏകദേശം ഒന്നര ലക്ഷം രൂപയോളമാണ് കേരളത്തില്‍ നല്‍കേണ്ടത്. ഇത്രയേറെ തുക നല്‍കി സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കേണ്ടെന്ന നിലപാടിലാണ് ഒട്ടുമിക്കയാളുകളും. എന്നാല്‍ വിവാഹം, വിശേഷ ദിവസങ്ങള്‍, ഉത്സവങ്ങള്‍ എന്നിങ്ങനെയുള്ള സമയത്ത് ആഭരണങ്ങള്‍ വാങ്ങിക്കാതിരിക്കുന്നത് എങ്ങനെയാണല്ലേ?

2025 ഡിസംബര്‍ 23നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഒരു പവന് മുകളിലേക്ക് കടന്നത്. ഇതിന് പിന്നാലെ ജനുവരി 29ന് 1,31,160 രൂപയിലും വില തൊട്ടു. ഇവിടെ നിന്ന് നിരക്ക് ചെറുതായൊന്ന് താഴേക്കിറങ്ങിയെങ്കിലും കാര്യമായ ഇടിവ് പിന്നീട് സംഭവിച്ചിട്ടില്ല. നിരക്കില്‍ വൈകാതെ കുറവ് വന്നേക്കാമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. 1 ലക്ഷം രൂപയ്ക്ക് താഴേക്ക് വില കുറയുമെന്ന ഘട്ടം വന്നിരുന്നുവെങ്കിലും, രാജ്യാന്തര വിപണിയില്‍ സംഭവിച്ച മാറ്റങ്ങള്‍ കാരണം വില വീണ്ടുമുയര്‍ന്നു.

രാജ്യാന്തര വിപണിയില്‍ നിലവില്‍ സ്വര്‍ണം ഔണ്‍സിന് 4,300 ഡോളറിന് മുകളിലാണ് നിരക്ക്. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് പ്രധാന കാരണമാകുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിക്കാതെ തുടരുന്നത് സ്വര്‍ണവിലയെ വീണ്ടും മുകളിലേക്ക് ഉയര്‍ത്തുന്നു. ശക്തമായ ആക്രമണം അമേരിക്കയും ഇറാനും തമ്മില്‍ അവസാനിപ്പിച്ചെങ്കിലും മേഖല ഇപ്പോഴും അശാന്തമാണ്. ഹോര്‍മുസ് കടലിടുക്ക് കേന്ദ്രീകരിച്ച് നടക്കുന്ന പോരാട്ടങ്ങള്‍ ക്രൂഡ് ഓയില്‍ വിലയും ഉയര്‍ത്തുന്നു.

Also Read: Kerala Gold Rate: സ്വർണം വാങ്ങിച്ചോ, വില കുറഞ്ഞിട്ടുണ്ട്; ഇന്നത്തെ നിരക്ക്

ഇതിന് പുറമെ യുഎസിലെ പണപ്പെരുപ്പം, അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കുകള്‍, രാജ്യാന്തര സംഘര്‍ഷങ്ങള്‍, രാജ്യാന്തര നയങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍, ക്രൂഡ് ഓയില്‍ വിലയിലെ മാറ്റം, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസം, ലോക നേതാക്കള്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയെല്ലാം സ്വര്‍ണവിലയെ ബാധിക്കുന്നതാണ്.

English Summary

Kerala gold prices on September 15 are important for customers planning to buy jewellery today. Check the latest 22-carat gold rate and the price of one sovereign before making a purchase. The day’s price movement can help buyers decide whether it is a good time to buy gold.

8th Pay Commission: അവസാന ശമ്പളത്തിന്റെ 67% പെൻഷൻ! എട്ടാം ശമ്പള കമ്മീഷൻ, തീരുമാനമെന്ത്?
കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ (8th Pay Commission) പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പത്ത് വർഷത്തിലൊരിക്കലാണ് ശമ്പള കമ്മീഷനെ രൂപീകരിക്കുന്നത്. നിലവിൽ കമ്മീഷൻ കൂടിയാലോചനയിലാണ്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ എട്ടാം ശമ്പള കമ്മീഷൻ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തി ജീവനക്കാരുടെയും പെൻഷനർമാരുടെയും പ്രതിനിധികളിൽ നിന്ന് അഭിപ്രായ രൂപീകരണം നടത്തി വരികയാണ്.

ഇതിന്റെ ഭാഗമായി ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇതിൽ പെൻഷനർ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളാണ് ചർച്ചയാകുന്നത്.

പെൻഷൻകാരുടെ ആവശ്യമെന്ത്?

നിരവധി ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ കമ്മീഷന് വിശദമായ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. നാഷണൽ കൗൺസിൽ - ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (NC-JCM), മഹാരാഷ്ട്ര ഓൾഡ് പെൻഷൻ ഓർഗനൈസേഷൻ, ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ (AIDEF) എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്. പെൻഷൻ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്നാണ് അവരുടെ പ്രധാന ആവശ്യം.

പെൻഷൻകാരുടെ സംഘടനകൾ മിനിമം പെൻഷൻ വർദ്ധിപ്പിക്കുന്നതിനായി രണ്ട് പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ആദ്യ നിർദ്ദേശം, അവസാനമായി വാങ്ങിയ ശമ്പളത്തിന്റെ (LPD) 67 ശതമാനമെങ്കിലും മിനിമം പെൻഷൻ വർദ്ധിപ്പിക്കുക എന്നതാണ്. രണ്ടാമത്തെ നിർദ്ദേശം, കഴിഞ്ഞ 10 മാസത്തെ ജോലിയിലെ ശരാശരി ശമ്പളത്തെ അടിസ്ഥാനമാക്കി മിനിമം പെൻഷൻ നിശ്ചയിക്കുക എന്നതാണ്.

ALSO READ: ജീവനക്കാർക്ക് ഇരട്ടി ശമ്പളമോ? ഫിറ്റ്‌മെന്റ് ഫാക്‌ടർ 1.83, 2 ആയാൽ എത്ര കൂടും?

പ്രായത്തിനനുസരിച്ച് പെൻഷൻ

പ്രായത്തിനനുസരിച്ച് മുതിർന്ന പെൻഷൻകാർക്ക് പെൻഷൻ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 65 വയസ്സിൽ അവസാന ശമ്പളത്തിന്റെ 70%, 70 വയസ്സിൽ 75%, 75 വയസ്സിൽ 80%, 80 വയസ്സിൽ 85%, 85 വയസ്സിൽ 90%, 90 വയസ്സോ അതിൽ കൂടുതലോ പ്രായത്തിൽ പൂർണ്ണ 100% പെൻഷൻ എന്നിങ്ങനെയാണ് ആവശ്യം.

അതേസമയം, 2026 ജനുവരി 1-ന് മുമ്പ് വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണത്തിൽ വ്യക്തത വേണമെന്നും, പുതിയ ശമ്പള കമ്മീഷന്റെ എല്ലാ ആനുകൂല്യങ്ങളും പഴയ പെൻഷൻകാർക്കും ഒരുപോലെ ബാധകമാക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. സായുധ സേനയ്ക്ക് നിലവിലുള്ളതുപോലെ സിവിൽ സർവീസ് പെൻഷൻകാർക്കും 'വൺ റാങ്ക് വൺ പെൻഷൻ' നടപ്പിലാക്കണമെന്നും സംഘടനകൾ നിർദ്ദേശിച്ചിട്ടുണ്ട്. കമ്മീഷന്റെ ശുപാർശകൾ 2027 മെയ്-ജൂൺ മാസത്തോടെ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് കേന്ദ്ര സർക്കാരിന്റെ അന്തിമ അംഗീകാരത്തിന് ശേഷമേ പുതിയ പെൻഷൻ നിരക്കുകൾ പ്രാബല്യത്തിൽ വരികയുള്ളൂ.

English Summary:

Pensioners’ organisations have placed several demands before the 8th Central Pay Commission, seeking better financial security for retired government employees. One of the key demands is to increase pension from the existing 50% to 67% of the last pay drawn.

ദിവസം 10 രൂപ മാറ്റിവെച്ചാല്‍ ലക്ഷങ്ങള്‍ നേടാം; SIP വഴി 30 വര്‍ഷത്തിനുള്ളില്‍ എത്ര രൂപ ലഭിക്കും?
വലിയ തുക കൈവശമുണ്ടായാല്‍ മാത്രമേ നിക്ഷേപം ആരംഭിക്കാന്‍ കഴിയൂ എന്ന ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ ചെറിയ തുകയില്‍ നിന്ന് പോലും നിക്ഷേപം ആരംഭിച്ച് അത് സ്ഥിരമായി തുടരുകയാണെങ്കില്‍ ദീര്‍ഘകാലത്തേക്ക് വലിയൊരു തുക സമാഹരിക്കാന്‍ സാധിക്കും. വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് നിക്ഷേപ തുകയും ക്രമേണ ഉയര്‍ത്തിയാല്‍ ഇതിന്റെ നേട്ടം ഇരട്ടിയാകും. ദിവസം വെറും 10 രൂപ മാറ്റിവെച്ച് നിക്ഷേപം ആരംഭിച്ചാലോ? മാസത്തില്‍ ഏകദേശം 300 രൂപയാകും ഇത്. ഈ തുക മ്യൂച്വല്‍ ഫണ്ടിലെ എസ്ഐപി വഴി നിക്ഷേപിക്കുകയും ഓരോ വര്‍ഷവും നിക്ഷേപ തുക 10 ശതമാനം വീതം വര്‍ധിപ്പിക്കുകയും ചെയ്താല്‍ 30 വര്‍ഷം കൊണ്ട് വലിയൊരു നിക്ഷേപത്തുക രൂപപ്പെടുത്താന്‍ കഴിയും. (Image Credit Source: Getty Images)

ദിവസം 10 രൂപ എന്നത് വലിയ തുകയായി തോന്നില്ല. എന്നാല്‍ മാസത്തില്‍ ഏകദേശം 300 രൂപ എസ്ഐപിയായി മാറ്റിവെച്ച് ഓരോ വര്‍ഷവും നിക്ഷേപം വര്‍ധിപ്പിക്കുന്ന രീതിയാണ് ഇവിടെ പരിഗണിക്കുന്നത്. വരുമാനം കൂടുന്നതിനനുസരിച്ച് എസ്ഐപി തുക 10 ശതമാനം വീതം വര്‍ധിപ്പിച്ചാല്‍ തുടക്കത്തില്‍ ചെറിയ തുകയായിരുന്ന നിക്ഷേപം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഗണ്യമായി ഉയരും. ഇതോടൊപ്പം നിക്ഷേപത്തിന് ലഭിക്കുന്ന വരുമാനം വീണ്ടും നിക്ഷേപിക്കപ്പെടുന്നതിലൂടെ കൂട്ടുപലിശയുടെ നേട്ടവും ലഭിക്കും.

30 വര്‍ഷം ഈ രീതിയില്‍ നിക്ഷേപം തുടരുകയും ശരാശരി 12 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുകയും ചെയ്താല്‍ ആകെ നിക്ഷേപിക്കുന്ന തുക ഏകദേശം 5.92 ലക്ഷം രൂപ ആയിരിക്കും. ഈ നിക്ഷേപത്തിലൂടെ ലഭിക്കാവുന്ന കണക്കാക്കിയ വരുമാനം ഏകദേശം 20.58 ലക്ഷം രൂപയായിരിക്കും. അതായത് 30 വര്‍ഷത്തിന് ശേഷം ആകെ നിക്ഷേപത്തുക ഏകദേശം 26.50 ലക്ഷം രൂപയായി ഉയരും.

ശരാശരി വാര്‍ഷിക വരുമാനം 15 ശതമാനമായി കണക്കാക്കിയാല്‍ ആദായം ഇനിയും ഉയരും. 30 വര്‍ഷത്തിനിടെ നിക്ഷേപിക്കുന്ന ആകെ തുക ഏകദേശം 5.92 ലക്ഷം രൂപ തന്നെയായിരിക്കും. കണക്കാക്കിയ വരുമാനം ഏകദേശം 39.14 ലക്ഷം രൂപ ആകും. ഇതോടെ ആകെ സമാഹരിക്കാവുന്ന തുക ഏകദേശം 45.06 ലക്ഷം രൂപ ആയി ഉയരാം.

നിക്ഷേപം നേരത്തെ ആരംഭിക്കുന്നതിന്റെ പ്രധാന നേട്ടം പണത്തിന് വളരാന്‍ കൂടുതല്‍ സമയം ലഭിക്കുന്നു എന്നതാണ്. തുടക്കത്തില്‍ നിക്ഷേപിക്കുന്ന തുക ചെറുതായാലും ദീര്‍ഘകാലം തുടരുമ്പോള്‍ കൂട്ടുപലിശയുടെ സ്വാധീനം വലിയതാകും. ശമ്പളമോ വരുമാനമോ വര്‍ധിക്കുന്നതിനനുസരിച്ച് എസ്ഐപി തുകയും ഉയര്‍ത്തുന്നത് നിക്ഷേപത്തിന്റെ വളര്‍ച്ച വേഗത്തിലാക്കും. വിരമിക്കല്‍ കാലത്തേക്കുള്ള സാമ്പത്തിക സുരക്ഷ, വീട് വാങ്ങല്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ഇത്തരത്തിലുള്ള നിക്ഷേപ ശീലം സഹായകരമാകാം.

SIP നിക്ഷേപം ദിവസവും വേണോ, ആഴ്ചയിലൊരിക്കലോ, മാസത്തിലൊരിക്കലോ?
എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പലപ്പോഴും ഉണ്ടാകുന്ന സംശയമാണ് എത്ര ഇടവേളയില്‍ പണം നിക്ഷേപിക്കണം എന്നത്. ദിവസേന ചെറിയ തുക നിക്ഷേപിക്കുന്നതാണോ, ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നതാണോ, അതോ മാസത്തിലൊരിക്കല്‍ നിക്ഷേപിക്കുന്നതാണോ കൂടുതല്‍ നേട്ടം നല്‍കുക എന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തതയില്ല. ഓരോരുത്തരും അവര്‍ക്ക് എന്ന് ശമ്പളം ലഭിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐപി നിക്ഷേപം ക്രമപ്പെടുത്തുന്നത്.

വരുമാനത്തില്‍ വലിയ വ്യത്യാസമില്ല

നിക്ഷേപത്തിന്റെ ഇടവേള മാത്രം മാറ്റിയാല്‍ ദീര്‍ഘകാല വരുമാനത്തില്‍ വലിയ വ്യത്യാസമുണ്ടാകില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉദാഹരണത്തിന്, പത്ത് വര്‍ഷത്തെ വലിയ ഓഹരി ഫണ്ട് എസ്‌ഐപിയില്‍ ദിവസേന നിക്ഷേപിച്ചാല്‍ ശരാശരി വാര്‍ഷിക വരുമാനം 11.69 ശതമാനവും ആഴ്ചതോറുമുള്ള നിക്ഷേപത്തില്‍ 11.71 ശതമാനവും മാസത്തിലെ നിക്ഷേപത്തില്‍ 11.67 ശതമാനവുമായിരുന്നു.

മിഡ് ക്യാപ് വിഭാഗത്തില്‍ ഇതേ കാലയളവില്‍ യഥാക്രമം 17.71 ശതമാനം, 17.73 ശതമാനം, 17.65 ശതമാനം എന്നിങ്ങനെയായിരുന്നു ശരാശരി വരുമാനം. സ്‌മോള്‍ ക്യാപില്‍ ദിവസേന 18.89 ശതമാനവും ആഴ്ചതോറും 18.91 ശതമാനവും മാസത്തില്‍ 18.85 ശതമാനവുമായിരുന്നു. അതായത്, നിക്ഷേപത്തിന്റെ ആവൃത്തി മാറ്റിയതുകൊണ്ട് മാത്രം വലിയ സമ്പത്ത് വ്യത്യാസം ഉണ്ടാകുന്നില്ല.

പിന്നെ എന്തുകൊണ്ട്...

മറ്റ് നിക്ഷേപ രീതികളെ അപേക്ഷിച്ച് ദിവസേനയുള്ള എസ്‌ഐപി നിക്ഷേപങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. ദിവസേനയുള്ള എസ്‌ഐപി കൂടുതല്‍ വരുമാനം നേടാന്‍ സഹായിക്കുന്നതിനേക്കാള്‍ നിക്ഷേപകന്റെ വരുമാന രീതിയുമായി എളുപ്പത്തില്‍ പൊരുത്തപ്പെടുന്നതാണ് ഇതിന് കാരണം. ദിവസക്കൂലി തൊഴിലാളികള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, ചെറുകിട വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് മാസത്തില്‍ ഒരു വലിയ തുക മാറ്റിവയ്ക്കുന്നതിനേക്കാള്‍ ദിവസേന ചെറിയ തുക നിക്ഷേപിക്കുന്നതായിരിക്കും എളുപ്പം.

Also Read: SIP നിർത്തേണ്ട സമയമായോ? നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ

കൂടുതല്‍ ഇടവേളകള്‍ വന്നാലോ?

ഓഹരി വിപണിയിലെ ചെറിയ കാലയളവിലെ വിലമാറ്റങ്ങള്‍ കൂടുതല്‍ തവണ പ്രയോജനപ്പെടുത്താന്‍ ദിവസേനയോ ആഴ്ചതോറുമോ നിക്ഷേപിക്കുന്നത് സഹായിക്കുമെന്ന ധാരണയുണ്ട്. എന്നാല്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ പോലും പത്ത് വര്‍ഷത്തെ കണക്കില്‍ മൂന്ന് രീതികളിലുമുള്ള വരുമാന വ്യത്യാസം വളരെ ചെറുതായിരിക്കും. മറുവശത്ത്, ദിവസേനയോ ആഴ്ചതോറുമോ നിക്ഷേപിക്കുന്നവര്‍ക്ക് വിപണിയിലെ ചലനങ്ങള്‍ കൂടുതല്‍ തവണ ശ്രദ്ധിക്കേണ്ടി വരാം. ഇടയ്ക്കുണ്ടാകുന്ന നഷ്ടം കണ്ട് നിക്ഷേപം നിര്‍ത്താനുള്ള സാധ്യതയും ചില നിക്ഷേപകരില്‍ ഉണ്ടാകാം. മാസത്തിലൊരിക്കല്‍ മാത്രം നിക്ഷേപം നടത്തുന്നത് ഇത്തരം ഹ്രസ്വകാല വിപണി ചലനങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ സഹായിക്കും.

മികച്ചതേത്?

ദിവസേന, ആഴ്ചതോറും, മാസത്തിലൊരിക്കല്‍ എന്നിങ്ങനെ എസ്‌ഐപി തിരഞ്ഞെടുക്കുന്നതില്‍ പല സംശയങ്ങളുണ്ടാകും. നിക്ഷേപകന്റെ വരുമാനം, പണം ലഭിക്കുന്ന രീതി, സൗകര്യം, നിക്ഷേപ ശീലം എന്നിവ പരിഗണിച്ചാണ് ആവൃത്തി തീരുമാനിക്കേണ്ടത്.

ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതില്‍ എസ്‌ഐപിയില്‍ എത്ര തവണ നിക്ഷേപിച്ചു എന്നതിനേക്കാള്‍ നിക്ഷേപ തുക കാലക്രമേണ വര്‍ധിപ്പിക്കുക, ശരിയായ ആസ്തി വിഭജനം പാലിക്കുക, ഇടവേളയില്ലാതെ ദീര്‍ഘകാലം നിക്ഷേപം തുടരുക എന്നീ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. അതിനാല്‍ ദിവസേനയുള്ള എസ്‌ഐപി മാസത്തിലെ എസ്‌ഐപിയേക്കാള്‍ കൂടുതല്‍ സമ്പത്ത് നല്‍കും എന്ന് കരുതരുത്.

നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

English Summary

Does investing through SIP daily, weekly or monthly make a difference to long-term wealth creation? Here is what investors should know about SIP frequency and returns.

Kerala Gold Rate: സ്വർണം വാങ്ങിച്ചോ, വില കുറഞ്ഞിട്ടുണ്ട്; ഇന്നത്തെ നിരക്ക്
സംസ്ഥാനത്ത് സ്വർണവില താഴേക്ക്. കഴിഞ്ഞ ദിവസം പവന് 1,13,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,155 രൂപയും. എന്നാൽ ഇന്ന് വില വീണ്ടും കുറഞ്ഞു. 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,13,000 രൂപയായി. ഗ്രാമിന്  14,125 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ വ്യത്യാസം വരും.

രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം, ക്രൂഡ് ഓയില്‍ വില ഉയരുന്നത്, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്നത് വൈകിയേക്കുമെന്ന വിലയിരുത്തല്‍ തുടങ്ങിയ ഘടകങ്ങളും സ്വര്‍ണവിലയിൽ നിർണായകമാണ്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും നിക്ഷേപകരുടെ തീരുമാനങ്ങളെ ബാധിക്കും.

വില ഇനിയും കുറയുമോ?

യുഎസിന്റെ പണപ്പെരുപ്പ കണക്ക് ഉടൻ പുറത്ത് വരാനിരിക്കെ വില ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് നീരീക്ഷകരുടെ വിലയിരുത്തൽ. ക്രൂഡ് ഓയിൽ വിലയുടെ കുതിപ്പും സ്വർണവിലയെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബ്രെന്റ് ക്രൂഡ് 4 മാസത്തെ ഉയരമായ 108.77 ഡോളറുകളിലേക്ക് കുതിച്ചിരുന്നു.

ALSO READ: EPFO പെൻഷൻ ലഭിക്കാൻ എത്ര വർഷം ജോലി ചെയ്യണം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാവുകയാണ്. കൂടാതെ, വിവാഹ സീസണും വിനായക ചതുർത്ഥി പോലുള്ള ആഘോഷങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വിലയിൽ 50 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

സ്വർണവില ഇതുവരെ

ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത് 2025 ഡിസംബർ 23നാണ്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.

ഫെബ്രുവരി 28ലെ 1,23,720 രൂപ, മാർച്ച് 1ന് 1,26,920, ഏപ്രിൽ 18ലെ 1,14,240, മെയ് 13- 1,23,120, ജൂൺ 11,14,560 രൂപ, ഓഗസ്റ്റ് 24ലെ 1,20,240 രൂപ എന്നിവയാണ് ഓരോ മാസത്തിലെയും ഏറ്റവും ഉയർന്ന നിരക്ക്.

ഓഗസ്റ്റ് മാസത്തിൽ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പും കിതപ്പും ഒരുപോലെ രേഖപ്പെടുത്തി. ഓഗസ്റ്റ് 4ന് രേഖപ്പെടുത്തിയ 1,05,600 രൂപയാണ് ഈ മാസത്തിലെ ഏറ്റവും ചെറിയ നിരക്ക്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ പൊന്ന് കുതിച്ചു. ഓഗസ്റ്റ് 24ന് 1,20,240 എന്ന റെക്കോർഡ് വിലയിട്ടു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 120080, 120080, 119520, 117800, 117200, 118160, 116040, 1,14,960 രൂപ എന്നിങ്ങനെ വില താഴ്ന്നു. സെപ്റ്റംബറിലും സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാട്ടത്തിലാണ്.

EPFO Pension: EPFO പെൻഷൻ ലഭിക്കാൻ എത്ര വർഷം ജോലി ചെയ്യണം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശമ്പളത്തില്‍ നിന്ന് എല്ലാ മാസവും പിഎഫ് വിഹിതം അടയ്ക്കുന്നവരാണ് രാജ്യത്തെ ഭൂരിഭാഗം ജീവനക്കാരും. എന്നാല്‍ എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് കീഴില്‍ ഭാവിയില്‍ പെന്‍ഷന്‍ ലഭിക്കാന്‍ എത്ര വര്‍ഷത്തെ സേവനം വേണമെന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തമായ ധാരണയില്ല. എല്ലാ മാസവും നിങ്ങളുടെ പിഎഫ് അക്കൗണ്ടിലേക്ക് കൃത്യമായ വിഹിതം നല്‍കുന്നില്ലേ? ജോലി ഉപേക്ഷിച്ചതിന് ശേഷം പെന്‍ഷന്‍ എത്ര വര്‍ഷത്തിനുള്ളില്‍ ലഭിക്കുമെന്നും എത്ര വര്‍ഷത്തെ സേവന കാലയളവ് വേണമെന്നും നോക്കാം.

വര്‍ഷങ്ങള്‍ പ്രധാനം

ഇപിഎസ് പെന്‍ഷനില്‍ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡങ്ങളിലൊന്നാണ് 10 വര്‍ഷത്തെ സേവന കാലാവധി. ആവശ്യമായ സേവനം പൂര്‍ത്തിയാക്കിയ അംഗത്തിന് സാധാരണയായി 58 വയസ് മുതല്‍ പെന്‍ഷന് അര്‍ഹതയുണ്ട്. നിശ്ചിത വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്ക് 50 വയസ് മുതല്‍ തന്നെ പെന്‍ഷന്‍ നേടാന്‍ അവസരമുണ്ടെന്ന് വ്യവസ്ഥയില്‍ പറയുന്നു. എന്നാല്‍ നേരത്തെ പെന്‍ഷന്‍ സ്വീകരിക്കുമ്പോള്‍ ലഭിക്കുന്ന തുകയില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്.

10 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഒരാള്‍ ജോലി മാറിയാലും അതുവരെ നേടിയ പെന്‍ഷന്‍ സേവനം നഷ്ടപ്പെടണമെന്നില്ല. പ്രത്യേകിച്ച് ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ സര്‍വീസ് ഹിസ്റ്ററി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നത് വളരെ പ്രധാനമാണ്.

ജോലി മാറുമ്പോള്‍ എന്ത് ചെയ്യണം?

ഒരു സ്ഥാപനത്തിലെ ജോലി അവസാനിപ്പിച്ച് മറ്റൊരു സ്ഥാപനത്തില്‍ ചേരുമ്പോള്‍ പെന്‍ഷന്‍ സേവന കാലാവധി ഒരിക്കലും വീണ്ടും ആരംഭിക്കേണ്ടതില്ല. വിവിധ തൊഴിലുടമകളുടെ കീഴിലുള്ള പിഎഫ് അക്കൗണ്ടുകളെ യുഎഎന്‍ വഴി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ മുന്‍കാല സേവന വിവരങ്ങള്‍ തുടരാന്‍ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഓരോ ജോലി മാറ്റത്തിനും ശേഷവും ഇപിഎഫ്ഒ സര്‍വീസ് ഹിസ്റ്ററി പരിശോധിക്കുന്നത് പ്രധാനമാണ്. ജോലിയില്‍ പ്രവേശിച്ച തീയതി, ജോലി അവസാനിച്ച തീയതി തുടങ്ങിയ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ ഭാവിയില്‍ പെന്‍ഷന്‍ സേവനം കണക്കാക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ രേഖകളിലെ വിവരങ്ങള്‍ കൃത്യമാണെന്ന് ജീവനക്കാര്‍ ഉറപ്പാക്കണം.

Also Read: NSC vs KVP: ഒരു ലക്ഷം രൂപയ്ക്ക് ഏത് പോസ്റ്റ് ഓഫീസ് പദ്ധതി തിരഞ്ഞെടുക്കണം?

10 വര്‍ഷം പൂര്‍ത്തിയാകാത്തവര്‍ എന്ത് ചെയ്യണം?

10 വര്‍ഷത്തെ യോഗ്യമായ സേവനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പിഎഫ് പരിധിയിലുള്ള ജോലി ഉപേക്ഷിച്ചാല്‍ നേടിയ സേവനം പൂര്‍ണമായും നഷ്ടപ്പെടണമെന്നില്ല. ഇത്തരം സാഹചര്യത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് സ്‌കീം സര്‍ട്ടിഫിക്കറ്റ് നേടാന്‍ കഴിയും. പിന്നീട് ഇപിഎസ് പരിധിയില്‍ വരുന്ന മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചാല്‍ മുന്‍കാല പെന്‍ഷന്‍ സേവനം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. കരിയറില്‍ ഇടവേള എടുക്കുന്നവര്‍ക്കും പിന്നീട് ജോലി മാറുന്നവര്‍ക്കും ഇത് പ്രയോജനകരമാണ്.

10 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ വലിയ പെന്‍ഷന്‍ ഉറപ്പാണോ?

10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്നത് പെന്‍ഷന് അര്‍ഹത നേടുന്നതിനുള്ള പ്രധാന വ്യവസ്ഥയാണ്. എന്നാല്‍ അതുകൊണ്ട് തന്നെ ഉയര്‍ന്ന തുകയുടെ പെന്‍ഷന്‍ ലഭിക്കുമെന്ന് കരുതരുത്. പെന്‍ഷന്‍ തുക കണക്കാക്കുന്നത് ശമ്പളവും ആകെ പെന്‍ഷന്‍ സേവന കാലാവധിയും പരിഗണിച്ചാണ്. പിഎഫ് അക്കൗണ്ടിലുള്ള തുക നേരിട്ട് മാസപ്പെന്‍ഷനായി മാറുന്നതല്ല രീതി.

