വാടക വീട്ടിലെ ചാക്കുകളിൽ സൂക്ഷിച്ചത് ലക്ഷങ്ങൾ; കർണാടകയിൽ മരിച്ച യാചകയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 8.4 ലക്ഷം

Rs 8.4 Lakhs in Coins and Notes Recovered from Deceased Beggar's Rented House in Karnataka: മരിച്ച ഹൂറിൻ്റെ സാധനങ്ങൾക്കിടയിൽ നിന്നാണ് ഈ നോട്ടുകളും നാണയങ്ങളും നിറച്ച ചാക്കുകൾ നാട്ടുകാർ കണ്ടെത്തിയത്. 10 രൂപയുടെയും 20 രൂപയുടെയും നോട്ടുകളായിരുന്നു ഇതിൽ കൂടുതലായും ഉണ്ടായിരുന്നത്. നാട്ടുകാർ ചേർന്ന് ഈ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വാടക വീട്ടിലെ ചാക്കുകളിൽ സൂക്ഷിച്ചത് ലക്ഷങ്ങൾ; കർണാടകയിൽ മരിച്ച യാചകയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 8.4 ലക്ഷം

പ്രതീകാത്മക ചിത്രം

Published: 

25 Aug 2026 | 08:44 AM

മാണ്ഡ്യ: കർണാടകയിലെ മാണ്ഡ്യയിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ അവരുടെ വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ. മുപ്പതിലധികം ചാക്കുകളിൽ നിറയെ നാണയങ്ങളും കറൻസി നോട്ടുകളുമായിരുന്നു അവർ സൂക്ഷിച്ചിരുന്നത്. ഹൂർ എന്ന് പേരുള്ള വയോധികയാണ് മരിച്ചത്. വർഷങ്ങളായി തെരുവുകളിൽ ഭിക്ഷാടനം നടത്തി ലഭിച്ച പണമാണ് ഇത്തരത്തിൽ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്നത്.

മരിച്ച ഹൂറിൻ്റെ സാധനങ്ങൾക്കിടയിൽ നിന്നാണ് ഈ നോട്ടുകളും നാണയങ്ങളും നിറച്ച ചാക്കുകൾ നാട്ടുകാർ കണ്ടെത്തിയത്. 10 രൂപയുടെയും 20 രൂപയുടെയും നോട്ടുകളായിരുന്നു ഇതിൽ കൂടുതലായും ഉണ്ടായിരുന്നത്. നാട്ടുകാർ ചേർന്ന് ഈ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പണം എണ്ണിത്തീർന്നപ്പോൾ ആകെ 8.4 ലക്ഷം രൂപയുണ്ടെന്ന് വ്യക്തമായി.

സഹോദരിക്കൊപ്പമായിരുന്നു ഹൂർ ഈ വാടക വീട്ടിൽ ദീർഘകാലമായി താമസിച്ചിരുന്നത്. ഇരുവരും അവിവാഹിതരായിരുന്നു. രണ്ട് വർഷം മുൻപ് ഹൂറിൻ്റെ സഹോദരി മരണപ്പെട്ടിരുന്നു. ഇതിന് ശേഷവും ഹൂർ ഇതേ വീട്ടിൽ തന്നെ ഒറ്റയ്ക്ക് താമസിക്കുകയും ഭിക്ഷാടനത്തിലൂടെ തന്നെ ഉപജീവനം കണ്ടെത്തുകയും ചെയ്തു. വീട്ടിൽ നിന്നും കണ്ടെടുത്ത തുക അവരുടെ രണ്ട് സഹോദരന്മാർക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ സംഭവമല്ല ഇത്. മാസങ്ങൾക്ക് മുൻപ് മധ്യപ്രദേശിലെ ഇൻഡോറിലും സമാനമായ മറ്റൊരു സംഭവം വലിയ വാർത്തയായിരുന്നു. ഇൻഡോർ നഗരത്തെ ഭിക്ഷാടന വിമുക്തമാക്കുന്നതിൻ്റെ ഭാഗമായി അധികൃതർ നടത്തിയ പ്രത്യേക പരിശോധനയിലാണ് കോടീശ്വരനായ മറ്റൊരു യാചകനെ കണ്ടെത്തിയത്. ജനുവരിയിൽ ആരംഭിച്ച “ഭിക്ഷാടന വിമുക്ത ഇൻഡോർ” എന്ന ക്യാമ്പയിനിടെയാണ് മാംഗിലാൽ എന്ന യാചകന് ഇൻഡോറിലെ വിവിധ ഭാഗങ്ങളിലായി കോടികളുടെ സ്വത്തുക്കളുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. ഭിക്ഷാടനം നടത്തി ജീവിക്കുന്നവർക്ക് മറ്റ് തൊഴിലുകൾ കണ്ടെത്തി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്.

Also Read: Kaziah Liz Mejo: ഇത് തനി മലയാളി! ആരാണ് 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കസിയ ലിസ് മെജോ?

സറഫാ ബസാർ എന്ന സ്ഥലത്ത് വച്ചാണ് മാംഗിലാലിനെ കണ്ടെത്തുന്നത്. ഇയാളെ പുനരധിവസിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥർ കൊണ്ടുപോയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മാംഗിലാലിന് ഇൻഡോറിൽ മൂന്ന് വീടുകളും, ഒരു ബഹുനില മന്ദിരവുമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാടകയ്ക്ക് നൽകി വരുമാനം കണ്ടെത്തുന്നതിനായി മൂന്ന് ഓട്ടോറിക്ഷകളും ഒരു സ്വിഫ്റ്റ് ഡിസയർ കാറും ഇയാൾക്കുണ്ട് എന്നും കണ്ടെത്തി..

ഇതിനെല്ലാം പുറമെ, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഇയാൾക്ക് ഒരു വീടും ലഭിച്ചിട്ടുണ്ട്. സ്വന്തമായി ഇത്രയധികം സ്വത്തുക്കൾ ഉണ്ടായിട്ടും ഈ സർക്കാർ ആനുകൂല്യം ഇയാൾക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് ഇപ്പോൾ അന്വേഷണം നടക്കുകയാണ്. സറഫാ ബസാറിലെ ചെറുകിട കച്ചവടക്കാർക്ക് കൊള്ളപ്പലിശയ്ക്ക് മാംഗിലാൽ പണം നൽകിയിരുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി. അനധികൃതമായി പലിശയ്ക്ക് പണം നൽകിയതിലും ഇയാൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.

English Summary

A 68-year-old woman named Hoor, who lived by begging, died of age-related illnesses in Mandya, Karnataka. Following her death, locals inspected her rented house and were shocked to discover over 30 sacks containing Rs 8.4 lakhs in coins and currency notes. This incident echoed a recent case in Indore, where an anti-begging campaign uncovered the massive hidden wealth of a beggar named Mangilal, who owned multiple properties and vehicles.

Loading...
Unable to load recommendations.
Follow Us
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി