2,000 രൂപയുണ്ടോ കയ്യില്‍? പോസ്റ്റ് ഓഫീസിലൂടെ 1.42 കോടിയുണ്ടാക്കാം
Invest Rs 2,000 Every Month in Post Office RD and Build Over Rs 1.42: 6.7 ശതമാനം പലിശയാണ് ആര്‍ഡിക്ക് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ഈ പലിശ ത്രൈമാസ അടിസ്ഥാനത്തില്‍ കണക്കാക്കപ്പെടും. പ്രതിമാസം 2,000 രൂപ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയാറാകുകയാണെങ്കില്‍ എത്ര രൂപ വരെ സമാഹരിക്കാന്‍ സാധിക്കുമെന്ന് നോക്കിയാലോ?
കൃത്യമായ പ്രതിമാസ നിക്ഷേപങ്ങളിലൂടെ വലിയ തുക സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് അഥവ ആര്‍ഡി. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ നിങ്ങളുടെ പണം ഇവിടെ സുരക്ഷികമായിരിക്കും. നിക്ഷേപത്തിന് ഉറപ്പായ വരുമാനം നല്‍കുന്ന ചുരുക്കം ചില പദ്ധതികളില്‍ ഒന്നുകൂടിയാണ് റിക്കറിങ് ഡെപ്പോസിറ്റ്.
ശമ്പളക്കാര്‍, കൂലിപ്പണിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി ഏത് വിഭാഗത്തിലുള്ള ആളുകള്‍ക്കും ഈ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്. റിസ്‌ക് കുറവായ നിക്ഷേപമാണ് എന്നത് തന്നെയാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.
പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ്
നിശ്ചിത തുക പ്രതിമാസം നിക്ഷേപിച്ച് സമ്പാദ്യം ഉറപ്പാക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ റിക്കറിങ് ഡെപ്പോസിറ്റ് സ്‌കീം. അഞ്ച് വര്‍ഷമാണ് ആര്‍ഡിയുടെ നിക്ഷേപ കാലാവധി. എന്നാല്‍ ഈ കാലാവധിക്ക് മറ്റൊരു അഞ്ച് വര്‍ഷത്തേക്കും, അതിന് ശേഷം മറ്റൊരു അഞ്ച് വര്‍ഷത്തേക്കും കാലാവധി നീട്ടാന്‍ സാധിക്കുന്നത്.
6.7 ശതമാനം പലിശയാണ് ആര്‍ഡിക്ക് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ഈ പലിശ ത്രൈമാസ അടിസ്ഥാനത്തില്‍ കണക്കാക്കപ്പെടും. പ്രതിമാസം 2,000 രൂപ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയാറാകുകയാണെങ്കില്‍ എത്ര രൂപ വരെ സമാഹരിക്കാന്‍ സാധിക്കുമെന്ന് നോക്കിയാലോ?
5 വര്‍ഷത്തേക്ക് എല്ലാ മാസവും 2,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍…
- പ്രതിമാസ നിക്ഷേപം- 2,000 രൂപ
- നിക്ഷേപ കാലയളവ്- 5 വര്‍ഷം
- ആകെ നിക്ഷേപം- 1,20,000 രൂപ
- പലിശ നിരക്ക്- പ്രതിവര്‍ഷം 6.7 ശതമാനം
- കണക്കാക്കിയ പലിശ വരുമാനം- 22,732 രൂപ
- കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുക- 1,42,732 രൂപ
എന്നാല്‍ നിക്ഷേപ കാലാവധി നീട്ടുന്നതിന് അനുസരിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിലും വര്‍ധനവ് സംഭവിക്കും.
Also Read: 10,000 രൂപയുടെ ആര്‍ഡിക്ക് പോസ്റ്റ് ഓഫീസോ എസ്ബിഐയോ? എവിടെയാണ് കൂടുതല്‍ ലാഭം നേടാനാകുക?
പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ നേട്ടങ്ങള്‍
- സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നിക്ഷേപ പദ്ധതി
- ഉറപ്പായ വരുമാനം
- ത്രൈമാസ അടിസ്ഥാനത്തില്‍ പലിശ നല്‍രുന്നു
- ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യം
- വിപണിയിലെ ചാഞ്ചാട്ടം നിക്ഷേപത്തെ ബാധിക്കില്ല
ആര്‍ക്കെല്ലാം നിക്ഷേപം തുടങ്ങാം?
18 വയസ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് റിക്കറിങ് നിക്ഷേപങ്ങള്‍ ആരംഭിക്കാവുന്നതാണ്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്‌പോട്ട് സൈസ് ഫോട്ടോകള്‍, ആവശ്യപ്പെടുന്നെങ്കില്‍ മാത്രം മറ്റ് രേഖകള്‍, എന്നിവയാണ് അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യമായ രേഖകള്‍. വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുന്നതാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് നിങ്ങള്‍ക്ക് നിക്ഷേപം അവസാനിപ്പിക്കാനും സാധിക്കും. എന്നാല്‍ ഇതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അക്കൗണ്ട് തുറന്ന തീയതി മുതല്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അക്കൗണ്ട് അവസാനിപ്പിക്കാന്‍ സാധിക്കുക. എന്നാല്‍ കാലാവധി കഴിയും മുമ്പ് നിക്ഷേും അവസാനിപ്പിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന വരുമാനത്തില്‍ വലിയ കുറവുവരുത്തും.
നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.
English Summary
The Post Office RD Scheme allows investors to save a fixed amount every month. Investing Rs 2,000 monthly can help build over Rs 1.42 lakh in five years, depending on the applicable interest rate. It is a government-backed savings scheme with low risk. The scheme is suitable for disciplined long-term savings.