English Summary

EPFO pension eligibility depends on an employee’s qualifying service history under the Employees Pension Scheme. Understanding service records and UAN details can help employees protect their pension benefits.

NSC vs KVP: ഒരു ലക്ഷം രൂപയ്ക്ക് ഏത് പോസ്റ്റ് ഓഫീസ് പദ്ധതി തിരഞ്ഞെടുക്കണം?
സുരക്ഷിതമായി പണം നിക്ഷേപിക്കാനും സ്ഥിരമായ വരുമാനം നേടാനും ആഗ്രഹിക്കുന്നവര്‍ക്ക് തപാല്‍ വകുപ്പിന്റെ വിവിധ സമ്പാദ്യ പദ്ധതികള്‍ പരിഗണിക്കാവുന്നതാണ്. സര്‍ക്കാര്‍ പിന്തുണയുള്ള ഇത്തരം പദ്ധതികളില്‍ പ്രധാനപ്പെട്ടവയാണ് ദേശീയ സമ്പാദ്യപത്രവും കിസാന്‍ വികാസ് പത്രയും. എന്നാല്‍ ഇവയില്‍ ഏതാണ് കൂടുതല്‍ നേട്ടം നല്‍കുക എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകാം.

നിലവിലെ കണക്കുകള്‍ പ്രകാരം ദേശീയ സമ്പാദ്യപത്രത്തിന് വര്‍ഷത്തില്‍ 7.7 ശതമാനം പലിശ ലഭിക്കുന്നു. കിസാന്‍ വികാസ് പത്രയ്ക്ക് 7.5 ശതമാനമാണ് പലിശ. എന്നാല്‍ പലിശനിരക്ക് മാത്രമല്ല ഇരു പദ്ധതികളെയും വ്യത്യസ്തമാക്കുന്നത്. നിക്ഷേപ കാലാവധിയും ലഭിക്കുന്ന തുകയും പരിഗണിക്കേണ്ടതുണ്ട്.

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപ പദ്ധതിയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. അതായത് അഞ്ച് വര്‍ഷത്തേക്ക് പണം മാറ്റിവെക്കാന്‍ തയാറുള്ളവര്‍ക്ക് ഈ പദ്ധതി പരിഗണിക്കാം. കിസാന്‍ വികാസ് പത്രയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ നിലവിലെ വ്യവസ്ഥകള്‍ പ്രകാരം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തുക രണ്ട് ലക്ഷമായി മാറും. എന്നാല്‍ ഇതിനായി ഒമ്പത് വര്‍ഷവും ഏഴ് മാസവും കാത്തിരിക്കണം.

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന് അഞ്ച് വര്‍ഷമാണ് കാലാവധി. നിലവിലെ നിരക്ക് അനുസരിച്ച് വര്‍ഷത്തില്‍ 7.7 ശതമാനം പലിശ ലഭിക്കും. സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍ സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായി ഇത് കണക്കാക്കപ്പെടുന്നു. ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നിലവിലുള്ള ആദായനികുതി നിയമങ്ങള്‍ പ്രകാരം ചില നികുതി ആനുകൂല്യങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്. എന്നാല്‍ നികുതി നിയമങ്ങള്‍ വ്യക്തിയുടെ സാഹചര്യത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നതിനാല്‍ നിക്ഷേപിക്കുന്നതിന് മുമ്പ് നിലവിലെ വ്യവസ്ഥകള്‍ പരിശോധിക്കണം.

Also Read: SIP നിർത്തേണ്ട സമയമായോ? നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ

കിസാന്‍ വികാസ് പത്ര

നിക്ഷേപത്തുക ഇരട്ടിയാകുന്നതാണ് കിസാന്‍ വികാസ് പത്രയുടെ പ്രധാന ആകര്‍ഷണം. നിലവിലെ പലിശനിരക്ക് അനുസരിച്ച് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ലക്ഷം രൂപയായി മാറും. എന്നാല്‍ ഇതിനായി ഏകദേശം ഒമ്പത് വര്‍ഷവും ഏഴ് മാസവും പണം നിക്ഷേപിക്കമം. അതിനാല്‍ പണം ദീര്‍ഘകാലത്തേക്ക് മാറ്റിവെക്കാന്‍ കഴിയുന്നവര്‍ക്കാണ് ഈ പദ്ധതി കൂടുതല്‍ അനുയോജ്യമായേക്കുക.

ഏതാണ് മികച്ചത്?

അഞ്ച് വര്‍ഷത്തിനുള്ളില്‍ നിക്ഷേപം തിരിച്ചെടുത്ത് ഉപയോഗിക്കണമെന്നാണ് ലക്ഷ്യമെങ്കില്‍ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാം. അതേസമയം, ദീര്‍ഘകാലത്തേക്ക് പണം മാറ്റിവെച്ച് നിക്ഷേപത്തുക ഇരട്ടിയാക്കുകയാണ് ലക്ഷ്യമെങ്കില്‍ കിസാന്‍ വികാസ് പത്ര വളരെ മികച്ചതാണ്. എല്ലാവര്‍ക്കും ഒരേ പദ്ധതി അനുയോജ്യമാകണമെന്നില്ല. മാസവരുമാനം, നിലവിലുള്ള കടബാധ്യതകള്‍, കുടുംബച്ചെലവുകള്‍, ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങള്‍, പണം ആവശ്യമാകുന്ന സമയം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച ശേഷമാണ് നിക്ഷേപം തിരഞ്ഞെടുക്കേണ്ടത്.

English Summary

NSC and KVP are government-backed Post Office savings schemes with different interest rates and maturity periods. While NSC matures in five years, KVP doubles the investment over a longer period, making the right choice dependent on the investor’s financial goals and time horizon.

SIP നിർത്തേണ്ട സമയമായോ? നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ
ഒരു പുതിയ ജോലി ലഭിക്കുമ്പോഴോ ശമ്പളം കൂടുമ്പോഴോ ബോണസ് ലഭിക്കുമ്പോഴോ സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരമോ പലരും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി ആരംഭിക്കാറുണ്ട്. എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിച്ച് വര്‍ഷങ്ങളോളം മുന്നോട്ടുപോകുന്നതാണ് എസ്‌ഐപിയുടെ രീതി. വര്‍ഷങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് നിങ്ങളുടെ നിക്ഷേപത്തിന് ഇരട്ടിനേട്ടം ലഭിക്കും. എന്നാല്‍ ഈ എസ്‌ഐപി നിക്ഷേപം എപ്പോഴാണ് അവസാനിപ്പിക്കേണ്ടതെന്ന സംശയം എല്ലാവര്‍ക്കുമുണ്ടാകാറുണ്ട്.

എസ്‌ഐപി തുടങ്ങുന്നതിനെക്കുറിച്ച് പലരും കൃത്യമായി ആലോചിക്കാറുണ്ട്. എന്നാല്‍ എപ്പോള്‍ നിക്ഷേപം പിന്‍വലിക്കണം എന്ന കാര്യത്തില്‍ അത്ര വ്യക്തത ഉണ്ടാകാറില്ല. വിദഗ്ധരുടെ അഭിപ്രായത്തില്‍ എസ്‌ഐപി ആരംഭിക്കുന്ന സമയം പോലെ തന്നെ പ്രധാനമാണ് അത് അവസാനിപ്പിക്കേണ്ട സമയവും. കാരണം, നിക്ഷേപം യഥാര്‍ഥ ജീവിതത്തിലെ ലക്ഷ്യങ്ങള്‍ക്ക് എത്രത്തോളം പ്രയോജനപ്പെടുമെന്ന് തീരുമാനിക്കുന്നത് പിന്‍വലിക്കല്‍ രീതിയാണ്.

ലക്ഷ്യത്തിനായി എസ്‌ഐപി

എസ്‌ഐപിയെ വര്‍ഷങ്ങളോളം തുടരേണ്ട ഒരു നിക്ഷേപമാര്‍ഗമായി മാത്രം കാണുന്നത് ശരിയായ രീതിയല്ല. ഓരോ എസ്‌ഐപിക്കും വ്യക്തമായ ഒരു സാമ്പത്തിക ലക്ഷ്യം ഉണ്ടായിരിക്കണം. കുട്ടികളുടെ വിദ്യാഭ്യാസം, വീട് വാങ്ങല്‍, വിരമിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപം ആരംഭിക്കാം. ഒരു ലക്ഷ്യം നേടുന്നതിനായാണ് എസ്‌ഐപി തുടങ്ങിയതെങ്കില്‍ ആ ലക്ഷ്യത്തിന് ആവശ്യമായ തുക ലഭിക്കുന്ന ഘട്ടത്തില്‍ നിക്ഷേപത്തില്‍ നിന്ന് പുറത്തുകടക്കുന്നതാണ് ഉചിതം. ഉദാഹരണത്തിന്, കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ആവശ്യമായ തുക സമാഹരിച്ചുകഴിഞ്ഞാല്‍ അതേ നിക്ഷേപം വീണ്ടും ലക്ഷ്യമില്ലാതെ തുടരേണ്ടതില്ല. അതേസമയം, വിപണി സാഹചര്യം വിലയിരുത്തിയ ശേഷം നിക്ഷേപം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാം.

കാലാവധി പ്രധാനമാണ്

ഓരോ സാമ്പത്തിക ലക്ഷ്യത്തിനും ഒരു സമയപരിധിയുണ്ട്. ആ കാലാവധി അടുത്തുവരുന്നതിനനുസരിച്ച് നിക്ഷേപത്തിലെ റിസ്‌ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷം ഉപയോഗിക്കേണ്ട പണം മുഴുവന്‍ ഓഹരി അധിഷ്ഠിത ഫണ്ടില്‍ തന്നെ തുടരുന്നത് വിപണിയിലെ പെട്ടെന്നുള്ള ഇടിവ് വലിയ നഷ്ടത്തിന് കാരണമാകാം. ലക്ഷ്യത്തിലേക്കുള്ള സമയം കുറയുമ്പോള്‍ ഓഹരി ഫണ്ടുകളില്‍ നിന്നുള്ള തുക ഘട്ടംഘട്ടമായി താരതമ്യേന സുരക്ഷിതമായ ഡെറ്റ് അല്ലെങ്കില്‍ ലിക്വിഡ് നിക്ഷേപങ്ങളിലേക്ക് മാറ്റുന്നത് സഹായകരമായേക്കാം. ഇങ്ങനെ ചെയ്യുന്നത് ലക്ഷ്യസമയത്ത് വിപണിയിലെ അപ്രതീക്ഷിത ചാഞ്ചാട്ടം കാരണം നിക്ഷേപത്തുകയില്‍ വലിയ കുറവുണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

Also Read: SIP സ്റ്റാര്‍ട്ട് ചെയ്താലോ? നിക്ഷേപം ഓരോ വര്‍ഷവും കൂട്ടാം ഇരട്ടി നേടാം

വിപണി ഇടിഞ്ഞാല്‍ എസ്‌ഐപി അവസാനിപ്പിക്കണോ?

വിപണി പെട്ടെന്ന് ഇടിയുമ്പോള്‍ പല നിക്ഷേപകരും എസ്‌ഐപി നിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. എന്നാല്‍ വിപണിയിലെ താല്‍ക്കാലിക മാറ്റങ്ങള്‍ മാത്രം കണക്കിലെടുത്ത് ഇത്തരം തീരുമാനങ്ങള്‍ എടുക്കരുതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എസ്‌ഐപിയുടെ പ്രധാന ഗുണങ്ങളിലൊന്ന് വിപണിയിലെ ഉയര്‍ച്ചയും താഴ്ചയും മറികടന്ന് സ്ഥിരമായി നിക്ഷേപിക്കാന്‍ കഴിയുന്നതാണ്. വിപണി താഴുമ്പോള്‍ SIP തുടരുന്നത് കുറഞ്ഞ വിലയില്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ സഹായിക്കും. പിന്നീട് വിപണി ഉയരുമ്പോള്‍ ഇതിന്റെ ഗുണം ലഭിക്കാനും സാധ്യതയുണ്ട്.

നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

English Summary

SIP investments should be linked to specific financial goals and time horizons. Investors should consider exiting when the goal is achieved and gradually move to safer options as the target date approaches. Market declines alone should not be a reason to stop a SIP.

Kerala Gold Rate: ഞായറാഴ്ച അല്‍പം സ്വര്‍ണം വാങ്ങിയാലോ? ഇന്നത്തെ സ്വര്‍ണ നിരക്കിതാ
ഞായറാഴ്ചയാണ് പൊതുവേ എല്ലാവരും വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാനായി പുറത്തിറങ്ങുന്നത്. അവധി ദിവസമാണെങ്കിലും അതങ്ങനെ വീട്ടിലിരുന്ന കളയാന്‍ സമയമില്ല. വിവാഹ സീസണ് തുടക്കമായി ഇനി എന്നും കല്യാണം കൂടാനുണ്ടാകും. വിവാഹത്തില്‍ പങ്കെടുക്കാന്‍ അങ്ങനെ വെറുതെ പോകാന്‍ പറ്റില്ലല്ലോ, സ്വര്‍ണവും വേണ്ടേ? എന്നാല്‍ കനത്ത വില വര്‍ധനവ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്ക് മുന്നില്‍ വെല്ലുവിളി സൃഷ്ടിക്കുകയാണ്.

ഇന്നത്തെ ദിവസം സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാന്‍ പോകാനാഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും നിരക്ക് മനസിലാക്കിയിരിക്കണം. എല്ലാ ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ പലപ്പോഴും ആഭരണങ്ങള്‍ വാങ്ങിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നില്ല. വീട്ടില്‍ നിന്നിറങ്ങും മുമ്പ് സ്വര്‍ണവില അറിഞ്ഞാല്‍ പകുതി ടെന്‍ഷന്‍ കുറയില്ലേ?

ഇന്നത്തെ സ്വര്‍ണവില

ഞായറാഴ്ചയായതിനാല്‍ തന്നെ കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല, സെപ്റ്റംബര്‍ 12 നുണ്ടായിരുന്ന അതേ നിരക്കില്‍ തന്നെയാണ് സെപ്റ്റംബര്‍ 13 ലെയും സ്വര്‍ണവ്യാപാരം. എന്നാല്‍ എല്ലാ ഞായറാഴ്ചകളും ഇങ്ങനെയായിരിക്കണമെന്നില്ല, രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കാരണം കേരളത്തില്‍ ഞായറാഴ്ചകളിലും സ്വര്‍ണവില മാറിയ ദിനങ്ങളുണ്ട്.

ഒരു ഗ്രാം സ്വര്‍ണത്തിന് 14,155 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 1,13,240 രൂപയുമാണ് ഇന്നത്തെ വില. വലിയ വിലക്കയറ്റം സംഭവിക്കും മുമ്പ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അവസരം മുതലാക്കാവുന്നതാണ്. സ്വര്‍ണവിലയില്‍ ഇനിയും വലിയ വര്‍ധനവ് സംഭവിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Also Read: Kerala Gold Rate: ഇനിയൊന്നും നോക്കേണ്ടാ പൊന്നിനെ വിട്ടേക്കൂ; ഇന്നത്തെ സ്വര്‍ണവില

ആഗോള വിപണിയില്‍ സംഭവിക്കുന്നത്

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. റിപ്പോര്‍ട്ട് പ്രകാരം സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് ഏകദേശം 4,349 ഡോളര്‍ നിലവാരത്തിലാണ്. സ്‌പോട്ട് സില്‍വര്‍ ഔണ്‍സിന് ഏകദേശം 64 ഡോളര്‍ നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷം, ക്രൂഡ് ഓയില്‍ വില ഉയരുന്നത്, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്നത് വൈകിയേക്കുമെന്ന വിലയിരുത്തല്‍ തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നുണ്ട്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും നിക്ഷേപകരുടെ തീരുമാനങ്ങളെ ബാധിക്കുന്നു.

സ്വര്‍ണം, വെള്ളി വിലകള്‍ വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ദിവസത്തില്‍ തന്നെ മാറാന്‍ സാധ്യതയുണ്ട്. കൂടാതെ നഗരങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും അനുസരിച്ച് നിരക്കുകളില്‍ ചെറിയ വ്യത്യാസം ഉണ്ടാകാം. അതിനാല്‍ വാങ്ങുന്നതിന് മുമ്പ് പ്രാദേശിക ജ്വല്ലറിയിലെ നിലവിലെ നിരക്ക് പരിശോധിക്കുന്നത് നല്ലതാണ്.

English Summary

Kerala gold prices on September 13 offer some relief to jewellery buyers. Those who have been waiting to purchase gold can check the latest rate before making their decision.

SIP സ്റ്റാര്‍ട്ട് ചെയ്താലോ? നിക്ഷേപം ഓരോ വര്‍ഷവും കൂട്ടാം ഇരട്ടി നേടാം
ദീര്‍ഘകാലത്തേക്ക് സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്ന പ്രധാന നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് എസ്ഐപി. എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്നതാണ് സാധാരണ രീതി. എന്നാല്‍ വരുമാനം വര്‍ഷംതോറും വര്‍ധിക്കുന്നതിനനുസരിച്ച് നിക്ഷേപ തുകയും കൂട്ടുകയാണെങ്കില്‍ കാലാവധി കഴിയുമ്പോള്‍ ലഭിക്കുന്ന തുകയില്‍ വലിയ വ്യത്യാസമുണ്ടാകാം.

സാധാരണ എസ്ഐപി എന്താണ്?

എല്ലാ മാസവും ഒരേ തുക നിക്ഷേപിക്കുന്ന രീതിയാണ് സാധാരണ എസ്ഐപി. ഉദാഹരണത്തിന് മാസം 10,000 രൂപ നിക്ഷേപിച്ചാല്‍ നിക്ഷേപ കാലയളവിലുടനീളം അതേ തുക തന്നെ തുടരും. വരുമാനം കൂടിയാലും എസ്ഐപി തുക വര്‍ധിപ്പിക്കില്ല. രണ്ടാമത്തെ രീതിയില്‍ ഓരോ വര്‍ഷവും എസ്ഐപി തുകയില്‍ നിശ്ചിത തുക കൂട്ടും. മാസം 10,000 രൂപയില്‍ നിക്ഷേപം ആരംഭിച്ചാല്‍ അടുത്ത വര്‍ഷം അത് 11,000 രൂപയാകും. മൂന്നാം വര്‍ഷം 12,000 രൂപയും നാലാം വര്‍ഷം 13,000 രൂപയുമായി തുടരും.

അഞ്ച് വര്‍ഷത്തില്‍

അഞ്ച് വര്‍ഷം മാസം 10,000 രൂപ വീതം സാധാരണ എസ്ഐപിയില്‍ നിക്ഷേപിച്ചാല്‍ ആകെ 6 ലക്ഷം രൂപ നിക്ഷേപിക്കും. 2026 മെയ് വരെ ഇത് 6.95 ലക്ഷം രൂപയായി വളര്‍ന്നു. ഓരോ വര്‍ഷവും 1,000 രൂപ വീതം കൂട്ടിയ രീതിയില്‍ 7.20 ലക്ഷം രൂപ നിക്ഷേപിച്ച് 8.18 ലക്ഷം രൂപയായി വളര്‍ന്നു. 10 ശതമാനം വീതം നിക്ഷേപം കൂട്ടിയ രീതിയില്‍ 7.33 ലക്ഷം രൂപ നിക്ഷേപിച്ചപ്പോള്‍ ഏകദേശം 8.30 ലക്ഷം രൂപയായി. അഞ്ച് വര്‍ഷം മാത്രം നിക്ഷേപിക്കുമ്പോള്‍ മൂന്ന് രീതികള്‍ തമ്മിലുള്ള വ്യത്യാസം വളരെ വലുതല്ല.

Also Read: മക്കളുടെ വിവാഹത്തിന് 25 ലക്ഷം വേണോ? പണം കണ്ടെത്താനുള്ള വഴിയിതാ

10 വര്‍ഷം കഴിഞ്ഞാല്‍

10 വര്‍ഷത്തെ നിക്ഷേപത്തില്‍ സാധാരണ എസ്ഐപിയില്‍ ആകെ 12 ലക്ഷം രൂപ നിക്ഷേപിച്ചപ്പോള്‍ ഏകദേശം 21.26 ലക്ഷം രൂപ ലഭിച്ചു. ഓരോ വര്‍ഷവും 1,000 രൂപ വീതം കൂട്ടിയ രീതിയില്‍ 17.4 ലക്ഷം രൂപ നിക്ഷേപിച്ച് 28.52 ലക്ഷം രൂപയായി. 10 ശതമാനം വീതം നിക്ഷേപം കൂട്ടിയ രീതിയില്‍ 19.12 ലക്ഷം രൂപ നിക്ഷേപിച്ചപ്പോള്‍ ഏകദേശം 30.49 ലക്ഷം രൂപയായി. സാധാരണ എസ്ഐപിയുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനം വീതം നിക്ഷേപം കൂട്ടിയപ്പോള്‍ ഏകദേശം 9 ലക്ഷം രൂപ അധികമായി ലഭിച്ചു.

15 വര്‍ഷത്തില്‍ 78.96 ലക്ഷം രൂപ

15 വര്‍ഷം കഴിയുമ്പോള്‍ വ്യത്യാസം കൂടുതല്‍ വലുതാകുന്നു. സാധാരണ എസ്ഐപിയില്‍ 18 ലക്ഷം രൂപ നിക്ഷേപിച്ച് ഏകദേശം 46.35 ലക്ഷം രൂപയായി വളര്‍ന്നു. ഓരോ വര്‍ഷവും 1,000 രൂപ വീതം കൂട്ടിയ രീതിയില്‍ 68.59 ലക്ഷം രൂപയായി. 10 ശതമാനം വീതം നിക്ഷേപം വര്‍ധിപ്പിച്ച രീതിയില്‍ 38.13 ലക്ഷം രൂപ നിക്ഷേപിച്ചപ്പോള്‍ ഏകദേശം 78.96 ലക്ഷം രൂപയായി. ഇവിടെ നിക്ഷേപിച്ച തുകയ്ക്ക് പുറമെ അതിന് ലഭിക്കുന്ന വളര്‍ച്ചയും വീണ്ടും നിക്ഷേപത്തിലൂടെ വളരുന്നതാണ് വലിയ നേട്ടം നല്‍കുന്നത്.

English Summary

Increasing SIP contributions every year can significantly boost long-term wealth creation. A 10,000 monthly SIP with a 10% annual top-up could grow to around 4.46 crore over 25 years, based on the historical analysis cited in the article.

8th Pay Commission: ജീവനക്കാർക്ക് ഇരട്ടി ശമ്പളമോ? ഫിറ്റ്‌മെന്റ് ഫാക്‌ടർ 1.83, 2 ആയാൽ എത്ര കൂടും?
കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന 8-ാം ശമ്പള കമ്മീഷന്റെ (8th Pay Commission) ശമ്പള വർദ്ധനവ് സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കുകയാണ്. കമ്മീഷൻ നടപ്പിലാക്കുമ്പോൾ ലഭിക്കുന്ന അടിസ്ഥാന ശമ്പള വർദ്ധനവ് നിശ്ചയിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് 'ഫിറ്റ്‌മെന്റ് ഫാക്‌ടർ' (Fitment Factor). ചെന്നൈയിൽ നടന്ന യോഗത്തിൽ, ഫിറ്റ്മെന്റ് ഫാക്ടർ 3.83 ആക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇത് കമ്മീഷൻ പരിഗണിക്കുമോ എന്നറിയാൻ കാത്തിരിക്കേണ്ടതുണ്ട്.

മുൻ ശമ്പള കമ്മീഷനുകളിൽ 2.57 വരെ ഫിറ്റ്‌മെന്റ് ഫാക്‌ടർ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഇത്തവണ ഫിറ്റ്‌മെന്റ് ഫാക്‌ടർ 1.83 അല്ലെങ്കിൽ 2 ആയി നിശ്ചയിക്കാനാണ് സാധ്യത കൂടുതലെന്ന് വിദഗ്ധർ പറയുന്നു. ഈ രീതിയിൽ അടിസ്ഥാന ശമ്പളം കണക്കാക്കിയാൽ ജീവനക്കാരുടെ ശമ്പളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ...

ശമ്പളം എത്ര കൂടും?

ഏഴാം ശമ്പള കമ്മീഷനിൽ, 2.57 എന്ന ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം, ലെവൽ 1 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 7,000 രൂപയിൽ നിന്ന് ₹ 18,000 രൂപയായി ഉയർന്നിരുന്നു. ഫിറ്റ്‌മെന്റ് ഫാക്‌ടർ 1.83 ആയി നിശ്ചയിക്കുകയാണെങ്കിൽ, പുതിയ കുറഞ്ഞ അടിസ്ഥാന ശമ്പളം ഏകദേശം 32,940 രൂപയായി ഉയരും. നിലവിലെ അടിസ്ഥാന ശമ്പളത്തോടൊപ്പം ഫിറ്റ്മെന്റ് ഫാക്ടർ കൂട്ടിയാണ് ഇത് കണക്കാക്കുന്നത്. അതേസമയം, ഫിറ്റ്‌മെന്റ് ഫാക്‌ടർ 2.00 ആയി ഉയർത്തുകയാണെങ്കിൽ, കുറഞ്ഞ അടിസ്ഥാന ശമ്പളം നേരിട്ട് ഇരട്ടിയായി 36,000 രൂപയായി മാറും.

ALSO READ: സർക്കാർ ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുക എങ്ങനെ വിനിയോഗിക്കാം?

പെൻഷൻകാരുടെ ആവശ്യങ്ങൾ

ചെന്നൈ ജിപിഒ പെൻഷനേഴ്സ് ഫോറം ഉൾപ്പെടെയുള്ള, പെൻഷൻകാരുടെയും ജീവനക്കാരുടെയും സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. വിരമിക്കൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, പെൻഷനുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, പെൻഷൻകാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ശമ്പളവും സാമൂഹിക സുരക്ഷയും മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.

പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം. വരും കാലങ്ങളിലും കൃത്യമായ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ എൽപിഎസിന് (NPS) പകരം ഒപിഎസ് തന്നെ നടപ്പിലാക്കണമെന്നാണ് സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. പെൻഷനും കുടുംബ പെൻഷനും വർദ്ധിപ്പിക്കണമെന്നും മെച്ചപ്പെടുത്തണമെന്നും ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിച്ച ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച സാമ്പത്തിക സഹായം നൽകുക എന്നതാണ് ലക്ഷ്യം.

English Summary:

8th Central Pay Commission is still in the consultation stage, and the fitment factor has not yet been finalised. According to the report, conservative estimates place the fitment factor between 1.83 and 2.00.

മക്കളുടെ വിവാഹത്തിന് 25 ലക്ഷം വേണോ? പണം കണ്ടെത്താനുള്ള വഴിയിതാ
കുട്ടിയുടെ വിവാഹം പല കുടുംബങ്ങള്‍ക്കും ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യമാണ്. വിവാഹച്ചെലവുകള്‍ വലിയ തുകയാകാന്‍ സാധ്യതയുള്ളതിനാല്‍ അവസാന നിമിഷം വലിയൊരു തുക കണ്ടെത്തേണ്ട സാഹചര്യം ഒഴിവാക്കാന്‍ നേരത്തെ തന്നെ സാമ്പത്തിക ആസൂത്രണം ആരംഭിക്കുന്നത് സഹായകരമാണ്. വിവാഹത്തിനായി 25 ലക്ഷം രൂപയുടെസമ്പാദ്യം ഒരുക്കുകയാണ് ലക്ഷ്യമെങ്കില്‍, മാസം എത്ര തുക മാറ്റിവെക്കണം എന്നറിയാമോ? മാസം നിക്ഷേപിക്കേണ്ട തുക, പ്രധാനമായും പണം എവിടെ നിക്ഷേപിക്കുന്നു, അതില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം എത്രയാണ് തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കൂടുന്നതിനനുസരിച്ച് ലക്ഷ്യത്തിലെത്താന്‍ ആവശ്യമായ പ്രതിമാസ നിക്ഷേപം കുറയ്ക്കാനും സാധിക്കും.

വരുമാനം ലഭിക്കാതെ പണം മാത്രം സൂക്ഷിച്ചാല്‍

പണം നിക്ഷേപിച്ച് യാതൊരു വരുമാനവും ലഭിക്കുന്നില്ലെന്ന് കരുതാം. 10 വര്‍ഷം അഥവാ 120 മാസം കൊണ്ട് 25 ലക്ഷം രൂപ സമാഹരിക്കണമെങ്കില്‍ മാസം ഏകദേശം 20,833 രൂപ മാറ്റിവെക്കേണ്ടിവരും.

20,833 × 120 = 24,99,960 രൂപ

അതായത് ഏകദേശം 25 ലക്ഷം രൂപയാകും. എന്നാല്‍ പണം നിക്ഷേപിച്ച് അതില്‍ നിന്ന് വരുമാനം നേടാന്‍ കഴിഞ്ഞാല്‍ പ്രതിമാസം മാറ്റിവെക്കേണ്ട തുക കുറയ്ക്കാന്‍ സാധിക്കും.

