Ahmedabad Air India Plane Crash: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് തകരാറുകളില്ലായിരുന്നു; എയർ ഇന്ത്യ സിഇഒ

Ahmedabad Plane Crash: വിമാനാപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നുവെന്ന് കമ്പനി സിഇഒ വ്യക്തമാക്കുന്നത്. കൃത്യ സമയത്ത് വിമാനത്തിൽ പരിശോധനകൾ നടത്തിയിരുന്നുവെന്ന് ജീവനക്കാർക്ക് അയച്ച കത്തിൽ ഇദ്ദേഹം വ്യക്തമാക്കി.

Ahmedabad Air India Plane Crash: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് തകരാറുകളില്ലായിരുന്നു; എയർ ഇന്ത്യ സിഇഒ

Ahmedabad Plane Crash

Published: 

20 Jun 2025 06:25 AM

ന്യൂ​ഡൽഹി: അഹമ്മദാബാദിൽ വിമാനാപകടത്തിൽപ്പെട്ട എയർ ഇന്ത്യയ്ക്ക് തകരാറുകളില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിൽസൺ. വിമാനാപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നുവെന്ന് കമ്പനി സിഇഒ വ്യക്തമാക്കുന്നത്. കൃത്യ സമയത്ത് വിമാനത്തിൽ പരിശോധനകൾ നടത്തിയിരുന്നുവെന്ന് ജീവനക്കാർക്ക് അയച്ച കത്തിൽ ഇദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് വന്നിരുന്നു. അതുകൊണ്ട് തന്നെ വിവരങ്ങൾ വീണ്ടെടുക്കാൻ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ വ്യോമയാന മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

കഴിഞ്ഞ വർഷം ജൂണിലാണ് ഏറ്റവും ഒടുവിൽ പരിശോധന നടത്തിയത്. അടുത്ത പരിശോധന വരുന്ന ഡിസംബറിലാണ് നടക്കേണ്ടിയിരുന്നത്. വലതുവശത്തെ എൻജിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞ മാർച്ചിൽ നടത്തി. കഴിഞ്ഞ മാസം ഇടതു എൻജിനും പരിശോധിച്ചിരുന്നു. ലണ്ടനിലേക്ക് പറക്കും വരെ വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നു എന്നാണ് സിഇഒ ക്യാംപ്ബെല്‍ വിത്സണ്‍ കത്തില്‍ പറയുന്നത്.

Also Read:കാണാമറയത്ത് രഞ്ജിത, മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല

അതേസമയം വൈഡ് ബോഡി വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ എയർ ഇന്ത്യ വെട്ടിച്ചുരുക്കി. അമേരിക്ക, ബ്രിട്ടൻ, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് വെട്ടിച്ചുരുക്കിയത്. 15 ശതമാനം സർവീസുകളാണ് കുറച്ചത്. ജൂലൈ 15 വരെയാണ് നിയന്ത്രണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. നിർബന്ധിത സുരക്ഷാ പരിശോധനകൾ, അന്താരാഷ്ട്ര സംഭവവികാസങ്ങളെ തുടർന്നുള്ള വ്യോമപാത അടയ്ക്കൽ, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് എയർ ഇന്ത്യയുടെ നടപടി. നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ബദൽ വിമാനങ്ങളിൽ സംവിധാനം ഒരുക്കും. ഇതിനു കഴിഞ്ഞില്ലെങ്കിൽ ടിക്കറ്റിന്റെ പണം പൂർണമായും മടക്കി നൽകും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും