Indian Railways: സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കി 18 ട്രെയിനുകൾ; ജനുവരി മുതൽ ടിക്കറ്റ് നിരക്കിൽ ഇളവ്

Indian Railways Removes Superfast Status of 18 Trains From January 2027 Fares to Drop: റെയില്‍വേ ബോര്‍ഡിന്റെ മാനദണ്ഡമനുസരിച്ച് സൂപ്പര്‍ഫാസ്റ്റ് പദവി ലഭിക്കാന്‍ ഒരു ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറില്‍ 55 കിലോമീറ്ററോ അതില്‍ കൂടുതലോ ആയിരിക്കണം. യാത്രയുടെ ആകെ ദൂരം ആകെ യാത്രാസമയം കൊണ്ട് ഹരിച്ചാണ് ശരാശരി വേഗം കണക്കാക്കുന്നത്.

Indian Railways: സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കി 18 ട്രെയിനുകൾ; ജനുവരി മുതൽ ടിക്കറ്റ് നിരക്കിൽ ഇളവ്

ട്രെയിന്‍

Published: 

05 Nov 2026 | 09:18 AM

ന്യൂഡല്‍ഹി: രാജ്യത്തെ 18 ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി പിന്‍വലിച്ച് സാധാരണ എക്‌സ്പ്രസ് ട്രെയിനുകളാക്കി മാറ്റാന്‍ ഇന്ത്യന്‍ റെയില്‍വേ. 2027 ജനുവരി ഒന്ന് മുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വരും. ഇതോടെ ഈ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ് ഒഴിവാക്കുന്നതിലൂടെ ക്ലാസ് അനുസരിച്ച് 30 രൂപ മുതല്‍ 75 രൂപ വരെ കുറയും. ട്രെയിനുകളുടെ നമ്പറുകളിലും മാറ്റമുണ്ടാകും.

പൂര്‍ണഗിരി ജന്‍ശതാബ്ദി, സപ്തക്രാന്തി, ശ്രമജീവി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് പട്ടികയിലുള്ളത്. ഡല്‍ഹി, ബിഹാര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടുകളിലെ യാത്രക്കാരെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക.

എന്തുകൊണ്ടാണ് സൂപ്പര്‍ഫാസ്റ്റ് പദവി പിന്‍വലിക്കുന്നത്?

റെയില്‍വേ ബോര്‍ഡിന്റെ മാനദണ്ഡമനുസരിച്ച് സൂപ്പര്‍ഫാസ്റ്റ് പദവി ലഭിക്കാന്‍ ഒരു ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറില്‍ 55 കിലോമീറ്ററോ അതില്‍ കൂടുതലോ ആയിരിക്കണം. യാത്രയുടെ ആകെ ദൂരം ആകെ യാത്രാസമയം കൊണ്ട് ഹരിച്ചാണ് ശരാശരി വേഗം കണക്കാക്കുന്നത്. ട്രെയിനിന്റെ ഇരുദിശകളിലെയും സര്‍വീസ് പരിഗണിച്ചാണ് വിലയിരുത്തല്‍. റെയില്‍വേ നടത്തിയ പരിശോധനയില്‍ പട്ടികയിലുള്ള 18 ട്രെയിനുകളുടെയും ശരാശരി വേഗം നിശ്ചിത പരിധിക്ക് താഴെയാണെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് സൂപ്പര്‍ഫാസ്റ്റ് പദവി ഒഴിവാക്കി സാധാരണ എക്‌സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

ടിക്കറ്റ് നിരക്കില്‍ എത്ര രൂപ കുറയും?

സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍ അടിസ്ഥാന ടിക്കറ്റ് നിരക്കിന് പുറമെ പ്രത്യേക സര്‍ചാര്‍ജും ഈടാക്കുന്നുണ്ട്. സാധാരണ എക്‌സ്പ്രസായി മാറുന്നതോടെ ഈ അധിക നിരക്ക് ഒഴിവാകും.

  • സ്ലീപ്പര്‍ ക്ലാസ്- 30 രൂപ കുറയും
  • തേര്‍ഡ് എസി- 45 രൂപ കുറയും
  • തേര്‍ഡ് എസി ഇക്കോണമി- 45 രൂപ കുറയും
  • സെക്കന്‍ഡ് എസി- 45 രൂപ കുറയും
  • എസി ചെയര്‍ കാര്‍- 45 രൂപ കുറയും
  • ഫസ്റ്റ് എസി- 75 രൂപ കുറയും
  • എക്‌സിക്യൂട്ടീവ് ക്ലാസ്- 75 രൂപ കുറയും

Also Read: BMTC Bus Fare Hike 2026: ബെംഗളൂരുവിൽ ബസ് യാത്ര ചെലവേറും; മിനിമം നിരക്കിൽ 4 രൂപയുടെ വർധന

18 ട്രെയിനുകളുടെ പുതിയ നമ്പറുകള്‍

2027 ജനുവരി ഒന്ന് മുതല്‍ പഴയ നമ്പറുകള്‍ക്ക് പകരം പുതിയ നമ്പറുകളിലായിരിക്കും ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തുക.

  1. തനക്പുര്‍-ഡല്‍ഹി- 15317
  2. ഡല്‍ഹി-തനക്പുര്‍- 15318
  3. ഡെറാഡൂണ്‍-കാത്‌ഗോദം- 15315
  4. കാത്‌ഗോദം-ഡെറാഡൂണ്‍- 15316
  5. മൊറാദാബാദ്-രാംനഗര്‍- 15313
  6. രാംനഗര്‍-മൊറാദാബാദ്- 15314
  7. മൊറാദാബാദ്-രാംനഗര്‍- 15335
  8. രാംനഗര്‍-മൊറാദാബാദ്- 15336
  9. ഇസ്ലാംപുര്‍-ന്യൂഡല്‍ഹി- 18633
  10. ന്യൂഡല്‍ഹി-ഇസ്ലാംപുര്‍- 18634
  11. ദര്‍ഭംഗ-ജലന്ധര്‍ സിറ്റി- 15541
  12. ജലന്ധര്‍ സിറ്റി-ദര്‍ഭംഗ- 15542
  13. പട്‌ന-ചണ്ഡീഗഢ്- 13255
  14. ചണ്ഡീഗഢ്-പട്‌ന- 13256
  15. മുസഫര്‍പുര്‍-ആനന്ദ് വിഹാര്‍- 15577
  16. ആനന്ദ് വിഹാര്‍-മുസഫര്‍പുര്‍- 15578
  17. രാജ്ഗിര്‍-ന്യൂഡല്‍ഹി- 13291
  18. ന്യൂഡല്‍ഹി-രാജ്ഗിര്‍- 13292

English Summary

Indian Railways will withdraw the superfast status of 18 trains from January 1, 2027, and operate them as regular express services. Passengers can save up to ₹75 as the superfast surcharge will no longer apply. The affected trains will also receive new numbers, and passengers should check the revised details before booking tickets.

Loading...
Unable to load recommendations.
Follow Us
Related Stories
ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പണി വരുന്നുണ്ട്; സമൂഹ മാധ്യമങ്ങളുടെ നിയമപരിരക്ഷ എടുത്തുകളയാൻ കേന്ദ്രം
അഗ്നിപഥ് പദ്ധതിയിൽ വൻ അഴിച്ചുപണി; താല്പര്യമുള്ള മുഴുവൻ അഗ്നിവീറുകൾക്കും സൈന്യത്തിൽ സ്ഥിരനിയമനം
BMTC Bus Fare Hike 2026: ബെംഗളൂരുവിൽ ബസ് യാത്ര ചെലവേറും; മിനിമം നിരക്കിൽ 4 രൂപയുടെ വർധന
Agnipath Scheme Major Update: അഗ്നിവീറുകൾക്ക് ആശ്വാസം; സേവന കാലാവധി രണ്ട് വർഷം കൂടി നീട്ടി നൽകാൻ തീരുമാനം, പ്രഖ്യാപനം ഉടൻ
Bengaluru Traffic: ബെംഗളൂരു സിൽക്ക് ബോർഡിന് പുതിയ മുഖം; ഫ്ലൈഓവറിന് താഴെ പുതിയ സൗകര്യങ്ങൾ, വിശ്രമിക്കാം, കളിക്കാം
പറന്നുയർന്നതിന് പിന്നാലെ ഇൻഡിഗോ വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ; പരിഭ്രാന്തി
രണ്ട് ഈന്തപ്പഴം മതി; ദഹനം മുതൽ ഹൃദയാരോഗ്യം വരെ, ​ഗുണം ഇതാണ്
വില ഒരു ലക്ഷത്തിൽ താഴെ, സുസുക്കിയുടെ ആക്സിസ്
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
ചെസ്റ്റിലോ..കാലിലോ?കോഴിയിറച്ചിയുടെ ഏത് ഭാഗത്താണ് പ്രോട്ടീൻ കൂടുതൽ?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി