AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vegetables Price Hike: പച്ചക്കറി വാങ്ങിയാൽ പോക്കറ്റ് കാലി! റെക്കോ‍‌‍ർഡിട്ട് ഇഞ്ചി വില

Vegetable Price Hike in Kerala: പച്ചക്കറിയോടൊപ്പം പാൽ, മീൻ, ഇറച്ചി, മുട്ടി, നേന്ത്രപ്പഴം തുടങ്ങിയവയുടെ വിലയും ഉയരുന്നുണ്ട്. ഇഞ്ചി വില റെക്കോർഡിട്ടു. കാലാവസ്ഥയാണ് പച്ചക്കറി വിലയ്ക്ക് വില്ലനായത്. മഴക്കാലത്ത് പച്ചക്കറി ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായി. സാധാരണയായി വിളവിറക്കി എട്ടു മാസമാകുമ്പോഴാണ് ഇഞ്ചി പൂർണ വളർച്ചയെത്തുന്നത്. എന്നാൽ ഇത്തവണ നേരത്തെ വിളവെടുപ്പ് നടത്തേണ്ടി വന്നു.

Vegetables Price Hike: പച്ചക്കറി വാങ്ങിയാൽ പോക്കറ്റ് കാലി! റെക്കോ‍‌‍ർഡിട്ട് ഇഞ്ചി വില
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 19 Jul 2026 | 01:44 PM

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഓണം അടുത്തിരിക്കെ പച്ചക്കറി വില ഉയരുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പച്ചക്കറിയോടൊപ്പം പാൽ, മീൻ, ഇറച്ചി, മുട്ടി, നേന്ത്രപ്പഴം തുടങ്ങിയവയുടെ വിലയും ഉയരുന്നുണ്ട്. ഇഞ്ചി വില റെക്കോർഡിട്ടു. കാലാവസ്ഥയാണ് പച്ചക്കറി വിലയ്ക്ക് വില്ലനായത്. മഴക്കാലത്ത് പച്ചക്കറി ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായി.

റെക്കോർഡ് വിലയിൽ ഇഞ്ചി

ഇഞ്ചി വില കുതിക്കുകയാണ്. കിലോക്ക് 260-300 രൂപയാണ് ഇഞ്ചിയുടെ വില. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 70-100 രൂപയായിരുന്നു ഇഞ്ചിക്ക് കൊടുക്കേണ്ടിയിരുന്നത്. മൂപ്പ് ഇല്ലാത്ത ഇഞ്ചിക്ക് 140 രൂപ കൊടുക്കണം. രണ്ടാഴ്ചയ്ക്കിടെ 80 രൂപയിലധികമാണ് കിലോയ്ക്ക് കൂടിയത്. കനത്ത മഴയിൽ കൃഷി നശിച്ചതും പൈറിക്കുലേറിയ ഫംഗസ് ബാധ വ്യാപകമായതിനാൽ വിളവെടുപ്പ് നേരെത്തെയായതും വില കൂടാൻ കാരണമായി.

സാധാരണയായി വിളവിറക്കി എട്ടു മാസമാകുമ്പോഴാണ് ഇഞ്ചി പൂർണ വളർച്ചയെത്തുന്നത്. എന്നാൽ ഇത്തവണ നേരത്തെ വിളവെടുപ്പ് നടത്തേണ്ടി വന്നു. ഇതോടൊപ്പം കനത്ത മഴയിൽ വ്യാപക കൃഷി നാശം വന്നതും ഇഞ്ചി വില ഉയരാൻ ഇടയാക്കി. വെളുത്തുള്ളിക്ക് ചില്ലറ വില 300 രൂപയാണ്. 120 രൂപയാണ് നല്ലയിനം ചെറിയ ഉള്ളിക്ക്. രണ്ടാം തരമാണെങ്കില്‍ 60 രൂപ.

ALSO READ: നോൺ വെജ് പ്രേമികൾ പ്രശ്നത്തിൽ! ബെംഗളൂരു ചിക്കൻ, മുട്ട വില റെക്കോർഡ് കുതിപ്പിൽ

മറ്റുള്ളവയുടെ വിലയിലും നോ രക്ഷ

പയർ, ചേന എന്നിവക്ക് കിലോ വില അമ്പതിന് മുകളിലാണ്. ബീറ്റ് റൂട്ടിന് 45, വെണ്ടക്ക 35-40, മുരിങ്ങ -70, പടവലം -40, കൊത്തവര 50 രൂപ, ബീന്‍സിന് 70 രൂപ, കേരറ്റിന് 65-70 രൂപ എന്നിങ്ങനെയാണ് വില. നേന്ത്രപ്പഴത്തിന് കിലോക്ക് 60 രൂപ നിരക്കിലാണ് വിവിധയിടങ്ങളിൽ വ്യാപാരം. പയർ, ചേന എന്നിവക്ക് കിലോ വില അമ്പതിന് മുകളിലാണ്.

കോഴിയിറച്ചി വിലയിലും വർധനവ്

സംസ്ഥാനത്ത് കോഴിയിറച്ചി വിലയും കുതിക്കുന്നു. മത്സ്യലഭ്യതയും ഇറച്ചിക്കോഴി ഉത്പാദനം കുറഞ്ഞതുമാണ് വില കൂടാൻ കാരണമായത്.കിലോയ്ക്ക് 184 രൂപവരെയാണ് കഴിഞ്ഞദിവസം വില ഉയർന്നത്. ഉത്പാദനം കൂടിയില്ലെങ്കിൽ വില ഇനിയും ഉയർന്നേക്കുമെന്ന് വ്യാപാരികൾ പറയുന്നു. 160 മുതൽ 185 വരെയാണ് വിവിധയിടങ്ങളിൽ കോഴിയുടെ വില.

കാലാവസ്ഥാവ്യതിയാനമടക്കമുള്ള കാരണങ്ങളാൽ കോഴിക്കുഞ്ഞുങ്ങളുടെ മരണനിരക്കു കൂടുന്നതായി പൗൾട്രിഫാം ഉടമകൾ പറയുന്നു. തീറ്റവില ക്രമാതീതമായി കൂടുന്നതും കർഷകർക്കു ബുദ്ധിമുട്ടാകുകയാണ്. കൂടാതെ, ഇന്ധനവില കൂടിയതുമൂലം ഗതാഗതച്ചെലവിലുണ്ടായ മാറ്റവും വിലയെ ബാധിക്കുന്നുണ്ട്. ട്രോളിങ് ആരംഭിച്ചതോടെ സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞിരുന്നു. ഇത് കോഴിയിറച്ചിയുടെ ഡിമാൻഡ് കൂട്ടി. ട്രോളിങ് നിരോധനം അവസാനിക്കാൻ ഇനി രണ്ടാഴ്ചകൂടിയുണ്ട്. നിരോധനം അവസാനിക്കുന്നതോടെ ഇറച്ചിവില കുറഞ്ഞേക്കും.

English Summary:

Vegetable prices have surged sharply across Kerala, placing additional pressure on household budgets. Ginger has recorded the steepest increase, with retail prices soaring to Rs 260 – Rs 300 per kg, compared with Rs 70– Rs 100 per kg just a week earlier.

Follow Us