AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം; രണ്ട് മാസത്തിനകം വിലയിൽ വൻ ഇടിവോ?

Kerala Gold Rate Forecast: ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി. തുടർന്നുള്ള മാസങ്ങളിലും സ്വർണവിലയിൽ വൻ ചാഞ്ചാട്ടമുണ്ടായെങ്കിലും സ്വർണം ഇതുവരെ ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.

Kerala Gold Rate: കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം; രണ്ട് മാസത്തിനകം വിലയിൽ വൻ ഇടിവോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 19 Jul 2026 | 09:03 AM

സംസ്ഥാനത്തെ സ്വർണവിലയിലെ ചാഞ്ചാട്ടം സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വിവാഹാവശ്യങ്ങൾക്കടക്കം സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ തിരിച്ചടിയാണ്. ജൂലൈ 10ന് ശേഷം നേരിയ ഇടിവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു. എന്നാൽ വീണ്ടും സ്വർണവില തിരിച്ചുകയറി. വരുംദിവസങ്ങളിൽ വില കുറയുമോ എന്ന് ഉറ്റുനോക്കുകയാണ് ഓരോരുത്തരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറിമറിയുന്നുണ്ട്.

നിലവിൽ ഒരു പവൻ സ്വർണത്തിന് 1,05,080 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,135 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി.

സ്വർണവില കുതിച്ചതിന് കാരണം?

പശ്ചിമേഷ്യയിൽ യുദ്ധം വീണ്ടും തുടങ്ങിയതിന് പിന്നാലെ, ക്രൂഡ് ഓയിൽ വില കുതിക്കുകയും സ്വർണവില താഴുകയും ചെയ്തിരുന്നു. എന്നാൽ, നിലവിൽ കേരളത്തിൽ വില കുതിക്കുകയാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില കുതിക്കുന്നത്. യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില കൂടിയതും ഡോളർ കരുത്താർ‌ജ്ജിച്ചതും സ്വർണവില കൂടുതൽ ഇടിയാൻ കാരണമാകുമായിരുന്നു.

ALSO READ: ഇനിയല്‍പം ഡിമാന്‍ഡാകാം, പൊന്നിനെന്താ പവറ്! ഇന്നത്തെ സ്വര്‍ണവില

എന്നാൽ, യുഎസിൽ ടെക്, എഐ അധിഷ്ഠിത കമ്പനികളുടെ കൂട്ടത്തകർച്ചയാണ് സ്വർണവില ഉയരാൻ കാരണമായത്. കൂടാതെ, അമേരിക്കൻ ഓഹരി വിപണിയിലെ നഷ്ടത്തോടെ നിക്ഷേപകർ ഓഹരികളെ കൈവിട്ട് ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപത്തിലേക്ക് പണംമാറ്റിയത് സ്വർണത്തിന് നേട്ടമായി.

സ്വർണവില ഇതുവരെ

ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി. തുടർന്നുള്ള മാസങ്ങളിലും സ്വർണവിലയിൽ വൻ ചാഞ്ചാട്ടമുണ്ടായെങ്കിലും സ്വർണം ഇതുവരെ ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.

ജൂലൈ 1ന് പവന് 1,03,240  രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും വില കുതിച്ചു. മൂന്നാം തീയതി 1,07,800 രൂപയായിരുന്നു നൽകേണ്ടത്. തുടർന്ന് വില താഴ്ന്നുവെങ്കിലും സ്വർണം തിരിച്ചുകയറി. സ്വർണവിലയിലെ ഈ ഏറ്റക്കുറച്ചിലുകൾ സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

സ്വർണവിലയിൽ ഇനിയെന്ത്?

അടുത്ത രണ്ട് മാസത്തിനകം സ്വർണവില കൂടുതൽ ഇടിയാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഫെഡറൽ റിസർവിന്റെ പലിശ നിരക്കും ക്രൂഡ് ഓയിൽ വിലയുമാണ് നിലവിൽ സ്വർണവിലയിൽ നിർണായകം. യുഎസിൽ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കൾ കുറഞ്ഞതിനാൽ, കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കൂട്ടില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ, അടുത്ത പണനയ നിർണയ യോഗത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടുമെന്നാണ് ഇപ്പോൾ ഭൂരിപക്ഷം നിരീക്ഷകരും കരുതുന്നത്. ഇത് സ്വർണവില കുറയാൻ കാരണമായിട്ടുണ്ട്. പലിശനിരക്ക് കൂട്ടിയേക്കാമെന്ന വിലയിരുത്തൽ ഡോളറിന് കരുത്തേകി. ഡോളർ ശക്തമാകുന്നത് ആഭരണം, നിക്ഷേപം എന്നീനിലകളിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കുകയും വില ഇടിയാൻ കാരണമാവുകയും ചെയ്യും.

English Summary:

Gold prices surged after a wave of setbacks among US technology and AI-driven companies increased uncertainty in financial markets. As losses mounted in the US stock market, many investors shifted their money away from equities and into safer investment options such as Gold Exchange-Traded Funds.

Follow Us