AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ജോലിക്ക് പോകാതെ സ്ഥിരവരുമാനം വേണോ? ഒന്നും നോക്കേണ്ടാ വേഗം ഈ പദ്ധതിയില്‍ ചേര്‍ന്നോളൂ

Post Office Monthly Income Scheme How to Earn a Fixed Income Every Month: അഞ്ച് വര്‍ഷത്തെ നിക്ഷേപ കാലാവധിയുമായാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി വരുന്നത്. സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് ഈ പദ്ധതി വഴി പ്രതിമാസം നിശ്ചിത തുക വരുമാനമായി നേടാന്‍ സാധിക്കുന്നതാണ്. സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍ തന്നെ അപകട സാധ്യതയും വളരെ കുറവാണ്.

ജോലിക്ക് പോകാതെ സ്ഥിരവരുമാനം വേണോ? ഒന്നും നോക്കേണ്ടാ വേഗം ഈ പദ്ധതിയില്‍ ചേര്‍ന്നോളൂ
പ്രതീകാത്മക ചിത്രം Image Credit source: SimpleImages/Moment/Getty Images
Shiji M K
Shiji M K | Published: 18 Jul 2026 | 01:32 PM

ജോലിയുള്ളപ്പോള്‍ എങ്ങനെ ജീവിക്കുന്നു എന്നതിലല്ല, വിരമിക്കലിന് ശേഷം നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം. വിരമിക്കലിന് ശേഷമുള്ള ജീവിതത്തെയും ചെലവുകളെയും കുറിച്ച് മിക്കവരും ചിന്തിക്കുന്നത് ജോലി നിര്‍ത്തുന്നതിന് തൊട്ടുമുമ്പായിരിക്കും. എന്നാല്‍ ഒരുവിഭാഗം ആളുകളാകട്ടെ, തങ്ങളുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം കൃത്യമായി വിനിയോഗിച്ച് മാസവരുമാനം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി ആളുകളെ സഹായിക്കുന്ന പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അഥവ പിഒഎംഐഎസ്.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

അഞ്ച് വര്‍ഷത്തെ നിക്ഷേപ കാലാവധിയുമായാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി വരുന്നത്. സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് ഈ പദ്ധതി വഴി പ്രതിമാസം നിശ്ചിത തുക വരുമാനമായി നേടാന്‍ സാധിക്കുന്നതാണ്. സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍ തന്നെ അപകട സാധ്യതയും വളരെ കുറവാണ്.

ഒറ്റത്തവണ നിക്ഷേപത്തിലൂടെ പ്രതിമാസം വരുമാനം നേടാന്‍ ഊ പദ്ധതി നിക്ഷേപകരെ സഹായിക്കും. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാവുന്നതാണ്. 7.4 ശതമാനം പലിശയാണ് പദ്ധതി പ്രതിവര്‍ഷം വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞത് 1,000 രൂപ മുതല്‍ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാവുന്നതാണ്. ജോയിന്റ് അക്കൗണ്ടില്‍ മൂന്ന് പേര്‍ക്ക് വരെ അംഗമാകാനും അവസരമുണ്ട്.

അക്കൗണ്ട് എങ്ങനെ തുറക്കാം?

രാജ്യത്തെ ഏതൊരു പൗരനും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്. 18 വയസിന് താഴെയുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് മൈനര്‍ അക്കൗണ്ട് തുറക്കാവുന്നതാണ്.

Also Read: പുരുഷന്മാരേ…സമ്പാദിക്കാതെ എങ്ങോട്ടാണ്? നിങ്ങള്‍ക്ക് പറ്റിയ പദ്ധതികളിതാ

എങ്ങനെ പണം പിന്‍വലിക്കാം?

അഞ്ച് വര്‍ഷമാണ് പദ്ധതിയുടെ നിക്ഷേപ കാലയളവ്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പും പണം പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷമെങ്കിലും പൂര്‍ത്തിയായിരിക്കണം. ഒരു വര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടയിലാണ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതെങ്കില്‍ 2 ശതമാനം പിഴ നല്‍കേണ്ടി വരും. മൂന്ന് വര്‍ഷത്തിന് ശേഷമാണെങ്കില്‍ 1 ശതമാനവും ഈടാക്കും.

നഷ്ടം സംഭവിക്കാതിരിക്കാന്‍ നേരത്തെ പണം പിന്‍വലിക്കാതിരിക്കുന്നതാണ് നല്ലത്. പ്രതിമാസം 10,000 രൂപ വരുമാനം ലഭിക്കണമെങ്കില്‍ ജോയിന്റ് അക്കൗണ്ടില്‍ 1.5 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്. ഇതിന് 7.4 ശതമാനം പലിശ ലഭിച്ചാല്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്നതുവരെ 555,000 പലിശ വരുമാനം ലഭിക്കും, പ്രതിവര്‍ഷം 111,000 രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.

എല്ലാ ഘട്ടത്തിലും യോജിക്കില്ല

ഇരുപതുകളുടെ അവസാനത്തിലുള്ള ഒരാള്‍ക്ക് ഒരിക്കലും വിരമിച്ച ജീവനക്കാരന്റെ അതേ നിക്ഷേപ ആവശ്യങ്ങള്‍ ഉണ്ടാകണമെന്നില്ല. വിരമിക്കല്‍, കുട്ടികളുടെ ഭാവി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നിക്ഷേപിക്കുന്ന ഒരാള്‍ക്ക് വരുമാനത്തേക്കാള്‍ പണത്തിന് സംഭവിക്കുന്ന വളര്‍ച്ചയാണ് പ്രധാനം. അതിനാല്‍ തന്നെ ഇത്തരക്കാര്‍ക്കാണ് ഈ പദ്ധതി ഏറ്റവും അനുയോജ്യമായിട്ടുള്ളത്.

നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

English Summary

The Post Office Monthly Income Scheme (MIS) is a government-backed savings scheme designed for those seeking a steady monthly income. It offers fixed monthly interest on a one-time investment, making it a popular option for retirees and conservative investors. Learn about the latest interest rate, investment limits, eligibility, and expected monthly returns.

Follow Us