AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി

Cyclone Arnab Latest Update: കരതൊടാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തും ഒഡിഷ തീരങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് ജനങ്ങളുടെ സുരക്ഷ മുൻനിർത്തി വൻ തോതിലുള്ള ഒഴിപ്പിക്കലുകളും യാത്രാ നിയന്ത്രണങ്ങളുമാണ് അധികൃതർ നടപ്പിലാക്കിയിരിക്കുന്നത്.

Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
Cyclone Arnab Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 27 Oct 2026 | 05:43 PM

വിശാഖപട്ടണം: മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണബ്’ (Cyclone Arnab) അതിശക്തമായ ചുഴലിക്കാറ്റായി മാറുന്നു. കരതൊടാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തും ഒഡിഷ തീരങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് ജനങ്ങളുടെ സുരക്ഷ മുൻനിർത്തി വൻ തോതിലുള്ള ഒഴിപ്പിക്കലുകളും യാത്രാ നിയന്ത്രണങ്ങളുമാണ് അധികൃതർ നടപ്പിലാക്കിയിരിക്കുന്നത്.

അർണബ് അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ അതീവ ജാഗ്രതയിൽ ആന്ധ്രാപ്രദേശും ഒഡിഷയും. വിശാഖപട്ടണത്തും ഒഡിഷയിലും അതിശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. കാറ്റ് ശക്തി പ്രാപിച്ച് തുടങ്ങിയതോടെ ആന്ധ്രാ തീരത്ത് കടൽ പ്രക്ഷുബ്ധമായിരിക്കുകയാണ്. തിരമാലകൾ 14 മീറ്റർ വരെ ഉയരാമെന്നാണ് ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ്. ആന്ധ്രയിലെ കാക്കിനടയിൽ നിന്ന് 89,000 പേരെയാണ് സുരക്ഷയുടെ ഭാ​ഗമായി ഒഴിപ്പിച്ചിരിക്കുന്നത്. നാളെ പുലർച്ചെയോടെ ചുഴലികാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.

ALSO READ: ‘ഓർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി: നാളെ കരതൊടും; ഇന്നും നാളെയുമായി 53 ട്രെയിനുകൾ റദ്ദാക്കി

ട്രെയിനുകളും വിമാന സർവീസുകളും റദ്ദാക്കി

ചുഴലിക്കാറ്റ് ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലും നാളെ പുലർച്ചയോടെ കരതൊടുമെന്ന മുന്നറിയിപ്പിനെ തുടർന്നും നാല് വിമാനസർവീസുകൾ റദ്ദാക്കുകയും നാല് എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. 72 ട്രെയിനുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ ഫലമായി ഉണ്ടായ അന്തരീക്ഷ വ്യതിയാനം കാരണം അയൽരാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിശാഖപട്ടണം, കാക്കിനാട, ഖോർധ തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതീവ സുരക്ഷയുമായി ആന്ധ്രയും ഒഡിഷയും

ആന്ധ്രയിൽ യാനത്തിനും കാക്കിനടയ്ക്കും ഇടയിലുള്ള പ്രദേശത്താണ് അർണബ് കരതൊടാൻ ഒരുങ്ങുന്നത്. കരതൊട്ട് കഴി‌‌‌ഞ്ഞാൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് മുന്നിൽക്കണ്ട് വലിയ സുരക്ഷയാണ് ആന്ധ്രയും ഒഡിഷയും ഒരുക്കിയിരിക്കുന്നത്. കാക്കിനട തീരത്തുനിന്ന് മാത്രം 89,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ആന്ധ്രയിലെ ഹോപ് ഐലൻഡ് പ്രദേശത്തെ ആളുകളെ പൂർണമായും ഒഴിപ്പിച്ചവെന്നാണ് റിപ്പോർട്ട്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിലായി 1400ൽ ഏറെ ദുരിതാശ്വാസ ക്യാമ്പുകളാണ് തയ്യാറാക്കിയിരിക്കുന്നത്. നാലായിരത്തിലേറെ ഗർഭിണികളെ സുരക്ഷിത താവളങ്ങളിലെത്തിച്ചു. കടലിൽ പോയ മീൻപിടിത്ത ബോട്ടുകളെല്ലാം സുരക്ഷിതമായി തീരത്ത് അടുപ്പിച്ചതായാണ് വിവരം. ആന്ധ്രയുടെ അയൽ സംസ്ഥാനമായ ഒഡിഷയും കനത്ത ജാഗ്രതയിലാണ്. ഒഡിഷയിൽ പലയിടത്തും മഴ കനത്ത മഴ ലഭിക്കുന്നുണ്ട്. ആന്ധ്രാ തീരത്ത് ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിഭാ​ഗത്തിൻ്റെ മുന്നറിയിപ്പ്. ഇതേതുടർന്ന് ഒഡിഷയിൽ നാളെ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമായി ഛത്തിസ്ഗഡ്, യുപി സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് അറിയിപ്പ്.

English Summary:

Cyclone Arnab has intensified into a very severe cyclonic storm over the west-central Bay of Bengal. The cyclone’s impact was also reported at Gannavaram Airport in Krishna district, where several flights were cancelled in view of the weather warning.

Follow Us