AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: ഒറ്റപ്പെട്ട മഴ തുടരും, ചൂടും പിന്നാലെയുണ്ടേ… ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: രാവിലെ ഏഴ് മണിക്കുള്ളിൽ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Kerala Weather Update: ഒറ്റപ്പെട്ട മഴ തുടരും, ചൂടും പിന്നാലെയുണ്ടേ… ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 24 Jul 2026 | 06:47 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. അതേസമയം, ഇന്ന് രാവിലെ ഏഴ് മണിക്കുള്ളിൽ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ദുർബലമായ കാലാവസ്ഥ

കേരളത്തിൽ കർക്കടക മാസമാണെങ്കിലും മഴയുടെ അളവിൽ വലിയ കുറവാണ് സംഭവിക്കുന്നത്. ഇടവിട്ട നേരിയ മഴ മാത്രമാണ് ജില്ലകളിൽ ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ മഴ ലഭിച്ചിരുന്നു. വരുംദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിക്കുന്നു.

എൽനിനോ കാലവർഷത്തെ ബാധിച്ചതോടെ കേരളം 126 വർഷത്തെ അഞ്ചാമത്തെ മഴ കുറവിലേക്കെന്നാണ് പ്രാഥമിക സൂചനകൾ. 2026 ലെ മണ്‍സൂണ്‍ വരണ്ട വര്‍ഷക്കാലമാകുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ 60 ശതമാനം ജില്ലകളിലും മഴക്കുറവുണ്ട്. 126 വര്‍ഷത്തിനിടയിലെ ഏറ്റവും മഴ കുറഞ്ഞ ജൂണ്‍ – ജൂലൈ മാസങ്ങളാണ് കഴിഞ്ഞു പോയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം, രാജ്യത്ത് മഴക്കുറവ് 24 % ആണ്.

ALSO READ: മഴ ശക്തമാകും ഈ നാല് ജില്ലകളിൽ; കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ഇന്ന് മധ്യ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. കർണാടക തീരം, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഇടിമിന്നൽ ജാഗ്രത നിർദേശം

കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറേണ്ടതാണ്.  ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.  ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മധ്യ, വടക്കൻ ഇന്ത്യയിൽ കനത്ത മഴ

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഛണ്ഡിഗഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ വ്യാപകമായി മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലൂടെ കടന്നുപോകുന്ന മൺസൂൺ പാത്തിയാണ് ഈ മേഖലയിലെ മഴയ്ക്ക് കാരണം. വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

English Summary:

Moderate rainfall and maximum surface wind speed reaching 40 kmph is very likely to occur at isolated places in the Idukki, Ernakulam, Malappuram, Kozhikode, Wayanad & Kannur districts; Light rainfall is likely to occur at isolated places in all other districts of Keralam.

Follow Us