Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്ക്…
Kerala Gold Rate Today: ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി. തുടർന്നുള്ള മാസങ്ങളിലും സ്വർണവിലയിൽ വൻ ചാഞ്ചാട്ടമുണ്ടായെങ്കിലും സ്വർണം ഇതുവരെ ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. നിലവിൽ പവന് 1,05,760 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,220 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇനിയും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറിമറിയുന്നുണ്ട്. ഗ്രാമിന് 240.10 രൂപയും കിലോയ്ക്ക് 2,40,100 രൂപയുമാണ് നൽകേണ്ടത്.
സ്വർണകുതിപ്പിന് കാരണം
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില മാറിമറിയുന്നത്. വെടിനിർത്തൽ ഉടനുണ്ടായേക്കുമെന്ന വിലയിരുത്തലാണ് നിലവിൽ സ്വർണത്തിന് നേട്ടമായത്. വെടിനിർത്തൽ ഉണ്ടാകുമെന്ന സൂചനകൾക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില താഴ്ന്നതും ഡോളർ ക്ഷീണിച്ചതും സ്വർണവിലയ്ക്ക് തിരിച്ചുകയറാൻ അനുകൂലമായി.
സാധാരണയായി സംഘർഷങ്ങളിൽ സ്വർണവില കുതിക്കുകയാണ് പതിവ്. എന്നാൽ, പശ്ചിമേഷ്യയിൽ ക്രൂഡ് ഓയിൽ വില കുതിച്ചതോടെയാണ് സ്വർണവില ഇടിഞ്ഞത്. എണ്ണവില വർധന ആഗോളതലത്തിൽ പണപ്പെരുപ്പം കൂടാനും പിന്നാലെ പലിശ നിരക്ക് ഉയർത്താനും കാരണമാകും. ഇതോടെ സ്വർണവില കുറയും. എന്നാൽ, കഴിഞ്ഞ ദിവസം ക്രൂഡ് ഓയിൽ വില താഴ്ന്നതാണ് സ്വർണത്തിന് കരുത്തേകിയത്.
ALSO READ: ഇന്റർനെറ്റില്ലാതെയും ഇനി യുപിഐ പേയ്‌മെന്റ്; പുതിയ’ സംവിധാനവുമായി എൻപിസിഐ
സ്വർണവിലയിൽ ഇനിയെന്ത്?
യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തലിന് മാധ്യസ്ഥത വഹിക്കാൻ പാക്കിസ്ഥാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട്. കൂടാതെ, യു.എസ് ഫെഡറൽ ബാങ്കിന്റെ പലിശ നിരക്കും സ്വർണവിലയിൽ നിർണായകമാകും. നിലവിലെ, പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടുത്ത പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശ നിരക്ക് കൂട്ടിയേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ സ്വർണവില താഴാനുള്ള സാധ്യത കൂടുതലാണ്.
ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി. തുടർന്നുള്ള മാസങ്ങളിലും സ്വർണവിലയിൽ വൻ ചാഞ്ചാട്ടമുണ്ടായെങ്കിലും സ്വർണം ഇതുവരെ ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല. സ്വർണവിലയിലെ ഈ ഏറ്റക്കുറച്ചിലുകൾ സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
അഡ്വാൻസ് ബുക്കിങ് ഗുണകരമോ?
സ്വർണവിലയിൽ വൻ ചാഞ്ചാട്ടമാണ്. സ്വർണവില കൂടുമോ കുറയുമോ എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്നില്ല. ഇത് വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് വേണ്ടി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് തിരിച്ചടിയാണ് നൽകുന്നത്. ഈ സാഹചര്യത്തിൽ അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഉപഭോക്താക്കൾക്ക് നല്ലതെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.