Viral news: ഇവിടെ നൂറു വയസ്സുകാരി പട്ടിണി സമരത്തിലാണ്…. സ്വപ്നം സ്വന്തം നാട്ടിലേക്കൊരു വഴി

A 100-year-old women's fight for road: 100 വയസുകാരിയായ ബച്ചി ദേവി ഈ ആവശ്യം നിറവേറ്റുന്നതിനായി മരണം വരെ നിരാഹാരം ആരംഭിച്ചതോടെ കഥ മാറി.

Viral news: ഇവിടെ നൂറു വയസ്സുകാരി പട്ടിണി സമരത്തിലാണ്.... സ്വപ്നം സ്വന്തം നാട്ടിലേക്കൊരു വഴി

Dumak-village in Uttarakhand -Photo News9

Updated On: 

10 Sep 2024 | 03:57 PM

ചമോലി : നൂറു വയസ്സിലും ഊർജസ്വലരായി നടക്കുന്ന ഹിമാലയത്തിലെ മലയോര മേഖലയിൽ ഉള്ളവർക്ക് പുത്തരിയല്ല. എന്നാൽ നൂറാം വയസ്സിൽ നിരാഹാര സമരം നടത്താൻ ചില്ലറ ധൈര്യം പോരാ. ഉത്തരാഖണ്ഡിൽ, പ്രത്യേകിച്ച് ഉയർന്ന കുന്നുകളുള്ള പ്രദേശങ്ങളിൽ റോഡ് കണക്റ്റിവിറ്റി ഒരു ഗുരുതരമായ പ്രശ്നമാണ്.

പതിറ്റാണ്ടുകളായി നല്ല റോഡുകളില്ലാത്തതും, റോഡുകൾക്കായുള്ള ഗ്രാമവാസികളുടെ ദീർഘകാല ആവശ്യങ്ങളും അധികൃതർ ശ്രദ്ധിക്കാറുപോലുമില്ല. ചമോലി ജില്ലയിലെ ദുമാക് ഗ്രാമത്തിൽ നടന്ന സമരങ്ങളും ഇത്തരത്തിൽ ശ്രദ്ധിക്കാതെ പോവുകയായിരുന്നു. എന്നാൽ ദുമാക്കിൽ താമസിക്കുന്ന 100 വയസുകാരിയായ ബച്ചി ദേവി ഈ ആവശ്യം നിറവേറ്റുന്നതിനായി മരണം വരെ നിരാഹാരം ആരംഭിച്ചതോടെ കഥ മാറി.

 

40 ദിവസമായി ഗ്രാമവാസികൾ നിരാഹാരത്തിലാണ്

 

കഴിഞ്ഞ 40 ദിവസമായി ഗ്രാമവാസികൾ റിലേ ഉപവാസത്തിലാണ്. 100 വയസ്സുള്ള ബാച്ചി ദേവിയും ഇതിൽ പങ്കെടുക്കുന്നു. പ്രായമായിട്ടും, ബാച്ചി ദേവി തൻ്റെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ആവശ്യം നടക്കുന്നതുവരെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് അവർ പ്രസ്താവിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജ്യോതിർമഠിലുള്ള ഒരു ഗ്രാമമാണ് ദുമാക്. ജ്യോതിർമഠിൽ നിന്ന് 52 ​​കിലോമീറ്ററും ഗോപേശ്വരിലെ ജില്ലാ ആസ്ഥാനത്ത് നിന്ന് 119 കിലോമീറ്ററും അകലെയാണ് ഈ ​ഗ്രാമം. ദുമാക് ഒരു ഗ്രാമപഞ്ചായത്ത് കൂടിയാണ് ഇത്. 68 വീടുകളുള്ള ഏകദേശം 311 ആളുകളും ഇവിടെ താമസിക്കുന്നുണ്ട്.

 

ആവശ്യം ലഭിക്കാത്തിടത്തോളം ഉപവാസ സമരം തുടരും

 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗ്രാമവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ കണ്ടറിഞ്ഞ്, സാംജി മുതൽ മൈക്കോട്ട് ദുമാക് കൽഗോത്ത് വരെ റോഡ് നിർമ്മിക്കണമെന്നും ദീർഘകാലമായി കെട്ടിക്കിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പുനരാരംഭിക്കണമെന്നും ബച്ചി ദേവി ആവശ്യപ്പെടുന്നു. അടുത്തിടെ ഈ ഗ്രാമവാസികൾ മെഴുകുതിരി മാർച്ച് സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കിയിരുന്നു.

തൻ്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് ബച്ചി ദേവി വ്യക്തമാക്കി. ഈ വിദൂര ഗ്രാമങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ സർക്കാർ എപ്പോൾ പരിഹരിക്കും, ഗ്രാമീണരുടെ ആവശ്യങ്ങൾ എപ്പോൾ ഗൗരവമായി എടുക്കും എന്ന ചോദ്യമാണ് ബച്ചി ദേവിക്ക് ഉന്നയിക്കാനുള്ളത്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