10,000 രൂപയുടെ ആര്‍ഡിക്ക് പോസ്റ്റ് ഓഫീസോ എസ്ബിഐയോ? എവിടെയാണ് കൂടുതല്‍ ലാഭം നേടാനാകുക?
Investing 10,000 Every Month? Compare 10-Year RD Returns from SBI and Post Office: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണോ (എസ്ബിഐ) പോസ്റ്റ് ഓഫീസില്‍ ആര്‍ഡി ആരംഭിക്കുന്നതാണോ കൂടുതല്‍ ലാഭകരം? ഇരുവരും നല്‍കുന്ന പലിശയും നികുതി ഇളവുകളാണ് ലാഭം നിശ്ചയിക്കുന്നത്. 10,000 രൂപ പ്രതിമാസ നിക്ഷേപത്തിന് എവിടെയാണ് നല്ലതെന്ന് നോക്കാം.
എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിച്ച് വലിയ സമ്പാദ്യം ഉണ്ടാക്കാന്‍ നിങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് റെക്കറിങ് ഡെപ്പോസിറ്റ് അഥവ ആര്‍ഡി. രാജ്യത്തെ എല്ലാ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പോസ്റ്റ് ഓഫീസിലും ആര്‍ഡി നിക്ഷേപങ്ങള്‍ നടത്താവുന്നതാണ്. എന്നാല്‍ രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണോ (എസ്ബിഐ) പോസ്റ്റ് ഓഫീസില്‍ ആര്‍ഡി ആരംഭിക്കുന്നതാണോ കൂടുതല്‍ ലാഭകരം? ഇരുവരും നല്‍കുന്ന പലിശയും നികുതി ഇളവുകളുമാണ് ലാഭം നിശ്ചയിക്കുന്നത്. 10,000 രൂപ പ്രതിമാസ നിക്ഷേപത്തിന് എവിടെയാണ് നല്ലതെന്ന് നോക്കാം.
പോസ്റ്റ് ഓഫീസ് ആര്‍ഡി നിക്ഷേപം
നിലവില്‍ പ്രതിവര്‍ഷം 6.7 ശതമാനം പലിശയാണ് ആര്‍ഡി നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. ഈ പലിശ ത്രൈമാസത്തില്‍ കണക്കാക്കപ്പെടുന്നു. 5 വര്‍ഷമാണ് നിക്ഷേപ കാലയളവ്. എന്നാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാവുന്നതാണ്. സര്‍ക്കാര്‍ പിന്തുണയുള്ളതിനാല്‍ നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും.
എസ്ബിഐ ആര്‍ഡി നിക്ഷേപം
എസ്ബിഐയുടെ സ്റ്റാന്‍ഡേര്‍ഡ് ആര്‍ഡി നിക്ഷേപകര്‍ക്ക് 6.5 ശതമാനം പലിശയാണ് വാര്‍ഷികാടിസ്ഥാനത്തില്‍ നല്‍കുന്നത്. എല്ലാ മാസവും നിശ്ചിത തുക അടയ്ക്കുന്നത് തന്നെയാണ് ഇവിടുത്തെയും രീതി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ ഉള്‍പ്പെടെയുള്ള തുക തിരികെ നല്‍കും.
എസ്ബിഐ vs പോസ്റ്റ് ഓഫീസ് ആര്‍ഡി
ഒരാള്‍ പ്രതിമാസം 10,000 രൂപ വീതം പത്ത് വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍…
- പ്രതിമാസ നിക്ഷേപം- 10,000 രൂപ
- ആകെ നിക്ഷേപ കാലാവധി- 10 വര്‍ഷം
- ആകെ നിക്ഷേപിക്കുന്ന തുക- 12,00,000 രൂപ
പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ ആണെങ്കില്‍
- പ്രതിമാസ നിക്ഷേപം- 10,000 രൂപ
- ആകെ നിക്ഷേപം- 12,00,000 രൂപ
- പലിശ നിരക്ക്- പ്രതിവര്‍ഷം 6.7 ശതമാനം
- കാലാവധിക്ക് ശേഷം ലഭിക്കുന്ന തുക- 17.2 ലക്ഷം രൂപ
- പലിശയായി മാത്രം നിക്ഷേപകന്‍ നേടുന്നത്- 5.2 ലക്ഷം രൂപ
Also Read: KSFE Janamithram Gold Loan: കെഎസ്എഫ്ഇയില്‍ സ്വര്‍ണം പണയം വെക്കാം; നഷ്ടപ്പെടുമെന്ന പേടിയേ വേണ്ട
എസ്ബിഐയില്‍ നിക്ഷേപിച്ചാല്‍
- പ്രതിമാസ നിക്ഷേപം- 10,000 രൂപ
- ആകെ നിക്ഷേപം- 12,00,000 രൂപ
- പലിശ നിരക്ക്- പ്രതിവര്‍ഷം 6.5 ശതമാനം
- കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുക- ഏകദേശം 17 ലക്ഷം
- നിക്ഷേപകന് ലഭിക്കുന്ന ലാഭം- ഏകദേശം 5 ലക്ഷം രൂപ
ഏതാണ് കൂടുതല്‍ വരുമാനം നല്‍കുന്നത്?
എസ്ബിഐയുടെയും പോസ്റ്റ് ഓഫീസിന്റെയും പലിശകള്‍ പരിശോധിക്കുമ്പോള്‍, പോസ്റ്റ് ഓഫീസില്‍ നിക്ഷേപം നടത്തുന്നതാണ് നല്ലത്. എസ്ബിഐയുടെ ആര്‍ഡിയേക്കാള്‍ ഏകദേശം 20,000 രൂപ മുതല്‍ 30,000 രൂപ വരെ പോസ്റ്റ് ഓഫീസില്‍ നിന്ന് കൂടുതല്‍ നേടാന്‍ സാധിക്കും. എന്നാല്‍ പലിശ നിരക്കുകളില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചേക്കാം, അതിനാല്‍ തന്നെ നിക്ഷേപം നടത്തുന്നതിന് മുമ്പ് തന്നെ ലാഭനഷ്ട സാധ്യതകള്‍ വിലയിരുത്താന്‍ മറക്കരുത്.
നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.
English Summary
A monthly investment of 10,000 through a recurring deposit can help build a sizeable corpus over time. This comparison looks at the returns offered by the Post Office RD and SBI RD to help investors understand which option may generate better maturity value based on prevailing interest rates.