AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ട്രാക്ക് മാറ്റി പൊന്ന്, എങ്കിലും വാങ്ങാം; ജൂലൈ 20 ലെ സ്വര്‍ണവില

One Pavan Gold Rate on July 20 Monday: യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുന്നതിന് കാരണമായി. ക്രൂഡ് ഓയില്‍ വില കൂടുന്നത് പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു, ഇത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ നല്‍കും. ഫെബ്രുവരി അവസാനം മുതല്‍ ഇറാനും അമേരിക്കയും തമ്മില്‍ ആരംഭിച്ച യുദ്ധത്തോടെ സ്വര്‍ണവിലയില്‍ ഏകദേശം 25 ശതമാനം ഇടിവാണ് സംഭവിച്ചത്.

Kerala Gold Rate: ട്രാക്ക് മാറ്റി പൊന്ന്, എങ്കിലും വാങ്ങാം; ജൂലൈ 20 ലെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Updated On: 20 Jul 2026 | 09:41 AM

കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്, ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് കനത്ത നിരാശ സമ്മാനിച്ചാണ് ഇന്നത്തെ നിരക്ക് എത്തിയത്. 120 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ 1,05,200 രൂപയായി വില. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ ഉയര്‍ന്ന്, 13,150 രൂപയുമാണ് ഇന്നത്തെ നിരക്ക്.

സ്വര്‍ണം വാങ്ങിയാലോ?

സ്വര്‍ണം വാങ്ങാന്‍ പോയാലോ? ഒട്ടും പേടിക്കാനില്ല സ്വര്‍ണം ട്രാക്ക് മാറ്റിയിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് നേരിടുന്നത് കനത്ത നഷ്ടം. 4,002 ഡോളറിലാണ് ഇന്നത്തെ വ്യാപാരം. ഏകദേശം 14 ഡോളറോളം ഇടിഞ്ഞത് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും. പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിച്ച വര്‍ധനവാണ് സ്വര്‍ണവില ഇടിയുന്നതിന് കാരണമായത്.

യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുന്നതിന് കാരണമായി. ക്രൂഡ് ഓയില്‍ വില കൂടുന്നത് പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു, ഇത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ നല്‍കും. ഫെബ്രുവരി അവസാനം മുതല്‍ ഇറാനും അമേരിക്കയും തമ്മില്‍ ആരംഭിച്ച യുദ്ധത്തോടെ സ്വര്‍ണവിലയില്‍ ഏകദേശം 25 ശതമാനം ഇടിവാണ് സംഭവിച്ചത്.

എന്തുകൊണ്ട് സ്വര്‍ണവില കുറയുന്നു?

ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് തെല്ലൊന്നുമല്ല സ്വര്‍ണവിലയെ ബാധിക്കുന്നത്. എണ്ണവിലയിലെ വര്‍ധനവ് പണപ്പെരുപ്പം ഉണ്ടാകുമെന്ന ആശങ്ക വര്‍ധിപ്പിക്കുകയും ഇത് പലിശ നിരക്കിലെ വര്‍ധനവിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതുമാണ് രീതി. പലിശ നിരക്ക് ഉയരുമ്പോള്‍ സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണം കുറയും, മറിച്ച് ഉയര്‍ന്ന വരുമാനം ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങളാണ് ഇക്കാലയളവില്‍ ആളുകള്‍ തിരഞ്ഞെടുക്കുക.

പശ്ചിമേഷ്യന്‍ സംഘര്‍ഷം എണ്ണവില 3 ശതമാനത്തിലധികമാണ് ഉയര്‍ത്തിയത്. ബ്രെന്റ് ക്രൂഡ് ഓയിലിന് 91 ഡോളറിന് മുകളിലാണ് നിലവിലെ വില. യുഎസ് ക്രൂഡ് ഓയിലിന് 84 ഡോളറിന് മുകളിലും നിരക്ക് വരുന്നു. ജൂണ്‍ 11 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇത് ആഗോള പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിപ്പിക്കുകയും വിപണികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നിലവിലെ സ്ഥിതിഗതികള്‍ ഫെഡറല്‍ റിസര്‍വിനെ ഉയര്‍ന്ന പലിശ നിരക്കുകള്‍ നിലനിര്‍ത്താനോ അല്ലെങ്കില്‍ പലിശ വര്‍ധിപ്പിക്കാനോ പ്രേരിപ്പിച്ചേക്കാം.

Also Read: Kerala Gold Rate: കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം; രണ്ട് മാസത്തിനകം വിലയിൽ വൻ ഇടിവോ?

യുഎസ് ഡോളര്‍ സൂചിക 100.50 എന്ന നിലവാരത്തിലേക്ക് ശക്തിപ്പെട്ടത് ആഗോളതലത്തില്‍ സ്വര്‍ണം വാങ്ങുന്നത് ചെലവേറിയതാക്കുന്നു. മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങിക്കുന്നതിന്റെ ചെലവ് വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും പൊന്നിന്റെ ഡിമാന്‍ഡ് കുറയും, ഇത് വിലയിടിവിന് വഴിയൊരുക്കും. എന്നാല്‍ സ്വര്‍ണവിലയില്‍ ഇനിയൊരു വന്‍ ഇടിവ് സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സ്വര്‍ണവില കുറയുമോ?

സ്വര്‍ണവിലയില്‍ പരമാവധി 5 ശതമാനം വരെ മാത്രം വിലയിടിവിനേ സാധ്യതയുള്ളൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഭരണങ്ങള്‍ വാങ്ങിക്കാനായി കാത്തിരുന്നവര്‍ക്ക് നിലവിലെ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിക്കുന്നതും വില വര്‍ധനവിന് ആക്കംക്കൂട്ടും, കേരളത്തില്‍ വരാനിരിക്കും ഉത്സവ-വിവാഹ സീസണുകള്‍ വില വര്‍ധനവിന് കാരണമായേക്കും എന്നാണ് പ്രതീക്ഷ.

English Summary

Gold prices eased in Kerala on Monday, July 20, after a decline in the international bullion market. The global weakness affected domestic gold rates, leading to a fall in prices. Check the latest 22-carat and 24-carat gold rates in Kerala.

Follow Us