AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: അടിസ്ഥാന ശമ്പളവും അലവൻസുകളും മാറും; 8-ാം ശമ്പള കമ്മീഷനിലെ പ്രധാന മാറ്റങ്ങൾ ഇവയാണ്!

8th Pay Commission Expected Changes: ഓരോ പത്ത് വർഷം കൂടുമ്പോഴും കേന്ദ്ര ജീവനക്കാരുടെ ശമ്പള ഘടനയും അലവൻസുകളും പുതുക്കി നിശ്ചയിക്കുന്നതിനായിട്ടാണ് ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്. നിലവിൽ ഇതിനായുള്ള ചർച്ചകളും വിവിധ സംസ്ഥാനങ്ങളിലെ സ്റ്റേക്ക്‌ഹോൾഡർമാരുമായുള്ള കൂടിക്കാഴ്ചകളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മുൻ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷനാണ് പുതിയ ശുപാർശകൾ തയ്യാറാക്കുന്നത്.

8th Pay Commission: അടിസ്ഥാന ശമ്പളവും അലവൻസുകളും മാറും; 8-ാം ശമ്പള കമ്മീഷനിലെ പ്രധാന മാറ്റങ്ങൾ ഇവയാണ്!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 19 Jul 2026 | 10:05 AM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള പരിഷ്കരണം. ഓരോ പത്ത് വർഷം കൂടുമ്പോഴും കേന്ദ്ര ജീവനക്കാരുടെ ശമ്പള ഘടനയും അലവൻസുകളും പുതുക്കി നിശ്ചയിക്കുന്നതിനായിട്ടാണ് ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്. നിലവിൽ ഇതിനായുള്ള ചർച്ചകളും വിവിധ സംസ്ഥാനങ്ങളിലെ സ്റ്റേക്ക്‌ഹോൾഡർമാരുമായുള്ള കൂടിക്കാഴ്ചകളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

മുൻ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷനാണ് പുതിയ ശുപാർശകൾ തയ്യാറാക്കുന്നത്. ഇതിലൂടെ ഡിഫൻസ് പേഴ്‌സണൽസ് അടക്കം 50 ലക്ഷത്തോളം വരുന്ന കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്കും വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 8-ാം ശമ്പള കമ്മീഷൻ വഴി വരാൻ പോകുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിച്ചാലോ…

പ്രധാന മാറ്റങ്ങൾ എന്തെല്ലാം?

അടിസ്ഥാന ശമ്പളം, അലവൻസുകൾ, ആകെ ശമ്പളം എന്നിവയിലാണ് കമ്മീഷൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പെൻഷൻ, ഗ്രാറ്റുവിറ്റി, മറ്റ് വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവയെല്ലാം നിശ്ചയിക്കുന്നത് അടിസ്ഥാന ശമ്പളത്തെ ആശ്രയിച്ചായതിനാൽ, അതിൽ വലിയൊരു മാറ്റമാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. നിലവിലെ അടിസ്ഥാന ശമ്പളത്തോട് ഒരു നിശ്ചിത ‘ഫിറ്റ്‌മെന്റ് ഫാക്ടർ’ ഗുണിച്ചാണ് പുതിയ അടിസ്ഥാന ശമ്പളം കണക്കാക്കുക. ജീവനക്കാരുടെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ എൻസി-ജെസിഎം ഏറ്റവും ഉയർന്ന നിരക്കായ 3.83 ഫിറ്റ്‌മെന്റ് ഫാക്ടർ വേണമെന്നാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ: ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഇരട്ടിയാകുമോ? ഫിറ്റ്‌മെന്റ് ഫാക്ടറും ശമ്പള വർദ്ധനവും ഇങ്ങനെയാകും…

അലവൻസുകളിൽ വൻ വർധനവ്?

അടിസ്ഥാന ശമ്പളം കൂടുന്നതോടെ ജീവനക്കാരുടെ മറ്റ് അലവൻസുകളും വർദ്ധിക്കുന്നതാണ്.  പുതുക്കിയ അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഡി.എ പുനർനിർണ്ണയിക്കുക. വീടുവാടക അലവൻസിലും മാറ്റമുണ്ടാകും. ജീവനക്കാർ താമസിക്കുന്ന നഗരങ്ങളുടെ കാറ്റഗറി (X, Y, Z) അനുസരിച്ച് എച്ച്.ആർ.എ യഥാക്രമം 36%, 24%, 12% എന്നിങ്ങനെ വർദ്ധിപ്പിക്കാൻ ശുപാർശയുണ്ട്.

കൂടാതെ, ലെവൽ 1 ജീവനക്കാരുടെ കുറഞ്ഞ ടി.എ പ്രതിമാസം 9,000 രൂപയായി ഉയർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, ശമ്പളം കണക്കാക്കുന്നതിനുള്ള ‘ഫാമിലി യൂണിറ്റ്’ 3 അംഗങ്ങളിൽ നിന്ന് ആശ്രയരായ മാതാപിതാക്കളെക്കൂടി ഉൾപ്പെടുത്തി 4.4 ആയി ഉയർത്തണമെന്ന് ഓൾ ഇന്ത്യ എൻപിഎസ് എംപ്ലോയീസ് ഫെഡറേഷൻ (AINPSEF) നിർദ്ദേശിച്ചിട്ടുണ്ട്.

ശമ്പളം 65% കൂടുമോ?

ജീവനക്കാരുടെ സംഘടനകൾ മുന്നോട്ടുവെച്ച ശുപാർശകൾ കമ്മീഷൻ പൂർണ്ണമായി അംഗീകരിക്കുകയാണെങ്കിൽ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വലിയൊരു കുതിച്ചുചാട്ടമുണ്ടാകും. ഉദാഹരണത്തിന്, ഏറ്റവും കുറഞ്ഞ തസ്തികയിലുള്ള ഒരു കേന്ദ്ര ജീവനക്കാരന്റെ നിലവിലെ ശമ്പളം 37,080 രൂപയിൽ നിന്ന് ഏകദേശം 61,344 രൂപയായി ഉയർന്നേക്കാം. അതായത് ഏകദേശം 65 ശതമാനത്തോളം വർദ്ധനവ് ആകെ ശമ്പളത്തിൽ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ശമ്പള പരിഷ്കരണം എപ്പോൾ?

മുൻ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷൻ കഴിഞ്ഞ നവംബറിലാണ് രൂപീകരിച്ചത്. തുടർന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ കാലയളവ് നൽകി. മുൻകാല കണക്കുകൾ വെച്ചുനോക്കുകയാണെങ്കിൽ, ഇത്തവണ ഏറ്റവും നേരത്തെ റിപ്പോർട്ട് ലഭിക്കുക 2027 ഫെബ്രുവരിയിലായിരിക്കും. കൂടാതെ, മുൻകാല പ്രവണതകളെ അടിസ്ഥാനമാക്കി, ശമ്പള കമ്മീഷന്റെ ശുപാർശകൾ വന്നുകഴിഞ്ഞാൽ, അത് നടപ്പിലാക്കാൻ 2 മുതൽ 3 വർഷം വരെ എടുക്കും. അതായത് 2027 ൽ പ്രഖ്യാപിച്ച വർദ്ധനവ് 2029 അല്ലെങ്കിൽ 2030 ഓടെ മാത്രമേ പൂർണ്ണമായും നടപ്പിലാക്കാൻ കഴിയൂ.

English Summary:

8th Pay Commission is expected to review not just the basic pay, but the entire salary structure of central government employees, including key allowances such as Dearness Allowance (DA), House Rent Allowance (HRA), Transport Allowance (TA), and other benefits.

Follow Us