വിവിധ വരുമാന നിരക്കുകളില്‍

10 വര്‍ഷത്തേക്ക് എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് ഇവിടെ പരിഗണിക്കുന്നത്. ശരാശരി വാര്‍ഷിക വരുമാനം 8 ശതമാനമാണെന്ന് കരുതിയാല്‍, 25 ലക്ഷം രൂപയുടെ കോര്‍പ്പസ് ഉണ്ടാക്കാന്‍ മാസം ഏകദേശം 13,665 രൂപ നിക്ഷേപിക്കേണ്ടിവരും.

ശരാശരി വാര്‍ഷിക വരുമാനം 10 ശതമാനമാണെങ്കില്‍ പ്രതിമാസ നിക്ഷേപം ഏകദേശം 12,200 രൂപ മതിയാകും. അതേസമയം 12 ശതമാനം ശരാശരി വാര്‍ഷിക വരുമാനം ലഭിക്കുമെന്ന് കരുതിയാല്‍ മാസം ഏകദേശം 10,870 രൂപ നിക്ഷേപിച്ചാല്‍ 10 വര്‍ഷം കൊണ്ട് 25 ലക്ഷം രൂപ ലക്ഷ്യത്തിലെത്തിക്കാനാകും.

Also Read: വിവാഹബന്ധം ദിവസങ്ങള്‍ മാത്രം? ജീവനാംശം ലഭിക്കാന്‍ സാധ്യതയുണ്ടോ?

കണക്കുകള്‍ ഇങ്ങനെ

0% വരുമാനം- മാസം ഏകദേശം 20,833 രൂപ

8% വരുമാനം- മാസം ഏകദേശം 13,665 രൂപ

10% വരുമാനം- മാസം ഏകദേശം 12,200 രൂപ

12% വരുമാനം- മാസം ഏകദേശം 10,870 രൂപ

കൂട്ടുപലിശയുടെ നേട്ടം എന്താണ്?

നേരത്തെ നിക്ഷേപം ആരംഭിക്കുന്നതിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് കൂട്ടുപലിശയുടെ പ്രയോജനമാണ്. ഉദാഹരണത്തിന് മാസം ഏകദേശം 12,200 രൂപ നിക്ഷേപിക്കുകയും ശരാശരി വാര്‍ഷിക വരുമാനം 10 ശതമാനമാണെന്ന് കരുതുകയും ചെയ്താല്‍ 10 വര്‍ഷം കൊണ്ട് മാതാപിതാക്കള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് നിക്ഷേപിക്കുന്നത് ഏകദേശം 14.64 ലക്ഷം രൂപ മാത്രമായിരിക്കും.

25 ലക്ഷം രൂപയിലെത്താന്‍ ആവശ്യമായ ബാക്കി തുക നിക്ഷേപത്തില്‍ നിന്നുള്ള വളര്‍ച്ചയിലൂടെ ലഭിക്കും. ഈ കണക്കനുസരിച്ച് ഏകദേശം 10.36 ലക്ഷം രൂപ നിക്ഷേപ വളര്‍ച്ചയിലൂടെ ലഭിക്കേണ്ടിവരും. എന്നാല്‍ യഥാര്‍ത്ഥ വരുമാനം വിപണിയിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.

English Summary

Parents can plan ahead to build a Rs 25 lakh corpus for their child’s wedding over 10 years. The monthly investment required depends on the expected return, while starting early can reduce the financial burden through compounding.

Kerala Gold Rate: ഇനിയൊന്നും നോക്കേണ്ടാ പൊന്നിനെ വിട്ടേക്കൂ; ഇന്നത്തെ സ്വര്‍ണവില
ഇന്ന് സ്വര്‍ണം വാങ്ങാന്‍ പോകുന്നുണ്ടോ? വിലയില്‍ മാറ്റമില്ല, സെപ്റ്റംബര്‍ 11ന് ഉച്ചയ്ക്കുണ്ടായിരുന്ന അതേ നിരക്കില്‍ തന്നെയാണ് സെപ്റ്റംബര്‍ 12ലെയും വില്‍പന. 1,13,240 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സെപ്റ്റംബര്‍ 11ന് രാവിലെ 1,12,120 രൂപയായിരുന്നു നിരക്കുണ്ടായിരുന്നത്. എന്നാല്‍ ഉച്ച കഴിഞ്ഞതോടെ 1,13,240 ലേക്ക് വില ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 14,155 രൂപയുമാണ് ഇന്നത്തെ വില.

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് സെപ്റ്റംബര്‍ 11ന് രാവിലെയുള്ള നിരക്കെത്തിയത്. വിലയില്‍ വന്‍ ഇടിവ് സംഭവിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം അത് തിരിച്ചുകയറി. അവസരം മുതലാക്കി ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇത് വലിയ നിരാശയാണ് സമ്മാനിച്ചത്. സ്വര്‍ണവിലയില്‍ അടുത്തകാലത്തൊന്നും വലിയ ഇടിവുണ്ടാകില്ലെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമുള്ള വിലയെത്തിയത്. വരും ദിവസങ്ങളിലും ഈ ട്രെന്‍ഡ് തുടരാന്‍ തന്നെയാണ് സാധ്യത.

സ്വര്‍ണവില എന്തുകൊണ്ട് ഉയരുന്നു?

അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡുകള്‍ ഉയര്‍ന്നതോടെ സ്വര്‍ണവിലയ്ക്ക് മേലുള്ള സമ്മര്‍ദം തുടരുകയാണ്. വരും ദിവസങ്ങളില്‍ സ്വര്‍ണവിലയുടെ ദിശ നിര്‍ണയിക്കുന്നതില്‍ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് തീരുമാനവും പുതിയ ഡോട്ട് പ്ലോട്ടും നിര്‍ണായകമാകുമെന്നാണ് വിപണി വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവിപണിയില്‍ വലിയ ചാഞ്ചാട്ടത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

ആഴ്ചയുടെ തുടക്കത്തില്‍ തന്നെ സ്വര്‍ണം സമ്മര്‍ദത്തിലായിരുന്നു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ജാഗ്രത പാലിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി. വാരാന്ത്യത്തില്‍ യുഎസ് സൈന്യം ഇറാനുമായി ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാന്റെ ഭാഗത്തുനിന്നും യുഎസുമായി ബന്ധമുള്ള കപ്പലുകള്‍ക്കെതിരെ നടപടിയുണ്ടായി. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ശ്രമിച്ച മൂന്ന് എണ്ണക്കപ്പലുകളും ഇതില്‍ ഉള്‍പ്പെട്ടു.

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും വര്‍ധിച്ചു. ഇതോടൊപ്പം മുന്‍ ആഴ്ചയിലെ മികച്ച യുഎസ് തൊഴില്‍ കണക്കുകളും ചേര്‍ന്നതോടെ സെപ്റ്റംബറില്‍ ഫെഡ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന പ്രതീക്ഷ ശക്തമായി. പലിശനിരക്ക് ഉയരാനുള്ള സാധ്യത ഡോളറിനെ ശക്തിപ്പെടുത്തുന്നതിനാല്‍ പലിശ നല്‍കാത്ത ആസ്തിയായ സ്വര്‍ണത്തിന് ഇത് സമ്മര്‍ദം സൃഷ്ടിച്ചു.

Also Read: Kerala Gold Rate: സ്വർണവില താഴേക്ക്, 1920 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്ക്

ഓഗസ്റ്റിലെ യുഎസ് പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്‌സ് വാര്‍ഷിക അടിസ്ഥാനത്തില്‍ 5.4 ശതമാനം ഉയര്‍ന്നതും വിപണിയെ സ്വാധീനിച്ചു. ജൂലൈയിലെ 4.8 ശതമാനത്തില്‍ നിന്ന് പണപ്പെരുപ്പ സമ്മര്‍ദം വര്‍ധിച്ചതാണ് കണക്കുകള്‍ സൂചിപ്പിച്ചത്. പ്രതീക്ഷിച്ച 5.3 ശതമാനത്തേക്കാള്‍ ഉയര്‍ന്നതായിരുന്നു ഓഗസ്റ്റിലെ വര്‍ധന.

ഇതിനിടെ ക്രൂഡ് ഓയില്‍ വിലയും ശക്തമായി ഉയര്‍ന്നു. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് എണ്ണവില മേയ് അവസാനത്തിന് ശേഷം ആദ്യമായി ബാരലിന് 100 ഡോളറിന് മുകളിലെത്തി. ഇതോടെ സെപ്റ്റംബറില്‍ 25 ബേസിസ് പോയിന്റ് പലിശവര്‍ധനയ്ക്കുള്ള സാധ്യതയും ഉയര്‍ന്നു. ഉയര്‍ന്ന ബോണ്ട് യീല്‍ഡും ശക്തമായ ഡോളറും ചേര്‍ന്നതോടെ സ്വര്‍ണവില വീണ്ടും 4,400 ഡോളറിന് താഴെയെത്തി. നിലവില്‍ വീണ്ടും കുതിക്കാനുള്ള ഒരുക്കത്തിലാണ് സ്വര്‍ണം.

English Summary

Kerala gold prices on September 12 are being closely watched as international gold prices rise again. The movement in global markets could influence gold rates in Kerala.

Entrepreneur Support Scheme: ബിസിനസ് തുടങ്ങണോ? ലോൺ വേണ്ട, 40 ലക്ഷം രൂപ സബ്സിഡി സർക്കാർ തരും
സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ടോ? പണമാണോ പ്രശ്നം, എന്നാൽ നിങ്ങൾക്ക് പരിഹാരമിതാ, ലോണെടുക്കാതെ നിങ്ങളുടെ ആഗ്രഹം നിറവേറ്റാൻ സർക്കാർ സഹായിക്കും. കേരളത്തിൽ പുതിയ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിലവിലുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (MSME) ഉത്തേജനം നൽകുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന പ്രധാന സാമ്പത്തിക സഹായ പദ്ധതിയാണ് സംരംഭക സഹായ പദ്ധതി അഥവാ ഒൻട്രപ്രണർ സപ്പോർട്ട് സ്‌കീം (ESS).

സംരംഭക സഹായ പദ്ധതി

വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സംരംഭക സഹായ പദ്ധതി. പ്രവർത്തിക്കുന്ന സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിര നിക്ഷേപത്തിനനുസരിച്ച് ഈ പദ്ധതിയിലൂടെ സഹായം നൽകും. യുവാക്കൾ, സ്ത്രീകൾ, പ്രവാസികൾ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ എന്നിവർക്ക് പ്രത്യേക പരിഗണനയും ഉയർന്ന സബ്സിഡിയും പദ്ധതി ഉറപ്പ് നൽകുന്നു.

ALSO READ: സർക്കാർ ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുക എങ്ങനെ വിനിയോഗിക്കാം?

വായ്പ എടുക്കാതെയും, സ്വന്തം സമ്പാദ്യം ഉപയോഗിച്ച് ബിസിനസ് തുടങ്ങുന്നവർക്കും ഈ പദ്ധതിയിലൂടെ സഹായം ലഭിക്കും. സംരംഭം തുടങ്ങുന്നതിനായി വാങ്ങുന്ന ഭൂമി, പണിയുന്ന കെട്ടിടം, യന്ത്രസാമഗ്രികൾ, വൈദ്യുതീകരണം, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ, മറ്റു സ്ഥിര ആസ്തികൾ എന്നിവയ്ക്കായുള്ള നിക്ഷേപത്തിന് സബ്‌സിഡി ലഭ്യമാണ്.

ധനസഹായം എങ്ങനെ?

എല്ലാ ഇനങ്ങളിലുമായി ഒരു സംരംഭത്തിന് ലഭിക്കുന്ന പരമാവധി സബ്സിഡി 40 ലക്ഷം രൂപയാണ്.

പൊതു വിഭാഗത്തിലെ അപേക്ഷകർക്ക് സ്ഥിര നിക്ഷേപത്തിന്റെ 15 ശതമാനം അതായത് പരമാവധി 30 ലക്ഷം രൂപ സഹായം ലഭിക്കും.

യുവാക്കൾ (18-45 വയസ്സുള്ളവർ), വനിത, പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗം, വിദേശ മലയാളികൾ എന്നിവർക്ക് സ്ഥിര നിക്ഷേപത്തിന്റെ 25 ശതമാനം അതായത് പരമാവധി 40 ലക്ഷം രൂപ വരെ സഹായം ലഭിക്കും.

മുൻഗണനാ മേഖലയിലെ സംരംഭങ്ങൾക്ക് 10 ശതമാനം അതായത് പരമാവധി 10 ലക്ഷം രൂപ അധിക സബ്സിഡി ലഭിക്കും.

പത്തനംതിട്ട, ഇടുക്കി, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് 10 ശതമാനം, അതായത് പരമാവധി 10 ലക്ഷം രൂപ അധിക സബ്സിഡി ലഭിക്കും.

അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും നവീന സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നവർക്ക് 10 ശതമാനം സബ്സിഡി ലഭിക്കും.

English Summary:

Kerala’s Entrepreneur Support Scheme (ESS), implemented by the Directorate of Industries and Commerce, provides financial assistance to Micro, Small and Medium Enterprises in the manufacturing sector based on their fixed capital investment.

8th Pay Commission: സർക്കാർ ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുക എങ്ങനെ വിനിയോഗിക്കാം?
രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിലവിൽ, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളമുള്ള ജീവനക്കാരുടെ സംഘടനകളുമായുള്ള പ്രാദേശിക കൂടിയാലോചനകൾ തുടരുകയാണ്. കഴിഞ്ഞ ദിവസം പുതുച്ചേരിയിൽ യോഗം ചേർന്നിരുന്നു. ഇനി, സെപ്റ്റംബർ 16 മുതൽ 18 വരെ ചണ്ഡീഗഡിൽ അടുത്ത യോഗം നടക്കും.

ഫിറ്റ്മെന്റ് ഘടകം, പേ മാട്രിക്സ്, ക്ഷാമബത്ത, എച്ച്ആർഎ, അടുത്ത 10 വർഷത്തിനുള്ളിൽ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനപ്പെടുന്ന മറ്റ് ആനുകൂല്യങ്ങളും അലവൻസുകളും എന്നിവ സംബന്ധിച്ച് വിവിധ ജീവനക്കാരുടെ ഗ്രൂപ്പുകളും യൂണിയനുകളും ആവശ്യങ്ങൾ ഉന്നയിക്കുകയും മെമ്മോറാണ്ടകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമായിരിക്കും കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നത്.

ശമ്പള വർദ്ധനവ് എത്ര?

എട്ടാം ശമ്പള കമ്മീഷനിൽ ജീവനക്കാർക്ക് വൻ ശമ്പള വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. 3 ശതമാനം വാർഷിക ഇൻക്രിമെന്റാണ് നിലവിൽ ഉള്ളത്. ഓരോ ആറ് മാസത്തിലും ക്ഷാമബത്തയും പരിഷ്കരിക്കുന്നു. മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച്, പുതിയ ശമ്പള പരിഷ്കരണത്തിൽ, ലെവൽ 1 ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം പ്രതിമാസം 18,000 രൂപയിൽ നിന്ന് ഏകദേശം 68,994 രൂപയായി ഉയർന്നേക്കുമെന്നാണ് സൂചന. അതായത്, വരുമാനത്തിൽ 50,994 രൂപ അധികമായി ലഭിക്കും.

ALSO READ: കുറഞ്ഞ ശമ്പളം 68,000 രൂപ! എട്ടാം ശമ്പള കമ്മീഷൻ ചെന്നൈയിൽ, ആവശ്യങ്ങള്‍ പലത്

അധിക വരുമാനം എങ്ങനെ വിനിയോഗിക്കാം?

കിംഗ് സ്റ്റബ്ബ് & കാസിവ അഡ്വക്കേറ്റ്സ് ആൻഡ് അറ്റോർണീസിലെ പാർട്ണറായ രോഹിതാശ്വ് സിൻഹയുടെ അഭിപ്രായത്തിൽ, ശമ്പള വർദ്ധനവിന്റെ 40–50 ശതമാനം ദീർഘകാല നിക്ഷേപങ്ങൾക്കും വിരമിക്കൽ കാലത്തെ പ്ലാനിംഗിനുമായും, 20–30 ശതമാനം ഉയർന്ന പലിശയുള്ള കടങ്ങൾ വീട്ടുന്നതിനായും, 10–20 ശതമാനം അടിയന്തിര ആവശ്യങ്ങൾക്കുള്ള ഫണ്ട് രൂപീകരിക്കുന്നതിനായും, ബാക്കി വരുന്ന 10–20 ശതമാനം ജീവിതശൈലി ആവശ്യങ്ങൾക്കുമായി മാറ്റിവെക്കുന്നതാണ് മികച്ച രീതി.

ഉദാഹരണത്തിന്, 3.833 ഫിറ്റ്‌മെന്റ് ഫാക്ടർ പ്രകാരം ഒരു ലെവൽ 1 ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 68,994 രൂപയായി ഉയർന്നാൽ, ഇത്തരത്തിൽ ലഭിക്കുന്ന അധിക പ്രതിമാസ വരുമാനം ഈ രീതിയിൽ വിഭജിക്കാം:

ദീർഘകാല നിക്ഷേപങ്ങളും വിരമിക്കൽ ആസൂത്രണവും (40–50 ശതമാനം): 20,398 മുതൽ 25,497 രൂപ വരെ

ഉയർന്ന പലിശയുള്ള കടങ്ങൾ വീട്ടുന്നതിന് (20–30 ശതമാനം): 10,199 മുതൽ 15,298 രൂപ വരെ

അടിയന്തിര ഫണ്ട് (10–20 ശതമാനം): 5,099 മുതൽ 10,199 രൂപ വരെ

ജീവിതശൈലി ചെലവുകൾ (10–20 ശതമാനം): 5,099 മുതൽ 10,199 രൂപ വരെ

English Summary:

8th Central Pay Commission could significantly increase the income of Level 1 central government employees if the proposed fitment factor of 3.833 is accepted. The starting basic pay could rise from Rs 18,000 to around Rs 68,994, an increase of nearly Rs 50,994 per month.

Kerala Gold Rate: സ്വർണവില താഴേക്ക്, 1920 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്ക്
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ വില കൂടിയിരുന്നു. പവന് 1,14,040 രൂപ,  ഗ്രാമിന് 14,255 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് വില വീണ്ടും ഇടിഞ്ഞിരിക്കുകയാണ് . 1920 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണവില 1,12,120 രൂപയായി. ഗ്രാമിന് 14,015 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില ഇനിയും ഉയരും.

സ്വർണവിലയിൽ സംഭവിക്കുന്നതെന്ത്?

രാജ്യാന്തര വിപണിയിൽ സ്വർണവില കൂടിയതോടൊയാണ് കേരളത്തിലും വില വർധിച്ചത്. ക്രൂഡോയിൽ വില വർധിച്ചതും പശ്ചിമേഷ്യയിലെ സംഘർഷത്തിന് പരിഹാരമാകാത്തതുമാണ് കുതിപ്പിന് കാരണമായത്. കൂടാതെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ കുറവും സ്വർണവിലയിൽ പ്രതിഫലിച്ചു. എന്നാൽ ആശങ്കയിലായിരുന്ന ജനങ്ങൾക്ക് ആശ്വാസമായി വില താഴ്ന്നു.

പലിശപ്പേടി വരുംദിവസങ്ങളിലെ സ്വർണവിലയിൽ നിർണായകമാകും. പലിശ നിരക്ക് കൂട്ടിയേക്കുമെന്ന സൂചനകൾ ശക്തമാവുമ്പോഴും ഈ നീക്കത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. പലിശ നിരക്ക് കൂട്ടിയേക്കുമെന്ന സൂചനകൾ ശക്തമാവുമ്പോഴും പലിശഭാരം കൂട്ടാനുള്ള നീക്കത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തിറങ്ങിയിട്ടുണ്ട്. പലിശ നിരക്ക് കൂട്ടിയാൽ സ്വർണവില താഴേക്കിറങ്ങും.

ALSO READ: പൊന്ന് വാങ്ങാന്‍ പ്ലാനുണ്ടോ? നിരക്കറിഞ്ഞ് പോകാം; ഇന്നത്തെ സ്വര്‍ണവില

അടുത്ത ആഴ്ച നിർണായകം

അടുത്ത ആഴ്ച നടക്കുന്ന യു.എസ് ഫെഡറൽ റിസർവിന്റെ പണനയ യോഗം സ്വർണവിലയിൽ നിർണായക പങ്ക് വഹിക്കും. കൂടാതെ, യുഎസ് ഉൽപാദന, പണപ്പെരുപ്പ കണക്കുകളും സ്വർണവിലയെ സ്വാധീനിക്കും.

ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത് 2025 ഡിസംബർ 23നാണ്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.

വിവാഹ സീസണും വരാൻ പോകുന്ന ദസറ, ദീപാവലി ആഘോഷങ്ങളുമെല്ലാം സ്വർണത്തിനെറെ ഡിമാൻഡ് ഉയർത്തും.  പൊന്നിന്റെ ഡിമാൻഡ് ഉയരുന്നത് വില കുതിക്കാൻ കാരണമാകും. അതിനാൽ, അതേസമയം, സ്വർണം വാങ്ങുന്നതിന് മുമ്പ് മറ്റ് ജ്വല്ലറികളിലെ വിലകളെ താരതമ്യം ചെയ്യണമെന്നും വിദഗ്ധർ പറയുന്നു. പണിക്കൂലി വ്യത്യസ്തമായതിനാൽ വിലയിൽ നേരിയ വ്യത്യാസങ്ങൾ സംഭവിച്ചേക്കും. കൂടാതെ, അഡ്വാൻസ് ബുക്കിങ് ചെയ്യുന്നതും മികച്ചൊരു ഓപ്ഷനാണ്.

English Summary:

Gold prices have fallen with the price of one sovereign dropping by Rs 1,920 to Rs 1,12,120. The price of one gram of gold now stands at Rs 14,015.

Stock Market: ഒറ്റരാത്രികൊണ്ട് പണം ഇരട്ടിയാക്കാം! സ്റ്റോക്ക് മാർക്കറ്റിലെ വൻ തട്ടിപ്പുകൾ തിരിച്ചറിയാം
ഓഹരി വിപണി (Stock Market) എന്നാൽ കമ്പനികളുടെ ഓഹരികൾ വാങ്ങാനും വിൽക്കാനും സാധിക്കുന്ന ഒരു പൊതു പ്ലാറ്റ്‌ഫോമാണ്. ഇന്ന് പലരും, ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ വ്യക്തമായ അറിവോ, സാമ്പത്തിക ഉപദേഷകന്റെ പിന്തുണ ഇല്ലാതെ നിക്ഷേപം തുടങ്ങിയാൽ നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഓഹരി വിപണിയിൽ നിക്ഷേപിച്ച് എളുപ്പത്തിൽ പണം സമ്പാദിക്കാം എന്ന വാഗ്ദാനങ്ങളിൽ വീണ് വലിയ തുകകൾ നഷ്ടപ്പെടുന്ന വാർത്തകൾ ദിവസേന നാം കേൾക്കാറുണ്ട്. തെറ്റായ ട്രേഡിംഗ് ആപ്പുകൾ, ടെലഗ്രാം, വാട്‌സ്ആപ്പ് സിഗ്നൽ ഗ്രൂപ്പുകൾ, വ്യാജ ഗ്യാരന്റീഡ് റിട്ടേൺ പദ്ധതികൾ എന്നിവയിലൂടെയാണ് ഭൂരിഭാഗം തട്ടിപ്പുകളും നടക്കുന്നത്. അതുകൊണ്ട് തന്നെ, ഓഹരി വിപണിയിൽ സുരക്ഷിതമായി നിക്ഷേപം നടത്തുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ ഒരിക്കലും ലാഭം ഉറപ്പുനൽകാൻ കഴിയില്ല. അതുകൊണ്ട് തന്നെ മാസംതോറും നിശ്ചിത ലാഭം വാഗ്ദാനം ചെയ്യുന്ന പദ്ധതിയോ വ്യക്തിയോ ഉണ്ടെങ്കിൽ അത്  തട്ടിപ്പായിരിക്കും. അതിനാൽ, വിപണിയിലെ അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് മാത്രം നിക്ഷേപം നടത്തുക.

ALSO READ: ഓഹരി വിപണിയിൽ ആദ്യമായിട്ടാണോ, തുടക്കക്കാർ ഏത് തരം ഷെയറുകളിലാണ് നിക്ഷേപിക്കേണ്ടത്?

ഏതെങ്കിലും ബ്രോക്കർ അല്ലെങ്കിൽ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ വഴി നിക്ഷേപം നടത്തുന്നതിന് മുമ്പ് അവർക്ക് സെബി രജിസ്ട്രേഷൻ ഉണ്ടോ എന്ന് ഉറപ്പുവരുത്തുക. സെബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്ട്രേഷൻ നമ്പർ പരിശോധിക്കാൻ സാധിക്കും.

ടെലഗ്രാം, വാട്‌സ്ആപ്പ് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ വൻ ലാഭം തരുമെന്ന് വാഗ്ദാനം ചെയ്ത് നൽകുന്ന ട്രേഡിംഗ് ടിപ്പുകൾ വിശ്വസിക്കരുത്. ഇവരിൽ പലരും 'പമ്പ് ആൻഡ് ഡംപ്' രീതി ഉപയോഗിച്ച് ചെറു സ്റ്റോക്കുകളുടെ വില കൃത്രിമമായി ഉയർത്തി നിക്ഷേപകരെ ചതിക്കുന്നവരാണ്.

പ്രമുഖ ദേശീയ ബ്രോക്കറേജുകളുടെ ഔദ്യോഗിക ആപ്പുകൾ മാത്രം ട്രേഡിംഗിനായി ഉപയോഗിക്കുക. മറ്റ് ലിങ്കുകൾ വഴിയോ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് പണം നിക്ഷേപിക്കരുത്.

ട്രേഡിംഗിനോ നിക്ഷേപത്തിനോ വേണ്ടി ഏതെങ്കിലും വ്യക്തിയുടെയോ ഏജന്റിന്റെയോ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു നൽകരുത്. ട്രേഡിംഗ് തുക എപ്പോഴും നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഡിമാറ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഔദ്യോഗിക വഴിയിലൂടെ മാത്രം കൈമാറുക.

തട്ടിപ്പിനിരയായാൽ എന്ത് ചെയ്യണം?

നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പ് നേരിട്ടാൽ ഉടൻ തന്നെ ദേശീയ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറായ 1930 എന്ന നമ്പറിൽ ബന്ധപ്പെടുകയോ cybercrime.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരാതി നൽകുകയോ ചെയ്യേണ്ടതാണ്.

English Summary:

Stock market scams are becoming increasingly common, with many investors losing large amounts of money after falling for promises of easy and quick profits. Investors should be cautious and verify the authenticity of trading platforms, investment advice, and return promises before putting their money into the stock market.

Bank Holiday: 4 ദിവസം ബാങ്ക് അവധി; ഇടപാടുകൾക്ക് ചൊവ്വാഴ്ച വരെ കാത്തിരിക്കണം!
ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെ തുടർന്ന് സെപ്റ്റംബർ 11-ന്, നാളെ രാജ്യത്തെ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കും.  പണിമുടക്കും വാരാന്ത്യ അവധികളും ചേർന്ന് വരുന്നതോടെ പല സംസ്ഥാനങ്ങളിലും തുടർച്ചയായി 4 ദിവസം വരെ ബാങ്കുകൾ അടഞ്ഞുകിടക്കും.  ബാങ്ക് അസോസിയേഷനുകളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്.  ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

പണിമുടക്ക് എന്തിന്?

അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുക, ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്തുക, ബാങ്ക് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിവിധ ബാങ്ക് ട്രേഡ് യൂണിയനുകൾ സംയുക്തമായി ഈ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ ആയിരുന്നു ചർച്ച നടന്നത്.

ALSO READ: ക്രൂഡോയിൽ വില കുതിക്കുന്നു, പെട്രോളിനും എൽപിജിക്കും വില കൂടുമോ?

നാളെത്തെ പണിമുടക്കിന് ശേഷം, രണ്ടാം ഘട്ടമായി 28,29,30 തീയതികളിലും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വീണ്ടും അനിശ്ചിതാവസ്ഥ തുടർന്നാൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും എന്നാണ് സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

നാല് ദിവസം അവധി?

പണിമുടക്കും വാരാന്ത്യ അവധികളും ചേർന്ന് വരുന്നതോടെയാണ് പല സംസ്ഥാനങ്ങളിലും തുടർച്ചയായി 4 ദിവസം വരെ അവധി വരുന്നത്. സെപ്റ്റംബർ 11 നാളെ വെള്ളിയാഴ്ച്ചത്തെ പണിമുടക്കും, ശനി, ഞായർ അവധിയും ചേർത്ത് മൂന്നുദിവസം ഇനി ബാങ്കുകൾ അടഞ്ഞു കിടക്കും. കൂടാതെ, ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായകചതുർഥിയുടെ ഭാഗമായുള്ള അവധി കൂടി ഉള്ളതിനാലാണ് 4 ദിവസം വരെ ബാങ്ക് അവധിയാണ് വരുന്നത്. കേരളത്തിൽ തിങ്കളാഴ്ച പ്രവൃത്തി ദിനമായിരിക്കും.

