AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KSFE Janamithram Gold Loan: കെഎസ്എഫ്ഇയില്‍ സ്വര്‍ണം പണയം വെക്കാം; നഷ്ടപ്പെടുമെന്ന പേടിയേ വേണ്ട

KSFE Janamithram Gold Loan Offers Affordable Interest Rates; Here's How It Works: ഇവിടെയാണ്‌ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) വാഗ്ദാനം ചെയ്യുന്ന സ്വര്‍ണവായ്പ സാധാരണക്കാര്‍ക്ക് കൈത്താങ്ങാകുന്നത്. കെഎസ്എഫ്ഇയുടെ ജനമിത്രം സ്വര്‍ണവായ്പ പദ്ധതി വഴി കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് ലോണ്‍ എടുക്കാവുന്നതാണ്.

KSFE Janamithram Gold Loan: കെഎസ്എഫ്ഇയില്‍ സ്വര്‍ണം പണയം വെക്കാം; നഷ്ടപ്പെടുമെന്ന പേടിയേ വേണ്ട
പ്രതീകാത്മക ചിത്രം Image Credit source: Deepak Sethi/E+/Getty Images
Shiji M K
Shiji M K | Updated On: 22 Jul 2026 | 01:59 PM

സ്വര്‍ണത്തിന് വില വര്‍ധിക്കുന്നതിന് അനുസരിച്ച് പണയം വെക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ചെറുകിട ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയുമാണ് സ്വര്‍ണം പണയം വെക്കുന്നതിനായി സാധാരണക്കാര്‍ ഏറെയും ആശ്രയിക്കുന്നത്. എന്നാല്‍ ഇവിടങ്ങളിലെല്ലാം തന്നെ വലിയ പലിശയാണ് സ്വര്‍ണപണയത്തിന് ഈടാക്കുന്നത്, ഇത് നല്‍കാന്‍ സാധിക്കാതെ ആഭരണങ്ങള്‍ നഷ്ടപ്പെടുന്നവരുടെ എണ്ണവും ഉയരുന്നു.

ഇവിടെയാണ്‌ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) വാഗ്ദാനം ചെയ്യുന്ന സ്വര്‍ണവായ്പ സാധാരണക്കാര്‍ക്ക് കൈത്താങ്ങാകുന്നത്. കെഎസ്എഫ്ഇയുടെ ജനമിത്രം സ്വര്‍ണവായ്പ പദ്ധതി വഴി കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് ലോണ്‍ എടുക്കാവുന്നതാണ്. പണം അടയ്ക്കുന്നതിന് അനുസരിച്ച് പണയപണ്ടം തിരികെ നല്‍കുന്ന രീതിയും കെഎസ്എഫ്ഇക്കുണ്ട്.

കെഎസ്എഫ്ഇ ജനമിത്രം സ്വര്‍ണവായ്പ

സാധാരണക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന രീതിയിലാണ് കെഎസ്എഫ്ഇ ജനമിത്രം സ്വര്‍ണവായ്പ പദ്ധതി നടപ്പാക്കുന്നത്. മറ്റ് ധനകാര്യങ്ങളെ പോലെ തന്നെ നിങ്ങളുടെ സ്വര്‍ണത്തിന്റെ മൂല്യത്തിന് അനുസരിച്ച് ഉയര്‍ന്ന തുക തന്നെ കെഎസ്എഫ്ഇ വായ്പയായി നല്‍കും. പദ്ധതിയുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് പ്രതിവര്‍ഷം 4.90 ശതമാനമാണ്. പ്രതിദിനം ഒരാള്‍ക്ക് 10 ലക്ഷം രൂപ വായ്പ നല്‍കാനും കെഎസ്എഫ്ഇ ശ്രമിക്കുന്നു.

ജനമിത്രത്തെ കുറിച്ച് വിശദമായി

  1. മൂന്ന് വര്‍ഷം പുതുക്കാനുള്ള അവസരമാണ് ജനമിത്രം പദ്ധതി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
  2. പ്രതിമാസ ഇഎംഐകളിലൂടെ അതിവേഗത്തില്‍ പണം അടച്ചുതീര്‍ക്കാനാകും.
  3. ഏറ്റവും കുറഞ്ഞ പലിശ നിരക്ക് പ്രതിവര്‍ഷം 4.90 ശതമാനമാണ്.
  4. ഒരാള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.
  5. അപ്രൈസര്‍ ചാര്‍ജുകള്‍ അതായത് അധിക നിരക്കുകളൊന്നും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കില്ല.
  6. ആറ് ഗഡുക്കളായി പണം അടച്ചതിന് ശേഷം സ്വര്‍ണാഭരണങ്ങള്‍ ഭാഗികമായി വീണ്ടെടുക്കാന്‍ അവസരമുണ്ടാകും.
  7. 1 വര്‍ഷം കാലാവധിയുള്ള വായ്പകള്‍ 12 ഗഡുക്കളായി തിരിച്ചടയ്ക്കണം.
  8. പലിശ കൃത്യമായി അടച്ചാല്‍ 3 വര്‍ഷം വരെ വായ്പ പുതുക്കാം.
  9. പ്രതിമാസ ഇഎംഐയില്‍ വീഴ്ച വരുത്തിയാല്‍ 12 ശതമാനം പലിശ ഈടാക്കും.

Also Read: KSFE Vandanam Scheme: വീട്ടില്‍ മുതിര്‍ന്ന പൗരന്മാരുണ്ടെങ്കില്‍ കോളടിച്ചു; 2 വര്‍ഷം കൊണ്ട് 80,000 നേടാനിതാ അവസരം

ആര്‍ക്കെല്ലാം വായ്പ ലഭിക്കും?

18 വയസ് പൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും കെഎസ്എഫ്ഇ സ്വര്‍ണവായ്പ ലഭിക്കുന്നതാണ്. എന്നാല്‍ 22 കാരറ്റ് 916 പരിശുദ്ധിയുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമേ ഈടായി സ്വീകരിക്കുകയുള്ളൂ. സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കിയ ശേഷമാണ് വായ്പ നല്‍കുക, വരുമാന സര്‍ട്ടിഫിക്കറ്റ്, സിബില്‍ സ്‌കോര്‍ എന്നിവ മാനദണ്ഡമല്ല.

അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിക്കാവുന്നതാണ്. ഇതോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് ഫോട്ടോകളും ആവശ്യമാണ്. കെഎസ്എഫ്ഇ ബ്രാഞ്ചില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കണം. കൊണ്ടുപോകുന്ന 916 സ്വര്‍ണമാണെന്ന കാര്യവും ഉറപ്പുവരുത്താന്‍ മറക്കരുത്.

നിരാകരണം: ഇവിടെ നല്‍കിയിരിക്കുന്നത് ഒരു പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്, വായ്പ എടുക്കുന്നതിന് മുമ്പ് കെഎസ്എഫ്ഇ ബ്രാഞ്ചിലെത്തി വിശദമായി എല്ലാ കാര്യങ്ങളും ചോദിച്ചറിയാന്‍ ശ്രദ്ധിക്കുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

English Summary

KSFE Janamithram Gold Loan is designed to help customers meet urgent financial needs at competitive interest rates. The scheme allows borrowers to pledge gold and access funds quickly with simple procedures. It offers flexible repayment options to suit different financial situations. Applicants should check the latest eligibility criteria and loan terms before applying.

Follow Us