Viral News: ഇവനാണ് യഥാർത്ഥ ഹീറോ! മനുഷ്യനെ കണ്ട് പേടിച്ചോടി സിംഹം; വൈറലായി വീഡിയോ
Lion And Human Viral Video: സമൂഹ മാധ്യമങ്ങളിൽ ഓരുപോലെ ആശങ്കയും ഭയവും രസകരവുമായിരിക്കുകയാണ് വീഡിയോ. നിരവധി പേരാണ് വീഡിയോയ്ക്ക് കമൻ്റുകളുമായി എത്തിയിരിക്കുന്നത്. ഇതോടെ സിംഹത്തെ പരിഹസിച്ചുകൊണ്ടുള്ള നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.

Viral Video
വന്യജീവികളിൽ ഏറ്റവും അപകടകാരികളാണ് സിംഹവും പുലിയും കടുവയുമൊക്കെ. ഇവയുടെ മുന്നിൽപ്പെട്ടാൽ ആരാണെങ്കിലും ഒന്ന് നടുങ്ങും. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലാകെ പെൺസിംഹത്തിൻ്റെ മുന്നിൽപ്പെട്ട ഒരു മനുഷ്യൻ്റെ വീഡിയോയാണ് വൈറലാകുന്നത്. എന്നാൽ ഇവിടെ സംഭവിച്ചത് രസകരമായ ഒരു കാര്യമാണ്. സാധാരണ സിംഹത്തെയോ പുലിയെയോ കണ്ടാൽ മനുഷ്യൻ പേടിച്ചോടുകയാണ് ചെയ്യുന്നത്. ഇവിടെ അപ്രത്യക്ഷമായ കണ്ടുമുട്ടലിൽ ഇരുവരും ജീവനും കൊണ്ട് ഓടുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ ഓരുപോലെ ആശങ്കയും ഭയവും രസകരവുമായിരിക്കുകയാണ് വീഡിയോ. നിരവധി പേരാണ് വീഡിയോയ്ക്ക് കമൻ്റുകളുമായി എത്തിയിരിക്കുന്നത്. ഒരു വീടിൻ്റെ മുറ്റത്തൂടെ നടന്നുവന്ന മനുഷ്യൻ്റെ മുന്നിലേക്ക് പെട്ടെന്നാണ് പെൺസിംഹം എത്തിപ്പെടുന്നത്. എന്നാൽ മുഖാമുഖം കണ്ടതോടെ ഇരുവരും ഭയന്നോടുകയായിരുന്നു. ഇതോടെ സിംഹത്തെ പരിഹസിച്ചുകൊണ്ടുള്ള നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.
മനുഷ്യനെക്കാൾ ഭയം സിംഹത്തിനാണ്, സിംഹത്തിൻ്റെ ഓട്ടമാണ് ഏറെ രസകരമായി തോന്നുന്നത് തുടങ്ങിയ കമന്റുകളാൽ നിറയുകയാണ് വീഡിയോ. “സിംഹത്തിന് എത്രത്തോളം ശക്തിയുണ്ടെന്നും മനുഷ്യൻ എത്ര ബുദ്ധിമാനാണെന്നും ഈ വീഡിയോയിലൂടെ വ്യക്തമാണ്” എന്നാണ് മറ്റൊരു കാഴ്ച്ചകാരൻ കമൻ്റിലൂടെ കുറിച്ചു.
Man and lion sudden faceoff what would your reaction be? pic.twitter.com/Nfiu2bp8ut
— Nikhil saini (@iNikhilsaini) August 9, 2025