AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ഇനിയല്‍പം ഡിമാന്‍ഡാകാം, പൊന്നിനെന്താ പവറ്! ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on July 18 Saturday: കഴിഞ്ഞ ദിവസം 3,000 ഡോളറിലേക്ക് താഴ്ന്ന സ്വര്‍ണം ഇപ്പോഴിതാ (ജൂലൈ 18) വീണ്ടും 4,000 ഡോളറിന് മുകളിലേക്ക് കടന്നിരിക്കുകയാണ് രാജ്യാന്തര വിപണിയിലെ സ്വര്‍ണവില. 4,016 ഡോളറാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം കൈവരിക്കുന്ന മുന്നേറ്റം ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും പ്രതിഫലിക്കുന്നതാണ്.

Kerala Gold Rate: ഇനിയല്‍പം ഡിമാന്‍ഡാകാം, പൊന്നിനെന്താ പവറ്! ഇന്നത്തെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവില Image Credit source: Hindustan Times/Getty Images Editorial 2026
Shiji M K
Shiji M K | Published: 18 Jul 2026 | 07:41 AM

ഇന്ന് സ്വര്‍ണം വാങ്ങാന്‍ പോകുന്നുണ്ടോ? അവസരങ്ങളൊന്നും പാഴാക്കരുത്, കേരളത്തിലിപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. പശ്ചിമേഷ്യന്‍ യുദ്ധം വീണ്ടും ആരംഭിച്ചതോടെ സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചു. ഇത് കേരളത്തിലെ ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് ആഭരണങ്ങള്‍ വാങ്ങിക്കാനായി അവസരമൊരുക്കുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ വര്‍ധനവ് സംഭവിക്കുമ്പോഴും കേരളത്തിലെ വിലയില്‍ വലിയ മാറ്റമില്ലാതെ തുടരുന്നത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയേകുന്നു.

കഴിഞ്ഞ ദിവസം 3,000 ഡോളറിലേക്ക് താഴ്ന്ന സ്വര്‍ണം ഇപ്പോഴിതാ (ജൂലൈ 18) വീണ്ടും 4,000 ഡോളറിന് മുകളിലേക്ക് കടന്നിരിക്കുകയാണ് രാജ്യാന്തര വിപണിയിലെ സ്വര്‍ണവില. 4,016 ഡോളറാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം കൈവരിക്കുന്ന മുന്നേറ്റം ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും പ്രതിഫലിക്കുന്നതാണ്.

സ്വര്‍ണവില ഉയരുമോ?

കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ സംഭവിച്ചത് ഒരു മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഇടിവാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഘങ്ങള്‍ ക്രൂഡ് ഓയില്‍ വില വര്‍ധനവിന് കാരണമാകുകയും ഇതേതുടര്‍ന്നുണ്ടായ പണപ്പെരുപ്പം, നയങ്ങള്‍ കര്‍ശനമാക്കുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം.

ജൂണ്‍ മാസത്തില്‍ അമേരിക്കയില്‍ പ്രതീക്ഷച്ചത്രയും പണപ്പെരുപ്പം ഉണ്ടാതിരുന്നത് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ പണപ്പെരുപ്പം ഇപ്പോഴും ഭീഷണിയാണെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍. ഇതേതുടര്‍ന്ന് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.

പലിശ നിരക്ക് വര്‍ധിക്കാനുള്ള സാധ്യതകള്‍ യുഎസ് ഡോളറിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. ഇതാണ് നിലവില്‍ സ്വര്‍ണവില കുറയുന്നതിന് പ്രധാന കാരണം. പലിശ നിരക്ക് വര്‍ധിപ്പിക്കുകയാണെങ്കില്‍ സ്വര്‍ണവിലയില്‍ ഇനിയും ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പലിശ വര്‍ധിപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ബാങ്ക് ഇനിയും വ്യക്തത വരുത്താത്തത് ആശങ്കകള്‍ക്ക് ഇടയാക്കുന്നു.

Also Read: Kerala Gold Rate: സ്വർണം സൂപ്പറാ, വില താഴേക്ക്; വൻ ഇടിവാണേ പോയി വാങ്ങിച്ചോ….

അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷം ദിനംപ്രതി രൂക്ഷമാകുകയാണ്. ഇറാനിലുടനീളം അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി ടെഹ്‌റാന്‍ ഗള്‍ഫ് മേഖലയില്‍ ആക്രമണം ശക്തമാക്കി. മൂന്ന് ദിവസത്തിനുള്ളില്‍ അമേരിക്ക ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അതിര്‍ത്തികള്‍ കടന്നുള്ള പ്രത്യാക്രമണം ഉണ്ടാകുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

യുദ്ധം ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുകയാണെങ്കില്‍ ഡോളറിന്റെ ശക്തി കുറയും ഇത് സ്വര്‍ണവില തിരിച്ചുകയറുന്നതിന് വഴിയൊരുക്കും. വിലയില്‍ ഇടിവ് സംഭവിക്കുന്നതിന് അനുസരിച്ച് ആഭരണങ്ങളുടെ ഡിമാന്‍ഡും വര്‍ധിക്കുകയാണ്. എന്നാല്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം കുറയും, ഇത് വീണ്ടും വിലയിടവിന് കാരണമാകുന്നതാണ്.

English Summary

Gold prices in the international market have climbed above 4,000 dollars once again, boosting sentiment in the bullion market. Check the latest Kerala gold rate for July 18, including the price of one pavan (8 grams) and the factors driving the global rally.

Follow Us