ബാങ്ക് ശാഖകള്‍ അടഞ്ഞുകിടക്കുന്ന ദിവസങ്ങളിലും സാധാരണയായി എടിഎം, യുപിഐ ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ രേഖകള്‍ സമര്‍പ്പിക്കല്‍, അക്കൗണ്ട് വെരിഫിക്കേഷന്‍, ചില പ്രത്യേക ബാങ്കിങ് സേവനങ്ങള്‍ തുടങ്ങിയ ശാഖയില്‍ നേരിട്ട് ചെയ്യേണ്ട കാര്യങ്ങള്‍ അവധി ദിവസങ്ങളില്‍ ലഭ്യമാകില്ല.

English Summary:

United Forum of Bank Unions (UFBU) has announced a nationwide bank strike on September 11, 2026, after talks with the government failed to resolve the unions’ demands, including a five-day working week.

Crude Oil Price: ക്രൂഡോയിൽ വില കുതിക്കുന്നു, പെട്രോളിനും എൽപിജിക്കും വില കൂടുമോ?
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ചുവട് പിടിച്ച് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു. യു.എസ് - ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യൻ എണ്ണ വിതരണം തടസ്സപ്പെട്ടതോടെയാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നത്.ഇതോടെ രാജ്യത്തെ പെട്രോൾ, എൽപിജി വില കുതിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

എണ്ണ കമ്പനികൾ നഷ്ടത്തിൽ

ജൂലൈ ഇരുപത്തിനാലിന് ശേഷം ആദ്യമായാണ് ക്രൂഡ് ഓയിൽ വില നൂറ് ഡോളറിന് മുകളിൽ എത്തുന്നത്. ഫെബ്രുവരി അവസാനം വരെ ബാരലിന് 70-75 ഡോളർ നിലവാരത്തിലായിരുന്ന എണ്ണവില ആറ് ആഴ്ചയ്ക്കുള്ളിലാണ് ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്.  വില കുതിച്ചതോടെ എണ്ണ വിപണന കമ്പനികൾ പ്രതിസന്ധി നേരിടുകയാണ്. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് 23 രൂപയും നഷ്ടത്തിലാണ് കമ്പനികൾ വിൽക്കുന്നത്. എണ്ണ വിതരണത്തിലെ തടസ്സം ഒഴിവാക്കാൻ റഷ്യ, ബ്രസീൽ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ ക്രൂഡ് എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനികൾ.

അതേസമയം, ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി ബിൽ മുൻവർഷത്തെ അപേക്ഷിച്ച് 56.5 ശതമാനം ഉയർന്നിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം എണ്ണ വിതരണത്തെ ബാധിക്കുന്നതിനാൽ, വില ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

ALSO READ: ഒക്ടോബര്‍ 1 മുതല്‍ എസ്ബിഐ ATM നിയമങ്ങളില്‍ മാറ്റം; സൗജന്യ ഇടപാടുകള്‍ കുറയും

ഇന്ത്യയിൽ സ്ഥിതി എങ്ങനെ?

ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ആവശ്യകതയുടെ 90 ശതമാനവും പ്രകൃതിവാതക ആവശ്യകതയുടെ 50 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇത്തരച്ചിൽ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവിൽ മാറ്റമില്ലെങ്കിലും അന്താരാഷ്ട്ര വിപണയിൽ വില വർധിച്ചതിനാൽ രാജ്യത്തെ സാമ്പത്തിക മേഖലയിലും ഇത് വെല്ലുവിളി ഉയർത്തും.

ഇന്ധന വില ഉയരുമോ?

രാജ്യത്ത് പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വില ഉടൻ വർധിപ്പിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാവുകയും എണ്ണവില 100 ഡോളറിന് മുകളിൽ തുടരുകയും ചെയ്താൽ ആഭ്യന്തര വിപണിയിൽ ഇന്ധനവില വർധിച്ചേക്കും. പശ്ചിമേഷ്യയിലെ സംഘർഷം എണ്ണ ലഭ്യതയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ വിതരണ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാൻ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. റഷ്യ, ബ്രസീൽ, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കൂടി കൂടുതൽ എണ്ണ എത്തിക്കാൻ ഇന്ത്യൻ റിഫൈനറികൾ പദ്ധതിയിടുന്നുണ്ട്.

English Summary:

Crude oil prices have crossed the $100-per-barrel mark amid escalating tensions in West Asia, raising concerns over a possible increase in petrol and diesel prices in India.

8th Pay Commission: കുറഞ്ഞ ശമ്പളം 68,000 രൂപ! എട്ടാം ശമ്പള കമ്മീഷൻ ചെന്നൈയിൽ, ആവശ്യങ്ങള്‍ പലത്
കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അടുത്ത വർഷം പകുതിയോടെ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചെന്നൈയിൽ വെച്ച് നടന്ന എട്ടാം ശമ്പള കമ്മീഷന്റെ നിർണായക യോഗം പൂർത്തിയായി. സെപ്റ്റംബർ 7, 8 തീയതികളിൽ നടന്ന യോഗത്തിൽ വിവിധ സർവീസ്-പെൻഷനർ സംഘടനകൾ തങ്ങളുടെ പ്രധാന ആവശ്യങ്ങളും പരാതികളും കമ്മീഷന് മുന്നിൽ സമർപ്പിച്ചു.

ആവശ്യങ്ങൾ പലത്

ചെന്നൈ ജിപിഒ പെൻഷനേഴ്സ് ഫോറം ഉൾപ്പെടെയുള്ള, പെൻഷൻകാരുടെയും ജീവനക്കാരുടെയും സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. 'ദി ഹിന്ദു' റിപ്പോർട്ട് അനുസരിച്ച്, വിരമിക്കൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, പെൻഷനുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, പെൻഷൻകാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ശമ്പളവും സാമൂഹിക സുരക്ഷയും മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.

ALSO READ: 3.0xൽ ജീവനക്കാർക്ക് ശമ്പളം മൂന്നിരട്ടി! 8-ാം ശമ്പള കമ്മീഷനിൽ വൻ നേട്ടം

ചെന്നൈ ജിപിഒ പെൻഷനേഴ്‌സ് ഫോറത്തിന്റെ പ്രധാന ആവശ്യങ്ങൾ

പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം. വരും കാലങ്ങളിലും കൃത്യമായ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ എൽപിഎസിന് (NPS) പകരം ഒപിഎസ് തന്നെ നടപ്പിലാക്കണമെന്നാണ് സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്.

പെൻഷനും കുടുംബ പെൻഷനും വർദ്ധിപ്പിക്കണമെന്നും മെച്ചപ്പെടുത്തണമെന്നും ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിച്ച ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച സാമ്പത്തിക സഹായം നൽകുക എന്നതാണ് ലക്ഷ്യം.

പെൻഷൻ തുക കമ്മ്യൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട തിരിച്ചടവ് നിബന്ധനകളിൽ വ്യക്തതയും ഇളവുകളും വേണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. നിലവിലെ തിരിച്ചടവ് രീതി പ്രതിമാസം ലഭിക്കുന്ന പെൻഷൻ തുകയെ ബാധിക്കുന്നുണ്ടെന്ന് പെൻഷൻകാർ ചൂണ്ടിക്കാട്ടി.

മോഡിഫൈഡ് അഷ്വേർഡ് കരിയർ പ്രോഗ്രഷൻ' (MACP) ആനുകൂല്യങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ശമ്പള കമ്മീഷൻ ശുപാർശ ചെയ്യണം. തപാൽ വകുപ്പ് ജീവനക്കാരുടെ പ്രൊമോഷൻ സാധ്യതകളും ശമ്പള ഘടനയും കൂടുതൽ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

മെച്ചപ്പെട്ട ലീവ് ആനുകൂല്യങ്ങൾ, ഉയർന്ന അലവൻസുകൾ, പെൻഷൻകാർക്കും നിലവിലെ ജീവനക്കാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ശക്തമായ സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവ നടപ്പിലാക്കണം എന്നതായിരുന്നു മറ്റൊരു ആവശ്യം.

മറ്റ് നിർദേശങ്ങൾ

പെൻഷൻ വിഷയങ്ങൾക്ക് പുറമേ, കേന്ദ്ര ജീവനക്കാർക്കായി സ്ഥിരമായ ശമ്പള പരിഷ്കരണ സംവിധാനവും കുറഞ്ഞ അടിസ്ഥാന ശമ്പളം 68,000 രൂപ ആയി ഉയർത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. കൂടാതെ നിലവിലെ പേ മാട്രിക്സിന് പുറമെ 'റണ്ണിംഗ് സ്കെയിൽ' കൂടി ഉൾപ്പെടുത്തണമെന്ന് നിർദേശമുണ്ട്. വനിതാ ജീവനക്കാർക്കും ഭിന്നശേഷിക്കാർക്കുമായുള്ള പ്രത്യേക ആനുകൂല്യങ്ങളും യോഗത്തിൽ ചർച്ചയായി. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷൻ 2027 മേയ്-ജൂൺ മാസത്തോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:

8th Pay Commission held an important meeting in Chennai on September 7 and 8, where employee and pensioner organisations presented their demands. The Chennai GPO Pensioners Forum highlighted five major issues.

കേരളത്തിലെ വീടുകളിൽ ഇൻവെർട്ടർ സ്ഥാപിക്കാൻ എത്ര രൂപ ചെലവാകും?
വൈദ്യുതി മുടക്കം പതിവാകുമ്പോള്‍ വീടുകളില്‍ ഇന്‍വെര്‍ട്ടര്‍ സ്ഥാപിക്കുന്നത് പലര്‍ക്കും ആവശ്യമായി മാറുകയാണ്. ഫാന്‍, ലൈറ്റ്, ടെലിവിഷന്‍, വൈഫൈ തുടങ്ങിയ ഉപകരണങ്ങള്‍ വൈദ്യുതി പോയാലും കുറച്ചുസമയം പ്രവര്‍ത്തിപ്പിക്കാന്‍ ഇന്‍വെര്‍ട്ടര്‍ സഹായിക്കുന്നതാണ്. എന്നാല്‍ അത്ര നിസാരമല്ല ഇന്‍വെര്‍ട്ടര്‍ വാങ്ങിക്കുന്ന കാര്യം, വില തന്നെയാണ് ഭൂരിഭാഗം ആളുകളുടെയും പ്രശ്‌നം. ബാറ്ററി, വയറിങ്, സ്ഥാപിക്കല്‍ തുടങ്ങിയവയ്ക്കും ചെലവ് കണക്കിലെടുക്കണം. കേരളത്തിലെ ഒരു വീട്ടില്‍ ഇന്‍വെര്‍ട്ടര്‍ സ്ഥാപിക്കാന്‍ എത്ര രൂപ ചെലവ് വരുമെന്ന് നോക്കിയാലോ? (Image Credit Source: Getty Images)

ഒരു ചെറിയ വീട് അല്ലെങ്കില്‍ ഒന്നോ രണ്ടോ കിടപ്പുമുറികളുള്ള വീട്ടില്‍ ഫാന്‍, ഏതാനും ലൈറ്റുകള്‍, ടെലിവിഷന്‍, വൈഫൈ റൂട്ടര്‍ തുടങ്ങിയവ മാത്രം പ്രവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഏകദേശം 800 മുതല്‍ 1000 വിഎ ശേഷിയുള്ള ഇന്‍വെര്‍ട്ടര്‍ മതിയാകും. ഇത്തരത്തിലുള്ള ഇന്‍വെര്‍ട്ടറുകള്‍ക്ക് ഏകദേശം 6,000 മുതല്‍ 10,000 രൂപ വരെയാണ് വില. 150 ആംപിയര്‍ മണിക്കൂര്‍ ശേഷിയുള്ള ബാറ്ററിക്ക് ഏകദേശം 10,000 മുതല്‍ 15,000 രൂപ വരെ ചെലവാകാം.

കൂടുതല്‍ ഫാനുകളും ലൈറ്റുകളും ടെലിവിഷനും ഫ്രിഡ്ജും ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ കൂടുതല്‍ ശേഷിയുള്ള ഇന്‍വെര്‍ട്ടര്‍ ആവശ്യമായി വരും. 1500 വിഎ ശേഷിയുള്ള ഇന്‍വെര്‍ട്ടറും 200 ആംപിയര്‍ മണിക്കൂര്‍ ശേഷിയുള്ള ബാറ്ററിയും ഉള്‍പ്പെടുന്നത് തിരഞ്ഞെടുക്കുമ്പോള്‍ ചെലവ് ഏകദേശം 30,000 മുതല്‍ 40,000 രൂപ വരെയാകാം. കൂടുതല്‍ വൈദ്യുതി ആവശ്യപ്പെടുന്ന വീടുകളില്‍ ഇതിലും ഉയര്‍ന്ന ശേഷിയുള്ളവ വേണ്ടിവരും.

ഇന്‍വെര്‍ട്ടര്‍ വാങ്ങുമ്പോള്‍ ബാറ്ററിയുടെ വില പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിലെ വിപണിയില്‍ 150 ആംപിയര്‍ മണിക്കൂര്‍ ശേഷിയുള്ള ബാറ്ററികള്‍ക്ക് ബ്രാന്‍ഡും സാങ്കേതികവിദ്യയും അനുസരിച്ച് വലിയ വില വ്യത്യാസമുണ്ട്. ലഭ്യമായ വിപണി പട്ടികകളില്‍ 150 ആംപിയര്‍ മണിക്കൂര്‍ ശേഷിയുള്ള വിവിധ ബാറ്ററികള്‍ക്ക് ഏകദേശം 10,000 രൂപ മുതല്‍ 18,000 രൂപയ്ക്കു മുകളിലേക്കും വില കാണാം. ദീര്‍ഘകാല ഉപയോഗത്തിനായി പല വീടുകളും ട്യൂബുലാര്‍ ബാറ്ററികളാണ് തിരഞ്ഞെടുക്കുന്നത്. തുടക്കത്തില്‍ വില കുറവുള്ള ബാറ്ററി വാങ്ങുന്നതിന് പകരം ബാറ്ററിയുടെ ആയുസ്, വാറന്റി, പരിപാലന ആവശ്യകത എന്നിവ കൂടി നോക്കുന്നതാണ് നല്ലത്.

വീട്ടില്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കേണ്ട ഉപകരണങ്ങളുടെ എണ്ണമാണ് ഇന്‍വെര്‍ട്ടറിന്റെ ശേഷി തിരഞ്ഞെടുക്കുന്നതില്‍ പ്രധാനമായും പരിഗണിക്കേണ്ടത്. ഫാനും ലൈറ്റുകളും മാത്രം പ്രവര്‍ത്തിപ്പിക്കാനാണെങ്കില്‍ കുറഞ്ഞ ശേഷിയുള്ള സംവിധാനം മതിയാകും. ടെലിവിഷന്‍, വൈഫൈ റൂട്ടര്‍ തുടങ്ങിയവ കൂടി പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഏകദേശം 900 മുതല്‍ 1200 വിഎ വരെയുള്ള സംവിധാനം പരിഗണിക്കാം. ഫ്രിഡ്ജ് പോലുള്ള കൂടുതല്‍ വൈദ്യുതി ആവശ്യപ്പെടുന്ന ഉപകരണങ്ങളും ബാക്കപ്പില്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ 1500 വിഎ അല്ലെങ്കില്‍ അതിനു മുകളിലുള്ള ശേഷി ആവശ്യമായി വന്നേക്കാം.

ഒക്ടോബര്‍ 1 മുതല്‍ എസ്ബിഐ ATM നിയമങ്ങളില്‍ മാറ്റം; സൗജന്യ ഇടപാടുകള്‍ കുറയും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം നിയമങ്ങളില്‍ മാറ്റം വരുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിയമപ്രകാരമായിരിക്കും ബാങ്കിടപാടുകളുകള്‍ നടക്കുന്നത്. ശമ്പള അക്കൗണ്ട് ഉടമകളെയാണ് പുതിയ മാറ്റം ബാധിക്കാന്‍ പോകുന്നത്. മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന സൗജന്യ പ്രതിമാസ ഇടപാടുകളുടെ പരിധി കുറയ്ക്കുകയാണ് എസ്ബിഐ. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ ശമ്പള പാക്കേജ് അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം സൗജന്യമായി നടത്താനാകുന്ന ഇടപാടുകളുടെ എണ്ണം ഗണ്യമായി കുറയും.

ആരെയാണ് പുതിയ മാറ്റം ബാധിക്കുക?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശമ്പള അക്കൗണ്ട് ഉള്ള ഉപഭോക്താക്കളെയാണ് പ്രധാനമായും പുതിയ മാറ്റം ബാധിക്കുക. ബാങ്കിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാന്‍ ഇനി മുതല്‍ അധിക പണം നല്‍കേണ്ടതായി വരും.

ഇത്തരം നടപടികള്‍ക്ക് പ്രതിമാസം പത്ത് സൗജന്യ ഇടപാടുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. എന്നാല്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് അഞ്ച് ഇടപാടുകളായി ചുരുങ്ങും. പണം പിന്‍വലിക്കുന്ന ഇടപാടുകള്‍ക്ക് പുറമെ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍ പോലുള്ള പണമിടപാടല്ലാത്ത സേവനങ്ങളും ഈ പരിധിയില്‍ ഉള്‍പ്പെടും.

Also Read: വിവാഹബന്ധം ദിവസങ്ങള്‍ മാത്രം? ജീവനാംശം ലഭിക്കാന്‍ സാധ്യതയുണ്ടോ?

പരിധി കഴിഞ്ഞാല്‍ അധിക തുക നല്‍കണം

അഞ്ച് സൗജന്യ ഇടപാടുകള്‍ പൂര്‍ത്തിയായതിന് ശേഷം മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ വീണ്ടും ഇടപാട് നടത്തുമ്പോള്‍ അധിക നിരക്ക് നല്‍കേണ്ടിവരും. സൗജന്യ പരിധിക്ക് ശേഷമുള്ള ഓരോ പണം പിന്‍വലിക്കല്‍ ഇടപാടിനും 23 രൂപയും ഫീസായി ഈടാക്കുന്നതാണ്. പണമിടപാടല്ലാത്ത ഇടപാടുകള്‍ക്ക് 11 രൂപയും അധികം നല്‍കേണ്ടിവരും.

സാധാരണ സേവിങ്‌സ് അക്കൗണ്ടുകള്‍ക്കോ?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാധാരണ സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ഈ മാറ്റം ബാധകമല്ല. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ എന്ന നിലവിലെ പരിധി തുടരും. സൗജന്യ പരിധി കഴിഞ്ഞാല്‍ നിലവിലുള്ള നിരക്കുകള്‍ പ്രകാരം അധിക തുക ഈടാക്കും.

English Summary

From October 1, SBI will reduce the number of free ATM transactions for salary account holders at other banks’ ATMs. The monthly free limit will fall from 10 to 5 transactions. Additional charges will apply after the free limit is exhausted.

വിവാഹബന്ധം ദിവസങ്ങള്‍ മാത്രം? ജീവനാംശം ലഭിക്കാന്‍ സാധ്യതയുണ്ടോ?
വിവാഹമോചനത്തിന് ശേഷം നല്‍കുന്ന സാമ്പത്തിക സഹായത്തെയാണ് സാധാരണയായി ജീവനാംശം അഥവാ അലിമണി എന്ന് പറയുന്നത്. വിവാഹബന്ധം അവസാനിച്ച ശേഷവും സാമ്പത്തികമായി ആശ്രിതനായ പങ്കാളിക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയില്‍ ജീവനാംശവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വിവാഹത്തിന്റെ സ്വഭാവവും മതവും അനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ട്.

ഹിന്ദു വിവാഹ നിയമം 1955, മുസ്ലിം വനിതകളുടെ വിവാഹമോചന അവകാശ സംരക്ഷണ നിയമം 1986, ഇന്ത്യന്‍ ഡിവോഴ്‌സ് ആക്ട് 1869, സ്‌പെഷ്യല്‍ മാരേജ് ആക്ട് 1954 തുടങ്ങിയ നിയമങ്ങളാണ് വിവിധ സാഹചര്യങ്ങളില്‍ ബാധകമാകുന്നത്. എന്നാല്‍ ജീവനാംശം തീരുമാനിക്കുമ്പോള്‍ വിവാഹം എത്രകാലം ഉണ്ടായിരുന്നു എന്നത് മാത്രമല്ല കോടതി പരിഗണിക്കുന്നത്.

ഭര്‍ത്താവിന് മാത്രമല്ല ജീവനാംശ ബാധ്യത

പരമ്പരാഗതമായി വിവാഹമോചനത്തിന് ശേഷം ഭര്‍ത്താവാണ് ഭാര്യയ്ക്ക് ജീവനാംശം നല്‍കേണ്ടത് എന്ന ധാരണയാണ് പൊതുവേയുള്ളത്. എന്നാല്‍ സാമ്പത്തിക സാഹചര്യങ്ങള്‍ മാറിയതോടെ ഈ സമീപനത്തിലും മാറ്റമുണ്ടായി. ഭാര്യയ്ക്ക് കൂടുതല്‍ വരുമാനവും ഭര്‍ത്താവിന് സാമ്പത്തിക ആശ്രിതാവസ്ഥയുമാണെങ്കില്‍, ചില സാഹചര്യങ്ങളില്‍ ഭാര്യയും ഭര്‍ത്താവിന് സാമ്പത്തിക സഹായം നല്‍കേണ്ടിവരാം. അതുകൊണ്ടുതന്നെ ജീവനാംശം ഒരു ലിംഗത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള അവകാശമല്ല. ഓരോ കേസിലെയും സാമ്പത്തിക സാഹചര്യങ്ങളാണ് പ്രധാനമായും കോടതി പരിശോധിക്കുന്നത്.

എല്ലാവര്‍ക്കും ജീവനാംശം ലഭിക്കുമോ?

വിവാഹം വളരെ കുറച്ച് കാലം മാത്രമേ നീണ്ടുനിന്നിട്ടുള്ളൂ എന്ന കാരണത്താല്‍ മാത്രം ജീവനാംശം നിഷേധിക്കപ്പെടണമെന്നില്ല. രണ്ട് വര്‍ഷത്തില്‍ താഴെയുള്ള വിവാഹബന്ധങ്ങളിലും ചില സാഹചര്യങ്ങളില്‍ ജീവനാംശത്തിനായി കോടതിയെ സമീപിക്കാം. വിവാഹത്തിന്റെ ദൈര്‍ഘ്യം കോടതി പരിഗണിക്കുന്ന ഘടകങ്ങളില്‍ ഒന്നായിരിക്കാം. എന്നാല്‍ ഒരു പങ്കാളിയുടെ വരുമാനം, പങ്കാളിയുടെ സാമ്പത്തിക ആശ്രിതാവസ്ഥ, വിവാഹകാലത്തെ ജീവിതനിലവാരം, ജോലി ചെയ്യാനുള്ള കഴിവ്, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്.

Also Read: SIPയും മ്യൂച്വൽ ഫണ്ടും ഒരുപോലെയാണോ? പ്രധാന വ്യത്യാസങ്ങൾ, റിസ്കുകൾ, നിക്ഷേപ നേട്ടങ്ങൾ

ജീവനാംശം ശിക്ഷയല്ല

ജീവനാംശത്തെ ഒരു പങ്കാളിക്ക് നല്‍കുന്ന ശിക്ഷയായി കാണാനാകില്ല. വിവാഹബന്ധം അവസാനിച്ചതോടെ ഉണ്ടാകുന്ന സാമ്പത്തിക അസമത്വം പരിഹരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വിവാഹശേഷം ഒരു പങ്കാളി ജോലി ഉപേക്ഷിക്കുകയും മറ്റേ പങ്കാളി ഉയര്‍ന്ന വരുമാനം നേടുകയും ചെയ്തിട്ടുണ്ടെങ്കില്‍, വിവാഹമോചനത്തിന് ശേഷം സാമ്പത്തികമായി ദുര്‍ബലമായ പങ്കാളിയുടെ അവസ്ഥ കോടതി പരിഗണിക്കും. വരുമാനത്തിലെ വ്യത്യാസം, വിവാഹകാലത്തെ ജീവിതനിലവാരം, വിദ്യാഭ്യാസം, തൊഴില്‍ സാധ്യത തുടങ്ങിയവയെല്ലാം വിലയിരുത്തപ്പെടും. വിവാഹബന്ധത്തിലെ പെരുമാറ്റവും ചില കേസുകളില്‍ പരിഗണിക്കാമെങ്കിലും അത് മാത്രമായിരിക്കില്ല തീരുമാനം നിര്‍ണയിക്കുന്ന ഘടകം.

അസാധുവായ വിവാഹത്തിലും ജീവനാംശം ലഭിക്കുമോ?

വിവാഹം നിയമപരമായി അസാധുവാണെന്ന് പ്രഖ്യാപിക്കപ്പെട്ടാല്‍ ജീവനാംശം ലഭിക്കില്ലെന്ന ധാരണയും പൂര്‍ണമായും ശരിയല്ല. ചില സാഹചര്യങ്ങളില്‍, വിവാഹം അസാധുവാണെന്ന് പ്രഖ്യാപിച്ചാലും സാമ്പത്തികമായി ആശ്രിതനായ പങ്കാളിക്ക് സംരക്ഷണം നല്‍കാന്‍ കോടതിക്ക് അധികാരമുണ്ട്. ഹിന്ദു വിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അസാധുവായ വിവാഹവുമായി ബന്ധപ്പെട്ട കേസുകളിലും ഇടക്കാല ജീവനാംശവും സ്ഥിരം ജീവനാംശവും സംബന്ധിച്ച ആവശ്യങ്ങള്‍ കോടതി പരിഗണിക്കാം.

English Summary

A short marriage does not automatically rule out alimony after divorce. Indian courts consider factors such as income, financial dependence and the circumstances of both spouses. The duration of the marriage is only one factor in deciding maintenance.

Kerala Gold Rate: പൊന്ന് വാങ്ങാന്‍ പ്ലാനുണ്ടോ? നിരക്കറിഞ്ഞ് പോകാം; ഇന്നത്തെ സ്വര്‍ണവില
ദേ സ്വര്‍ണവില വീണ്ടും ഉയര്‍ന്നുകേട്ടോ...വിലയിടിവ് അടുത്തകാലത്തൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന സൂചന നല്‍കിയാണ് ഇന്നത്തെ നിരക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 1,13,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അവിടെ നിന്നും 880 രൂപ ഉയര്‍ന്ന് ഒരു പവന് 1,14,040 രൂപയായി മാറി. 14,145 രൂപയുണ്ടായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന് 130 രൂപ കൂടി 14,255 രൂപയും ഇന്ന് വിലയുണ്ട്.

സ്വര്‍ണം വാങ്ങുന്നവരുടെ പ്രധാന ശ്രദ്ധ എപ്പോഴും വിലയിലായിരിക്കും. ഒരു ദിവസം വില ഉയരുകയും അടുത്ത ദിവസം താഴുകയും ചെയ്യുന്നത് സാധാരണമാണെങ്കിലും ഒന്നരവര്‍ഷത്തിനിടെ സ്വര്‍ണത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ ഉപഭോക്താക്കളെ മുള്‍മുനയില്‍ നിര്‍ത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവുമെല്ലാമാണ് സ്വര്‍ണവില ഉയരുന്നതിന് പ്രധാന കാരണങ്ങളായത്. ഇതോടൊപ്പം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന തീരുവകളും തിരിച്ചടി സൃഷ്ടിച്ചു.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ കേരളത്തിലെ സ്വര്‍ണവിലയില്‍ എങ്ങനെയാണ് പ്രതിഫലിക്കുന്നതെന്ന് അറിയാമോ? കേരളത്തില്‍ സാധാരണയായി 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ് ആഭരണങ്ങളുടെ അടിസ്ഥാന വില കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിരക്ക് അടിസ്ഥാനമാക്കിയാണ് പിന്നീട് ഒരു പവന്റെ വില കണക്കാക്കുന്നത്. എട്ട് ഗ്രാം സ്വര്‍ണമാണ് ഒരു പവന്‍. അതുകൊണ്ടുതന്നെ ഗ്രാമിന്റെ വിലയില്‍ ചെറിയ മാറ്റമുണ്ടായാല്‍ പോലും ഒരു പവന്റെ വിലയില്‍ വലിയ വ്യത്യാസം വരാം. ആഭരണത്തിന്റെ അന്തിമ വിലയില്‍ എന്തൊക്കെ ഘടകങ്ങളാണ് ഉള്‍പ്പെടുന്നത്? നോക്കാം.

