Independence Day 2026: ചുവന്ന ടൈ ആന്‍ഡ് ഡൈ തലപ്പാവ് ധരിച്ച് മോദി; ഓരോ വര്‍ഷവും ഓരോ സന്ദേശം, പ്രധാനമന്ത്രി ധരിച്ച തലപ്പാവുകള്‍
PM Modi Independence Day Turban: ഈ വര്‍ഷവും രാജ്യത്തിന്റെ സംസ്‌കാരം മുറുകെ പിടിച്ചാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പരമ്പരാഗത ചുവന്ന ടൈ ഡൈ തലപ്പാവ് ധരിച്ചെത്തിയ പ്രധാനമന്ത്രി തന്റെ നാടിന്റെ സംസ്‌കാരത്തെ ലോകത്തിന് മുന്നില്‍ കാണിക്കുകയാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അദ്ദേഹം ധരിച്ച തലപ്പാവുകള്‍ക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച തലപ്പാവുകള്‍ പരിചയപ്പെടാം.
ന്യൂഡല്‍ഹി: 80ാം സ്വാതന്ത്ര്യദിനാഘോഷങ്ങളിലാണ് രാജ്യം. തുടര്‍ച്ചയായി പതിമൂന്നാം തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നു എന്നൊരു പ്രത്യേകത കൂടി ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിനുണ്ട്. ഓരോ സ്വാതന്ത്ര്യദിനത്തിനും വ്യത്യസ്തങ്ങളായ സന്ദേശം രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയാണ് പ്രധാനമന്ത്രി മോദി തന്റെ പ്രസംഗം നടത്താറുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ മാത്രമല്ല, വസ്ത്രധാരണത്തിലും ആ സന്ദേശം ഒളിഞ്ഞിരിക്കുന്നുണ്ടാകും.
ഈ വര്‍ഷവും രാജ്യത്തിന്റെ സംസ്‌കാരം മുറുകെ പിടിച്ചാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പരമ്പരാഗത ചുവന്ന ടൈ ഡൈ തലപ്പാവ് ധരിച്ചെത്തിയ പ്രധാനമന്ത്രി തന്റെ നാടിന്റെ സംസ്‌കാരത്തെ ലോകത്തിന് മുന്നില്‍ കാണിക്കുകയാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അദ്ദേഹം ധരിച്ച തലപ്പാവുകള്‍ക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച തലപ്പാവുകള്‍ പരിചയപ്പെടാം.
2026ല്‍- രാജസ്ഥാനിലും ഗുജറാത്തിലും സാധാരണയായി കാണപ്പെടുന്ന ശൈലിയിലുള്ള ശിരോവസ്ത്രവും, വെള്ള കുര്‍ത്തയും, തവിട്ട് നിറത്തിലും വെസ്റ്റും ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 ലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനെത്തിയത്. ദേശീയ പതാകയുടെ നിറങ്ങളില്‍ പ്രതിഫലിപ്പിക്കുന്ന, കുങ്കുമം, വെള്ള, പച്ച എന്നിങ്ങനെ അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ കാണാം.
2025ല്‍- 2025ലെ സ്വാതന്ത്ര്യദിനത്തില്‍ വെള്ള കുര്‍ത്ത, കാവി തലപ്പാവ്, കാവി ബഡ്ഗല ജാക്കറ്റ് എന്നതായിരുന്നു പ്രധാനമന്ത്രിയുടെ വേഷം.
2024ല്‍- രാജസ്ഥാനി ലെഹെരിയ പ്രിന്റ് ഉള്ള തലപ്പാവ്, വെളുത്ത കുര്‍ത്ത, ഇളം നീല ബന്ദ്ഗല ജാക്കറ്റ്.
2023ല്‍- മഞ്ഞ, പച്ച, ചുവപ്പ് നിറത്തിലുള്ള ബന്ധാനി പ്രിന്റുള്ള തലപ്പാവ്, കറുത്ത വി നെക്ക് ജാക്കറ്റ് എന്നിവയായിരുന്നു പ്രധാനമന്ത്രിയുടെ വേഷം.
2022ല്‍- ചുവന്ന മോട്ടിഫുകളും കുങ്കുമ തലപ്പാവ്, നീല ജാക്കറ്റും സ്റ്റോളും ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ 2022 ലെ വരവ്.
2021ല്‍- ക്രീം ആന്‍ഡ് സാഫ്രണ്‍ തലപ്പാവ്, ഹാഫ് സ്ലീവ് കുര്‍ത്ത എന്നിവയായിരുന്നു പ്രധാനമന്ത്രിയുടെ വേഷം.
2020ല്‍- കൊവിഡിന്റെ സമയത്ത് നടന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാവി ബോര്‍ഡറുള്ള വെളുത്ത സ്‌കാര്‍ഫ് ധരിച്ചിരുന്നു. മുഖം മറയ്ക്കുന്നതിനായും അദ്ദേഹം ഇത് ഉപയോഗിച്ചു.
2019ല്‍- ഓറഞ്ച്, പച്ച നിറത്തിലുള്ള രാജസ്ഥാനി ശൈലിയിലുള്ള തലപ്പാവ് പ്ലെയിന്‍ വൈറ്റ് ഹാഫ് സ്ലീവ് കുര്‍ത്ത എന്നതായിരുന്നു മോദിയുടെ വേഷം.
2018ല്‍- വെള്ള കുര്‍ത്തയ്‌ക്കൊപ്പം ചുവപ്പും കാവിയും നിറത്തിലുള്ള തലപ്പാവ് അദ്ദേഹം ധരിച്ചിരുന്നു.
2017ല്‍- പരമ്പരാഗത ട്രെയിലിങോട് കൂടിയ മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറത്തിലുള്ള തിളക്കമാര്‍ന്ന തലപ്പാവ് ധരിച്ചായിരുന്നു 2017ല്‍ പ്രധാനമന്ത്രി എത്തിയത്.
2016ല്‍- പിങ്ക്, മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ടൈ ആന്‍ഡ് ഡൈ തലപ്പാവ്, നീളത്തിലുള്ള ഷാളും അതിനുണ്ടായിരുന്നു.
2015ല്‍- ചുവപ്പ്, പച്ച, പിങ്ക് നിറങ്ങള്‍ ചേര്‍ന്ന മഞ്ഞ തലപ്പാവിനൊപ്പം ത്രിവര്‍ണ നിറത്തിലുള്ള പോക്കറ്റും കുര്‍ത്തിയില്‍ ഉണ്ടായിരുന്നു.
2014ല്‍- അദ്ദേഹം പ്രധാനമന്ത്രി ആയതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തില്‍ പച്ച നിറത്തിലുള്ള കാര്‍പ്പറ്റിലൂടെ ചുവപ്പ് നിറത്തിലുള്ള ജോധ്പുരി ബന്ദേജ് സഫയായിരുന്നു വേഷം.
English Summary
Prime Minister Narendra Modi wore a distinctive red tie-dye turban for India’s 80th Independence Day celebrations at the Red Fort. His colourful headgear has become a notable part of his Independence Day appearances over the years. This article looks at some of PM Modi’s memorable Independence Day turbans.