AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ

Fake Job Offer Scam: Bank Official Loses Rs 1.25 Lakh After Clicking Link: ഞായറാഴ്ച വൈകുന്നേരമാണ് തൻ്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ട വിവരം രാഹുൽ അറിയുന്നത്. താൻ സൈബർ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചു. തിങ്കളാഴ്ച ആൽവാറിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി രാഹുൽ അഗർവാൾ പരാതി നൽകി

ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ
പ്രതീകാത്മക ചിത്രം Image Credit source: Gettuimages
Sumeesh T Unneen
Sumeesh T Unneen | Published: 27 Oct 2026 | 03:50 PM

ആൽവാർ: സൈബർ തട്ടിപ്പുകൾ രാജ്യത്ത് അനുദിനം വർധിച്ചുവരികയാണ്. സാധാരണക്കാർ മാത്രമല്ല ബാങ്ക് ഉദ്യോഗസ്ഥർ പോലും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നു എന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് രാജസ്ഥാനിലെ ആൽവാറിൽ നിന്നും പുറത്തുവരുന്നത്. വ്യാജ തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് സംഘം ഒരുക്കിയ കെണിയിൽ വീണ് കോട്ടക് മഹീന്ദ്ര ബാങ്കിൻ്റെ ഡെപ്യൂട്ടി മാനേജർക്ക് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് ഒന്നേക്കാൽ ലക്ഷം രൂപയാണ്.

കോട്ടക്ക് മഹീന്ദ്ര ബാങ്കിലെ ഡെപ്യൂട്ടി മാനേജർ രാഹുൽ അഗർവാളാണ് തട്ടിപ്പിനിരയായത്. ജോലി വാഗ്സാനം, ചെയ്തുകൊണ്ടുള്ള സന്ദേശം രാഹുലിൻ്റെ മൊബൈൽ ഫോണിലേക്ക് വരികയായിരുന്നു. ജോലി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി സന്ദേശത്തിനൊപ്പം ഒരു ലിങ്കും നൽകിയിരുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് അദ്ദേഹത്തിന് വിനയായത്. പിന്നാലെ രാഹുലിൻ്റെ ക്രെഡിറ്റ് കാർഡിൽ നിന്നും ഏകദേശം 1.25 ലക്ഷം രൂപ നഷ്ടപ്പെടുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരമാണ് തൻ്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ട വിവരം രാഹുൽ അറിയുന്നത്. താൻ സൈബർ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചു. തിങ്കളാഴ്ച ആൽവാറിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി രാഹുൽ അഗർവാൾ പരാതി നൽകി. നടന്ന സംഭവം രാഹുൽ കൃത്യമായി പൊലീസിനോട് വിവരിച്ചിട്ടുണ്ട്. കൂടാതെ സൈബർ സെല്ലിൻ്റെ ഓൺലൈൻ പോർട്ടൽ വഴി മറ്റൊരു പരാതിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Also Read: Driving Licence: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും

രാഹുൽ അഗർവാളിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പുകാർ എങ്ങനെയാണ് പണം അപഹരിച്ചതെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച സംഘം ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കോട്‌വാലി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ദിനേശ് ചന്ദ് ശർമ്മ അറിയിച്ചു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഇത്തരം തട്ടിപ്പുകൾക്കെതിരെ കൂടുതൽ ബോധവൽക്കരണം അനിവാര്യമാണെന്നുമാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്. ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായി ഉപയോക്തക്കളുമായി ബന്ധപ്പെടുന്നതിന് ഓരോ ബാങ്കുകളും പ്രത്യേക കസ്റ്റമർ കെയർ നമ്പരുകളും ഇ മെയിൽ വിലാസങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ബാങ്കുളുടെ പേരിൽ തട്ടിപ്പുകൾ വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു ഈ നടപടി. മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ ചെറുക്കുന്നതിനായി കോളർ ഐ.ഡി നിർബന്ധമാക്കാനുള്ള നടപടികൾ ടെലികോം കമ്പനികളും ആരംഭിച്ചിട്ടുണ്ട്.

English Summary

A Kotak Mahindra Bank deputy manager in Rajasthan’s Alwar lost Rs 1.25 lakh to cyber fraudsters after clicking a malicious link in a fake job offer SMS. Police are investigating.

Follow Us