AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ദേ, വില കുറഞ്ഞല്ലോ…. സ്വർണം വാങ്ങുന്നില്ലേ? ഇന്നത്തെ നിരക്ക്

Kerala Gold Rate Today: വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 234.90 രൂപയും കിലോയ്ക്ക് 2,34,900 രൂപയുമാണ് നൽകേണ്ടത്.

Kerala Gold Rate: ദേ, വില കുറഞ്ഞല്ലോ…. സ്വർണം വാങ്ങുന്നില്ലേ? ഇന്നത്തെ നിരക്ക്
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 29 Jul 2026 | 07:35 AM

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. നിലവിൽ പവന് 1,05,720 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,215 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 234.90 രൂപയും കിലോയ്ക്ക് 2,34,900 രൂപയുമാണ് നൽകേണ്ടത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. ആഗോളതലത്തിൽ യുഎസ് ഡോളർ ശക്തി പ്രാപിച്ചതും കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകളിൽ  ഇളവുകൾ വരുത്തിയേക്കില്ലെന്ന സൂചനകളും സ്വർണ്ണത്തിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ഒഴുക്ക് കുറച്ചു. ഇതാണ് സ്വർണത്തിന് തിരിച്ചടിയായത്. കൂടാതെ, അന്താരാഷ്ട്ര ബുള്ളിയൻ വിപണിയിൽ ലാഭമെടുപ്പ് ശക്തമായതും സ്വർണവില കുറയാൻ കാരണമായി.

വിലയിൽ വൻ ഇടിവ്

രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. യുഎസ് ഫെഡറൽ റിസർവിന്റെ പണനയ യോഗം കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. നിലവിലെ യോഗത്തിൽ പലിശ നിരക്ക് കൂടിയേക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, വിപണിയിൽ ചില ഇടപെടലുകൾ നടത്താനുള്ള സാധ്യതയുണ്ട്.

ALSO READ: സ്വർണം വാങ്ങൽ അല്പം കഠിനമാണേ…. ; ഇന്നത്തെ നിരക്ക്

ഇനി പുറത്ത് വരാനിരിക്കുന്ന ജിഡിപി, പണപ്പെരുപ്പ കണക്കുകളും സ്വർണവിലയിൽ നിർണായകമാകും. ഇതിനനുസരിച്ചാകും ഫെഡറൽ ബാങ്ക് പലിശ നിരക്ക് നിശ്ചയിക്കുന്നത്. പലിശ നിരക്ക് വർധിപ്പിച്ചാൽ നിക്ഷേപകർ കൂടുതൽ നേട്ടമുള്ള സർക്കാർ ബോണ്ടുകളിലേക്ക് നീങ്ങുകയും സ്വർണത്തിന്റെ ഡിമാൻഡ് കുറയുകയും ചെയ്യും.

പശ്ചിമേഷ്യയിൽ സംഭവിക്കുന്നതെന്ത്?

പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുമ്പോൾ ക്രൂഡ് ഓയിൽ വില കുതിക്കുന്നതാണ് നിലവിലെ ഇടിവിന് കാരണം. മിഡിൽ ഈസ്റ്റ് വീണ്ടും പുകയുകയാണ്. ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകൾ പ്രതിരോധിച്ചതായി യുഎസ് സൈന്യം അറിയിച്ചു.  ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ വീണ്ടും ആരംഭിക്കുന്നതിനായി പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തലിനിടെയാണ് ഇറാന്‍ മിസൈലാക്രമണത്തിന് ശ്രമിച്ചത്.  ഇറാനുമായി സൗഹൃദപരമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.  ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങൾ.

Follow Us