അന്താരാഷ്ട്ര വില

ആഗോള വിപണിയിലെ സ്വര്‍ണവിലയാണ് ആഭ്യന്തര വിപണിയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അമേരിക്കന്‍ ഡോളറിന്റെ മൂല്യം, യുഎസ് പലിശനിരക്ക്, പണപ്പെരുപ്പം, ആഗോള സാമ്പത്തിക വളര്‍ച്ച, ഓഹരി വിപണിയിലെ ചലനങ്ങള്‍ തുടങ്ങിയവ സ്വര്‍ണവിലയെ ബാധിക്കുന്നു. ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതത്വം വര്‍ധിക്കുമ്പോള്‍ നിക്ഷേപകര്‍ പലപ്പോഴും സ്വര്‍ണത്തിലേക്ക് തിരിയുന്നു. ഇത് സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ത്തുകയും വില കൂടാനുള്ള സാഹചര്യമുണ്ടാക്കുകയും ചെയ്യും. അതേസമയം, ഡോളര്‍ ശക്തമാകുകയോ പലിശനിരക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ മാറുകയോ ചെയ്താല്‍ സ്വര്‍ണവിലയില്‍ സമ്മര്‍ദമുണ്ടാകാം.

Also Read: Gold Rate: സ്വര്‍ണം വാങ്ങാനിതാ മക്കളേ അവസരം…ഇന്ന് തന്നെ പോകാം; ഇതുപോരേ നിങ്ങള്‍ക്ക്?

രൂപയുടെ മൂല്യം

ഇന്ത്യയില്‍ സ്വര്‍ണം വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ രൂപയുടെ മൂല്യവും വിലയെ സ്വാധീനിക്കുന്ന ഘടകമാണ്. ഡോളറിനെതിരെ രൂപ ദുര്‍ബലമായാല്‍ ഇറക്കുമതി ചെലവ് ഉയരുന്നു. ഇതിന്റെ പ്രതിഫലനം ആഭ്യന്തര സ്വര്‍ണവിലയിലും ഉണ്ടാകുന്നതാണ് വിലയില്‍ മാറ്റം സംഭവിക്കുന്നതിന് കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വലിയ മാറ്റമില്ലാതെ നിന്നാലും രൂപയുടെ മൂല്യത്തില്‍ വലിയ വ്യത്യാസമുണ്ടായാല്‍ ഇന്ത്യയിലെ സ്വര്‍ണവില മാറാന്‍ സാധ്യതയുണ്ട്.

ആവശ്യകതയും വില ബാധിക്കും

വിവാഹ സീസണ്‍, ഉത്സവകാലം തുടങ്ങിയ സമയങ്ങളില്‍ സ്വര്‍ണത്തിന് ആവശ്യകത വര്‍ധിക്കാറുണ്ട്. കേരളത്തില്‍ വിവാഹങ്ങളും ആഘോഷങ്ങളും സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയുമായി അടുത്ത ബന്ധമുള്ളതാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ? ഇതോടൊപ്പം കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍, ആഗോള നിക്ഷേപകരുടെ താല്‍പര്യം, സ്വര്‍ണത്തിന്റെ ലഭ്യത തുടങ്ങിയ ഘടകങ്ങളും വിപണിയിലെ വില മാറ്റത്തില്‍ പ്രധാന പങ്കുവഹിക്കുന്നു.

Ration Update: റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് മരവിപ്പിക്കും; നിർണായക നീക്കം
റേഷൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പുകൾ. റേഷൻ കടകൾ വഴി തുടർച്ചയായി ആറുമാസം ധാന്യങ്ങളോ മറ്റ് റേഷൻ സാമഗ്രികളോ കൈപ്പറ്റാത്ത കാർഡുകൾ താൽക്കാലികമായി നിർജീവമാക്കാൻ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം നിർദ്ദേശം നൽകി. അർഹരായ ആളുകളിലേക്ക് റേഷൻ ആനുകൂല്യങ്ങൾ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും വ്യാജ കാർഡുകൾ കണ്ടെത്തി ഒഴിവാക്കാനുമാണ് ഈ കർശന നടപടി.

ഒക്ടോബര്‍ 1 മുതല്‍ റേഷന്‍ കാര്‍ഡുകള്‍ റദ്ദാകുമെന്നാണ് വിവരം. നിലവില്‍ ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിലാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും, റേഷന്‍ വിഹിതം തടസപ്പെടാതിരിക്കാന്‍ മലയാളികളും ഇ-കെവൈസി (e-KYC) അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.

നടപടി ഒക്ടോബര്‍ 1 മുതല്‍

കഴിഞ്ഞ ആറ് മാസമായി റേഷന്‍ കടകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാത്ത ഉപഭോക്താക്കളുടെ കാര്‍ഡുകള്‍ ഒക്ടോബര്‍ 1 മുതല്‍ താല്‍ക്കാലികമായി മരവിപ്പിക്കുമെന്നാണ് ജാര്‍ഖണ്ഡ് വ്യക്തമാക്കിയിരിക്കുന്നത്.ആയുഷ്മാന്‍ ഭാരത് പോലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ വേണ്ടി മാത്രം റേഷന്‍ കാര്‍ഡ് എടുക്കുകയും, എന്നാല്‍ റേഷന്‍ വാങ്ങാതിരിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി ഒഴിവാക്കുകാണ് ലക്ഷ്യം.

ALSO READ: ഒരു വീട്ടിൽ ഒന്നിലധികം റേഷൻ കാർഡുകൾ നേടാം; ആർക്കൊക്കെ ലഭിക്കും?

കേരളത്തിലും ഉടൻ, എങ്ങനെ ഒഴിവാക്കാം?

കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഓരോ മാസവും ശരാശരി 17.65 ലക്ഷം പേര്‍ റേഷന്‍ വാങ്ങാറില്ല.  അതിനാൽ, അധികം വൈകാതെ കേരളത്തിലും ഇത്തരമൊരു നടപടി ഉണ്ടായേക്കാമെന്നാണ് സൂചന.  കാര്‍ഡ് റദ്ദാക്കപ്പെടുന്നത് ഒഴിവാക്കാന്‍ 6 മാസമായി റേഷന്‍ കടകളിലെ സേവനം ഉപയോഗിക്കാത്തവര്‍ സെപ്റ്റംബറിലെ വിഹിതം കൈപ്പറ്റാന്‍ ശ്രദ്ധിക്കുക. കൂടാതെ കാര്‍ഡുടമകള്‍ തങ്ങളുടെ ഇ- കെവൈസി അപ്‌ഡേറ്റ് ചെയ്യാനും മറക്കരുത്.

കേരളത്തില്‍ മുന്‍ഗണനാ വിഭാഗങ്ങളിലെ (മഞ്ഞ, പിങ്ക്) ഭൂരിഭാഗം പേരുടെയും മസ്റ്ററിങ് ഇതോടകം പൂര്‍ത്തിയായിട്ടുണ്ട്. കാര്‍ഡില്‍ എന്തെങ്കിലും ഇ- കെവൈസി അപ്‌ഡേഷന്‍ തീര്‍പ്പാക്കാനുണ്ടെങ്കില്‍ അത് റേഷന്‍ കടകള്‍ വഴി നേരിട്ട് ചെയ്യേണ്ടതാണ്.

സെപ്റ്റംബർ റേഷൻ

അന്ത്യോദയ അന്നയോജന കാ‍ർഡിന് 30 കിലോ അരിയും 2 കിലോ ​ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. മുൻഗണന വിഭാഗം കാർഡിലെ ഓരോ അം​ഗത്തിനും 4 കിലോ അരിയും, 1 കിലോ ​ഗോതമ്പും സൗജന്യമായും ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. അധിക വിഹിതമായി കാർഡിന് പരമാവധി 3 കിലോ അരി, കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.

English Summary:

Centre has directed states to temporarily deactivate ration cards of beneficiaries who have not purchased food grains from ration shops for six consecutive months, as part of an effort to identify inactive cards and prevent misuse of government benefits.

8th Pay Commission: 3.0xൽ ജീവനക്കാർക്ക് ശമ്പളം മൂന്നിരട്ടി! 8-ാം ശമ്പള കമ്മീഷനിൽ വൻ നേട്ടം
രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിിലവിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുണ്ട്. അടുത്ത വർഷം മെയ് മാസത്തിൽ റിപ്പോർട്ടിൽ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. തുടർനടപടികൾക്ക് ശേഷം ഉടനെ തന്നെ ശമ്പള പരിഷ്കരണം നടപ്പിലാക്കും.  ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. ഇത്തവണ ഫിറ്റ്മെന്റ് ഫാക്ടർ, അടിസ്ഥാന ശമ്പളം, കുടുംബ യൂണിറ്റ്, പെൻഷൻ തുടങ്ങിയവയിൽ എന്ത് മാറ്റമാകും സംഭവിക്കുക എന്ന കാത്തിരിപ്പിലാണ് ജീവനക്കാർ.  കമ്മീഷൻ നിലവിൽ രാജ്യത്തുടനീളം ജീവനക്കാരുടെ പ്രതിനിധികളുമായും സംഘടനകളുമായും ചർച്ചകൾ നടത്തിവരികയാണ്. ഫിറ്റ്‌മെന്റ് ഫാക്ടർ, എച്ച്.ആർ.എ, പഴയ പെൻഷൻ പദ്ധതി തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയാകുന്നത്.

ഫിറ്റ്‌മെന്റ് ഫാക്ടർ 3.0?

ശമ്പള പരിഷ്കരണത്തിൽ ഏറ്റവും നിർണായകമായ ഒന്നാണ് ഫിറ്റ്‌മെന്റ് ഫാക്ടർ (Fitment Factor). ഫിറ്റ്മെന്റ് ഫാക്ടറിനനുസരിച്ചാണ് അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്. എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 3.0 ആയി നിശ്ചയിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും വീട്ടുവാടക അലവൻസിലും വൻ വർദ്ധനവ് ഉണ്ടായേക്കാം.

ALSO READ: പെൻഷൻകാരുടെ ഭാവി അനിശ്ചിതത്വത്തിൽ! 8-ാം ശമ്പള കമ്മീഷൻ ആനുകൂല്യം ലഭിക്കില്ലേ?

3.0 ഫിറ്റ്‌മെന്റ് ഫാക്ടറിൽ ശമ്പളം എത്രയാകും?

ഫിറ്റ്മെന്റ് ഫാക്ടർ മാറുന്നതിനനുസരിച്ച് ജീവനക്കാരുടെ ശമ്പളവും വർദ്ധിക്കും. ഉദാഹരണത്തിന്,  ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ഇൻസ്‌പെക്ടർമാർ, സെക്ഷൻ ഓഫീസർമാർ തുടങ്ങിയ തസ്തികകൾ വരുന്ന ലെവൽ 7 (Level 7) ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 44,900 രൂപ ആണ്. ഫോർമുല പ്രകാരം,  3.0x ഫിറ്റ്‌മെന്റ് ഫാക്ടർ നടപ്പിലാക്കിയാൽ, ലെവൽ 7 ജീവനക്കാരുടെ പുതിയ അടിസ്ഥാന ശമ്പളം 1,34,700 രൂപയായി ഉയർന്നേക്കാം.

നിലവിലെ അടിസ്ഥാന ശമ്പളത്തെ നിർദ്ദിഷ്ട ഫിറ്റ്മെന്റ് ഫാക്ടർ കൊണ്ട് ഗുണിച്ചാണ് ഇത് കണക്കാക്കുന്നത്. അതേസമയം,  2.5x ഫിറ്റ്‌മെന്റ് ഫാക്ടർ ആണ് നിശ്ചയിക്കുന്നതെങ്കിൽ അടിസ്ഥാന ശമ്പളം 1,12,250 രൂപ ആയിരിക്കും. 2.0x ഫിറ്റ്‌മെന്റ് ഫാക്ടർ ആണെങ്കിൽ അടിസ്ഥാന ശമ്പളം 89,800 രൂപ ആയി മാറും.

വീട്ടുവാടക അലവൻസ് എങ്ങനെ മാറും?

വീട്ടുവാടക അലവൻസ് കണക്കാക്കുന്നത് ജീവനക്കാരന്റെ അടിസ്ഥാന ശമ്പളവും അദ്ദേഹം ജോലി ചെയ്യുന്ന നഗരത്തിന്റെ കാറ്റഗറിയും (X, Y, Z) അടിസ്ഥാനമാക്കിയാണ്. 3.0x ഫിറ്റ്‌മെന്റ് ഫാക്ടർ പ്രകാരം ലെവൽ 7 ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 1,34,700 രൂപ ആയാൽ ഉണ്ടാകുന്ന HRA മാറ്റങ്ങൾ പരിശോധിച്ചാലോ...

X-കാറ്റഗറി നഗരങ്ങൾ (30% HRA):  ₹40,410

Y-കാറ്റഗറി നഗരങ്ങൾ (20% HRA):  ₹26,940

Z-കാറ്റഗറി നഗരങ്ങൾ (10% HRA):  ₹13,470

English Summary:

Higher fitment factor would raise basic salaries and, in turn, influence allowances such as House Rent Allowance and other salary-linked benefits. The final salary increase, however, will depend on the fitment factor officially recommended by the Pay Commission and accepted by the government.

Gold Rate: സ്വര്‍ണം വാങ്ങാനിതാ മക്കളേ അവസരം…ഇന്ന് തന്നെ പോകാം; ഇതുപോരേ നിങ്ങള്‍ക്ക്?
സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നതിനാല്‍ പുതിയ ആഭരണങ്ങള്‍ വാങ്ങുക സാധാരണക്കാര്‍ക്ക് കൂടുതല്‍ ചെലവേറിയ കാര്യമായി മാറിയിരിക്കുകയാണ്. ഉയര്‍ന്ന വിലയെ തുടര്‍ന്ന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ചെലവ് പരമാവധി കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ഉപഭോക്താക്കള്‍ തേടുകയാണ്. ഇതിന്റെ ഭാഗമായി 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് തുടങ്ങിയ കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചുവരുന്നതായാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. വിലക്കുറവ് തന്നെയാണ് ഇവയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

സ്വര്‍ണത്തിന്റെ പരിശുദ്ധി അനുസരിച്ചാണ് കാരറ്റ് നിശ്ചയിക്കുന്നത്. 24 കാരറ്റ് സ്വര്‍ണമാണ് ഏറ്റവും ഉയര്‍ന്ന പരിശുദ്ധിയുള്ളത്. എന്നാല്‍ ആഭരണ നിര്‍മ്മാണത്തിന് സാധാരണയായി 24 കാരറ്റ് സ്വര്‍ണം ഉപയോഗിക്കാറില്ല പകരം 22 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. സ്വര്‍ണത്തിന്റെ അളവ് കുറയുന്നതിനനുസരിച്ച് വിലയും കുറയുന്നതിനാല്‍ ബജറ്റിനനുസരിച്ച് ആഭരണം വാങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കും.

18, 14, 9 കാരറ്റില്‍ എത്ര സ്വര്‍ണമുണ്ട്?

10 ഗ്രാം 18 കാരറ്റ് ആഭരണത്തില്‍ 75 ശതമാനം ശുദ്ധ സ്വര്‍ണമാണുള്ളത്. അതായത് 7.5 ഗ്രാം സ്വര്‍ണം. ബാക്കിയുള്ളത് 2.5 ഗ്രാം വെള്ളി, ചെമ്പ് തുടങ്ങിയ മറ്റ് ലോഹങ്ങളായിരിക്കും. 14 കാരറ്റ് ആഭരണത്തില്‍ ശുദ്ധ സ്വര്‍ണത്തിന്റെ അളവ് ഏകദേശം 58.5 ശതമാനമാണ്. ബാക്കിയുള്ള 4.15 ഗ്രാം മറ്റ് ലോഹങ്ങളാണ്. 9 കാരറ്റ് ആഭരണത്തില്‍ ശുദ്ധ സ്വര്‍ണത്തിന്റെ അളവ് 37.5 ശതമാനം മാത്രമാണ്. അതായത് 10 ഗ്രാം ആഭരണത്തില്‍ 3.75 ഗ്രാം സ്വര്‍ണമുണ്ടാകും. ശേഷിക്കുന്ന 6.25 ഗ്രാം മറ്റ് ലോഹങ്ങളായിരിക്കും.

10 ഗ്രാം 18 കാരറ്റ് ആഭരണത്തിന് എത്ര ചെലവ്?

ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ നിരക്ക് അടിസ്ഥാനമാക്കി സെപ്റ്റംബര്‍ 3ന് 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഏകദേശം 1.54 ലക്ഷം രൂപയായി കണക്കാക്കാം. ഈ നിരക്ക് അനുസരിച്ച് 10 ഗ്രാം 18 കാരറ്റ് ആഭരണത്തില്‍ അടങ്ങിയിരിക്കുന്ന 7.5 ഗ്രാം ശുദ്ധ സ്വര്‍ണത്തിന്റെ വില ഏകദേശം 1,15,500 രൂപയാണ്. മറ്റ് ലോഹങ്ങളുടെ വില കൂടി ഉള്‍പ്പെടുത്തുമ്പോള്‍ മൊത്തം മെറ്റല്‍ ചെലവ് ഏകദേശം 1,18,502 രൂപയാകും. ഇതിന് ഏകദേശം 10 ശതമാനം പണികൂലിയും 3 ശതമാനം ജിഎസ്ടിയും ചേര്‍ത്താല്‍ 10 ഗ്രാം 18 കാരറ്റ് ആഭരണത്തിന്റെ വില ഏകദേശം 1,34,262 രൂപ വരും.

Also Read: SIPയും മ്യൂച്വൽ ഫണ്ടും ഒരുപോലെയാണോ? പ്രധാന വ്യത്യാസങ്ങൾ, റിസ്കുകൾ, നിക്ഷേപ നേട്ടങ്ങൾ

14 കാരറ്റ് ആഭരണത്തിന്റെ വില എത്ര?

10 ഗ്രാം 14 കാരറ്റ് ആഭരണത്തില്‍ 5.85 ഗ്രാം ശുദ്ധ സ്വര്‍ണമാണുള്ളത്. ഇതിന്റെ മൂല്യം ഏകദേശം 90,090 രൂപയാണ്. ശേഷിക്കുന്ന ലോഹങ്ങളുടെ വില കൂടി കണക്കാക്കുമ്പോള്‍ മൊത്തം മെറ്റല്‍ ചെലവ് ഏകദേശം 95,073 രൂപയാകും. പണികൂലിയും ജിഎസ്ടിയും ഉള്‍പ്പെടുത്തിയാല്‍ 10 ഗ്രാം 14 കാരറ്റ് ആഭരണത്തിന് ഏകദേശം 1,07,718 രൂപ ചെലവാകും. അതായത് 18 കാരറ്റ് ആഭരണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 26,500 രൂപ വരെ ലാഭിക്കാനാകും.

9 കാരറ്റ് ആഭരണം

9 കാരറ്റ് ആഭരണത്തില്‍ 10 ഗ്രാമിന് 3.75 ഗ്രാം മാത്രമാണ് ശുദ്ധ സ്വര്‍ണം. ഇതിന്റെ മൂല്യം ഏകദേശം 57,750 രൂപയാണ്. മറ്റ് ലോഹങ്ങളുടെ വില കൂടി ചേര്‍ത്താല്‍ മെറ്റല്‍ ചെലവ് ഏകദേശം 65,254 രൂപയാകും. പണികൂലിയും ജിഎസ്ടിയും ഉള്‍പ്പെടുത്തിയുള്ള മൊത്തം വില ഏകദേശം 73,933 രൂപ വരും. 18 കാരറ്റ് ആഭരണത്തിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 60,000 രൂപയുടെ വ്യത്യാസമുണ്ട്.

English Summary

Rising gold prices are making jewellery purchases more expensive, prompting buyers to consider lower-karat options. 18K, 14K and 9K gold jewellery contain different amounts of pure gold and come at significantly different prices.

SIPയും മ്യൂച്വൽ ഫണ്ടും ഒരുപോലെയാണോ? പ്രധാന വ്യത്യാസങ്ങൾ, റിസ്കുകൾ, നിക്ഷേപ നേട്ടങ്ങൾ
നിക്ഷേപം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പലരും ആദ്യം കേള്‍ക്കുന്ന രണ്ട് പദങ്ങളാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപിയും മ്യൂച്വല്‍ ഫണ്ടും. ഇവ രണ്ടും ഒന്നാണെന്നാണ് പലരും കരുതാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. മ്യൂച്വല്‍ ഫണ്ട് ഒരു നിക്ഷേപ മാര്‍ഗമാണെങ്കിലും, അതിലേക്ക് നിശ്ചിത ഇടവേളകളില്‍ തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. ഇവയുടെ പ്രവര്‍ത്തനം, റിസ്‌ക്, നേട്ടങ്ങള്‍, നിക്ഷേപ ലക്ഷ്യങ്ങള്‍ എന്നിവ മനസിലാക്കിയ ശേഷമാണ് അനുയോജ്യമായ മാര്‍ഗം തിരഞ്ഞെടുക്കേണ്ടത്. എസ്‌ഐപിയും മ്യൂച്വല്‍ ഫണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്നും നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം.

എസ്‌ഐപിയും മ്യൂച്വല്‍ ഫണ്ടും തമ്മിലുള്ള വ്യത്യാസം

മ്യൂച്വല്‍ ഫണ്ട് എന്നത് നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാര്‍ വിവിധ ആസ്തികളില്‍ നിക്ഷേപിക്കുന്ന സംവിധാനമാണ്. ഓഹരി, ബോണ്ട്, മറ്റ് സെക്യൂരിറ്റികള്‍ തുടങ്ങിയവയില്‍ ഫണ്ടിന്റെ വിഭാഗത്തിന് അനുസരിച്ച് നിക്ഷേപം നടത്താം. എസ്‌ഐപി എന്നത് ഈ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിശ്ചിത തുക നിശ്ചിത ഇടവേളകളില്‍ നിക്ഷേപിക്കുന്ന രീതിയാണ്. സാധാരണയായി മാസത്തിലൊരിക്കല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നിശ്ചിത തുക സ്വയമേവ നിക്ഷേപിക്കാനാകും.

എസ്‌ഐപി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

എസ്‌ഐപി വഴി നിക്ഷേപകന്‍ ഒരു നിശ്ചിത തുക സ്ഥിരമായ ഇടവേളകളില്‍ മ്യൂച്വല്‍ ഫണ്ടിലേക്ക് നിക്ഷേപിക്കുന്നു. പലപ്പോഴും മാസത്തിലൊരിക്കല്‍ സ്വയമേവ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തുക നിക്ഷേപിക്കുന്ന രീതിയാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ വിപണി ഉയരുമ്പോഴും താഴുമ്പോഴും നിക്ഷേപം തുടരാന്‍ സാധിക്കും. വിപണി വില കുറഞ്ഞിരിക്കുന്ന സമയത്ത് നിശ്ചിത തുകയ്ക്ക് കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ സാധിക്കും. വില ഉയരുമ്പോള്‍ അതേ തുകയ്ക്ക് താരതമ്യേന കുറച്ച് യൂണിറ്റുകള്‍ മാത്രമേ ലഭിക്കൂ. ദീര്‍ഘകാലത്ത് വാങ്ങിയ യൂണിറ്റുകളുടെ ശരാശരി ചെലവ് നിയന്ത്രിക്കാന്‍ ഇത് സഹായിച്ചേക്കാം. ഈ രീതി റുപ്പീ കോസ്റ്റ് ആവറേജിങ് എന്നറിയപ്പെടുന്നത്.

പ്രധാന നേട്ടങ്ങള്‍

എസ്‌ഐപിയുടെ പ്രധാന ആകര്‍ഷണം ചെറിയ തുകയില്‍ നിന്ന് നിക്ഷേപം ആരംഭിക്കാനാകുന്നു എന്നതാണ്. ചില മ്യൂച്വല്‍ ഫണ്ടുകളില്‍ കുറഞ്ഞത് 100 രൂപ മുതലുള്ള എസ്‌ഐപികള്‍ ലഭ്യമാണ്. നിക്ഷേപകന്റെ സാമ്പത്തിക ശേഷിക്ക് അനുസരിച്ച് തുക തിരഞ്ഞെടുക്കാന്‍ സാധിക്കും. എസ്‌ഐപിയുടെ മറ്റൊരു പ്രധാന ഗുണം നിക്ഷേപത്തിലെ അച്ചടക്കമാണ്. ശമ്പളം ലഭിക്കുന്ന തീയതിക്ക് അനുസരിച്ച് എസ്‌ഐപി ക്രമീകരിച്ചാല്‍ ഓരോ മാസവും നിക്ഷേപം തുടരാന്‍ സാധിക്കും.

Also Read: പെണ്ണുങ്ങളേ നിക്ഷേപം തുടങ്ങിയാലോ? നിങ്ങള്‍ക്കായുള്ള പദ്ധതികളിതാ

എസ്‌ഐപി ആര്‍ക്കെല്ലാം പരിഗണിക്കാം?

സ്ഥിരമായ വരുമാനമുള്ള ശമ്പളക്കാരും ചെറിയ തുകയില്‍ നിന്ന് നിക്ഷേപം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരുമായ ആളുകള്‍ക്ക് എസ്‌ഐപി പരിഗണിക്കാവുന്നതാണ്. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായും ഇത് സഹായിക്കും.

എസ്‌ഐപിയോ അതോ ലംപ്‌സമോ

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ എസ്‌ഐപി മാത്രമല്ല, ലംപ്‌സം രീതിയും തിരഞ്ഞെടുക്കാം. ലംപ്‌സമാണെങ്കില്‍ ഇതില്‍ വലിയൊരു തുക ഒറ്റത്തവണയായി നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. സ്ഥിരമായ വരുമാനത്തില്‍ നിന്ന് ചെറിയ തുകകള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എസ്‌ഐപി കൂടുതല്‍ സൗകര്യപ്രദമായിരിക്കും. അതേസമയം, കൈവശമുള്ള വലിയൊരു തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലംപ്‌സം രീതി പരിഗണിക്കാം.

നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

English Summary

SIP is a method of investing regularly, while a mutual fund is an investment product. Understanding the differences between them can help investors make informed decisions based on their goals and risk tolerance.

SBI ASHA Scholarship 2026: വിദ്യാർഥികൾക്ക് 15 ലക്ഷം രൂപ വരെ! എസ്ബിഐ ആശാ സ്കോളർഷിപ്പ്, അപേക്ഷിക്കേണ്ടത് എങ്ങനെ?
വിദ്യാര്‍ഥികള്‍ക്കായി എസ്ബിഐ ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന 'എസ്ബിഐ പ്ലാറ്റിനം ജൂബിലി ആശ സ്‌കോളര്‍ഷിപ്പ് 2026' -ലേക്ക് അപേക്ഷ ക്ഷണിച്ചു. 9-ാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും വിദേശത്ത് ഉന്നതപഠനം നടത്തുന്നവർക്കും വരെ ഈ പദ്ധതിയിലൂടെ വലിയ തുക സാമ്പത്തിക സഹായമായി ലഭിക്കും.

സെപ്റ്റംബര്‍ 19 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 15,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെയുള്ള ധനസഹായമാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സി.എസ്.ആര്‍ (CSR) വിഭാഗമായ എസ്ബിഐ ഫൗണ്ടേഷന്‍ ആണ് ഈ സ്‌കീമിന് പിന്നില്‍.

ധനസഹായ തുക

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ (Class 9-12): പ്രതിവര്‍ഷം 15,000 വരെ.

ബിരുദം (UG): പ്രതിവര്‍ഷം 75,000 വരെ.

ബിരുദാനന്തര ബിരുദം (PG): പ്രതിവര്‍ഷം 1,50,000 വരെ.

എം.ബി.ബി.എസ് & ഐ.ഐ.ടി (IIT): പ്രതിവര്‍ഷം 2,00,000 വരെ.

ഐ.ഐ.എം (IIM): പ്രതിവര്‍ഷം 5,00,000 വരെ.

വിദേശ പഠനം (Overseas): പ്രതിവര്‍ഷം 15,00,000 വരെ.

ALSO READ: പത്തനംതിട്ട കോടതിയില്‍ അവസരം; കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റാകാം

യോഗ്യത

9 മുതല്‍ 12 വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.ബി.എസ്, ഐ.ഐ.ടി, ഐ.ഐ.എം, വിദേശത്ത് ഉന്നതപഠനം നടത്തുന്നവര്‍ക്ക് അപേക്ഷിക്കാം.

കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ കുറഞ്ഞത് 75% മാര്‍ക്കോ, 7.5 CGPA യോ ലഭിച്ചവർക്ക്

SC/ ST വിഭാഗക്കാര്‍ക്ക് 65% മാര്‍ക്ക് അല്ലെങ്കില്‍ 6.3 CGPA മതി. ഭിന്നശേഷിക്കാര്‍ക്ക് 60% മാര്‍ക്ക്.

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയായിരിക്കണം.

ബിരുദ- ബിരുദാനന്തര പഠനം നടത്തുന്നവരുടെ വരുമാന പരിധി 6 ലക്ഷത്തില്‍ താഴെയായിരിക്കണം.

ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ NIRF റാങ്കിങ്ങില്‍ ടോപ്പ് 300-ല്‍ ഉള്‍പ്പെട്ടതോ, NAAC 'A' ഗ്രേഡോ അതിനു മുകളിലോ ഉള്ള സ്ഥാപനങ്ങളിലോ പഠിക്കുന്നവരായിരിക്കണം.

എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ AIIMS അല്ലെങ്കില്‍ NIRF ടോപ്പ് 50 മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നവരായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

sbiashascholarship.co.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഇതിനായി അക്കൗണ്ട് ഉണ്ടാക്കി, യോഗ്യമായ കാറ്റഗറി തിരഞ്ഞെടുത്ത് വ്യക്തിഗത- വിദ്യാഭ്യാസ വിവരങ്ങള്‍ നല്‍കി ആവശ്യമായ രേഖകള്‍ സമർപ്പിക്കണം. 50% സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കും, 50% സീറ്റുകള്‍ SC/ ST/ PwBD വിഭാഗങ്ങള്‍ക്കും മുന്‍ഗണനയുണ്ട്. മാര്‍ക്കിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ശേഷം ഫോണ്‍ വഴിയുള്ള അഭിമുഖവും, രേഖകളുടെ പരിശോധനയും നടത്തിയാകും തിരഞ്ഞെടുക്കുന്നത്.

മുന്‍വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ്, കുടുംബ വരുമാന സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ എസ്ബിഐ ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, പ്രവേശന രേഖ, ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ്, നിലവിലെ വര്‍ഷത്തെ ഫീസ് രസീത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും, ജാതി, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, NEET, JEE, CAT, GRE, GMAT സ്‌കോര്‍ കാര്‍ഡ് (ബാധകമായ കോഴ്സുകള്‍ക്ക്) തുടങ്ങിയ രേഖകളാണ് ആവശ്യം.

English Summary:

SBI Platinum Jubilee Asha Scholarship 2026, offered by SBI Foundation for meritorious students from economically weaker families, is open for applications until September 19, 2026. Students from Class 9 to 12, undergraduate and postgraduate courses, MBBS, IITs, IIMs and overseas higher education can apply

Kerala Gold Rate: അനിയാ നില്‍…പൊന്ന് വാങ്ങാനിറങ്ങല്ലേ; ഇന്നത്തെ സ്വര്‍ണവില
സ്വര്‍ണം വാങ്ങാന്‍ പോയാലോ? സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ട്. ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് അവസരം മുതലാക്കാവുന്നതാണ്. കഴിഞ്ഞ ദിവസം 1,13,920 രൂപയായിരുന്ന സ്വര്‍ണവിലയില്‍ നിന്ന് 760 രൂപ കുറഞ്ഞ് ഇന്ന് 1,13,160 രൂപയായി നിരക്ക് മാറി. ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപ കുറഞ്ഞ് 14,145 രൂപയും ഇന്ന് നല്‍കണം.

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണം വീണ്ടും തിരിച്ചുകയറുകയാണ്. ആശ്വാസമെല്ലാം അവസാനിച്ചു ഇനി അണ്ണന്റെ കളി നിങ്ങള്‍ കാണാന്‍ പോകുന്നതേ ഉള്ളൂവെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് സ്വര്‍ണത്തിന്റെ കുതിപ്പ്. രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന ഓരോ മാറ്റവും കേരളത്തിലും പ്രതിഫലിക്കുന്നു. വൈകാതെ സ്വര്‍ണവില ഒന്നരലക്ഷം രൂപ കടക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

സെപ്റ്റംബര്‍ എട്ടിന് 880 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തില്‍ സംഭവിച്ചത്. ഇതോടെ വില 1,13,920 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 110 രൂ കൂടി 14,240 രൂപയുമാണ് കഴിഞ്ഞ ദിവസത്തെ നിരക്ക്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,400 ഡോളറിനടുത്തേക്ക് കുതിച്ചാണ് ഈ വില വര്‍ധനവിന് കാരണമായത്. 4,374 ഡോളറിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്നായിരുന്നു ഇതുവരെയുള്ള പ്രതീക്ഷകള്‍. ഇത് സ്വര്‍ണവിലയെ താഴോട്ടിറക്കുന്നതിന് സഹായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പണപ്പെരുപ്പം കുറയുകയാണെങ്കില്‍ ഫെഡ് റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയില്ല. പണപ്പെരുപ്പം വര്‍ധിക്കുന്നത് പലിശഭാരം ഉയര്‍ത്തിയേക്കും.

Also Read: Kerala Gold Rate: വില കുറഞ്ഞില്ല! സ്വർണം വീണ്ടും മേലേക്ക്… ഇന്നത്തെ നിരക്ക്

പലിശ നിരക്ക് ഉയരുന്നത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് വര്‍ധിക്കാന്‍ സഹായിക്കും. മാത്രമല്ല, ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനവും ഇതുവഴി ഉയരുന്നതാണ്. ബോണ്ട്, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ തുടങ്ങിയവയില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭിക്കുമ്പോള്‍ സാധാരണയായി നിക്ഷേപകര്‍ സ്വര്‍ണം പോലുള്ള ആസ്തികള്‍ ഉപേക്ഷിക്കും, ഇതാണ് രീതി. ഇത് സ്വര്‍ണത്തിന്റെ വില കുറയുന്നതിന് സഹായിക്കുന്നതാണ്.

ഇതിന് പുറമെ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും സ്വര്‍ണത്തിന് തിരിച്ചടിയാണ്. സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഡോളറിന്റെ മൂല്യം ഉയരുന്നത് സ്വര്‍ണം വാങ്ങുന്നതിനുള്ള ചെലവ് വര്‍ധിപ്പിക്കും. ഇത് ചിലപ്പോള്‍ ഡിമാന്‍ഡിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഡിമാന്‍ഡ് കുറയുമ്പോള്‍ വില താഴുന്നതാണ് രീതി. ഇതുമാത്രമല്ല, വിവാഹസീസണ്‍ വന്നെത്തുന്നതും സ്വര്‍ണവില ഉയരുന്നതിന് പ്രധാന കാരണമാണ്.

English Summary

Kerala gold prices remained at around 14,240 per gram for 22-carat gold on September 9, 2026. One pavan or 8 grams costs around ₹1,13,920 before additional jewellery charges.

8th Pay Commission: പെൻഷൻകാരുടെ ഭാവി അനിശ്ചിതത്വത്തിൽ! 8-ാം ശമ്പള കമ്മീഷൻ ആനുകൂല്യം ലഭിക്കില്ലേ?
കേന്ദ്ര സർക്കാരിന്റെ എട്ടാം ശമ്പള കമ്മീഷന് (8th Central Pay Commission) വേണ്ടിയുള്ള കാത്തിരിപ്പ് നീളുംതോറും ജീവനക്കാരുടെയും പെൻഷൻകാരുടെയും ആശങ്കയും ഉയരുകയാണ്. പുതിയ ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പെൻഷനിലും വലിയ മാറ്റമുണ്ടാകും. നിലവിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ശമ്പളത്തിലും ഫിറ്റ്മെന്റ് ഫാക്ടറിലും പെൻഷനിലും തങ്ങളുടെ ആവശ്യങ്ങൾ ജീവനക്കാരുടെ സംഘടനകൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ (Terms of Reference - ToR) അടിയന്തരമായി ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് റിട്ടയേർഡ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ (REWA) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകിയിരിക്കുകയാണ്.  നിലവിലെ നിബന്ധനകൾ പ്രകാരം 2026 ജനുവരി 1-ന് മുൻപ് വിരമിച്ച 69 ലക്ഷത്തോളം വരുന്ന പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും പെൻഷൻ പരിഷ്കരണം തടസ്സപ്പെടുമോ എന്ന ആശങ്ക ശക്തമായതിനെത്തുടർന്നാണ് സംഘടനയുടെ ഈ ഇടപെടൽ.

ALSO READ: 8-ാം ശമ്പള കമ്മീഷൻ; ജീവനക്കാർക്ക് ബോണസ് 21,000 രൂപയിലേക്ക്! മാറ്റം എന്ന് മുതൽ?

നിവേദനത്തിന് കാരണം

ധനമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, എട്ടാം ശമ്പള കമ്മീഷന്റെ നിബന്ധനകളിലെ പോയിന്റ് 2(e) ൽ സർവീസിലുള്ള ജീവനക്കാരുടെ പെൻഷൻ, ഗ്രാറ്റുവിറ്റി എന്നിവയുടെ പുനഃപരിശോധനയെക്കുറിച്ച് മാത്രമാണ് പരാമർശിച്ചിരിക്കുന്നത്. മുൻകാല പെൻഷൻകാരുടെ (Pre-2026 Pensioners) പെൻഷൻ പരിഷ്കരണത്തെക്കുറിച്ച് ഇതിൽ വ്യക്തമായി ഒന്നും പറയുന്നില്ല.

5, 6, 7 ശമ്പള കമ്മീഷനുകളിലെല്ലാം മുൻകാല പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ പരിഷ്കരിക്കുന്നതിനെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ ഈ ഭാഗം ഒഴിവാക്കപ്പെട്ടതാണ് ലക്ഷക്കണക്കിന് മുതിർന്ന പൗരന്മാരെയും പെൻഷൻ സംഘടനകളെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

REWA യുടെ പ്രധാന ആവശ്യങ്ങൾ:

ToR ഭേദഗതി ചെയ്യുക എന്നതാണ് പ്രധാന ആവശ്യം. 2026 ജനുവരി 1-ന് മുമ്പ് വിരമിച്ച എല്ലാ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും പെൻഷൻ പരിഷ്കരണത്തിനായുള്ള ശുപാർശകൾ എട്ടാം ശമ്പള കമ്മീഷൻ സമർപ്പിക്കേണ്ടതാണ് എന്ന് വ്യക്തമായി ഉൾപ്പെടുത്തി ToR തിരുത്തണമെന്ന് വ്യക്തമാക്കിയിട്ടിണ്ട്. കൂടാതെ, ഭേദഗതി ഉത്തരവ് വരുന്നതുവരെ, പെൻഷൻകാർക്കിടയിലുള്ള അനിശ്ചിതത്വം നീക്കാൻ സർക്കാർ തലത്തിൽ അടിയന്തര പത്രക്കുറിപ്പോ വിശദീകരണമോ ഇറക്കണം എന്നതാണ് മറ്റൊരു ആവശ്യം. കേന്ദ്ര ധനമന്ത്രി, ധനകാര്യ സെക്രട്ടറി, പെൻഷൻ വകുപ്പ് സെക്രട്ടറി എന്നിവർക്കും അസോസിയേഷൻ കത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.

English Summary:

Retired Employees Welfare Association (REWA) has urged the Prime Minister to amend the Terms of Reference of the 8th Central Pay Commission to explicitly include pension and family pension revision for employees who retired before January 1, 2026.

പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ അവകാശമുണ്ടോ? ആണ്‍കുട്ടികളെ പോലെയാണോ…
സ്വത്തുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിധാരണങ്ങള്‍ നിലനിന്നിരുന്ന ഒരു രാജ്യമാണ് നമ്മുടേത്. ഇന്ത്യയില്‍ ഏറെക്കാലം കുടുംബസ്വത്തില്‍ ആണ്‍മക്കള്‍ക്കായിരുന്നു പ്രധാന അവകാശമെന്ന ധാരണ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് നിയമത്തില്‍ വലിയ മാറ്റം കൊണ്ടുവന്നതോടെ കാര്യങ്ങളാകെ മാറി. 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ ഭേദഗതിയോടെ പാരമ്പര്യ സ്വത്തില്‍ മക്കളായ പെണ്‍കുട്ടികള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ അവകാശം ലഭിച്ചു. (Image Credit Source: Getty Images)

പാരമ്പര്യമായി കൈമാറി വന്ന ഭൂമി, വീട് തുടങ്ങിയ സ്വത്തുകളില്‍ പെണ്‍മക്കള്‍ക്ക് ജനനം മുതല്‍ തന്നെ അവകാശമുണ്ടെന്ന് നിയമത്തില്‍ പറയുന്നു. വിവാഹം കഴിഞ്ഞാലും ഈ അവകാശം നഷ്ടപ്പെടില്ല. 2020ലെ സുപ്രീം കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2005ല്‍ പിതാവ് ജീവിച്ചിരുന്നോ എന്നത് പെണ്‍മകളുടെ അവകാശത്തെ ബാധിക്കില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

എന്നാല്‍ മാതാപിതാക്കള്‍ സ്വന്തം വരുമാനം ഉപയോഗിച്ച് വാങ്ങിയ സ്വത്ത് പാരമ്പര്യ സ്വത്തില്‍ നിന്ന് വ്യത്യസ്തമാണ്. സ്വയം സമ്പാദിച്ച് ഉണ്ടാക്കിയ സ്വത്ത് ഉടമയ്ക്ക് വില്‍പ്പത്രത്തിലൂടെ താല്‍പര്യമുള്ള രീതിയില്‍ കൈമാറാന്‍ സാധിക്കും. അതിനാല്‍ കുട്ടികള്‍ക്ക് അവകാശം നിര്‍ബന്ധിച്ച് പിടിച്ചുവാങ്ങാനാകില്ല.

വില്‍പ്പത്രമില്ലാതെ ഒരാള്‍ മരിച്ചാല്‍, ബാധകമായ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം മക്കളും ഭാര്യയും ഉള്‍പ്പെടെയുള്ള നിയമപരമായ അവകാശികള്‍ക്ക് സ്വത്തില്‍ അവകാശമുണ്ടാകും. പെണ്‍മക്കളെ ആണ്‍മക്കളേക്കാള്‍ താഴ്ന്ന വിഭാഗമായി നിയമം കാണുന്നില്ല. അതിനാല്‍ പെണ്‍കുട്ടികള്‍ക്കും അവകാശമുണ്ട്.

അതുകൊണ്ട് വിവാഹിതയായ പെണ്‍മകള്‍ക്കും പാരമ്പര്യ സ്വത്തില്‍ അവകാശമുണ്ട്. കുടുംബത്തില്‍ ധാരണയിലൂടെ സ്വത്ത് വിഭജിക്കാനാകുമെങ്കില്‍ കോടതിയെ സമീപിക്കേണ്ട സാഹചര്യം ഒഴിവാക്കാം. തര്‍ക്കമുണ്ടാകുമ്പോഴാണ് സാധാരണയായി നിയമനടപടികള്‍ ആവശ്യമായി വരുന്നത്.

25 ലക്ഷം രൂപ കൈയിലുണ്ടോ? എവിടെ നിക്ഷേപിക്കണം; SIP, FD, ഡെബ്റ്റ് ഫണ്ട്…
പണം സമ്പാദിക്കാന്‍ നിങ്ങള്‍ തയാറാണോ? എങ്കില്‍ ഒട്ടും വൈകിക്കേണ്ടാ, നിങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ മാര്‍ഗം തിരഞ്ഞെടുത്ത് ഉടന്‍ തന്നെ നിക്ഷേപം ആരംഭിച്ചോളൂ. എന്നാല്‍ തങ്ങളുടെ കൈവശമുള്ള പണം എവിടെ നിക്ഷേപിക്കണം, ഇതിനായി ഏതെല്ലാം മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തണം എന്ന കാര്യത്തില്‍ ഒട്ടുമിക്കയാളുകള്‍ക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. 25 ലക്ഷം രൂപയാണ് നിങ്ങളുടെ കൈവശമുള്ളതെന്ന് കരുതൂ, ഇത് എവിടെ നിക്ഷേപിക്കണമെന്നും എങ്ങനെ കൃത്യമായി പണം വിനിയോഗിക്കണമെന്നും മനസിലാക്കാം.

എസ്‌ഐപി വഴി തുക ഘട്ടംഘട്ടമായി നിക്ഷേപിക്കാം

മ്യൂച്വല്‍ ഫണ്ടില്‍ നിശ്ചിത തുക നിശ്ചിത ഇടവേളകളില്‍ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. സാധാരണയായി മാസ വരുമാനത്തില്‍ നിന്ന് ഒരു നിശ്ചിത തുക എസ്‌ഐപി വഴി നിക്ഷേപിക്കാം. 25 ലക്ഷം രൂപ പോലുള്ള വലിയൊരു തുക കൈവശമുള്ളപ്പോഴും എസ്‌ഐപി രീതിയിലുള്ള നിക്ഷേപം പരിഗണിക്കാവുന്നതാണ്. ഉദാഹരണത്തിന്, മുഴുവന്‍ തുകയും ഒരുമിച്ച് ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ആ തുക ആറ് മുതല്‍ 12 മാസം വരെ ചെറിയ തവണകളായി നിക്ഷേപിക്കാം. ഇതുവഴി മുഴുവന്‍ തുകയും ഒരേ ദിവസം വിപണിയില്‍ പ്രവേശിക്കുന്ന സാഹചര്യം ഒഴിവാക്കാം.

ലംപ്‌സം നിക്ഷേപം

എസ്‌ഐപിയ്ക്ക് വിപരീതമാണ് ലംപ്‌സം നിക്ഷേപം. മുഴുവന്‍ തുകയും ഒരുമിച്ച് നിക്ഷേപിക്കുന്ന രീതിയാണിത്. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കില്‍, മുഴുവന്‍ തുകയും ഉടന്‍ വിപണിയിലെത്തും. വിപണി ഉയര്‍ന്നാല്‍ മുഴുവന്‍ തുകയ്ക്കും നേട്ടം ലഭിക്കും. എന്നാല്‍ വിപണി പെട്ടെന്ന് ഇടിഞ്ഞാല്‍ നിക്ഷേപത്തിന്റെ മൂല്യത്തിലും വലിയ കുറവുണ്ടാകാം. അതുകൊണ്ട് നിക്ഷേപ കാലയളവ് ഇവിടെ വളരെ പ്രധാനമാണ്. വര്‍ഷങ്ങളോളം പണം നിക്ഷേപിച്ച് വയ്ക്കാന്‍ കഴിയുന്നവര്‍ക്ക് ഹ്രസ്വകാല വിപണി ഇടിവുകളെ നേരിടാനുള്ള കൂടുതല്‍ സമയം ലഭിക്കും.

ഫിക്‌സഡ് ഡെപ്പോസിറ്റ് നോക്കാം

വിപണിയിലെ ചാഞ്ചാട്ടങ്ങളെല്ലാം ഒഴിവാക്കി കൂടുതല്‍ സ്ഥിരതയുള്ള നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് ഫിക്‌സഡ് ഡിപ്പോസിറ്റ് അഥവാ എഫ്ഡി പരിഗണിക്കാം. ഒരു നിശ്ചിത കാലയളവിലേക്ക് ബാങ്കില്‍ പണം നിക്ഷേപിച്ച് പലിശ നേടുന്നതാണ് എഫ്ഡിയുടെ രീതി. എത്ര കാലത്തേക്ക് പണം ആവശ്യമില്ലെന്ന് കണക്കാക്കി കാലാവധി തിരഞ്ഞെടുക്കാം.

ഡെബ്റ്റ് ഫണ്ടുകള്‍

ഓഹരികള്‍ക്ക് പകരം ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ട്രഷറി ബില്ലുകള്‍ തുടങ്ങിയ സ്ഥിരവരുമാന ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഡെബ്റ്റ് ഫണ്ടുകള്‍. ഓഹരി ഫണ്ടുകളെ അപേക്ഷിച്ച് കുറഞ്ഞ ചാഞ്ചാട്ടം ആഗ്രഹിക്കുന്നവര്‍ക്ക് ചില ഡെബ്റ്റ് ഫണ്ടുകള്‍ പരിഗണിക്കാം. പല ഓപ്പണ്‍-എന്‍ഡഡ് ഡെബ്റ്റ് ഫണ്ടുകളിലും ആവശ്യാനുസരണം യൂണിറ്റുകള്‍ റീഡീം ചെയ്യാന്‍ സാധിക്കും.

ഏത് തിരഞ്ഞെടുക്കാം?

25 ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ റിട്ടേണ്‍ മാത്രം ലക്ഷ്യമിടാതെ റിസ്‌കും സാമ്പത്തിക ലക്ഷ്യങ്ങളും പരിഗണിക്കണം. എസ്‌ഐപി, ലംപ്‌സം, എഫ്ഡി, ഡെബ്റ്റ് ഫണ്ട് എന്നിവയ്ക്ക് ഓരോന്നിനും വ്യത്യസ്ത ഗുണങ്ങളും പരിമിതികളുമുണ്ട്. അതിനാല്‍ പണം എപ്പോള്‍ ആവശ്യമാകും, എത്രത്തോളം റിസ്‌ക് എടുക്കാന്‍ കഴിയും എന്നിവ കണക്കാക്കി അനുയോജ്യമായ നിക്ഷേപ രീതി തിരഞ്ഞെടുക്കുന്നതാണ് മികച്ചത്.

English Summary

Investing Rs 25 lakh requires careful planning. SIP, lumpsum, FD and debt funds offer different levels of risk, liquidity and return potential.

സാലറിയില്ലാതെ എത്രനാള്‍ ജീവിക്കാന്‍ പറ്റും? ഈ കണക്കൊന്ന് അറിഞ്ഞോളൂ
ഉയര്‍ന്ന ശമ്പളം ലഭിക്കുന്നത് ജീവിതം കൂടുതല്‍ സുരക്ഷിതവും സുഖകരവുമാക്കുന്നു. എന്നാല്‍ ഉയര്‍ന്ന വരുമാനം ഉണ്ടെന്നത് മാത്രം സാമ്പത്തികമായി സുരക്ഷിതരാണെന്ന് വ്യക്തമാക്കുന്നില്ല. നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം പെട്ടെന്ന് നിലച്ചാല്‍ എത്രകാലം നിലവിലെ ജീവിതച്ചെലവുകള്‍ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നു എന്നതിലാണ് കാര്യം.

ഇതിന് നിങ്ങള്‍ക്ക് സാധിക്കുമോ എന്നറിയാന്‍ സഹായിക്കുന്ന ലളിതമായൊരു കണക്കാണ് ഫിനാന്‍ഷ്യല്‍ റണ്‍വേ. വരുമാനം നിലച്ചാല്‍ നിങ്ങളുടെ കൈവശമുള്ള സമ്പാദ്യവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന നിക്ഷേപങ്ങളും എത്രകാലം ചെലവുകള്‍ നിറവേറ്റാന്‍ മതിയാകുമെന്നതാണ് ഇതുവഴി മനസിലാക്കാന്‍ സാധിക്കുന്നത്.

എന്താണ് ഫിനാന്‍ഷ്യല്‍ റണ്‍വേ?

ശമ്പളം ലഭിക്കാതിരുന്നാലും നിങ്ങളുടെ നിലവിലെ ചെലവുകള്‍ എല്ലാം നിറവേറ്റി എത്രകാലം തുടരാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്ന കണക്കാണ് ഫിനാന്‍ഷ്യല്‍ റണ്‍വേ. ഇത് കണക്കാക്കാന്‍ വളരെ ലളിതമായ ഫോര്‍മുലയാണ് ഉപയോഗിക്കുന്നത്:

ഫിനാന്‍ഷ്യല്‍ റണ്‍വേ = എളുപ്പത്തില്‍ ലഭ്യമാക്കാവുന്ന സാമ്പത്തിക ആസ്തികള്‍+വാര്‍ഷിക ജീവിതച്ചെലവ്

നിങ്ങളുടെ കൈവശം 10 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ട്, പക്ഷെ ഒരു വര്‍ഷത്തെ ചെലവ് 12 ലക്ഷം രൂപയാണെന്നും കരുതൂ. ഈ സാഹചര്യത്തില്‍ ഏകദേശം 10 മാസമാണ് നിങ്ങളുടെ ഫിനാന്‍ഷ്യല്‍ റണ്‍വേ. 30 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ട്, വര്‍ഷത്തില്‍ 10 ലക്ഷം രൂപ ചെലവാകുന്നുണ്ടെങ്കില്‍, നിങ്ങളുടെ ഫിനാന്‍ഷ്യല്‍ റണ്‍വേ മൂന്ന് വര്‍ഷമായിരിക്കും.

അതുകൊണ്ടുതന്നെ ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ഒരാള്‍ക്ക് പോലും കുറഞ്ഞ ഫിനാന്‍ഷ്യല്‍ റണ്‍വേ ഉണ്ടാകുമെന്ന കാര്യം ഓര്‍ക്കുക. വരുമാനത്തോടൊപ്പം ജീവിതച്ചെലവുകളും ഉയര്‍ന്നാല്‍ സമ്പാദിക്കാന്‍ കഴിയുന്ന തുക കുറയുന്നതാണ് ഇതിന് പ്രധാന കാരണം.

എല്ലാ നിക്ഷേപങ്ങളും കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതില്ല

ഫിനാന്‍ഷ്യല്‍ റണ്‍വേ കണക്കാക്കുന്നത് സാമ്പത്തിക സ്ഥിതി വിലയിരുത്താനുള്ള നല്ലൊരു മാര്‍ഗമാണ്. എന്നാല്‍ ഇത് കൃത്യമായ ഭാവിപ്രവചനം അല്ലെന്ന് ശ്രദ്ധിക്കൂ. പണപ്പെരുപ്പം, നികുതി, നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം, വിപണിയിലെ നഷ്ടസാധ്യത തുടങ്ങിയ ഘടകങ്ങള്‍ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല.

Also Read: പിതാവിന്റെ മരണശേഷം നോമിനി ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ടിലെ പണം വാങ്ങാം; ചെയ്യേണ്ടത്‌

അടിയന്തര സാഹചര്യത്തില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പണവും സാമ്പത്തിക ആസ്തികളും മാത്രമാണ് പ്രധാനമായും പരിഗണിക്കേണ്ടത്. ഉദാഹരണത്തിന്, വിരമിക്കല്‍ കാലത്തേക്കായി മാറ്റിവച്ച ഫണ്ട് പിന്‍വലിക്കുന്നത് ഭാവിയില്‍ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.

എങ്ങനെ ഫിനാന്‍ഷ്യല്‍ റണ്‍വേ വര്‍ധിപ്പിക്കാം?

ഫിനാന്‍ഷ്യല്‍ റണ്‍വേ വര്‍ധിപ്പിക്കുന്നതിനുള്ള ആദ്യപടി എമര്‍ജന്‍സി ഫണ്ട് സൃഷ്ടിക്കുകയാണ്. സാധാരണയായി ആറ് മുതല്‍ 12 മാസം വരെയുള്ള അത്യാവശ്യ ചെലവുകള്‍ നിറവേറ്റാന്‍ കഴിയുന്ന തുകയാണ് അടിയന്തര ഫണ്ടായി മാറ്റിവെക്കേണ്ടത്. ജോലി നഷ്ടപ്പെടുക, അപ്രതീക്ഷിതമായി ഉണ്ടാകുന്ന വലിയ ചെലവ്, കുറച്ചുകാലത്തേക്ക് വരുമാനം കുറയുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഈ തുക സഹായമാകും. എന്നാല്‍ എമര്‍ജന്‍സി ഫണ്ട് ഒരുക്കിയതോടെ സാമ്പത്തിക ആസൂത്രണം അവസാനിക്കുന്നില്ല. അതിന് ശേഷം ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിനും ഉയര്‍ന്ന പലിശയുള്ള കടങ്ങള്‍ കുറയ്ക്കുന്നതിനുമാണ് ശ്രദ്ധ നല്‍കേണ്ടത്.

English Summary

A high income does not always mean financial security. Your savings, expenses and financial runway matter more. Learn the simple number that can help assess your financial stability.

Kerala Gold Rate: വില കുറഞ്ഞില്ല! സ്വർണം വീണ്ടും മേലേക്ക്… ഇന്നത്തെ നിരക്ക്
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം വില വീണ്ടും ഉയരുകയാണ്. ഇന്നലെ പവന് 1,13,040 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,130 രൂപയും. എന്നാൽ ഇന്ന് വില വീണ്ടും കുതിച്ചു. 880 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,13,920 രൂപയായി. ഗ്രാമിന് 14,240 രൂപയാണ് നൽകേണ്ടത്. പൊന്നിന്റെ വിലയിലെ ചാഞ്ചാട്ടം സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും നെഞ്ചിടിപ്പ് കൂട്ടുകയാണ്.

പലിശ പേടിയിൽ സ്വർണം

രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില മാറിമറിയുന്നത്. എസിൽ അടിസ്ഥാന പലിശനിരക്കുകൾ കൂടാനുള്ള സാധ്യതയും അതേത്തുടർന്ന് ഡോളറും ബോണ്ട് യീൽഡും ശക്തിപ്രാപിക്കുന്നതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് തിരിച്ചടിയായത്.

യുഎസിൽ കഴിഞ്ഞമാസം പ്രതീക്ഷിച്ചതിലും കൂടുതൽ പേർക്ക് പുതുതായി ജോലി കിട്ടിയെന്നാണ് കണക്കുകൾ. തൊഴിൽ വിപണി ശക്തമാകുന്നത് യുഎസ് സമ്പദ്‍വ്യവസ്ഥ കരുത്താർജ്ജിച്ചതിന്റെ തെളിവാണ്. ഇതോടെ പണപ്പേരുപ്പഭീഷണി ഉയരുകയും യു.എസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് കൂട്ടിയേക്കും എന്ന വാദം ശക്തമാവുകയും ചെയ്തു. ഡോളറും ബോണ്ട് യീൽഡും ഉയർന്നു, ഇതോടെ സ്വർണവില ഇടിയുകയായിരുന്നു. എന്നാൽ ഇന്ന് വീണ്ടും സ്വർണം ശക്തിപ്രാപിച്ചു.

ALSO READ: വിവാഹച്ചെലവിനായി എങ്ങനെ പണം കണ്ടെത്താം; സാമ്പത്തിക സമ്മര്‍ദം കുറയ്‌ക്കേണ്ടേ?

ട്രംപിന്റെ തീരുമാനം എന്ത്?

പലിശ നിരക്ക് കൂട്ടിയേക്കുമെന്ന സൂചനകൾ ശക്തമാവുമ്പോഴും പലിശഭാരം കൂട്ടാനുള്ള നീക്കത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തിറങ്ങിയിട്ടുണ്ട്. ലോകത്ത് ഏറ്റവും പലിശനിരക്ക് കുറവുള്ള രാജ്യമായിരിക്കണം യുഎസ് എന്നും പലിശ കുറയ്ക്കുകയാണ് വേണ്ടതെന്നുമാണ് ട്രംപിന്റെ വാദം. കൂടാതെ, പലിശ കൂട്ടാനാണ് യുഎസ് ഫെഡ് തീരുമാനിക്കുന്നതെങ്കിൽ താൻ തീരുവയുദ്ധം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച നിർണായകം!

ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത് 2025 ഡിസംബർ 23നാണ്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.

പുതിയ പണപ്പെരുപ്പക്കണക്ക് ഈ വരുന്ന വെള്ളിയാഴ്ച പുറത്ത് വരും. പണപ്പെരുപ്പം കൂടിയാൽ യുഎസ് ഫെഡ് പലിശനിരക്ക് കൂട്ടിയേക്കും. ഇത് സ്വർണവില കുറയ്ക്കും. പലിശനിരക്ക് സംബന്ധിച്ച അമേരിക്കൻ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾക്കൊപ്പം അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പ്, യു.എസ് ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ എന്നിവയും വരും ദിവസങ്ങളിൽ വിലയെ സ്വാധീനിക്കും.

English Summary:

Gold prices in Kerala have surged, with the price increasing by Rs 880 today. Following the hike, the price of one pavan of gold has reached Rs 1,13,920. The price of one gram of gold now stands at Rs 14,240.

Stock Market: ഓഹരി വിപണിയിൽ ആദ്യമായിട്ടാണോ, തുടക്കക്കാർ ഏത് തരം ഷെയറുകളിലാണ് നിക്ഷേപിക്കേണ്ടത്?
ഓഹരി വിപണി (Stock Market) എന്നത് കമ്പനികളുടെ ഓഹരികൾവാങ്ങാനും വൽക്കരിക്കാനും/വിൽക്കാനും കഴിയുന്ന ഒരു പൊതു വിപണിയാണ്. ഒരു കമ്പനിയുടെ ഓഹരി വാങ്ങുമ്പോൾ, നിങ്ങൾ ആ കമ്പനിയുടെ ഒരു ചെറിയ വിഹിതത്തിന്റെ ഉടമയായി മാറുകയാണ്. എന്നാൽ, ഓഹരി വിപണിയിൽ ആദ്യമായി നിക്ഷേപം തുടങ്ങുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഏത് തരം ഓഹരികളിലാണ് പണം മുടക്കേണ്ടത് എന്നത്. തുടക്കക്കാർക്ക് സുരക്ഷിതവും ലാഭകരവുമായി എങ്ങനെ നിക്ഷേപം നടത്താമെന്ന് അറിഞ്ഞാലോ… (Image Credit source: Getty Images)

എപ്പോഴും കുറഞ്ഞ റിസ്കിൽ  തിരികെ റിട്ടേൺ നൽകുന്ന ഓഹരികൾ വേണം തിരഞ്ഞെടുക്കാൻ. ലാർജ്-ക്യാപ് / ബ്ലൂചിപ്പ് സ്‌റ്റോക്കുകളാണ് ആദ്യത്തേത്. വിപണിയിൽ വർഷങ്ങളുടെ പാരമ്പര്യവും ശക്തമായ സാമ്പത്തിക അടിത്തറയുമുള്ള മുൻനിര വൻകിട കമ്പനികളുടെ ഓഹരികളാണിവ. അതുകൊണ്ട് തന്നെ വിപണിയിൽ തകർച്ച ഉണ്ടായാലും ഇത്തരം കമ്പനികൾ പെട്ടെന്ന് തകരില്ല.

ഇൻഡെക്സ് ഫണ്ടുകളും ഇ.ടി.എഫുകളുമാണ് മറ്റൊരു ഓപ്ഷൻ. രാജ്യത്തെ മുൻനിര 50 കമ്പനികളുടെ ഗ്രൂപ്പായ നിഫ്റ്റി 50 അല്ലെങ്കിൽ 30 കമ്പനികളുടെ സെൻസെക്സ് എന്നിവയിൽ നേരിട്ട് നിക്ഷേപിക്കുന്ന രീതിയാണിത്. ഇവിടെ ഒരു ഒറ്റ കമ്പനിയിൽ പണം മുടക്കുന്നതിന് പകരം, വിപണിയിലെ മുൻനിര 50 കമ്പനികളിലായി നിങ്ങളുടെ പണം വിഭജിക്കപ്പെടും. ഇത് റിസ്ക് കുറയ്ക്കും.

സ്വന്തം മേഖലയിൽ എതിരാളികൾ കുറവുള്ളതോ അല്ലെങ്കിൽ വിപണിയിൽ ആധിപത്യം പുലർത്തുന്നതോ ആയതിനെയാണ് മോണോപോളി അല്ലെങ്കിൽ പ്രൊട്ടക്റ്റഡ് ബിസിനസുകളെന്ന് പറയുന്നത്. ഇവയുടെ ഉൽപ്പന്നങ്ങൾക്കോ സേവനങ്ങൾക്കോ എപ്പോഴും ആവശ്യക്കാരുണ്ടാകും. അതിനാൽ ദീർഘകാലത്തേക്ക് ഇവ സുരക്ഷിതമായ ലാഭം നൽകുന്നതായിരിക്കും.

ലാഭത്തിന്റെ നല്ലൊരു വിഹിതം ഓഹരി ഉടമകൾക്ക് ബോണസ് അല്ലെങ്കിൽ ഡിവിഡന്റായി പങ്കുവെക്കുന്ന കമ്പനികളിലും നിങ്ങൾക്ക്  നിക്ഷേപിക്കാവുന്നതാണ്. ഷെയർ വില ഉയർന്നില്ലെങ്കിൽ പോലും നിശ്ചിത സമയങ്ങളിൽ വരുമാനം ലഭിക്കും. (നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. )

8th Pay Commission: 8-ാം ശമ്പള കമ്മീഷൻ; ജീവനക്കാർക്ക് ബോണസ് 21,000 രൂപയിലേക്ക്! മാറ്റം എന്ന് മുതൽ?
രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷ്ന് (8th Pay Commission) വേണ്ടിയുള്ള കാത്തിരിപ്പിലാണ്. കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ജീവനക്കാർക്ക് ആശ്വാസമായി ബോണസ് വർദ്ധനവ് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. എട്ടാം ശമ്പള കമ്മീഷനിൽ ബോണസ് പരിധി 21,000 രൂപയായി ഉയർന്നേക്കാമെന്നാണ് വിവരം.

ബോണസ് കൂടുമോ?

എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഉത്സവകാല ബോണസ് കണക്കാക്കുന്നതിനുള്ള സീലിംഗ് ലിമിറ്റഡ് (Ceiling Limit) വർധിപ്പിക്കണമെന്ന ആവശ്യവുമായി ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്. നിലവിലുള്ള 7,000 രൂപയുടെ ബോണസ് പരിധി 21,000 രൂപയായി ഉയർത്തണമെന്നാണ് നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (NC-JCM) ക്യാബിനറ്റ് സെക്രട്ടറിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിലെ ഏറ്റവും കുറഞ്ഞ ശമ്പളം 18,000 രൂപയാണെന്നും, ഈ അടിസ്ഥാനത്തിൽ ബോണസ് ഫോർമുല പരിശോധിച്ചാൽ തുക 17,763 രൂപയായി ഉയരുമെന്നും ഓൾ ഇന്ത്യ എൻ.പി.എസ് എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് മൻജീത് സിംഗ് പട്ടേൽ വിശദീകരിച്ചു. എട്ടാം ശമ്പള കമ്മീഷനിൽ കുറഞ്ഞത് 27,694 രൂപ ബോണസായി നിശ്ചയിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ മേഖലയിലെയും ജീവനക്കാർക്കായി നിശ്ചയിച്ചിട്ടുള്ള മിനിമം ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ബോണസ് കണക്കാക്കേണ്ടതെന്ന് മഞ്ജിത് സിംഗ് പട്ടേൽ ആവശ്യപ്പെട്ടു.

ALSO READ: ഇനി വെറും 8 മാസം! എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ എന്തെല്ലാം?

സോഷ്യൽ മീഡിയ പോസ്റ്റ്

भारत सरकार का कहना है कि यदि केंद्र ने मिनिमम वेज को 7000 से अधिक कंसीडर किया तो अधिक वाले वेज के अनुसार बोनस का भुगतान सुनिश्चित किया जाएगा। इसी आधार पर अगर सरकार केंद्रीय कर्मचारियों को भी मिनिमम वेतन 18000 के आधार पर बोनस का भुगतान करे तो कुल बोनस ₹18000×30÷30.4 के अनुसार… pic.twitter.com/ds47PNnqxG

— Dr Manjeet Singh Patel (@ManjeetIMOPS) September 4, 2026

ആവശ്യത്തിന് പിന്നിലെന്ത്?

കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനമാണ് സർവീസ് സംഘടനകളുടെ ഇത്തരം ഒരു ആവശ്യത്തിന് വഴിയൊരുക്കിയത്. യോഗ്യരായ ജീവനക്കാരുടെ ശമ്പളം 7,000 രൂപയിൽ കൂടുതലാണെങ്കിൽ, അവരുടെ ബോണസ് കണക്കാക്കുന്നത് 7,000 രൂപയോ അല്ലെങ്കിൽ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന കുറഞ്ഞ ശമ്പളമോ (ഇതിൽ ഏതാണോ ഉയർന്നത്) അടിസ്ഥാനമാക്കിയായിരിക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. 'കോഡ് ഓൺ വേജസ്-2019' (Code on Wages-2019) പ്രകാരം ഓഗസ്റ്റ് 25-നാണ് തൊഴിൽ-ഉദ്യോഗ മന്ത്രാലയം ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഈ ഉത്തരവ് വന്നതിന് പിന്നാലെ, കേന്ദ്ര ജീവനക്കാർക്കുള്ള ബോണസിന്റെ പരമാവധി പരിധിയിലും സർക്കാർ മാറ്റങ്ങൾ വരുത്തണമെന്ന് രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ജീവനക്കാരുടെ സംഘടനയായ NC-JCM ആവശ്യപ്പെടുകയായിരുന്നു. ഈ നിർദ്ദേശങ്ങൾ സർക്കാർ അംഗീകരിക്കുകയാണെങ്കിൽ ജീവനക്കാരുടെ ബോണസ് തുകയിൽ അതിന്റെ വലിയ പ്രതിഫലനം പ്രകടമായേക്കും.

English Summary:

Employee organisations are demanding a significant increase in the minimum bonus under the 8th Pay Commission, proposing that it be raised from the existing Rs 7,000 to Rs 21,000. The demand is aimed at providing greater financial relief to government employees in view of rising living costs and inflation.

Kerala Ration Card: ഒരു വീട്ടിൽ ഒന്നിലധികം റേഷൻ കാർഡുകൾ നേടാം; ആർക്കൊക്കെ ലഭിക്കും?
ഒരു വീടിന് ഒരു റേഷൻ കാർഡ്, പൊതുവെ എല്ലാവരിലുമുള്ള ധാരണ ഇങ്ങനെയാണ്. എന്നാൽ ഒരേ വീട്ടിൽ തന്നെ ഒന്നിലധികം കാർഡുകള്‍ നിയമപരമായി തന്നെ നേടാൻ സാധിക്കുമെന്ന് അറിയാമോ? സിവില്‍ സപ്ലൈസ് വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം, ഇത്തരത്തിൽ പുതിയ റേഷൻ കാർഡ് ആർക്കൊക്കെ സ്വന്തമാക്കാം, എങ്ങനെ അപേക്ഷിക്കാം? വിശദമായി അറിഞ്ഞാലോ..

പ്രത്യേക റേഷൻ കാർഡ് ആർക്കൊക്കെ?

ഒരേ വീട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നവരാണെങ്കിലും സ്വന്തമായി വരുമാനവും, പ്രത്യേക അടുക്കളയും, സ്വന്തം നിലയിലുള്ള ചിലവുകളും ആണെങ്കില്‍ പ്രത്യേക റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാം. ഇത് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തും.

വിവാഹ ശേഷം ഭാര്യയുടെ പേര് ഭര്‍ത്താവിന്റെ കുടുംബത്തിന്റെ കാര്‍ഡിലേക്ക് മാറ്റുകയോ, അല്ലെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് എടുക്കുകയോ ചെയ്യാം.

ജോലിയ്‌ക്കോ, ബിസിനസിനോ വേണ്ടി സ്ഥിരമായി മറ്റൊരു നഗരത്തിലേക്ക് മാറുകയാണെങ്കില്‍, പഴയ കാര്‍ഡില്‍ നിന്ന് പേര് നീക്കി പുതിയ മേല്‍വിലാസത്തില്‍ പുതിയ കാര്‍ഡിനായി അപേക്ഷിക്കാം.

ഒരു വീട്ടില്‍ പ്രത്യേക അടുക്കളയും, പ്രത്യേക വരുമാനവും ഉണ്ടെങ്കില്‍ അവിവാഹിതര്‍ക്ക് ഉള്‍പ്പെടെ പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. നിലവിലെ മേൽവിലാസത്തിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും താമസിക്കുന്നവരുമായ അവിവാഹിതർക്ക് സ്വന്തമായി റേഷൻ കാർഡ് നേടാം.

ഇവർക്ക് 'ഏകാംഗ കുടുംബം' എന്ന വിഭാഗത്തിലായിരിക്കും കാർഡ് ലഭിക്കുക.

എന്നാൽ, മാതാപിതാക്കളോടൊപ്പം താമസിച്ച് ഒരേ അടുക്കള ഉപയോഗിക്കുന്ന അവിവാഹിതർക്ക് പ്രത്യേക കാർഡ് ലഭിക്കില്ല.

ALSO READ: 6 ലിറ്റർ മണ്ണെണ്ണ ആർക്കൊക്കെ? സെപ്റ്റംബറിലെ റേഷൻ വിതരണം ആരംഭിച്ചു

പുതിയ കാർഡിന് അപേക്ഷിക്കേണ്ട വിധം

നിലവിലെ റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് നീക്കം ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങണം.

ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പുതിയ കാര്‍ഡിനായി അപേക്ഷിക്കുക.

തിരിച്ചറിയല്‍ രേഖ, പുതിയ മേല്‍വിലാസം തെളിയിക്കുന്ന രേഖ, വരുമാന സര്‍ട്ടിഫിക്കറ്റ്, പേര് നീക്കം ചെയ്ത സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുക.

ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനയ്ക്ക് ശേഷം പുതിയ കാര്‍ഡ് അനുവദിക്കും.

റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ ആവശ്യമായ യോഗ്യതകള്‍

അപേക്ഷകന്‍ ഇന്ത്യന്‍ പൗരനും, കേരളത്തില്‍ സ്ഥിരതാമസക്കാരനുമായിരിക്കണം.

അപേക്ഷകന്റെയോ ഒപ്പമുള്ള കുടുംബാംഗങ്ങളുടെയോ പേരില്‍ ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും നിലവില്‍ റേഷന്‍ കാര്‍ഡ് ഉണ്ടായിരിക്കാന്‍ പാടില്ല.

പ്രത്യേക കുടുംബമായി അപേക്ഷിക്കുമ്പോള്‍ അപേക്ഷകന് സ്വന്തമായി വരുമാനവും, വീട്ടില്‍ ഭക്ഷണമുണ്ടാക്കാന്‍ പ്രത്യേക അടുക്കളയും ഉണ്ടായിരിക്കണം.

English Summary:

Kerala’s Civil Supplies rules allow more than one ration card in the same house under certain conditions. Unmarried individuals who earn their own income, manage their own household expenses, and have lived at the current address for at least one year can apply for a separate ration card.

വിവാഹച്ചെലവിനായി എങ്ങനെ പണം കണ്ടെത്താം; സാമ്പത്തിക സമ്മര്‍ദം കുറയ്‌ക്കേണ്ടേ?
ഒരു വിവാഹം നടത്തുമ്പോള്‍ ഭക്ഷണം, വേദി, വസ്ത്രം, ആഭരണം, അലങ്കാരം തുടങ്ങി നിരവധി ചെലവുകളാണ് ഉണ്ടാകുന്നത്. വിവാഹം അടുത്തെത്തുമ്പോള്‍ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനേക്കാള്‍ നേരത്തെ തന്നെ സാമ്പത്തിക ആസൂത്രണം ആരംഭിക്കുന്നതാണ് മികച്ച തീരുമാനം. വിവാഹത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും നേരത്തെ നിക്ഷേപം ആരംഭിക്കാം. ഒരുമിച്ച് വലിയൊരു തുക കണ്ടെത്തേണ്ട സാഹചര്യം ഒഴിവാക്കാനും ചെറിയ തുകകള്‍ തുടര്‍ച്ചയായി മാറ്റിവയ്ക്കാനും ഇതിലൂടെ സാധിക്കും. വിവാഹത്തിന് ഇനി എത്ര വര്‍ഷമുണ്ടെന്ന് കണക്കാക്കി ആവശ്യമായ തുകയും അതിനനുസരിച്ചുള്ള നിക്ഷേപ രീതിയും തീരുമാനിക്കാവുന്നതാണ്.

എത്ര നേരത്തെ തുടങ്ങാം

വിവാഹച്ചെലവിനായി അവസാന നിമിഷം പണം സ്വരൂപിക്കുന്നത് സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിക്കാം. അതിനാല്‍ വരുമാനം ലഭിക്കുന്നതിന്റെ ഒരു ഭാഗം തുടക്കം മുതല്‍ തന്നെ വിവാഹ ഫണ്ടിലേക്ക് മാറ്റിവയ്ക്കാം. വിവാഹത്തിന് നാല്, അഞ്ച് വര്‍ഷമെങ്കിലും മുമ്പിലുണ്ടെങ്കില്‍ കുറച്ച് കൂടുതല്‍ റിസ്‌ക് എടുക്കാവുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ പരിഗണിക്കാം. എന്നാല്‍ വിവാഹം ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുകയാണെങ്കില്‍ വലിയ വിപണി ചാഞ്ചാട്ടമുള്ള നിക്ഷേപങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാം.

വിവാഹത്തിന് എത്ര വര്‍ഷം

നിക്ഷേപം തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും ആദ്യം നോക്കേണ്ടത് സമയപരിധിയാണ്. ദീര്‍ഘകാല ലക്ഷ്യമാണെങ്കില്‍ ഇക്വിറ്റി അധിഷ്ഠിത നിക്ഷേപങ്ങള്‍ പരിഗണിക്കാം. മ്യൂച്വല്‍ ഫണ്ടുകളിലെ വിവിധ വിഭാഗങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. അതേസമയം, വിവാഹം അടുത്തിരിക്കുകയാണെങ്കില്‍ വലിയ ചാഞ്ചാട്ടം ഉണ്ടാകാനുള്ള സാധ്യത കുറവുള്ള ഡെറ്റ് അധിഷ്ഠിത മാര്‍ഗങ്ങളിലേക്ക് മാറുന്നത് പരിഗണിക്കാം. ലക്ഷ്യത്തിനടുത്തെത്തുമ്പോള്‍ റിസ്‌ക് കുറയ്ക്കുന്നതും നല്ലതാണ്.

Also Read: പിതാവിന്റെ മരണശേഷം നോമിനി ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ടിലെ പണം വാങ്ങാം; ചെയ്യേണ്ടത്‌

സ്വര്‍ണത്തിലും ശ്രദ്ധിക്കാം

ഇന്ത്യന്‍ വിവാഹങ്ങളില്‍ സ്വര്‍ണത്തിന് വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ വിവാഹത്തിനായി സ്വര്‍ണം വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും മുന്‍കൂട്ടി പദ്ധതി തയാറാക്കാം. വിവാഹത്തിന് ഏതാനും വര്‍ഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ സ്വര്‍ണവുമായി ബന്ധപ്പെട്ട നിക്ഷേപ മാര്‍ഗങ്ങളിലൂടെ ചെറിയ തുകകള്‍ മാറ്റിവയ്ക്കുന്നത് പരിഗണിക്കാം. വിവാഹം അടുത്തെത്തുമ്പോള്‍ ആവശ്യമായ തുക ഉപയോഗിച്ച് സ്വര്‍ണം വാങ്ങാന്‍ സാധിക്കും.

വിവാഹ ബജറ്റ് തയാറാക്കാം

എത്ര രൂപയാണ് വിവാഹത്തിനായി വേണ്ടിവരികയെന്ന് ഏകദേശ കണക്ക് തയാറാക്കുകയാണ് അടുത്ത ഘട്ടം. വേദി, ഭക്ഷണം, വസ്ത്രം, ആഭരണം, അലങ്കാരം തുടങ്ങിയ നേരിട്ടുള്ള ചെലവുകള്‍ക്കൊപ്പം യാത്ര, താമസം, വീടിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയ അധിക ചെലവുകളും കണക്കിലെടുക്കണം. അപ്രതീക്ഷിത ചെലവുകള്‍ക്കായി ബജറ്റില്‍ ഒരു അധിക തുക മാറ്റിവയ്ക്കുന്നതും നല്ലതാണ്. ബജറ്റ് നേരത്തെ തയ്യാറാക്കിയാല്‍ ആവശ്യമില്ലാത്ത ചെലവുകള്‍ കുറയ്ക്കാനും കഴിയും.

English Summary

Wedding expenses can become a major financial burden. Starting to invest early can help build a dedicated fund for future marriage expenses. A proper plan can also reduce the need for loans or last-minute borrowing.

പിതാവിന്റെ മരണശേഷം നോമിനി ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ടിലെ പണം വാങ്ങാം; ചെയ്യേണ്ടത്‌
ബാങ്ക് അക്കൗണ്ട് തുടങ്ങി പണം നിക്ഷേപിക്കാന്‍ എല്ലാവര്‍ക്കും വലിയ ഉത്സാഹമാണ്. എന്നാല്‍ ഒരു അക്കൗണ്ട് ആരംഭിക്കുമ്പോള്‍ ചെയ്തിരിക്കേണ്ട കാര്യങ്ങളെല്ലാം പലരും മറന്നുപോകും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നോമിനിയെ ചേര്‍ക്കുന്നത്. അക്കൗണ്ട് ഉടമയുടെ മരണശേഷം പണം ആര്‍ക്കെങ്കിലും ലഭിക്കണമെങ്കില്‍ നോമിനി ഉണ്ടായിരിക്കണം. എന്നാല്‍ നോമിനി ഇല്ലാത്ത സാഹചര്യത്തിലും നിയമപരമായ അവകാശികള്‍ക്ക് ബാങ്ക് അക്കൗണ്ടിലെ തുക ക്ലെയിം ചെയ്യാന്‍ സാധിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, നോമിനിയോ സര്‍വൈവര്‍ഷിപ്പ് ക്ലോസോ ഇല്ലാത്ത അക്കൗണ്ടുകള്‍ക്കായി ബാങ്കുകള്‍ ലളിതമായ ക്ലെയിം നടപടിക്രമം പിന്തുടരേണ്ടതാണ്. അതിനാല്‍ നോമിനി ഇല്ലെന്ന കാരണത്താല്‍ അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയില്ല.

ആദ്യം ബാങ്കിനെ അറിയിക്കാം

അക്കൗണ്ട് ഉടമ മരിച്ച വിവരം ബന്ധപ്പെട്ട ബാങ്ക് ശാഖയെ അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മരണ സര്‍ട്ടിഫിക്കറ്റാണ് ഇതിനായി ഹാജരാക്കേണ്ട പ്രധാന രേഖ. ശേഷം നിയമപരമായ അവകാശികള്‍ക്ക് അക്കൗണ്ടിലെ തുക ലഭിക്കുന്നതിനുള്ള ക്ലെയിം സമര്‍പ്പിക്കാം. നോമിനിയില്ലാത്ത അക്കൗണ്ടുകളില്‍ ബാങ്ക് ആവശ്യപ്പെടുന്ന രേഖകള്‍ അക്കൗണ്ടിലെ തുക, വില്‍ ഉണ്ടോ ഇല്ലയോ, അവകാശികള്‍ തമ്മില്‍ തര്‍ക്കമുണ്ടോ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും.

ആവശ്യമായ രേഖകള്‍ ഏതെല്ലാം?

നോമിനിയില്ലാത്ത അക്കൗണ്ടിലെ പണം ക്ലെയിം ചെയ്യുന്നതിനായി സാധാരണയായി ആവശ്യപ്പെടുന്ന പ്രധാന രേഖകളാണ് മരണ സര്‍ട്ടിഫിക്കറ്റ്, ക്ലെയിം ഫോം, അവകാശിയുടെ തിരിച്ചറിയല്‍ രേഖ, നിയമപരമായ അവകാശം തെളിയിക്കുന്ന രേഖകള്‍ എന്നിവ. ആര്‍ബിഐ മാര്‍ഗനിര്‍ദേശപ്രകാരം, നിശ്ചിത പരിധിക്കുള്ളിലെ ക്ലെയിമുകള്‍ക്ക് ബാങ്കുകള്‍ക്ക് ലളിതമായ നടപടിക്രമം പിന്തുടരാം. ചില സാഹചര്യങ്ങളില്‍ മറ്റ് അവകാശികളുടെ ഡിസ്‌ക്ലെയിമര്‍/നോ ഒബ്ജക്ഷന്‍ ലെറ്റര്‍ എന്നിവയും ബാങ്കുകള്‍ ആവശ്യപ്പെട്ടേക്കാം.

Also Read: വിരമിച്ചാല്‍ പെന്‍ഷന്‍ കിട്ടില്ല അല്ലേ? സാരമില്ല സ്ഥിരവരുമാനം എങ്ങനെ ഉറപ്പാക്കമെന്നറിയാം

ലീഗല്‍ ഹെയര്‍ സര്‍ട്ടിഫിക്കറ്റ്

അക്കൗണ്ട് ഉടമയുടെ നിയമപരമായ അവകാശികള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കാന്‍ ബാങ്ക് ലീഗല്‍ ഹെയര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ബാങ്കിന്റെ നയവും അക്കൗണ്ടിലെ തുകയും കേസിന്റെ സാഹചര്യങ്ങളും അനുസരിച്ച് അധിക രേഖകള്‍ ആവശ്യപ്പെടാം. മരിച്ച വ്യക്തി വില്‍ എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അതിലെ വ്യവസ്ഥകള്‍ക്കും പ്രാധാന്യമുണ്ട്. കൂടാതെ അവകാശികള്‍ക്കിടയില്‍ തര്‍ക്കമുണ്ടെങ്കില്‍ സാധാരണ ലളിതമായ ക്ലെയിം നടപടിക്രമം ബാധകമാകണമെന്നില്ല.

വലിയ തുകയാണെങ്കില്‍ എന്ത് സംഭവിക്കും?

നിശ്ചിത പരിധിക്ക് മുകളിലുള്ള തുകയാണെങ്കില്‍ ബാങ്ക് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടേക്കാം. പ്രത്യേകിച്ച് നിയമപരമായ അവകാശികളെക്കുറിച്ച് സംശയമുണ്ടെങ്കില്‍, അല്ലെങ്കില്‍ അവകാശികള്‍ തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍, കൂടുതല്‍ നിയമനടപടികള്‍ ആവശ്യമായി വരാം. അതുകൊണ്ട് വലിയ തുകയുള്ള അക്കൗണ്ടാണെങ്കില്‍ ബന്ധപ്പെട്ട ബാങ്ക് ശാഖയില്‍ നേരിട്ട് അന്വേഷിച്ച് ആവശ്യമായ രേഖകളുടെ പട്ടിക ആദ്യം മനസിലാക്കുന്നതാണ് ഉചിതം.

English Summary

No nominee in a deceased person’s bank account does not mean the money is lost. Legal heirs can claim the amount by submitting the required documents to the bank.

Kerala Gold Rate: സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഇപ്പോള്‍ തന്നെ പോകാം; ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, ആഭരണങ്ങള്‍ വാങ്ങാന്‍ വേഗം ഇറങ്ങിക്കോളൂ. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഈയവസരം മുതലാക്കാവുന്നതാണ്. കഴിഞ്ഞ ദിവസം 1,13,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ അവിടെ നിന്നും 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 1,13,040 രൂപയായി വില. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞ് 14,130 രൂപയുമായി. കഴിഞ്ഞ ദിവസം 14,190 രൂപയായിരുന്നു വിലയുണ്ടായിരുന്നത്.

സെപ്റ്റംബര്‍ മാസം വന്നെത്തിയത് സ്വര്‍ണം വാങ്ങിക്കാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ്. ആഭരണങ്ങള്‍ വേഗത്തില്‍ വാങ്ങിക്കാനായി പതിവായി വില കുറഞ്ഞു. ഓഗസ്റ്റ് മാസം തീര്‍ത്ത വിലക്കയറ്റ ഭീതി ഇല്ലാതാക്കിക്കൊണ്ടായിരുന്നു സെപ്റ്റംബറിന്റെ വരവ്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സ്വര്‍ണം വാങ്ങിക്കാനെത്തിയവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിലക്കുറവ് ഇനിയും സംഭവിക്കുകയാണെങ്കില്‍ വാങ്ങുന്നവരുടെ എണ്ണവും ഉയരും.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകളാണ് നിലവില്‍ സ്വര്‍ണത്തിന് തിരിച്ചടിയായത്. വൈകാതെ പലിശ നിരക്കില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. പലിശ നിരക്ക് ഉയരുന്നത് ബോണ്ട്, മറ്റ് നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്ന് ഉയര്‍ന്ന നേട്ടം ലഭിക്കുന്നതിന് സഹായിക്കും. ഇത് സ്വര്‍ണം പോലുള്ള ആസ്തികളില്‍ നിന്ന് പിന്മാറാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നതാണ്.

സ്വര്‍ണവില ഇനിയും ഉയര്‍ന്നേക്കും

നിലവില്‍ സംഭവിക്കുന്ന വിലയിടിവ് കണ്ട് സന്തോഷിക്കേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണവില വരും മാസങ്ങളില്‍ ചരിത്രനിരക്കുകള്‍ കീഴടക്കാന്‍ സാധ്യതയുണ്ട്. 2026ന്റെ അവസാനത്തോടെ സ്വര്‍ണം ഔണ്‍സിന് 4,650 ഡോളര്‍ മറികടക്കുമെന്നാണ് വിലയിരുത്തല്‍. പലിശ നിരക്കുകള്‍, യുഎസ് ഡോളര്‍ തുടങ്ങിയ ഘടകങ്ങളെ ഒഴിവാക്കിക്കൊണ്ട് വില ക്രമീകരണം സംഭവിക്കുമെന്നാണ് പറയപ്പെടുന്നത്.

സ്വര്‍ണവില ഉയരുന്നതിന്റെ കാരണങ്ങള്‍

ആഗോള അനിശ്ചിതത്വവും യുദ്ധഭീതിയും- അമേരിക്ക-ഇറാന്‍ സംഘര്‍ഷം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൂടുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നു. ഇതോടെ ഡിമാന്‍ഡ് ഉയര്‍ന്ന് വില കൂടാം.

അമേരിക്കന്‍ പലിശനിരക്ക് പ്രതീക്ഷകള്‍- പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ സ്വര്‍ണത്തിന് സാധാരണയായി അനുകൂലമാണ്. മറിച്ച് പലിശ ഉയരുമെന്ന പ്രതീക്ഷ വന്നാല്‍ സ്വര്‍ണത്തിന് സമ്മര്‍ദ്ദമുണ്ടാകും. അടുത്തിടെ ഫെഡ് നിരക്ക് സംബന്ധിച്ച പ്രതീക്ഷകള്‍ സ്വര്‍ണവിലയില്‍ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്.

Also Read: Kerala Gold Rate: സ്വര്‍ണം വാങ്ങാനിതാണേ ബെസ്റ്റ് ടൈം; പൊന്നിന്‍ തിളക്കം ഈയാഴ്ചയോടെ വേറെ ലെവലിലേക്ക്‌

ഡോളറിന്റെ മൂല്യം- അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഡോളറിലാണ് വിലയിരുത്തുന്നത്. ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ സ്വര്‍ണത്തിന് പിന്തുണ ലഭിക്കാറുണ്ട്.

രൂപയുടെ മൂല്യം- ഇന്ത്യയില്‍ ഇത് വളരെ പ്രധാനമാണ്. രൂപ ഡോളറിനെതിരെ ദുര്‍ബലമായാല്‍, അന്താരാഷ്ട്ര സ്വര്‍ണവില വലിയ മാറ്റമില്ലെങ്കിലും ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ വില ഉയരാം.

കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ വാങ്ങല്‍- പല രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നത് ആഗോള ഡിമാന്‍ഡിന് പിന്തുണ നല്‍കുന്ന ഘടകമാണ്.

പണപ്പെരുപ്പ ഭീതി- പണപ്പെരുപ്പവും സാമ്പത്തിക അനിശ്ചിതത്വവും ഉയരുമ്പോള്‍ പണത്തിന്റെ മൂല്യം സംരക്ഷിക്കാന്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറാറുണ്ട്.

എണ്ണവിലയും ആഗോള സാമ്പത്തിക സാഹചര്യവും- ക്രൂഡ് ഓയില്‍ വില ഉയരുന്നത് പണപ്പെരുപ്പ ആശങ്ക വര്‍ധിപ്പിക്കാം. നിലവിലെ മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളും എണ്ണവിലയും വിപണിയിലെ അനിശ്ചിതത്വം കൂട്ടുന്നുണ്ട്.

വിരമിച്ചാല്‍ പെന്‍ഷന്‍ കിട്ടില്ല അല്ലേ? സാരമില്ല സ്ഥിരവരുമാനം എങ്ങനെ ഉറപ്പാക്കമെന്നറിയാം
ജോലിയില്‍ നിന്ന് വിരമിച്ച ശേഷം എല്ലാ മാസവും കൃത്യമായ വരുമാനം ലഭിക്കണമെന്നത് മിക്കവരുടെയും പ്രധാന സാമ്പത്തിക ആവശ്യമാണ്. എന്നാല്‍ എല്ലാവര്‍ക്കും വിരമിക്കലിന് ശേഷം പെന്‍ഷന്‍ ലഭിക്കില്ല. പെന്‍ഷന്‍ ആനുകൂല്യങ്ങളില്ലാത്ത ജോലി ചെയ്യുന്ന ആളാണ് നിങ്ങളെങ്കില്‍ വിരമിക്കലിന് മുമ്പ് തന്നെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. പെന്‍ഷന്‍ ഇല്ലെങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെ വിരമിച്ച ശേഷവും സ്ഥിരമായ പ്രതിമാസ വരുമാനം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. എന്തെല്ലാമാണ് അതിന് ചെയ്യേണ്ടതെന്നും എങ്ങനെ നിക്ഷേപം നടത്താമെന്നും മനസിലാക്കാം.

പ്രതിമാസ ചെലവ് കണക്കാക്കാം

വിരമിക്കലിനായി സാമ്പത്തിക ആസൂത്രണം തുടങ്ങുമ്പോള്‍ ആദ്യം കണക്കാക്കേണ്ടത് ഓരോ മാസവും എത്ര തുക ചെലവിനും മറ്റുമായി ആവശ്യമുണ്ടാകുമെന്നാണ്. ഭക്ഷണം, വസ്ത്രം തുടങ്ങിയ സാധാരണ ചെലവുകള്‍ക്കൊപ്പം വൈദ്യുതി ബില്‍, വാടക, ചികിത്സ, വിനോദം തുടങ്ങിയ ചെലവുകളും കണക്കിലെടുക്കണം.

പ്രായം കൂടുന്നതിനനുസരിച്ച് ചികിത്സാ ചെലവുകള്‍ ഉയരും, അതിനാല്‍ ആരോഗ്യ സംബന്ധമായ ചെലവുകള്‍ക്ക് പ്രത്യേക തുക മാറ്റിവെക്കേണ്ടത് പ്രധാനമാണ്. പ്രതിമാസ ചെലവ് എത്രയാണെന്ന് വ്യക്തമായാല്‍ അതനുസരിച്ച് വിരമിക്കലിന് ആവശ്യമായ വരുമാനവും നിക്ഷേപ തുകയും തീരുമാനിക്കാനാകും.

സ്ഥിരവരുമാനത്തിനായി നിക്ഷേപങ്ങള്‍

വിരമിച്ച ശേഷം സ്ഥിരമായ വരുമാനം ലഭിക്കുന്നതിനായി വിവിധ നിക്ഷേപങ്ങളെ പരിഗണിക്കാം. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സേവിങ്‌സ് പദ്ധതികള്‍, പ്രതിമാസ പലിശ ലഭിക്കുന്ന ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍, പോസ്റ്റ് ഓഫീസ് മാസവരുമാന പദ്ധതി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം കൂടുതല്‍ സ്ഥിരതയുള്ളതായിരിക്കാം. പല പദ്ധതികളുടെയും വരുമാനം താരതമ്യേന കുറവായിരുന്നാലും, വിരമിച്ച ശേഷം സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതില്‍ ഇവയ്ക്ക് പ്രാധാന്യമുണ്ട്.

Also Read: പെണ്ണുങ്ങളേ നിക്ഷേപം തുടങ്ങിയാലോ? നിങ്ങള്‍ക്കായുള്ള പദ്ധതികളിതാ

തുക പിന്‍വലിക്കാം

ആവശ്യത്തിനനുസരിച്ച് ക്രമരഹിതമായി പണം പിന്‍വലിക്കുന്നതിനുപകരം, മുന്‍കൂട്ടി തീരുമാനിച്ച തുക മാത്രം ഓരോ മാസവും ഉപയോഗിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ ബാക്കിയുള്ള തുക നിക്ഷേപങ്ങളില്‍ തുടരുകയും അതില്‍ നിന്ന് വരുമാനം ലഭിക്കുകയും ചെയ്യും. എന്നാല്‍ പിന്‍വലിക്കുന്ന തുക നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതലാകുന്ന സാഹചര്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പാദ്യം കുറയാന്‍ കാരണമാകാം.

English Summary

Retirement without a pension can still be financially secure with proper planning. Explore investment options and income strategies that can help create a steady monthly income after retirement.

പെണ്ണുങ്ങളേ നിക്ഷേപം തുടങ്ങിയാലോ? നിങ്ങള്‍ക്കായുള്ള പദ്ധതികളിതാ
പണമില്ലെങ്കില്‍ ആര്‍ക്കും നമ്മളെ വിലയുണ്ടാകില്ലെന്ന് ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ പറഞ്ഞിട്ടില്ലേ? അതെ, എല്ലാത്തിലും വലുത് പണം തന്നെയാണ്. എന്നാല്‍ കൃത്യമായി സാമ്പത്തികാസൂത്രണം നടത്തി, സമ്പാദ്യം ഉണ്ടാക്കാന്‍ എത്ര പേര്‍ക്കറിയാം? ശമ്പളം അല്ലെങ്കില്‍ കൂലി ലഭിച്ചുകഴിഞ്ഞാല്‍ അത് എങ്ങനെ ചെലവായി പോകുന്നുവെന്ന് ഭൂരിഭാഗം ആളുകള്‍ക്കും മനസിലാകുന്നില്ല. കിട്ടുന്ന ശമ്പളത്തില്‍ നിന്ന് കൃത്യമായി എല്ലാ മാസവും നിക്ഷേപത്തിലേക്ക് പണം മാറ്റിവെക്കേണ്ടതിന്റെ പ്രാധാന്യം വലരെ വലുതാണ്.

സമ്പാദ്യത്തിന്റെ കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ പുറകിലാണ് സ്ത്രീകള്‍. കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കല്‍ ആസൂത്രണം, അടിയന്തര ഫണ്ട്, അല്ലെങ്കില്‍ മാസവരുമാനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാം. റിസ്‌ക്കെടുത്ത് നിക്ഷേപം നടത്താന്‍ താത്പര്യപ്പെടാത്തയാളാണ് നിങ്ങളെങ്കില്‍ പോസ്റ്റ് ഓഫീസ് മുന്നോട്ടുവെക്കുന്ന നിക്ഷേപ പദ്ധതികല്‍ പരിഗണിക്കാവുന്നതാണ്.

പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് പ്രത്യേക പലിശ ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. എന്നാല്‍ ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് സ്‌കീമുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, പ്രതിമാസ വരുമാന പദ്ധതി, റെക്കറിങ് ഡെപ്പോസിറ്റ്, ടൈം ഡെപ്പോസിറ്റ്, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സ്‌കീമുകള്‍ നിങ്ങള്‍ക്ക് പരിഗണിക്കാവുന്നതാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

7.1 ശതമാനം പലിശയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) വാഗ്ദാനം ചെയ്യുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 500 രൂപയെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കേണ്ടതായിട്ടുണ്ട്. പരമാവധി ഒരു വര്‍ഷം നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപയാണ്. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ ബ്ലോക്കുകളായി ഇത് നീട്ടാം.

പോസ്റ്റ് ഓഫീസ് എംഐഎസ്

വലിയ തുക സമാഹരിച്ച് സ്ഥിരവരുമാനം ആഗ്രഹിക്കുന്ന ആളുകള്‍ക്ക് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്. എംഐഎസ് നിലവില്‍ 7.4 ശതമാനം വാര്‍ഷിക പലിശ നല്‍കുന്നു. എല്ലാ മാസവും പലിശ അക്കൗണ്ടില്‍ ക്രെഡിറ്റാകുന്നതാണ്. ഒരു വ്യക്തിഗത അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം.

Also Read: മാസം 5000 രൂപ മാറ്റിവെക്കാമോ? 10 വര്‍ഷം കൊണ്ട് 8.5 ലക്ഷം രൂപയിലേറെ ഉണ്ടാക്കാം; പോസ്റ്റ് ഓഫീസ് പദ്ധതിയെ കുറിച്ചറിയാം

പോസ്റ്റ് ഓഫീസ് ആര്‍ഡി

കുറഞ്ഞ പ്രതിമാസ നിക്ഷേപത്തില്‍ വലിയ തുക സമാഹരിക്കാന്‍ സഹായിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അഞ്ച് വര്‍ഷത്തെ ആര്‍ഡിക്ക് 6.7 ശതമാനം പലിശ ലഭിക്കും. പ്രതിമാസം 100 രൂപയില്‍ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുന്നതാണ്. 10 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്തുന്നതാണ് രീതി. ബജറ്റ് അനുസരിച്ച് നിക്ഷേപിക്കുന്ന തുക തിരഞ്ഞെടുക്കാം.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

ഫിക്‌സഡ് ഡെപ്പോസിറ്റിന് സമാനമായ രീതിയിലാണ് ടൈം ഡെപ്പോസിറ്റിന്റെ പ്രവര്‍ത്തനം. നിക്ഷേപകര്‍ക്ക് തന്നെ കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്. അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 7.5 ശതമാനം പലിശ ഒരു വര്‍ഷത്തില്‍ ലഭിക്കും. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചും തുടര്‍ന്നുള്ള നിക്ഷേപങ്ങള്‍ 100 രൂപയുടെ ഗുണിതങ്ങളാക്കിയും അക്കൗണ്ട് തുറക്കാം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

നിലവില്‍ 7.7 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. 1,000 രൂപയാണ് കുറഞ്ഞ നിക്ഷേപ തുക, എന്നാല്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല.

നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

English Summary

Post Office offers several savings and investment schemes that can help women build long-term financial security. Sukanya Samriddhi Yojana, PPF and MIS have different eligibility rules, tenure and benefits. Comparing these options can help investors choose a scheme that suits their financial goals.

Kerala Gold Rate: സ്വര്‍ണം വാങ്ങാനിതാണേ ബെസ്റ്റ് ടൈം; പൊന്നിന്‍ തിളക്കം ഈയാഴ്ചയോടെ വേറെ ലെവലിലേക്ക്‌
സ്വര്‍ണം വാങ്ങാന്‍ പോയാലോ? വില കൂടുതലാണെന്ന് കരുതി സ്വര്‍ണമോഹം ഉപേക്ഷിച്ചയാളുകളാണ് ഇന്ന് കൂടുതലുള്ളത്. എന്നാല്‍ സ്വര്‍ണമെന്നത് ആഭരണമായി മാത്രം ഉപയോഗിക്കാനുള്ള ഒന്നല്ല, ഏറ്റവും മികച്ചൊരു നിക്ഷേപം കൂടിയാണിത്. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത് നിങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം ലഭിക്കുന്നതിന് സഹായിക്കും. തുടര്‍ച്ചയായുണ്ടാകുന്ന വില വര്‍ധനവ് സ്വര്‍ണം വിറ്റ് പണമാക്കുന്നവരുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.

ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് 2026 ന്റെ പകുതിയില്‍ സ്വര്‍ണവ്യാപാരം ആരംഭിച്ചത്. എന്നാല്‍ സെപ്റ്റംബറിന്റെ തുടക്കത്തില്‍ പൊന്ന് പതുക്കെ താഴേക്കിറങ്ങി. ഏകദേശം 9 ശതമാനം വരെയാണ് ഈ ഘട്ടത്തില്‍ ഉണ്ടായ വിലയിടിവ്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് നടത്തിയ ചില പരാമര്‍ശങ്ങളാണ് സ്വര്‍ണവിലയെ ബാധിച്ചത്. അടിസ്ഥാന പലിശ നിരക്കില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു, ഇതോടെ സ്വര്‍ണം ഉപേക്ഷിച്ച് മറ്റ് നിക്ഷേപമാര്‍ഗങ്ങളിലേക്ക് ആളുകള്‍ നീങ്ങിയതാണ് വിലയിടിവിന് വഴിവെച്ചത്.

പലിശ നിരക്ക് നിര്‍ണായകം

ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കുമായി ബന്ധപ്പെട്ട തീരുമാനമാണ് സ്വര്‍ണത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. യുഎസിന്റെ പണപ്പെരുപ്പ കണക്കുകള്‍ പ്രതീക്ഷിച്ചതിലും ഉയരുകയാണെങ്കില്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതകളും ശക്തമാക്കും. പലിശ നിരക്ക് ഉയരുന്നത് യുഎസ് ഡോളറിനും ട്രഷറി യീല്‍ഡുകള്‍ക്കും പിന്തുണ നല്‍കുകയും സ്വര്‍ണവിലയില്‍ സമ്മര്‍ദം ഉണ്ടാക്കുകയും ചെയ്യുന്നു.

എന്നാല്‍ പണപ്പെരുപ്പം നിയന്ത്രണത്തില്‍ തുടരുകയാണെങ്കില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതയില്ല. ഇങ്ങനെ സംഭവിക്കുന്നത് ഡോളറിനെ ദുര്‍ബലമാക്കുകയും സ്വര്‍ണവില വീണ്ടും ഉയരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Also Read: Kerala Gold Rate: ഹാവൂ ആശ്വാസമായി, സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്ക്

അതേസമയം, ഓഗസ്റ്റില്‍ ചരിത്രനിരക്കുകള്‍ കണ്ടെത്താനുള്ള തിരക്കിലായിരുന്നു സ്വര്‍ണം, എന്നാല്‍ അവിടെ നിന്നും രണ്ടാഴ്ചയ്ക്കിടെ ഏകദേശം 8.8 ശതമാനം വിലയിടിവാണ് സംഭവിച്ചത്.

സ്വര്‍ണവില എവിടെ വരെയെത്തും?

സ്വര്‍ണവില പഴയതുപോലെ വന്‍ കുതിപ്പ് നടത്തുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് നിരാശയായിരിക്കും. 4,493 മുതല്‍ 4,533 ഡോളര്‍ വരെയെന്ന കടമ്പ സ്വര്‍ണം മറികടന്ന് കഴിഞ്ഞാല്‍ 4,681 ഡോളറാണ് അടുത്ത പ്രധാന ലക്ഷ്യം. 4,681 ഡോളറിന് മുകളില്‍ ശക്തമായ ബ്രേക്ക്ഔട്ട് സംഭവിക്കുകയാണെങ്കില്‍ സ്വര്‍ണത്തിന്റെ അടുത്ത മുന്നേറ്റത്തിന് കൂടുതല്‍ ഊര്‍ജ്ജം ലഭിച്ചേക്കാം.

ശേഷം 4,855-4,894 ഡോളര്‍ ഇതാകും ലക്ഷ്യം. ഇതെല്ലാം മറികടന്ന് സ്വര്‍ണം 4,900 ഡോളറിലേക്ക് എത്താനുള്ള സാധ്യതയും വിദഗ്ധര്‍ കാണുന്നത്. ഇത്തരത്തില്‍ വലിയ വര്‍ധനവ് വിലയില്‍ സംഭവിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ഏകദേശം 2 ലക്ഷത്തിനടുത്ത് ഒരു പവന്‍ സ്വര്‍ണത്തിന് വേണ്ടിവന്നേക്കാം.

English Summary

Kerala gold prices on September 6 remain in focus as global market trends point to possible changes from Monday. Key factors including the US Federal Reserve outlook and global gold prices could influence local rates.

Aditya Birla Group: 1,800 കോടിയുടെ വൻ നിക്ഷേപം! കേബിൾ-വയർ വിപണി കീഴടക്കാൻ ആദിത്യ ബിർള ഗ്രൂപ്പ്
ആദിത്യ ബിർള ഗ്രൂപ്പ് തങ്ങളുടെ പുതിയ വയറുകളും കേബിളുകളും നിർമ്മിക്കുന്ന ബിസിനസ്സ് സംരംഭമായ ‘അൾട്രാവോൾട്ട്’ (Ultravolt) 1,800 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെ ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. അൾട്രാടെക് സിമന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ പുതിയ സംരംഭം, ഉത്പാദന ശേഷിയുടെ കാര്യത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ വയർ നിർമ്മാതാക്കളായി മാറി. (Image Credit source: Getty Images, Social Media)

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലയിൽ രാജ്യത്തെ മുൻനിരയിലുള്ള രണ്ട് ബ്രാൻഡുകളിൽ ഒന്നായി അൾട്രാവോൾട്ടിനെ മാറ്റുകയാണ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആദിത്യ ബിർള ഗ്രൂപ്പ് ആരംഭിക്കുന്ന നാലാമത്തെ പുതിയ ബിസിനസ്സ് മേഖലയാണിത്. പെയിന്റുകൾ, ആഭരണങ്ങൾ, ബി2ബി ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ബിർള പിവറ്റ് എന്നിവയാണ് മുമ്പ് ആരംഭിച്ചത്.

ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലുള്ള ഝഗാഡിയയിലാണ് പ്രധാന നിർമ്മാണ കേന്ദ്രം പ്രവർത്തിക്കുന്നത്. 20-ലധികം വെയർഹൗസുകളുടെ ശൃംഖല കമ്പനിക്കുണ്ട്. 500-ലധികം ജില്ലകളിലും 6,000-ത്തിലധികം പിൻകോഡ് പ്രദേശങ്ങളിലുമായി ആദ്യഘട്ടത്തിൽ വിപണനം വ്യാപിപ്പിക്കാനാണ് തീരുമാനം. 1 ലക്ഷത്തിലധികം റീട്ടെയിലർമാരിലേക്കും 5,000-ത്തിലധികം വരുന്ന അൾട്രാടെക് ബിൽഡിംഗ് സൊല്യൂഷൻസ്

പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി 1,600-ലധികം ഇലക്ട്രീഷ്യൻമാർ കമ്പനിയുടെ പ്രോഗ്രാമിൽ പങ്കാളികളായിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ  സ്കിൽ ഇന്ത്യ പദ്ധതിക്ക് കീഴിൽ 40,000-ത്തിലധികം ഇലക്ട്രീഷ്യൻമാർക്ക് വിദഗ്ധ പരിശീലനം നൽകാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ആദ്യഘട്ടത്തിൽ വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയ്ക്കായുള്ള വയറുകളും ഫ്ലെക്സിബിൾ കേബിളുകളുമാകും ലഭ്യമാക്കുന്നത്. ഭാവിയിൽ കൂടുതൽ ഇലക്ട്രിക്കൽ ഉപകരണങ്ങളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.

8th Pay Commission: ഇനി വെറും 8 മാസം! എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ എന്തെല്ലാം?
രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടുംതോറും ആശങ്കയും ഉയരുകയാണ്. അടിസ്ഥാന ശമ്പളത്തിലും ആനുകൂല്യങ്ങളിലും വർദ്ധനവ് എപ്രകാരമായിരിക്കുമെന്ന സംശയത്തിലാണ് ജീവനക്കാർ. നിലവിൽ എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ, വാർഷിക ഇൻക്രിമെന്റ്, കുടുംബ യൂണിറ്റ് എന്നിവയിൽ ജീവനക്കാരുടെ സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

ഇനി എട്ട് മാസം മാത്രം!

2025 നവംബർ 3-നാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസം സമയമാണ് നൽകിയിട്ടുള്ളത്. നിലവിൽ പത്ത് മാസം പൂർത്തിയായി. അതായത്, അടുത്ത എട്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്.

2027 മെയ് മാസം വരെ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ സമയമുണ്ട്. അതേസമയം, ഏതെങ്കിലും നിർദ്ദിഷ്ട വിഷയങ്ങളിൽ പഠനം പൂർത്തിയായാൽ കമ്മീഷന് ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിക്കാനുള്ള വ്യവസ്ഥയുണ്ട്. എന്നാൽ നിലവിൽ അത്തരം റിപ്പോർട്ടുകളൊന്നും സമർപ്പിച്ചിട്ടില്ല.

റിപ്പോർട്ടിൽ എന്തെല്ലാം?

കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച് ഏകദേശം 35.77 ലക്ഷം സിവിലിയൻ ജീവനക്കാരും, 33.76 ലക്ഷം പെൻഷൻകാരുമാണുള്ളത് . ഇവരുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ, കുടുംബ പെൻഷൻ, സേവന വ്യവസ്ഥകൾ എന്നിവയിലെ പരിഷ്കരണങ്ങൾ നിർദ്ദേശിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.  കമ്മീഷൻ ശുപാർശകൾ നൽകിയ ശേഷം മാത്രമേ ശമ്പളത്തിലും പെൻഷനിലും വരുന്ന മാറ്റങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരിന് അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ.

ALSO READ: ജീവനക്കാർക്ക് 28.89 ലക്ഷം രൂപ വരെ അധിക വരുമാനം! 8-ാം ശമ്പള കമ്മീഷനിൽ താരം ഇവരാണ്

നിലവിലുള്ള 3 ശതമാനം ഇൻക്രിമെന്റ് നിരക്ക് 5% മുതൽ 7% വരെയായി ഉയർത്തണമെന്ന് വിവിധ സർവീസ് യൂണിയനുകൾ കമ്മീഷന് സമർപ്പിച്ച നിവേദനങ്ങളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബ യൂണിറ്റ് അഞ്ചാക്കണമെന്നും ആവശ്യമുണ്ട്. പെൻഷൻ കമ്മ്യൂട്ടേഷൻ പുനഃസ്ഥാപിക്കുന്നതിനുള്ള നിലവിലെ 15 വർഷത്തെ കാലാവധി 10 മുതൽ 12 വർഷമായി കുറയ്ക്കണമെന്നാണ് പെൻഷൻകാരുടെ ആവശ്യം. ഇതെല്ലാം വരാൻപോകുന്ന റിപ്പോർട്ടിൽ നിർണായകമാകും.

പ്രധാന തീയതികൾ

2025 ഒക്ടോബർ 28: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തന മാർഗ്ഗരേഖയ്ക്ക് അംഗീകാരം നൽകി.

2025 നവംബർ 3: ഗസറ്റ് വിജ്ഞാപനത്തിലൂടെ എട്ടാം ശമ്പള കമ്മീഷൻ ഔദ്യോഗികമായി രൂപീകരിച്ചു. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായി നിയമിക്കപ്പെട്ടു.

2026 ഏപ്രിൽ 10 : കമ്മീഷന്റെ ഗവേഷണ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി കൺസൾട്ടന്റുകളെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

മെയ് 29 : വിവിധ സംഘടനകൾക്കും യൂണിയനുകൾക്കും നിവേദനങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 15 വരെ നീട്ടി നൽകി.

സെപ്റ്റംബർ 7–9: ചെന്നൈയിലും പുതുച്ചേരിയിലുമുള്ള ജീവനക്കാരുടെ സംഘടനകളുമായുള്ള കമ്മീഷന്റെ ഔദ്യോഗിക ചർച്ചകൾ നടക്കുന്നു.

English Summary:

8th Pay Commission has completed 10 months since it was constituted on November 3, 2025. The commission has been given an 18-month mandate to submit its recommendations, putting the deadline around May 2027.