‘വലിയ സ്വപ്നങ്ങൾ, ദൃഢനിശ്ചയം’: 80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Narendra Modi Independence Day Speech 2026 : സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന പ്രക്രിയയിൽ വലിയ സ്വപ്നങ്ങൾ കാണാനും വലിയ പ്രതിജ്ഞകൾ എടുക്കാനും നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

‘വലിയ സ്വപ്നങ്ങൾ, ദൃഢനിശ്ചയം’: 80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Narendra Modi addresses nation

Updated On: 

15 Aug 2026 | 10:09 AM

ന്യൂഡല്‍ഹി: 80-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന പ്രക്രിയയിൽ വലിയ സ്വപ്നങ്ങൾ കാണാനും വലിയ പ്രതിജ്ഞകൾ എടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ഇത്രയും ഗംഭീരമായി പ്രതിധ്വനിക്കുന്നതെന്ന് അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഒരു രാഷ്ട്രം അതിന്റെ സ്വപ്നങ്ങളുടെയും നിശ്ചയദാർഢ്യത്തിന്റെയും ശേഷിയുടെയും കരുത്തിൽ മുന്നേറുമ്പോഴാണ് മഹത്തായ നേട്ടങ്ങൾ കൈവരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ചെറിയ സ്വപ്നങ്ങൾ പിന്തുടരുന്നത് അവസാനിപ്പിച്ച് വലിയ സ്വപ്നങ്ങൾ കാണണം. വലിയ സ്വപ്നങ്ങൾ കാണുന്നത് മനുഷ്യരുടെ ചിന്തകളെ വികസിപ്പിക്കുകയും കാഴ്ചപ്പാടുകളെ വിശാലമാക്കുകയും ചെയ്യും. പ്രതിസന്ധികളിലും ദുരന്തങ്ങളിലും വഴി കണ്ടെത്താൻ ശക്തമായ നിശ്ചയദാർഢ്യം സഹായിക്കും. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ നിശ്ചയദാർഢ്യം കൂടുതൽ കരുത്തുറ്റതാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ പ്രസംഗം

ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ

ഒരുകാലത്ത് ലോകത്തെ ഏറ്റവും ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി എണ്ണപ്പെട്ടിരുന്ന ഇന്ത്യ, ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയത്തിലും ഉരുൾപൊട്ടലും ഉണ്ടായതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. സർക്കാരും രാജ്യം മുഴുവനും ദുരിതബാധിതരായ കുടുംബങ്ങൾക്കൊപ്പമുണ്ടെന്നും ഈ പ്രയാസകരമായ ഘട്ടത്തിൽ ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുന്നുവെന്നും മോദി വ്യക്തമാക്കി.

മോദിയുടെ ട്വീറ്റ്‌


ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ധ്വനിച്ചത് ചരിത്രപരമായ ഒരു നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ ദിനം കടന്നുവരുന്നത് എന്നത് ഇതിന്റെ പ്രാധാന്യം ഇരട്ടിയാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 12 വർഷത്തിനിടെ 140 കോടി പൗരന്മാരുടെ നിശ്ചയദാർഢ്യവും ശേഷിയും മുൻനിർത്തി ഇന്ത്യ വികസനത്തിന്റെ പുതിയൊരു വേഗത കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രസംഗം കാണാം

ആദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ധ്വനിച്ചത് ചരിത്രപരമായ ഒരു നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ ദിനം കടന്നുവരുന്നത് എന്നത് ഇതിന്റെ പ്രാധാന്യം ഇരട്ടിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാട്‌സാപ്പ് ലിങ്ക്‌

മോദിയുടെ പ്രസംഗം https://whatsapp.com/channel/0029VafILMc9xVJh3XANHz0r/16943  എന്ന ലിങ്ക് വഴി വാട്‌സാപ്പിലും കാണാം.

കഴിഞ്ഞ 12 വർഷത്തിനിടെ 140 കോടി പൗരന്മാരുടെ നിശ്ചയദാർഢ്യവും ശേഷിയും മുൻനിർത്തി ഇന്ത്യ വികസനത്തിന്റെ പുതിയൊരു വേഗത കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് രാജ്യവ്യാപകമായി മിഷൻ മോഡിൽ നടപ്പിലാക്കുന്ന പരിശീലന പരിപാടിയിലൂടെ അടുത്ത ഒരു വർഷത്തിനുള്ളിൽ 1 കോടി യുവാക്കൾക്ക് എഐ നൈപുണ്യ പരിശീലനം നൽകും. ഇതിനൊപ്പം തന്നെ വിവിധ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്കായി സൗജന്യ ഓൺലൈൻ കോച്ചിങ് സൗകര്യവും ലഭ്യമാക്കും.

രാജ്യത്തിന്റെ മാറിവരുന്ന സുരക്ഷാ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി സിവിൽ ഡിഫൻസ് മേഖലയിൽ ആധുനിക പരിശീലനവും വർധിപ്പിച്ച ശേഷികളും ഉൾപ്പെടുത്തി സമഗ്രമായ പരിഷ്കാരങ്ങൾ കൊണ്ടുവരും. കായിക രംഗത്തെ കഴിവുകൾ കണ്ടെത്തുന്നതിനായി ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള 5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് രാജ്യവ്യാപകമായ സ്പോർട്സ് ടാലന്റ് ഹണ്ട് പ്രചാരണം സംഘടിപ്പിക്കും.

Also Read: Independence Day 2026: ചുവന്ന ടൈ ആന്‍ഡ് ഡൈ തലപ്പാവ് ധരിച്ച് മോദി; ഓരോ വര്‍ഷവും ഓരോ സന്ദേശം, പ്രധാനമന്ത്രി ധരിച്ച തലപ്പാവുകള്‍

സാങ്കേതിക-ഊർജ്ജ മേഖലകളിലും വൻ പ്രഖ്യാപനങ്ങളാണ് ഉണ്ടായിട്ടുള്ളത്. സെമികണ്ടക്ടർ ഉൽപ്പാദനം വേഗത്തിലാക്കാൻ 1 മുതൽ 2 വർഷത്തിനുള്ളിൽ 7 മുതൽ 8 വരെ പുതിയ ഉൽപ്പാദന പ്ലാന്റുകൾ പ്രവർത്തനക്ഷമമാക്കും. ആണവോർജ്ജ മേഖലയിൽ 2047-ഓടെ 100 ജിഗാവാട്ട് ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ, അടുത്ത 6 മുതൽ 7 വർഷത്തിനുള്ളിൽ 5 പുതിയ റിയാക്ടറുകൾ പ്രവർത്തനസജ്ജമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കൈവരിച്ച വളർച്ച

പ്രതിരോധ ഉൽപ്പാദനം നാല് മടങ്ങും, ഖാദി-ഗ്രാമ വ്യവസായ ഉൽപ്പാദനം അഞ്ച് മടങ്ങും, ഇലക്ട്രോണിക്സ് നിർമ്മാണം ഏഴ് മടങ്ങും വർധിച്ചതായി പറഞ്ഞു. ആധുനിക റെയിൽവേ കോച്ചുകളുടെ ഉൽപ്പാദനം 21 മടങ്ങും, മൊബൈൽ ഫോൺ ഉൽപ്പാദനം 33 മടങ്ങും വർധിച്ചു. ഇതോടൊപ്പം ഡിജിറ്റൽ ഇടപാടുകളിൽ 100 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഒരു വികസിത രാഷ്ട്രമായി മാറുമ്പോൾ, ലോകത്തിന് ഇന്ത്യയെ വേറിട്ട രീതിയിൽ നോക്കിക്കാണേണ്ടി വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

English Summary

Prime Minister Narendra Modi addressed the nation from the Red Fort on its 80th Independence Day. He urged citizens to dream big and build a strong resolve for a developed India. PM Modi highlighted India’s transition from a fragile economy to the world’s fastest-growing nation.

Loading...
Unable to load recommendations.
Follow Us
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