AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഇരട്ടിയാകുമോ? ഫിറ്റ്‌മെന്റ് ഫാക്ടറും ശമ്പള വർദ്ധനവും ഇങ്ങനെയാകും…

8th Pay Commission Updates: എട്ടാം ശമ്പള പരിഷ്കരണത്തിന് 2027 പകുതി വരെ കാത്തിരിക്കേണ്ടി വന്നേക്കും. എന്നിരുന്നാലും അടിസ്ഥാന ശമ്പളത്തിൽ വൻ വർധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കമ്മീഷൻ അതിന്റെ അന്തിമ ശമ്പള മാട്രിക്സോ ഔദ്യോഗിക ഫിറ്റ്‌മെന്റ് ഫാക്ടറോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ശമ്പളം എത്ര കൂടുമെന്നതിൽ ഏകദേശ കണക്കുകൾ പുറത്ത് വരുന്നുണ്ട്.

8th Pay Commission: ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഇരട്ടിയാകുമോ? ഫിറ്റ്‌മെന്റ് ഫാക്ടറും ശമ്പള വർദ്ധനവും ഇങ്ങനെയാകും…
പ്രതീകാത്മക ചിത്രംImage Credit source: jayk7/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 17 Jul 2026 | 01:29 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷനകാരും എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിലവിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. വിവിധ സർക്കാർ വകുപ്പുകൾ, ജീവനക്കാരുടെ യൂണിയനുകൾ, പെൻഷൻ സംഘടനകൾ എന്നിവരുമായുള്ള കമ്മീഷന്റെ പ്രാഥമിക കൂടിയാലോചനകൾ തുടരുകയാണ്. വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ഓൺലൈൻ പോർട്ടൽ വഴി ജീവനക്കാരുടെ വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 31 വരെ നീട്ടി നൽകിയിട്ടുണ്ട്.

എട്ടാം ശമ്പള പരിഷ്കരണത്തിന് 2027 പകുതി വരെ കാത്തിരിക്കേണ്ടി വന്നേക്കും. എന്നിരുന്നാലും അടിസ്ഥാന ശമ്പളത്തിൽ വൻ വർധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കമ്മീഷൻ അതിന്റെ അന്തിമ ശമ്പള മാട്രിക്സോ ഔദ്യോഗിക ഫിറ്റ്‌മെന്റ് ഫാക്ടറോ (Fitment Factor) ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ശമ്പളം എത്ര കൂടുമെന്നതിൽ ഏകദേശ കണക്കുകൾ പുറത്ത് വരുന്നുണ്ട്.

എത്ര നാൾ കാത്തിരിക്കണം?

2025 നവംബറിൽ കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരും കമ്മീഷന് 18 മാസത്തെ സമയമാണ് നൽകിയിട്ടുള്ളത്. ചില വിദഗ്ധരുടെ അഭിപ്രായത്തിൽ 2027 മാർച്ച് – ഏപ്രിൽ മാസത്തോടെയോ അല്ലെങ്കിൽ 2027 മെയ് മാസത്തിന് ശേഷമോ പുതിയ ശമ്പള ഘടന നിലവിൽ വന്നേക്കാം.

ALSO READ: എട്ടാം ശമ്പളകമ്മീഷൻ: എന്താണ് NPS, UPS പെൻഷൻ പദ്ധതികൾ, ജീവനക്കാർക്ക് ലാഭം ഏത്?

എന്താണ് ഫിറ്റ്മെന്റ് ഫാക്ടർ?

അടിസ്ഥാന ശമ്പളം കണക്കാക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നിലവിലുള്ള അടിസ്ഥാന ശമ്പളത്തെ പുതിയ ശമ്പളത്തിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന ഗുണനഘടകമാണ് ഫിറ്റ്‌മെന്റ് ഫാക്ടർ. നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി .83 ഫിറ്റ്‌മെന്റ് ഫാക്ടർ വേണമെന്ന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും, സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത് കുറയാൻ സാധ്യതയുണ്ട്. ഓൾ ഇന്ത്യ എൻപിഎസ് എംപ്ലോയീസ് ഫെഡറേഷൻ ദേശീയ അധ്യക്ഷൻ മൻജീത് സിംഗ് പട്ടേലിന്റെ അഭിപ്രായത്തിൽ 2.1 ഫിറ്റ്‌മെന്റ് ഫാക്ടറിനാണ് സാധ്യത കൂടുതൽ. ഇത് നടപ്പിലായാൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 37,800 രൂപയായി ഉയരും.

വൻ മാറ്റങ്ങൾ

പുതിയ ശമ്പള പരിഷ്കരണത്തോടെ നിലവിലെ ക്ഷാമബത്ത പൂജ്യത്തിലേക്ക് പുനഃക്രമീകരിക്കപ്പെടും. കൂടാതെ, പുതിയ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമായി എച്ച്ആർഎ വീണ്ടും കണക്കാക്കും. ടിഎ ഉൾപ്പെടെയുള്ള മറ്റ് അനുബന്ധ അലവൻസുകളും പുതിയ ഘടനയ്ക്ക് അനുസൃതമായി വർദ്ധിപ്പിച്ചേക്കും.

HRA-യിൽ എന്ത് മാറ്റം?

കേന്ദ്ര സർക്കാർ ജീവനക്കാരുടെ HRA കണക്കാക്കുന്നത് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമായാണ്. അതിനാൽ എട്ടാം ശമ്പള കമ്മീഷൻ നിർദ്ദേശിക്കുന്ന ഫിറ്റ്‌മെന്റ് ഫാക്ടറിന് അനുസരിച്ച് അടിസ്ഥാന ശമ്പളം ഉയരുമ്പോൾ, സ്വാഭാവികമായും HRA തുകയും കുത്തനെ ഉയരും.

നിലവിൽ 7-ാം ശമ്പള കമ്മീഷൻ വ്യവസ്ഥകൾ പ്രകാരം നഗരങ്ങളുടെ പദവി (X, Y, Z കാറ്റഗറി) അനുസരിച്ച് യഥാക്രമം 30%, 20%, 10% എന്നിങ്ങനെയാണ് HRA നൽകുന്നത്. ക്ഷാമബത്ത 50 ശതമാനത്തിൽ എത്തിയതോടെയാണ് HRA ഈ നിരക്കുകളിലേക്ക് പുതുക്കിയത്. എന്നാൽ, നഗരങ്ങളുടെ തരംതിരിവ് അനുസരിച്ച് HRA നിരക്കുകൾ യഥാക്രമം 40% (X നഗരങ്ങൾ), 35% (Y നഗരങ്ങൾ), 30% (Z നഗരങ്ങൾ) എന്നിങ്ങനെ ഉയർത്തണമെന്നാണ് പുതിയ ആവശ്യം.

English Summary:

Fitment factor will be the key determinant of salary revisions under the 8th Pay Commission, as it is the multiplier used to calculate a new basic pay from an employee’s existing basic salary. Once the new pay structure is implemented, the existing Dearness Allowance will be merged with the revised basic pay and reset to zero, while  allowances such as House Rent Allowance and Travel Allowance will be recalculated based on the new basic pay.

Follow Us