AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

BMTC Bus Fare Hike 2026: ബെംഗളൂരുവിൽ ബസ് യാത്ര ചെലവേറും; മിനിമം നിരക്കിൽ 4 രൂപയുടെ വർധന

Bengaluru BMTC Bus Fare Hike Minimum Fare Rises From Rs 6 to Rs 10: രണ്ട് കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്കാണ് പുതിയ മിനിമം നിരക്ക് ബാധകമാകുന്നത്. നേരത്തെ ആറ് രൂപയായിരുന്ന നിരക്ക് 10 രൂപയായതോടെ 67 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. കുറഞ്ഞ ദൂരം ബസില്‍ യാത്ര ചെയ്യുന്നവരെയാണ് നിരക്ക് വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുക.

BMTC Bus Fare Hike 2026: ബെംഗളൂരുവിൽ ബസ് യാത്ര ചെലവേറും; മിനിമം നിരക്കിൽ 4 രൂപയുടെ വർധന
ബിഎംടിസിImage Credit source: PTI
Shiji M K
Shiji M K | Published: 05 Nov 2026 | 06:24 AM

ബെംഗളൂരു: ബെംഗളൂരുവില്‍ ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചതോടെ കുറഞ്ഞ ദൂരയാത്രയ്ക്കും ഇനി കൂടുതല്‍ പണം നല്‍കണം. ബിഎംടിസി (ബിഎംടിസി) സാധാരണ നോണ്‍ എസി ബസുകളിലെ മിനിമം ടിക്കറ്റ് നിരക്ക് ആറ് രൂപയില്‍ നിന്ന് 10 രൂപയായാണ് ഉയര്‍ത്തിയത്. നവംബര്‍ 5 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഇതോടെ നമ്മ മെട്രോയുടെയും ബിഎംടിസിയുടെയും കുറഞ്ഞ യാത്രാനിരക്ക് ഒരേ തുകയായി.

രണ്ട് കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്കാണ് പുതിയ മിനിമം നിരക്ക് ബാധകമാകുന്നത്. നേരത്തെ ആറ് രൂപയായിരുന്ന നിരക്ക് 10 രൂപയായതോടെ 67 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. കുറഞ്ഞ ദൂരം ബസില്‍ യാത്ര ചെയ്യുന്നവരെയാണ് നിരക്ക് വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുക.

ചെറിയ യാത്രയ്ക്കും കൂടുതല്‍ പണം

നിരക്ക് വര്‍ധനയുടെ ഭാഗമായി ബിഎംടിസി ബസുകളിലെ വിവിധ ദൂരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിലും മാറ്റമുണ്ട്.

  • 2 കിലോമീറ്റര്‍ യാത്ര- 6 രൂപയില്‍ നിന്ന് 10 രൂപ
  • 4 കിലോമീറ്റര്‍ യാത്ര- 12 രൂപയില്‍ നിന്ന് 18 രൂപ
  • 6 കിലോമീറ്റര്‍ യാത്ര- 18 രൂപയില്‍ നിന്ന് 25 രൂപ
  • 8 കിലോമീറ്റര്‍ യാത്ര- 23 രൂപയില്‍ നിന്ന് 30 രൂപ
  • 10 കിലോമീറ്റര്‍ യാത്ര- 23 രൂപയില്‍ നിന്ന് 35 രൂപ

നിരക്ക് വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ചെറിയ ദൂരം ബസില്‍ യാത്ര ചെയ്യുന്നവരെയാണ്. ബിഎംടിസി യാത്രക്കാരില്‍ 70 മുതല്‍ 80 ശതമാനം വരെ ആദ്യത്തെ അഞ്ച്, ആറ് സ്റ്റേജുകള്‍ക്കുള്ളില്‍ യാത്ര ചെയ്യുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.

Also Read: Bengaluru Traffic: ബെംഗളൂരു സിൽക്ക് ബോർഡിന് പുതിയ മുഖം; ഫ്ലൈഓവറിന് താഴെ പുതിയ സൗകര്യങ്ങൾ, വിശ്രമിക്കാം, കളിക്കാം

നമ്മ മെട്രോയും ബിഎംടിസിയും ഒരേ നിരക്കില്‍

നമ്മ മെട്രോയില്‍ രണ്ട് കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 10 രൂപയാണ്. 2025 ഫെബ്രുവരിയിലാണ് മെട്രോ നിരക്ക് പുതുക്കിയത്. ഇപ്പോള്‍ ബിഎംടിസിയിലും മിനിമം നിരക്ക് 10 രൂപയായതോടെ രണ്ട് പൊതുഗതാഗത സംവിധാനങ്ങളുടെയും അടിസ്ഥാന യാത്രാനിരക്ക് തുല്യമായി.

എന്നാല്‍ മെട്രോ എത്താത്ത നഗരപ്രദേശങ്ങളിലേക്കും സമീപപ്രദേശങ്ങളിലേക്കും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതിനാല്‍ ബിഎംടിസിയെ ആശ്രയിക്കുന്ന യാത്രക്കാരുടെ ചെലവ് വര്‍ധിക്കുന്നത് ദൈനംദിന യാത്രാബജറ്റിനെ ബാധിക്കും.

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തുടരും

നിരക്ക് വര്‍ധിപ്പിച്ചെങ്കിലും കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് ശക്തി പദ്ധതിയിലൂടെ ലഭിക്കുന്ന സൗജന്യ യാത്ര തുടരും. സംസ്ഥാനത്തെ സര്‍ക്കാര്‍ നോണ്‍ എസി ബസുകളില്‍ അര്‍ഹരായ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. ഡീസല്‍ വില വര്‍ധനയും ഗതാഗത കോര്‍പ്പറേഷനുകളുടെ സാമ്പത്തിക പ്രതിസന്ധിയുമാണ് നിരക്ക് വര്‍ധനയ്ക്ക് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ബിഎംടിസി നിരക്കുകളില്‍ ശരാശരി 32 മുതല്‍ 35 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് ഗതാഗത മന്ത്രിയുടെ വിശദീകരണം.

English Summary

BMTC has increased the minimum bus fare in Bengaluru from Rs 6 to Rs 10. The revised fare applies to journeys up to two kilometres. The fare hike increases travel costs for daily commuters, while eligible women continue to receive free bus travel under the Shakti scheme.

Follow Us