KSFE Sugama Scheme: പ്രതിദിനം 20,000 രൂപ വരെ കിട്ടും; കെഎസ്എഫ്ഇയുടെ സുഗമ പദ്ധതിയെ കുറിച്ചറിയാമോ?
KSFE Sugama Deposit Scheme: Everything to Know About the Daily Income Opportunity: ഒട്ടനവധി നിക്ഷേപ മാര്‍ഗങ്ങള്‍ മുന്നോട്ടുവെക്കുന്ന കെഎസ്എഫ്ഇ, ഇവയ്‌ക്കെല്ലാം ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശയുമാണ് വാഗ്ദാനം ചെയ്യുന്നത്. കെഎസ്എഫ്ഇ സേവിങ്‌സ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് നോക്കിയാലോ? അതിനാല്‍ ഏത് പദ്ധതി തിരഞ്ഞെടുക്കണമെന്നും എത്ര രൂപ വരെ നിക്ഷേപിക്കാമെന്നും നോക്കാം.
കെഎസ്എഫ്ഇ ചിട്ടികളെ കുറിച്ച് മാത്രമാണ് എല്ലാവര്‍ക്കും അറിയുന്നത്. എന്നാല്‍ വായ്പ, സ്ഥിര നിക്ഷേപം എന്നിവയ്‌ക്കെല്ലമായി കെഎസ്എഫ്ഇയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അറിയാമോ? മറ്റ് ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും എന്ന ഉറപ്പാണ് കെഎസ്എഫ്ഇ നല്‍കുന്നത്. കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത് ആയതിനാല്‍ തന്നെ പണം നഷ്ടപ്പെട്ടുപോകും എന്ന ഭയം നിക്ഷേപകര്‍ക്ക് വേണ്ട.
ഒട്ടനവധി നിക്ഷേപ മാര്‍ഗങ്ങള്‍ മുന്നോട്ടുവെക്കുന്ന കെഎസ്എഫ്ഇ, ഇവയ്‌ക്കെല്ലാം ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശയുമാണ് വാഗ്ദാനം ചെയ്യുന്നത്. കെഎസ്എഫ്ഇ സേവിങ്‌സ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് നോക്കിയാലോ? അതിനാല്‍ ഏത് പദ്ധതി തിരഞ്ഞെടുക്കണമെന്നും എത്ര രൂപ വരെ നിക്ഷേപിക്കാമെന്നും നോക്കാം.
കെഎസ്എഫ്ഇ സുഗമ സേവിങ്‌സ് അക്കൗണ്ട്
ഒരു നിക്ഷേപ അക്കൗണ്ട് പോലെ പ്രവര്‍ത്തിക്കുന്നതാണ് സുഗമ പദ്ധതിയുടെ രീതി. പ്രതിവര്‍ഷം 4.50 ശതമാനം പലിശയും ഈ പദ്ധതി വഴി കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നു. ചിട്ടി തവണകള്‍ അടയ്ക്കുന്നതിനും സ്ഥിരം നിക്ഷേപങ്ങളിലെ പ്രതിമാസ പലിശ മാറ്റുന്നതിനും ഈ നിക്ഷേപ പദ്ധതി നിങ്ങളെ സഹായിക്കും. ഇതിന് പുറമെ മറ്റ് ദൈനംദിന ഇടപാടുകള്‍ക്കും പദ്ധതി നിങ്ങളെ സഹായിക്കും.
ഉയര്‍ന്ന പലിശ ലഭിക്കുന്നതിനാല്‍ തന്നെ കുറഞ്ഞ നിക്ഷേപത്തില്‍ നിന്നുപോലും വലിയ നേട്ടം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. സുരക്ഷ, ദൈനംദിന സമ്പാദ്യം എന്നിവയ്‌ക്കെല്ലാം ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് കെഎസ്എഫ്ഇ സുഗമ നിക്ഷേപ സ്‌കീം.
എല്ലാ മാസവും ആറാം തീയതി മുതല്‍ അവസാന ദിവസം വരെ അക്കൗണ്ടിലുള്ള മിനിമം ബാലന്‍സിന് മുകളിലുള്ള പണത്തിനാണ് പദ്ധതി പലിശ നല്‍കുക. വര്‍ഷത്തില്‍ രണ്ട് തവണയായിട്ടാണ് പലിശ കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഉയര്‍ന്ന നേട്ടം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
മറ്റ് നേട്ടങ്ങള്‍ എന്തെല്ലാം?
സുഗമ സേവിങ്‌സ് അക്കൗണ്ടില്‍ അധിക ബാലന്‍സ് പരിധി എന്ന നിബന്ധനയില്ല. മാത്രമല്ല രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും നിങ്ങള്‍ക്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്. രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം 3.30 വരെയാണ് കെഎസ്എഫ്ഇയുടെ പണം പിന്‍വലിക്കല്‍ സമയം.
എന്നാല്‍ നിങ്ങള്‍ അക്കൗണ്ട് ആരംഭിച്ച ബ്രാഞ്ചില്‍ നിന്നുമാത്രമല്ല പണം പിന്‍വലിക്കാന്‍ സാധിക്കുക എന്നൊരു പ്രത്യേകത കൂടിയുണ്ട്. അക്കൗണ്ട് തുറക്കുന്ന സമയത്ത് ഫോട്ടോയും ഒപ്പും കൊടുക്കുന്നതിനാല്‍ കേരളത്തിലെ ഏത് ബ്രാഞ്ചില്‍ നിന്നും സുഗമ സേവിങ്‌സ് അക്കൗണ്ടിലെ പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും സാധിക്കും.
കെഎസ്എഫ്ഇ ചിട്ടിയിലുള്ള ആളുകള്‍ക്ക് സുഗമ സേവിങ്‌സ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ വളരെ ഉപകാരപ്രദമാകും. നിശ്ചിത ദിവസത്തിനുള്ളില്‍ പണം നേരിട്ട് ചിട്ടിയിലേക്ക് പോകുന്നതാണ്. സുഗമ അക്കൗണ്ടിലെ മിനിമം ബാലന്‍സ് 250 രൂപയാണെന്ന കാര്യം പ്രത്യേകം ഓര്‍മിക്കുക. ഒരു സുഗമ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് 19999 രൂപ വരെയാണ് പിന്‍വലിക്കാന്‍ സാധിക്കുക.
നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.
English Summary
The KSFE Sugama Deposit Scheme is designed to provide flexible investment options with attractive returns. Eligible investors can earn commissions of up to Rs 20,000 per day under the scheme, subject to its terms and conditions. Here’s everything you need to know about the scheme, eligibility, and benefits.