AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate Forecast: ഈയാഴ്ചയെങ്കിലും സ്വർണം വാങ്ങാൻ പറ്റുമോ? വില താഴാൻ സാധ്യതകൾ ഇങ്ങനെ

Kerala Gold Rate Today: ചിങ്ങം പിറക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്, എന്നാൽ പൊന്നിന്റെ ചാഞ്ചാട്ടം സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണ വില മാറിമാറിയുന്നത്. യു.എസ് - ഇറാൻ സംഘർഷം വിലയിൽ വൻ ഇടിവിന് കാരണമായി.

Kerala Gold Rate Forecast: ഈയാഴ്ചയെങ്കിലും സ്വർണം വാങ്ങാൻ പറ്റുമോ? വില താഴാൻ സാധ്യതകൾ ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 26 Jul 2026 | 12:12 PM

വിവാഹ സീസൺ പടിവാതിൽക്കൽ എത്തിയതോടെ സ്വർണം വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് സാധാരണക്കാർ. ചിങ്ങം പിറക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്, എന്നാൽ പൊന്നിന്റെ ചാഞ്ചാട്ടം സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില മാറിമാറിയുന്നത്. യു.എസ് – ഇറാൻ സംഘർഷം വിലയിൽ വൻ ഇടിവിന് കാരണമായി. ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പാണ് ഇടിവിന് പിന്നിൽ.

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് സ്വർണവില താഴുന്നു. ഇന്ന് പവന് 1,06,280 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,285 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണാഭരണങ്ങൾക്ക് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 240 രൂപയും കിലോയ്ക്ക് 2,40,000 രൂപയുമാണ് നൽകേണ്ടത്.

സ്വർണവിലയിൽ ഇനിയെന്ത്?

ജൂലൈ മാസത്തിൽ സ്വർണവിലയിൽ വൻ വർദ്ധനവാണ് ഉണ്ടായത്. ഒന്നാം തീയതി പവന് 1,03,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ വില കൂടുകയായിരുന്നു. ജൂലൈ 23ന് 1,08,000 രൂപയായി വില ഉയർന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ ഉച്ചയോടെ 107200 രൂപയായി വില താഴ്ന്നു.

ALSO READ: ലേറ്റാക്കല്ലേ… സ്വർണ്ണം ഇന്ന് തന്നെ വാങ്ങിച്ചോളൂ! ഇന്നത്തെ നിരക്ക് അറിയാം

ചെങ്കടലിൽ കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതികൾ ആക്രമണം തുടങ്ങിയതോടെ എണ്ണവില കുതിപ്പാരംഭിച്ചതാണ് സ്വർണവില ഇടിയാൻ കാരണമായത്. എണ്ണവില കൂടിയതിന് പിന്നാലെ യു.എസ് ഡോളർ ഇൻഡക്സ് കുതിച്ചതും സ്വർണത്തിന് തിരിച്ചടിയായി. ക്രൂഡ് ഓയിൽ വില കുതിച്ചാൽ സ്വർണവില ഇടിയും. നിലവിൽ, ഹോർമുസ് വഴിയും ചെങ്കടൽ വഴിയുമുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇറാന്റെ എണ്ണ വിൽക്കാൻ അമേരിക്ക അനുവദിക്കുന്നില്ലെങ്കിൽ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളുടെ എണ്ണ വിപണിയിൽ ഇറക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എണ്ണവില കൂടുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി ഉയരാൻ കാരണമാകും. ഈ പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കും. ഇത്തരത്തിൽ പലിശനിരക്ക് കൂടുമ്പോൾ ബാങ്ക് നിക്ഷേപം, നിക്ഷേപം എന്നിവ കൂടുതൽ ലാഭകരമാകുകയും സ്വാഭാവികമായി ഇവയിലേക്ക് നിക്ഷേപം വൻതോതിൽ എത്തുകയും ചെയ്യും. ഇതോടെ ഡോളർ ശക്തി പ്രാപിക്കും. ഡോളർ കുതിച്ചാൽ സ്വർണം വാങ്ങുന്നത് ചെലവേറിയതാകുകയും ഡിമാൻഡ് താഴുകയും ചെയ്യും. ഇതോടെ വിലയും ഇടിയും.

സ്വർണവില കുറയുമോ?

ഇറാൻ – യു.എസ് സംഘർഷത്തിന് താത്കാലിക വിരാമമെന്നാണ് റിപ്പോർട്ട്. തുടർച്ചയായ 13 ദിവസത്തെ സൈനിക ആക്രമണങ്ങൾക്ക് ശേഷം ഇറാനെതിരായ പുതിയ വ്യോമാക്രമണങ്ങൾ നിർത്തിവെക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ സൈന്യത്തിന് നിർദേശം നൽകി. ഇറാനുമായി നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുന്നതിന്റെ ഭാഗമായാണ് ഈ താൽക്കാലിക പിന്മാറ്റമെന്നാണ് സൂചന. പ്രധാന പോരാട്ടത്തിലേക്ക് കടക്കാതെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാനാണ് അമേരിക്കയുടെ ശ്രമം. ഇത് സ്വർണവില ഉയരാൻ കാരണമായേക്കാം. എന്നിരുന്നാലും ക്രൂഡ് ഓയിൽ വില, ഡോളർ മൂല്യം, പണപ്പെരുപ്പം, പലിശ നിരക്ക് തുടങ്ങിയ ഘടകങ്ങളാകും വരുംദിവസങ്ങളിലെ സ്വർണവിലയെ സ്വാധീനിക്കുന്നവ.

English Summary:

Gold is currently trading at Rs 1,06,280 per sovereign, with the per gram price at Rs 13,285. However, the final price consumers pay for gold jewellery will be higher than the market rate, as it includes additional charges such as 3% GST, making charges, and hallmarking fees.

Follow Us