Kerala Gold Rate: ഇടിവല്ല, കുതിപ്പാണ്…ഇന്നത്തെ സ്വര്‍ണവില, പൊന്ന് വാങ്ങിയാലോ?
One Pavan Gold Rate on July 30 Thursday: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഏകദേശം അവസാനിച്ചതിന് പിന്നാലെയായിരുന്നു സ്വര്‍ണവില വീണ്ടും മുകളിലേക്ക് ഉയരാന്‍ തുടങ്ങിയത്. എന്നാല്‍ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം വീണ്ടും ആരംഭിച്ചത് സ്വര്‍ണത്തെ എങ്ങോട്ടെത്തിക്കും എന്നറിയാതെ വലയുകയാണ് ഉപഭോക്താക്കള്‍.
സ്വര്‍ണം വാങ്ങാന്‍ ഇന്ന് പോകുന്നുണ്ടോ? ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് കഴിഞ്ഞ ഏറെ ദിവസങ്ങളായി ലഭിക്കുന്ന ശുഭകരമായ വാര്‍ത്തയാണ്, ഇടയ്‌ക്കൊന്ന് സ്വര്‍ണവില ഉയര്‍ന്നെങ്കിലും ചരിത്ര നിരക്കുകള്‍ കീഴടക്കാത്തത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയേകി. കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയില്‍ കനത്ത നഷ്ടം നേരിട്ട സ്വര്‍ണം ഇന്ന്, അല്‍പം ഉഷാറിലാണ്. 4,030 ഡോളറില്‍ നിന്ന് സ്വര്‍ണം ഔണ്‍സിന് 4,089 ലേക്ക് നിരക്കുയര്‍ന്നു.
രാജ്യാന്തര വിപണിയില്‍ സംഭവിച്ച മാറ്റാണ് കേരളത്തിലെയും വില മാറുന്നതിന് വഴിയൊരുക്കിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഏകദേശം അവസാനിച്ചതിന് പിന്നാലെയായിരുന്നു സ്വര്‍ണവില വീണ്ടും മുകളിലേക്ക് ഉയരാന്‍ തുടങ്ങിയത്. എന്നാല്‍ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം വീണ്ടും ആരംഭിച്ചത് സ്വര്‍ണത്തെ എങ്ങോട്ടെത്തിക്കും എന്നറിയാതെ വലയുകയാണ് ഉപഭോക്താക്കള്‍. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്, ഈ യോഗത്തില്‍ അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവില കുറയുന്നതിന് കാരണമായത്. എന്നാല്‍ പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ ബാങ്ക് തയാറായിട്ടില്ല.
പലിശയില്‍ മാറ്റമില്ല
പലിശ നിരക്ക് ഉയര്‍ത്തണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നെങ്കിലും ഇതിനെയെല്ലാം മറികടന്ന്, പലിശ നിരക്ക് സ്ഥിരപ്പെടുത്താന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാര്‍ കെവിന്‍ വാര്‍ഷ് തീരുമാനിച്ചു. പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിന് മൂന്ന് വോട്ടുകളാണ് ലഭിച്ചത്. ശേഷിക്കുന്നവര്‍ പലിശ നിരക്ക് മാറ്റേണ്ടതില്ലെന്ന് അറിയിച്ചു. ഇതേതുടര്‍ന്ന് 3.5 ശതമാനം മുതല്‍ 3.75 ശതമാനം വരെ പലിശ നിരക്ക് സ്ഥിരപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
വിലക്കയറ്റം കുറയ്ക്കാനുള്ള കേന്ദ്ര ബാങ്ക് ദൗത്യത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് കെവിന്‍ വാര്‍ഷിന്റെ പ്രഖ്യാപനം. 12 വോട്ടര്‍മാരില്‍ ഡാളസ് ഫെഡിലെ ലോറി ലോഗന്‍, ക്ലീവ്‌ലാന്‍ഡിലെ ബെത്ത് ഹമാക്ക്, മിനിയാപൊളിസിലെ നീല്‍ കഷ്‌കാരി എന്നിവരാണ് നിരക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്തത്. ഇറാന് നേരെ യുഎസ് വീണ്ടും യുദ്ധം ആരംഭിച്ചത് വായ്പാ ചെലവുകള്‍ ഉയര്‍ത്തുമെന്ന ആശങ്ക വിദഗ്ധര്‍ പങ്കുവെക്കുന്നു. എന്നാല്‍ പണപ്പെരുപ്പം നിയന്ത്രിക്കുമെന്നാണ് കെവിന്‍ വാര്‍ഷിന്റെ വാദം.
Also Read: Kerala Gold Rate: ദേ, വില കുറഞ്ഞല്ലോ…. സ്വർണം വാങ്ങുന്നില്ലേ? ഇന്നത്തെ നിരക്ക്
പലിശയും സ്വര്‍ണവിലയും
യുഎസ് കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നുവെങ്കില്‍ അത് സ്വര്‍ണത്തില്‍ പ്രകടമാകുമായിരുന്നു. പലിശ നിരക്ക് വര്‍ധിക്കുമ്പോള്‍ സ്വര്‍ണവില കുറയുന്നതാണ് രീതി. പലിശ നിരക്കില്‍ വരുത്തുന്ന വര്‍ധനവ് മറ്റ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന നേട്ടം ഇരട്ടിയാക്കുന്നു, ഇത് ആളുകളെ സ്വര്‍ണം ഉപേക്ഷിച്ച് സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കും. സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുന്നതാണ് വില താഴുന്നതിന് കാരണം. എന്നാല്‍ നിലവില്‍ പലിശ നിരക്കില്‍ മാറ്റമില്ലാത്തത്, സ്വര്‍ണവില കുറയുന്നതിന് പ്രേരിപ്പിക്കില്ല, മറ്റ് നിക്ഷേപങ്ങളോടൊപ്പം സ്വര്‍ണത്തിന്റെയും ഡിമാന്‍ഡ് ഉയര്‍ന്ന് തന്നെ നില്‍ക്കാനാണ് സാധ്യത. യുദ്ധം വീണ്ടും രൂക്ഷമാകുന്നതും സുരക്ഷിത ലോഹമായ സ്വര്‍ണത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് വര്‍ധിപ്പിക്കും, ഇതും വില വര്‍ധനവിന് ആക്കംക്കൂട്ടും.
English Summary
The US Federal Reserve has kept its benchmark interest rates unchanged in its latest policy decision. Investors are closely watching the impact on global markets, including gold. Check the latest Kerala gold rates for July 30 and the key market updates.